For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈറോയ്ഡുള്ളവര്‍ക്കു തടി കുറയ്ക്കാം

തൈറോയ്ഡുള്ളവര്‍ക്കു തടി കുറയ്ക്കാം

|

തൈറോയ്ഡ് ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒന്നാണ്. ഇതു തന്നെ രണ്ടു തരമുണ്ട്. ഹൈപ്പോ തൈറോയ്ഡും ഹൈപ്പര്‍ തൈറോയ്ഡും. 30 ശതമാനത്തോളം ആളുകള്‍ ഹൈപ്പര്‍ തൈറോയ്ഡ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കഴുത്തില്‍ ചിത്രശലഭത്തിന്റെ ആകൃതിയില്‍ കാണുന്ന ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇതുല്‍പാദിപ്പിയ്ക്കുന്ന ഹോര്‍മോണ്‍ അധികമാകുമ്പോള്‍ ഹൈപ്പര്‍തൈറോയ്ഡും കുറയുമ്പോള്‍ ഹൈപ്പോതൈറോയ്ഡുമുണ്ടാകുന്നു. കൂടുതല്‍ പേരിലും കണ്ടുവരുന്നത് ഹൈപ്പോതൈറോയ്ഡാണ്.

അമിതവണ്ണം, ആര്‍ത്തവക്രമക്കേടുകള്‍, തണുപ്പു സഹിയ്ക്കാന്‍ കഴിയാതെവ വരിക, ഡിപ്രഷന്‍ തുടങ്ങിയ പല ലക്ഷണങ്ങളും ഹൈപ്പോതൈറോഡിന് കാരണമാകാറുണ്ട്. അയോഡിന്‍ ഉല്‍പാദനം ശരീരത്തില്‍ കുറയുമ്പോഴാണ് ഹൈപ്പോ തൈറോയ്ഡുണ്ടാകുന്നത്. രക്തത്തിലെ ടിഎസ്എച്ച് ഹോര്‍മോണ്‍ ടെസ്റ്റിലൂടെയാണ് തൈറോയ്ഡ് കണ്ടെത്തുന്നത്. തൈറോയ്ഡ് ഒരിക്കല്‍ വന്നാല്‍ പിന്നെ കൃത്യമായി ഗുളിക കഴിയ്‌ക്കേണ്ടി വരും. ജീവിതകാലം മുഴുവനും ഗുളിക കഴിയ്‌ക്കേണ്ടി വരുമെന്നതാണ് ഒരു കാര്യം.

ഹൈപ്പോതൈറോയ്ഡിന് ഇത്തരം ഇംഗ്ലീസ് രീതികളിലേയ്ക്കു പോകും മുന്‍പ് പല നാട്ടുവൈദ്യങ്ങളുമുണ്ട്. ഒറ്റമൂലികളും ആയുര്‍വേദ വഴികളുമെല്ലാം ഇതില്‍ പെടുന്നു. ഇതിനൊപ്പം ഭക്ഷണനിയന്ത്രണവും വ്യായാമവും സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്തുകയും വേണമെന്നു മാത്രം.

തൈറോയ്ഡ് ആളുകളെ തടിപ്പിയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും ഹൈപ്പോതൈറോയ്ഡ്. ഇതാണ് കൂടുതല്‍ കണ്ടു വരുന്നതും. ഹൈപ്പോ തൈറോയ്ഡ് തടി കൂട്ടുന്നതെങ്ങനെയെന്നറിയൂ,

തൈറോയ്ഡ് ഹോര്‍മോണാണ് മനുഷ്യരുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളിലും അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നത്. ഹൈപ്പോതൈറോയ്ഡ് വന്നാല്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനം കുറയും. ഇത് ശരീരത്തിന്റെ അപചയ പ്രക്രിയ തടസപ്പെടുത്തും. ഇതുവഴി കൊഴുപ്പു ശരീരത്തില്‍ ശേഖരിയ്ക്കപ്പെടും. ഹൈപ്പോ തൈറോയ്ഡിസം പള്‍സ് റേറ്റ് കുറയ്ക്കും, ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും.

ഇതുപോലെ ഹൈപ്പര്‍ തൈറോയ്ഡിസമെങ്കില്‍ പെട്ടെന്നു തന്നെ തടി കുറയും. ഇവിടെ തൈറോയ്ഡ് ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും.

ഹൈപ്പോതൈറോയ്ഡുണ്ടെങ്കിലും തടി കുറയ്ക്കാന്‍ഈ തടി കുറയ്ക്കാന്‍ ചെയ്യാവുന്ന ചില പ്രത്യേക വഴികളെക്കുറിച്ചറിയൂ, ഇതില്‍ ഭക്ഷണ നിയന്ത്രണവും വ്യായാമവും മറ്റു ജീവിത ചിട്ടകളും എല്ലാം പെടുന്നുണ്ട്.

മെറ്റബോളിസം

മെറ്റബോളിസം

തൈറോയ്ഡ് തടി കൂട്ടാതിരിയ്ക്കാന്‍ ആദ്യം വേണ്ടത് മെറ്റബോളിസം അഥവാ അപചയ പ്രക്രിയ ശക്തിപ്പെടുത്തുക എന്നതാണ്. ഇത് വ്യായാമം, ജീവിതചര്യ, ഭക്ഷണ ശീലങ്ങള്‍ എന്നിവ വഴിയാണ് ചെയ്യേണ്ടത്. ഇതുവഴി ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുന്നു. നെഗറ്റീവ് എനര്‍ജി ബാലന്‍സ് വഴിയും അപചയ പ്രക്രിയ ശക്തിപ്പെടുത്താം.

നെഗറ്റീവ് എനര്‍ജി ബാലന്‍സ്

നെഗറ്റീവ് എനര്‍ജി ബാലന്‍സ്

നെഗറ്റീവ് എനര്‍ജി ബാലന്‍സ് എന്നാല്‍ ശരീരത്തിനു വേണ്ടതിനേക്കാള്‍ കുറവ് കാലറി ശരീരം സ്വീകരിയ്ക്കും. അപ്പോള്‍ കൊഴുപ്പ് ഊര്‍ജോല്‍പാദനത്തിനായി ശരീരം സൂക്ഷിച്ചു വയ്ക്കും. ഇത് തടി കൂടാന്‍ ഇടയാക്കും. ഇതിനായി വേണ്ടത് 1200-1500 കലോറി വരെ ദിവസവും കഴിയ്ക്കുക എന്നതാണ്. 1200ല്‍ കുറവ് കലോറിയാകരുത്.

 മരുന്നുകള്‍

മരുന്നുകള്‍

ഇതിനൊപ്പം മരുന്നുകള്‍ കഴിയ്ക്കുക, ഗോയിട്രനോജെനിക് ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുക എന്നീ വഴികളുമുണ്ട്. ഗോയിട്രനോജെനിക് ഭക്ഷണങ്ങള്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തെ തടസപ്പെടുത്തുന്ന ഒന്നാണ്.

തൈറോയ്ഡുള്ളവര്‍ക്കു തടി കുറയ്ക്കാം

ഇത്തരം കാര്യങ്ങള്‍ മനസില്‍ വച്ച് ഹൈപ്പോ തൈറോയ്ഡിനായി വെയ്റ്റ്‌ലോസ് ഡയറ്റ് ചാര്‍ട്ട് ഉണ്ടാക്കുകയാണ് വേണ്ടത്.ഹൈപ്പോതൈറോയ്ഡ് രോഗികള്‍ക്കു പിന്‍തുടരാവുന്ന ഒരു ഡയറ്റ് പ്ലാന്‍ താഴെപ്പറയുന്നു.

രാവിലെ

രാവിലെ

എഴുന്നേറ്റയുടന്‍ തൈറോയ്ഡ് ഗുളിക ഒരു ഗ്ലാസ് വെള്ളത്തോടൊപ്പം കഴിയ്ക്കുക. പിന്നീട് 1 മണിക്കൂര്‍ ശേഷം 7 മണിക്ക് നാരങ്ങാവെള്ളവും തേനും ചെറുചൂടുള്ള വെള്ളത്തില്‍ കലക്കി കുടിയ്ക്കുക. ഇത് വെറുംവയറ്റില്‍ തന്നെ വേണം. 8-9 മണിക്കുള്ളില്‍ പോംഗ്രനേറ്റ് സാലഡ്-ആപ്പിള്‍ ബനാന സീഡ് സ്മൂത്തി, ഒരു ബൗള്‍ സ്പ്രൗട്‌സ് അല്ലെങ്കില്‍ പാകം ചെയ്ത ധാന്യം എന്നിവ കഴിയ്ക്കാം. 10.30ന് കട്ടിയുള്ള ലോ ഫാറ്റ് തൈര് അരക്കപ്പ്, പോംഗ്രനേറ്റ് സീഡ് അല്ലെങ്കില്‍ കുതിര്‍ത്ത ചിയ സീഡ് , ഇതില്‍ എന്തെങ്കിലും ഇലകള്‍ ഇട്ടത് ചേര്‍ത്തു കഴിയ്ക്കാം.

ഉച്ചഭക്ഷണത്തിന്

ഉച്ചഭക്ഷണത്തിന്

ഉച്ചയ്ക്ക് 1-2നുള്ളില്‍ ഒരു ബൗള്‍ ഓട്‌സ്, 2 മള്‍ട്ടി ഗ്രെയിന്‍ ചപ്പാത്തി, 1 ബൗള്‍ പരിപ്പ്കറി, തൈരുസാദം, സൂപ്പ്, പാകം ചെയ്ത പച്ചക്കറി എ്ന്നിവയാകാം. 1 മണിക്കൂര്‍ കഴിഞ്ഞാല്‍ മോരുംവെള്ളം അല്ലെങ്കില്‍ ഗ്രീന്‍ ടീ ആകാം.

സ്‌നാക്‌സ്

സ്‌നാക്‌സ്

വൈകിട്ടു 4ന് ഡ്രൈ ഫ്രൂട്‌സ്, സ്പ്രൗട്ട് ചാറ്റ് എന്നിവ കഴിയ്ക്കാം.

അത്താഴം

അത്താഴം

6.30ന് ഒരു പ്ലേറ്റ് ഗ്രീന്‍ വെജിറ്റബിള്‍ സാലഡ്, 7-8 വരെയുള്ള സമയത്ത് സൂപ്പ, അല്ലെങ്കില്‍ ഗോതമ്പു കൊണ്ടുണ്ടാക്കിയ ദാലിയ അല്ലെങ്കില്‍ പനീറും ഒരു ചപ്പാത്തിയുമാകാം. അല്ലെങ്കില്‍ ബ്രൗണ്‍ റൈസും. കിടക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് ഒരു കപ്പ് ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിയ്ക്കാം.

തടി കുറയ്ക്കാന്‍ ഈ ടിപ്‌സ്

തടി കുറയ്ക്കാന്‍ ഈ ടിപ്‌സ്

ഭക്ഷണ ശീലത്തോടൊപ്പം ചില ലൈഫ് സ്റ്റൈല്‍ വ്യത്യാസങ്ങളും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.ധാരാളം വെള്ളം കുടിയ്ക്കുക. ദിവസവും 10-12 കപ്പു വെള്ളം നിര്‍ബന്ധമാണ്. ദിവസവും 45 മിനിറ്റു നേരം വ്യായാമം ചെയ്യുക. ഇത് ഏറെ സഹായകമാണ്. തൈറോയ്ഡ് മരുന്ന് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കണം. ഇതിനു ശേഷം അര-1 മണിക്കൂര്‍ ശേഷം മാത്രം ചായയോ കാപ്പിയോ ഭക്ഷണമോ ആകാം.

നടക്കുക

നടക്കുക

ദിവസവും 15 മിനിറ്റു നേരം നടക്കുക. ചവച്ചരച്ചു പതുക്കെ ഭക്ഷണം കഴിയ്ക്കുക.ഗ്ലൂട്ടെന്‍, റിഫൈന്‍ഡ് ഓയില്‍, മധുരമുള്ള ഭക്ഷണങ്ങള്‍, സോഡ പോലെ കാര്‍ബോണേറ്റഡ് പാനീയങ്ങള്‍, ഉപ്പിട്ട നട്‌സ്, പ്രിസര്‍വ് ചെയ്ത ഭക്ഷണ വസ്തുക്കള്‍ എന്നിവ ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്. ഇവയെല്ലാം തൈറോയ്ഡ് വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്.

 ലോ ഗ്ലൈസമിക് ഭക്ഷണങ്ങള്‍

ലോ ഗ്ലൈസമിക് ഭക്ഷണങ്ങള്‍

രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയര്‍ത്താന്‍ അനുവദിയ്ക്കാത്ത ലോ ഗ്ലൈസമിക് ഭക്ഷണങ്ങള്‍ കഴിയ്‌ക്കേണ്ടത് അത്യാവശ്യം. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റുകളും കുറഞ്ഞ മധുരവും ഉള്‍പ്പെടുന്ന ഭക്ഷണങ്ങള്‍ വേണം, കഴിയ്ക്കാന്‍.

കഴിയ്ക്കുമ്പോള്‍

കഴിയ്ക്കുമ്പോള്‍

കഴിയ്ക്കുമ്പോള്‍ ടിവിയ്ക്കു മുന്നിലിരുന്നു കഴിയ്ക്കുക, പുസ്തകള്‍ വായിച്ചു കഴിയ്ക്കുക എന്നിവ ഒഴിവാക്കുക. ഇതെല്ലാം അമിത ഭക്ഷണത്തിനു വഴിയൊരുക്കും. തടി വര്‍ദ്ധിപ്പിയ്ക്കാന്‍ ഇടയാക്കുകയും ചെയ്യും.

 ഉറങ്ങുക

ഉറങ്ങുക

ദിവസവും 7-8 മണിക്കൂര്‍ നേരമെങ്കിലും ഉറങ്ങുക. ഇത് തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്.

തൈറോയ്ഡ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

തൈറോയ്ഡ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

പ്രോട്ടീന്‍, ന്യൂട്രിയന്റുകള്‍ എന്നിവയടങ്ങിയ ഭക്ഷണം തൈറോയ്ഡ് കുറയ്ക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ്. പാരമ്പര്യം പോലെ തൈറോയ്ഡിനു കാരണമാകുന്ന കാര്യങ്ങള്‍ നമുക്കു നിയന്ത്രിയ്ക്കാന്‍ സാധിക്കില്ലെങ്കിലും ഭക്ഷണ നിയന്ത്രണം സാധ്യമാണ്. അയേണ്‍, മഗ്നീഷ്യം, അയൊഡിന്‍, സെലേനിയം, ഒമേഗ-3, സിങ്ക്, വൈറ്റമിന്‍ വ-12 എന്നിവയെല്ലാം ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തി തൈറോയ്ഡ് മൂലം തടി വര്‍ദ്ധിപ്പിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

തൈറോയ്ഡ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

തൈറോയ്ഡ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

ഇതുപോലെ നല്ല കൊഴുപ്പുകളും അത്യാവശ്യമാണ്. ഒമേഗ 3 മാത്രമല്ല, ഒമേഗ 6 കൊഴുപ്പുകളും കഴിയ്ക്കുക. ഒലീവ് ഓയില്‍, ഓര്‍ഗാനിക് വെളിച്ചെണ്ണ, വാള്‍നട്‌സ്, ബദാം തുടങ്ങിയവയെല്ലാം ഹൈപ്പോതൈറോയ്ഡുള്ളവരെ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

തൈറോയ്ഡ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

തൈറോയ്ഡ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

ഫൈബര്‍ ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ ഹൈപ്പോതൈറോയ്ഡിന് ഏറെ പ്രധാനമാണ്. ഇത് ദഹന പ്രക്രിയ വര്‍ദ്ധിപ്പിയ്ക്കും. മലബന്ധം അകറ്റും. പെട്ടെന്നു വിശക്കാതിരിയ്ക്കാനും രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയരാതിരിയ്ക്കാനും സഹായിക്കും. ഇതെല്ലാം തടി നിയന്ത്രിയ്ക്കുന്ന ഘടകങ്ങളാണ്. ക്യാരറ്റ്, ഗ്രീന്‍പീസ്, പയര്‍ വര്‍ഗങ്ങള്‍ , കറുത്ത ബീന്‍സ്, പഴം, ഉരുളക്കിഴങ്ങ്, ഇരുണ്ട നിറമുള്ള പച്ചക്കറികള്‍ എന്നിവയെല്ലാം കഴിയ്ക്കാന്‍ അത്യുത്തമമാണ്.

തൈറോയ്ഡ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

തൈറോയ്ഡ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

അയൊഡിന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളും ഹൈപ്പോതൈറോയ്ഡിന് അത്യാവശ്യമാണ്. അയൊഡൈസ്ഡ് ഫാറ്റ്, പെരുഞ്ചീരകം, പശുവിന്‍ പാല്‍, ഉണക്കമുന്തിരി എന്നിവ അയൊഡിന്‍ സമ്പുഷ്ടമാണ്.

തൈറോയ്ഡ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

തൈറോയ്ഡ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

ഇതുപോലെ തൈറോസിന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളും കഴിയ്ക്കാം. തൈറോസിന്റെ കുറവും ഹൈപ്പോതൈറോയ്ഡിനു വഴിയൊരുക്കുന്നതാണ് കാരണം. മത്തങ്ങാക്കുരു, പഴം, പാല്‍ വര്‍ഗങ്ങള്‍, ഇലക്കറികള്‍, ബദാം എന്നിവയെല്ലാം തൈറോസിന്‍ സമ്പുഷ്ടമാണ്. ഇതിനു പുറമേ ഹെര്‍ബല്‍ ടീ, ഫ്രഷ് ഫ്രൂട്‌സ്, ഇലക്കറികള്‍, മധുരമില്ലാത്ത തൈര്, ഉപ്പില്ലാത്ത നട്‌സ് എന്നിവയെല്ലാം ഏറെ ഗുണം നല്‍കും.

തൈറോയ്ഡ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

തൈറോയ്ഡ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

ഗോയിട്രജന്‍ അടങ്ങാത്ത ഭക്ഷണ വസ്തുക്കളും കഴിയ്ക്കാം. തക്കാളി, ക്യാപ്‌സിക്കം, ഗ്രീന്‍പീസ്, കുക്കുമ്പര്‍, ക്യാരറ്റ്, സെലറി എന്നിവ ഇത്തരം ഭക്ഷണങ്ങളാണ്. ഇതുപോലെ വൈറ്റമിന്‍ സി അടങ്ങിയ ഫ്രൂട്‌സും ഏറെ നല്ലതാണ്. സിട്രസ് ഫ്രൂട്‌സ്, ഇരുണ്ട നിറമുള്ള മുന്തിരി, മാങ്ങ, പോംഗ്രനേറ്റ്, പേരയ്ക്ക, ആപ്രിക്കോട്ട്, ആപ്പിള്‍, പൈനാപ്പിള്‍ എന്നിവ ഏറെ നല്ലതാണ്.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഒഴിവാക്കേണ്ട ഭക്ഷണ ലിസ്റ്റില്‍ ഒരുപാടു ഭക്ഷണങ്ങള്‍ വരുന്നില്ലെന്നതു തന്നെ ഏറെ ഗുണകരം. ഗ്ലൂട്ടെന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതോ കുറയ്‌ക്കേണ്ടതോ അത്യാവശ്യമാണ്. ഇതുപോലെ ഗോയിട്രനോജെനിക് ഭക്ഷണങ്ങളായ ക്യാബേജ്, കോളിഫ്‌ളവര്‍, പീച്ച്, സ്‌ട്രോബെറി, മുധുരക്കിഴങ്ങ് തുടങ്ങിയവയും തൈറോയ്ഡിനു നല്ലതല്ല. നിലക്കടലയും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ടോഫു, സോയാമില്‍ക് പോലുള്ളവയും ഒഴിവാക്കേണ്ട ഭക്ഷണങ്ങളില്‍ പെടുന്നവയാണ്. മധുരമടങ്ങിയവയും, ഇത് ഡിസേര്‍ട്ടുകളാണെങ്കില്‍ പോലും ഒഴിവാക്കുക. ഇതുപോലെ കടുക്, റാഡിഷ് തുടങ്ങിയവയും ഒഴിവാക്കുന്നതാണ് കൂടുതല്‍ നല്ലത്.

ഡിപ്രഷനും

ഡിപ്രഷനും

തൈറോയ്ഡുള്ളവര്‍ക്ക് ഡിപ്രഷനും കണ്ടു വരുന്ന ഒരു അവസ്ഥയാണ്. ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിലെ വ്യതിയാനം തന്നെയാണ് കാരണം. ഉറക്കുറവ്, ഉത്കണ്ഠ തുടങ്ങിയ കണ്ടീഷനുകള്‍ ഇവര്‍ക്കുണ്ടാകാം. തൈറോയ്ഡ് കാരണമുള്ള ഡിപ്രഷന്‍ ഒഴിവാക്കാന്‍ ചില പ്രത്യേക വഴികളുണ്ട്.

അഡ്രീനല്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനം

അഡ്രീനല്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനം

അഡ്രീനല്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനം കൃത്യമായി നടക്കാതിരിയ്ക്കുന്നത് ഒരു പ്രധാന കാരണമാണ്. ഇവയുടെ പ്രവര്‍ത്തനം കൃത്യമാണെന്ന് ഉറപ്പു വരുത്തുക. ദിവസവും നല്ല ഉറക്കം പ്രധാനപ്പെട്ടതാണ്. അല്ലെങ്കില്‍ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ തകിടം മറിയും.

രക്തത്തിലെ ഗ്ലൂക്കോസ് തോതിന്റെ അളവു നിയന്ത്രിച്ചു നിര്‍ത്തേണ്ടത്

രക്തത്തിലെ ഗ്ലൂക്കോസ് തോതിന്റെ അളവു നിയന്ത്രിച്ചു നിര്‍ത്തേണ്ടത്

രക്തത്തിലെ ഗ്ലൂക്കോസ് തോതിന്റെ അളവു നിയന്ത്രിച്ചു നിര്‍ത്തേണ്ടത് അത്യാവശ്യം. ഇതും ഡിപ്രഷന്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും. ഇതിനായി ഭക്ഷണ നിയന്ത്രണവും വ്യായാമവുമെല്ലാം ശീലമാക്കാം.

വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ബി 12, വൈറ്റമന്‍ ഡി എന്നിവയുടെ അഭാവം ഹൈപ്പോതൈറോയ്ഡിനുള്ള ഒരു കാരണമാണ്. ഇവയെല്ലാം തലച്ചോറിന് ഹോര്‍്‌മോണ്‍ ഉല്‍പാദനത്തിനു വേണ്ട ഘടകങ്ങളാണ്. വൈറ്റമിന്‍ ഡിയുടെ കുറവ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നുവെന്നു പഠനങ്ങള്‍ തെളിച്ചിട്ടുണ്ട്.

അയേണ്‍

അയേണ്‍

അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഏറെ പ്രധാനപ്പെട്ടവയാണ്. അയേണ്‍ ഓക്‌സിഡന്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും എത്തുന്നതിന് ഏറെ അത്യാവശ്യമാണ്. ചീര, പയര്‍ വര്‍ഗങ്ങള്‍, കശുവണ്ടിപ്പരിപ്പ്, ചീസ്, പാല്‍, ബ്രൊക്കോളി എ്ന്നിവയെല്ലാം ഇത്തരം ഭക്ഷണങ്ങളാണ്.

വ്യായാമം

വ്യായാമം

വ്യായാമം തടി കുറയ്ക്കാന്‍ അത്യാവശ്യമെന്ന പോലെ ഹൈപ്പോതൈറോയ്ഡുള്ളവര്‍ക്കും തടി കുറയ്ക്കാന്‍ ചെയ്യേണ്ട ഒന്നാണ് വ്യായാമം. കൃത്യമായ വ്യായാമം തൈറോയ്ഡുള്ളവര്‍ക്കും തടി കുറയ്ക്കാന്‍ ഏറെ അത്യാവശ്യമാണ്.

സൈക്കിള്‍

സൈക്കിള്‍

സൈക്കിള്‍ ചവിട്ടുന്നത് നല്ലൊരു വ്യായാമമാണ്. ദിവസവും 30-45 മിനിറ്റു വരെ സൈക്കിള്‍ ചവിട്ടുന്നത് ഏറെ ഗുണം നല്‍കും. ഇത് ദിവസവം രാവിലെ ചെയ്യുന്നത് ഏറെ ഗുണകരമാണ്

യോഗ

യോഗ

യോഗ ഹൈപ്പോതൈറോയ്ഡുള്ളവര്‍ക്ക് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതില്‍ സൂര്യനമസ്‌കാരം, ശലഭാസനം അഥവാ ലോട്ടസ് പോസ്, വക്രാസനം, സര്‍വാംഗാസനം, നൗകാസനം എന്നിവ ഏറെ പ്രധാനപ്പെട്ടവയാണ്.

അക്യുപ്രഷര്‍

അക്യുപ്രഷര്‍

അക്യുപ്രഷര്‍ തൈറോയ്ഡ് രോഗികള്‍ക്ക് തടി കുറയ്ക്കാന്‍ പറ്റിയ മറ്റൊരു വഴിയാണ്. ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളില്‍ മര്‍ദം പ്രയോഗിച്ചു തടി കുറയ്ക്കാന്‍ പറ്റിയ വഴിയാണിത്.

English summary

Thyroid Diet For Weight Loss

Thyroid Diet For Weight Loss, Read more to know about,
X
Desktop Bottom Promotion