For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌കിന്‍ ക്യാന്‍സറെങ്കില്‍ ലക്ഷണങ്ങളില്‍ ആദ്യമിത്

സ്‌കിന്‍ക്യാന്‍സര്‍ ഉണ്ടെങ്കില്‍ ഉള്ള ലക്ഷണങ്ങള്‍ എന്ന് നോക്കാം

|

ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന രോഗങ്ങളുടെ കൂട്ടത്തില്‍ ഒന്നാണ്. പലപ്പോഴും രോഗത്തെ തിരിച്ചറിയാന്‍ വൈകുന്നതാണ് ഇത് ഗുരുതര പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നത്. ശരീരത്തില്‍ കാണപ്പെടുന്ന ചെറിയ ലക്ഷണങ്ങള്‍ പോലും പലപ്പോഴും പലരും അവഗണിക്കുകയാണ് പതിവ്. രോഗനിര്‍ണയം പെട്ടെന്ന് നടത്തി ചികിത്സ ആരംഭിച്ചാല്‍ അത് എ ല്ലാ വിധത്തിലും പൂര്‍ണമായും ആശ്വാസം നല്‍കുന്നു രോഗത്തിന്. പലപ്പോഴും ഇത് പലരും തിരിച്ചറിയാത്തതാണ് പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്.

അമിത വിശപ്പ് കുറക്കും ഭക്ഷണങ്ങള്‍ ഇവ, തടിയുംഅമിത വിശപ്പ് കുറക്കും ഭക്ഷണങ്ങള്‍ ഇവ, തടിയും

എന്നാല്‍ ശരീരത്തില്‍ കാണുന്ന ചില ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് എല്ലാ വിധത്തിലും രോഗത്തില്‍ നിന്ന് രക്ഷ നേടാവുന്നതാണ്. എങ്ങനെയെല്ലാം സ്‌കിന്‍ ക്യാന്‍സര്‍ നമ്മുടെ ആരോഗ്യത്തെ തകര്‍ക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ ശ്രദ്ധിക്കുക. അതിനായി ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ ഒന്നും അവഗണിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇത് പലപ്പോഴും പല വിധത്തിലാണ് ചര്‍മ്മത്തിനും ആരോഗ്യത്തിനും പ്രശ്‌നമുണ്ടാക്കുന്നത്. എന്തൊക്കെയാണ് ചര്‍മ്മത്തില്‍ ക്യാന്‍സറെങ്കില്‍ കാണിക്കുന്ന ആദ്യ ലക്ഷണങ്ങള്‍ എന്ന് നോക്കാം.

ശരീരത്തിലുണ്ടാവുന്ന മറുകുകള്‍

ശരീരത്തിലുണ്ടാവുന്ന മറുകുകള്‍

ശരീരത്തില്‍ പല വിധത്തിലുള്ള മറുകുകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത് സാധാരണ തരത്തില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ കാണപ്പെടുകയാണെങ്കില്‍ ശ്രദ്ധിക്കുക. ചര്‍മ്മത്തില്‍ ഇത്തരത്തിലുള്ള മറുകുകള്‍ ഉണ്ടെങ്കില്‍ അത് എല്ലാ അര്‍ത്ഥത്തിലും ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്.

നഖത്തിലെ വരകള്‍

നഖത്തിലെ വരകള്‍

നഖത്തില്‍ വരകള്‍ കാണപ്പെട്ടാലും അല്‍പം ശ്രദ്ധിക്കുക. ഇതും സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ ഒന്ന് തന്നെയാണ്. പലപ്പോഴും ഇത് കരളിലേക്ക് വരെ പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കുക.

കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍

കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍

കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതും പലപ്പോഴും പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇത് സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്.

മാറാതെ നില്‍ക്കുന്ന പാടുകള്‍

മാറാതെ നില്‍ക്കുന്ന പാടുകള്‍

ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പാടുകള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ഇത് ഒരിക്കലും ചര്‍മ്മത്തില്‍ നിന്ന് മാറാതെ നില്‍ക്കുന്നുവെങ്കില്‍ അത് ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ചര്‍മ്മത്തിലുണ്ടാവുന്ന ഇത്തരം പാടുകള്‍ സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണമായിരിക്കാം.

 പാദത്തിലെ മറുക്

പാദത്തിലെ മറുക്

മറുക് നമ്മുടെ ശരീരത്തില്‍ പല വിധത്തില്‍ ഉണ്ടാവാം. എന്നാല്‍ പലപ്പോഴും പാദത്തില്‍ ഉണ്ടാവുന്ന ഇത്തരത്തിലുള്ള പാടുകള്‍ സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാവാം. അതുകൊണ്ട് അത് ശ്രദ്ധിക്കുക.

 പിഗ്മെന്റേഷന്‍

പിഗ്മെന്റേഷന്‍

ചര്‍മ്മത്തില്‍ നിന്ന് എതെങ്കിലും വിധത്തില്‍ മറുക് നീരക്കം ചെയ്തിട്ടുണ്ടെങ്കില്‍ അവിടെ പിഗ്മെന്റേഷന്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളില്‍ ത്വക്കിലെ ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതാണ്.

കവിളിനുള്ളില്‍ കറുത്ത പാട്

കവിളിനുള്ളില്‍ കറുത്ത പാട്

കവിളിനുള്ളിലോ മൂക്കിനു തുമ്പത്തോ സ്വകാര്യ ഇടങ്ങളിലോ നിങ്ങള്‍ക്ക് കറുത്ത പാടുകള്‍ ഉണ്ടെങ്കില്‍ അതും അര്‍ത്ഥമാക്കുന്നത് നിങ്ങളില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നു എന്നതാണ്. ചര്‍മ്മത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ ഉണ്ടെങ്കിലാണ് ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുന്നത്.

മറുകിന്റെ നിറ വ്യത്യാസം

മറുകിന്റെ നിറ വ്യത്യാസം

മറുകിന്റെ നിറവ്യത്യാസം മനസ്സിലാക്കി നമുക്ക് സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത മനസ്സിലാക്കാം. മറുകുകള്‍ സാധാരണ ഒരേ നിറത്തിലാണ് ഉണ്ടാവാറുള്ളത്. എന്നാല്‍ ഇതില്‍ തന്നെ ഒരു മറുകിന് എന്തെങ്കിലും തരത്തിലുള്ള മാറ്റവും നിറവ്യത്യാസവും കണ്ടാല്‍ അത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

മറുകിന്റെ വലിപ്പം

മറുകിന്റെ വലിപ്പം

മറുകിന്റെ വലിപ്പമാണ് മറ്റൊന്ന്. സാധാരണ മറുകിനേക്കാള്‍ വലുതാണ് പുതിയതായി ഉണ്ടാവുന്ന മറുകെങ്കില്‍ അത് ശ്രദ്ധിക്കാം. ഇത് സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല.

English summary

These are the skin cancer warning signs

Skin cancer is not uncommon disease. Most cancers have some signs. Skin cancer is a slow growing thing
Story first published: Friday, March 23, 2018, 17:42 [IST]
X
Desktop Bottom Promotion