അമിത വിശപ്പ് കുറക്കും ഭക്ഷണങ്ങള്‍ ഇവ, തടിയും

Posted By:
Subscribe to Boldsky

വിശപ്പ് എല്ലാ ജീവജാലങ്ങള്‍ക്കും ഉള്ള ഒന്നാണ്. ഏത് ജീവനുള്ള വസ്തുക്കള്‍ക്കും വിശപ്പുണ്ട്. എന്നാല്‍ വിശപ്പ് അമിതമായാലോ? അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളാകട്ടെ ചില്ലറയല്ല. കൂട്ടുകാരുമായി എങ്ങോട്ടെങ്കിലും ട്രിപ്പ് പോവുമ്പോഴോ മറ്റോ ഭക്ഷണം കഴിച്ച് അധികസമയമാവുന്നതിനു മുന്‍പ് വീണ്ടും വിശപ്പ് തുടങ്ങുന്നു. ഇത് എല്ലാ തരത്തിലും നിങ്ങളുടെ ജീവിതത്തെ വളരെയധികം ബാധിക്കുന്നു. വിശപ്പ് കൂടിയാല്‍ അത് ആരോഗ്യ പ്രശ്‌നങ്ങളും വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് തന്നെയാണ് വിശപ്പിന്റെ പ്രധാന ഭീഷണിയും. ഇത് പിന്നീട് തടി വര്‍ദ്ധിക്കുന്നതിനും അനാരോഗ്യത്തിനും കാരണമാകുന്നു.

തടി കുറക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ഇടയില്‍ വിശപ്പ് വര്‍ദ്ധിച്ചാല്‍ എങ്ങനെയുണ്ടാവും. എന്നാല്‍ സത്യമതാണ്. വിശപ്പ് വര്‍ദ്ധിച്ചാല്‍ അതിന്റെ ഫലമായി തടിയും വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ തടി നിയന്ത്രിക്കാന്‍ പലരും കഷ്ടപ്പെട്ട് ശ്രമിക്കും. പക്ഷേ അതിനിടയില്‍ ശ്രദ്ധിക്കേണ്ട ്പരധാനപ്പെട്ട കാര്യം എന്ന് പറയുന്നത് വിശപ്പ് നിയന്ത്രിക്കലാണ്. വിശപ്പാണ് ആദ്യം നിയന്ത്രിക്കേണ്ടത്. അമിത വിശപ്പുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ വിശപ്പിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ആരോഗ്യവും തടിയും ശ്രദ്ധിക്കാം. നല്ല ആരോഗ്യത്തോടെയുള്ള തടി നമുക്ക് സ്വന്തമാക്കാന്‍ വിശപ്പിനെ അല്‍പം നിയന്ത്രിച്ചാല്‍ മതി. അമിത വിശപ്പം പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തോട് അനിഷ്ടം കാണിക്കുന്നത്. അതുകൊണ്ട് തന്നെ ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് അമിത വിയര്‍പ്പിനെ ഇല്ലാതാക്കുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണ് അവയെന്ന് നോക്കാം.

പോപ്‌കോണ്‍

പോപ്‌കോണ്‍

പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് പോപ് കോണ്‍. ചോളമാണ് പോപ് കോണ്‍. ഇതൊരു ധാന്യമാണ് എന്നതു കൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്ലതാണ്. എന്നാല്‍ പോപ് കോണ്‍ കഴിക്കുന്നത് നമ്മുടെ വിശപ്പിനെ കുറക്കുന്നു. ആരോഗ്യം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ പലരും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അമിതമായി ഉപയോഗിക്കരുത് എന്നതാണ്.

പീനട്ട് ബട്ടര്‍

പീനട്ട് ബട്ടര്‍

പീനട്ട് ബട്ടര്‍ കൊണ്ട് നമുക്ക് അമിതവിശപ്പെന്ന വില്ലനെ ഇല്ലാതാക്കാവുന്നതാണ്. ബ്രഡ് ബേക്ക് ചെയ്യുമ്പോള്‍ പീനട്ട് ബട്ടര്‍ ഉപയോഗിക്കാം. എന്നാല്‍ പീനട്ട് ബട്ടര്‍ സ്ഥിരമായി കഴിക്കുന്നവര്‍ ദിവസവും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് നെഗറ്റീവ് ഫലം ഉണ്ടാക്കുന്നു.

പിസ്ത

പിസ്ത

പിസ്തയാണ് വിശപ്പിനെ തടഞ്ഞു നിര്‍ത്തുന്ന മറ്റൊന്ന്.ആരോഗ്യമുള്ള ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ വിദേശിയായത് കൊണ്ട് തന്നെ ലഭ്യതക്കുറവും വിലയുമാണ് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇത് ശരീരത്തിന്റെ മെറ്റബോളിക് റേറ്റ് ഉയര്‍ത്തുന്നു. മാത്രമല്ല നല്ലൊരു സ്‌നാക്‌സ് ആണ് പിസ്ത എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആവക്കാഡോ

ആവക്കാഡോ

ആവക്കാഡോ നമ്മുടെ നാട്ടില്‍ സുലഭമല്ലെങ്കിലും ചില സീസണുകളില്‍ നമുക്ക് ആവക്കാഡോ ലഭ്യമാണ്. വെണ്ണപ്പഴം എന്നാണ് ആവക്കാഡോ അറിയപ്പെടുന്നത്. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ആണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് വിശപ്പിനെ നിയന്ത്രിക്കുന്നു. ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കൊണ്ടും നമുക്ക് അമിത വിശപ്പെന്ന വില്ലനെ ഇല്ലാതാക്കാം. ഒലീവ് ഓയിലില്‍ ഉള്ള വിറ്റാമിന്‍ ഇ ആണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് അമിത വിശപ്പിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ദിവസവും ഒരു സ്പൂണ്‍ വീതം കഴിച്ചാല്‍ മതി. ഇത് അമിതവിശപ്പിനെ ഇല്ലാതാക്കുന്നു.

ചണവിത്ത്

ചണവിത്ത്

ചണവിത്താണ് അമിത വിശപ്പിനെ കുറക്കുന്ന മറ്റൊന്ന്. ഇതിലുള്ള പ്രോട്ടീന്‍, ആന്റി ഓക്‌സിഡന്റ് എന്നിവ കൊണ്ട് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. ദിവസവും ഇത് കഴിച്ചാല്‍ അത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. ഇതിലുള്ള നാരുകള്‍ തടി കുറക്കുന്നതിന് സഹായിക്കുന്നു.

തൈര്

തൈര്

ആരോഗ്യത്തിന്റെ കാര്യത്തില്‍ മുന്‍പിന്‍ നോക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് തൈര്. തൈര് കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് മികച്ചതാണ്. ഇതിലുള്ള കാല്‍സ്യത്തിന്റെ കലവറ വിശപ്പിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് ആരോഗ്യത്തിന് വളരെ മികച്ചതാണ്. ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഈ ധാന്യത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള കാര്‍ബോഹൈഡ്രേറ്റ് കണ്ടന്റ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അമിത വിശപ്പിനെ ഇല്ലാതാക്കി തടി കുറക്കുന്നതിനും ഓട്‌സ് മുന്നിലാണ്.

മുളക്

മുളക്

മുളക് ആരോഗ്യത്തിനും ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് വിശപ്പിനെ കുറച്ച് ആരോഗ്യത്തെ സഹായിക്കുന്നു. വയറ്റില്‍ രൂപപ്പെടുന്ന ആസിഡിന് പരിഹാരം കാണുന്നതിനും വിശപ്പിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

കുക്കുമ്പര്‍

കുക്കുമ്പര്‍

വിവിധ തരത്തിലുള്ള സാലഡ് നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ കുക്കുമ്പര്‍ സാലഡ് ആരോഗ്യത്തിനും അമിത വിശപ്പ് കുറക്കുന്നതിനും സഹായിക്കുന്നു. അതിനായി എന്നും കുക്കുമ്പര്‍ സാലഡ് കഴിക്കുന്നത് നല്ലതാണ്.

English summary

ten surprising foods which can reduce hunger naturally

Here are a few food which can suppress your hunger naturally and prevent weight gain.
Story first published: Thursday, March 22, 2018, 13:45 [IST]