For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റാസ്‌ബെറിയ്ക്കുണ്ട്, രഹസ്യ ഗുണങ്ങള്‍

റാസ്ബറി നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. എന്തൊക്കെയാണവ എന്ന് നോക്കാം

By Sajith K S
|

റാസ്‌ബെറിയുടെ നിറം കണ്ടാല്‍ തന്നെ അത് കഴിക്കാന്‍ തോന്നും. അതിന്റെ ചുവപ്പ് നിറവും ജ്യൂസി ടേസ്റ്റും എല്ലാം പല തരത്തില്‍ നിങ്ങളെ അതിലേക്ക് ആകര്‍ഷിക്കുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ കഴിക്കുന്ന ഒന്നാണ് റാസ്‌ബെറി. ഇത് വായിലിട്ടാല്‍ തന്നെ പെട്ടെന്ന് അലിഞ്ഞില്ലാതാവുന്നു. വിവിധ തരത്തിലുള്ള നിറങ്ങളിലും റാസ്‌ബെറി ഉണ്ട്. പിങ്ക്, പര്‍പ്പിള്‍, മഞ്ഞ, ഓറഞ്ച്, വെള്ള എന്നീ നിറങ്ങളിലും റാസ്‌ബെറി ലഭിക്കുന്നു. എന്നാല്‍ പലര്‍ക്കും ഇതറിയില്ല എന്നതാണ് സത്യം.

ഒരു ഗ്ലാസ്സ് ബീറ്ററൂട്ട് ജ്യൂസ് വെറുംവയറ്റില്‍ഒരു ഗ്ലാസ്സ് ബീറ്ററൂട്ട് ജ്യൂസ് വെറുംവയറ്റില്‍

റാസ്‌ബെറിയുടെ വെയ്റ്റിന്റെ 20 ശതമാനവും ഫൈബര്‍ ആണ്. പോളിഫിനോലിക് ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം റാസ്‌ബെറിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തുന്നു. വിറ്റാമിന്‍, മിനറല്‍സ് എന്നിവയെല്ലാം റാസ്‌ബെറിയില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് ക്യാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, വന്ധ്യത എന്നിവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു. റാസ്‌ബെറിയുടെ മറ്റ് ആരോഗ്യ ഗുണങ്ങള്‍ നോക്കാം.

തടി കുറക്കാന്‍

തടി കുറക്കാന്‍

റാസ്‌ബെറി കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. തടി കുറക്കുന്ന കാര്യത്തില്‍ റാസ്‌ബെറിയില്‍ ഉള്ള ഫൈബര്‍ സഹായിക്കുന്നു. ഇത് ദഹനസംബന്ധമായ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. ഇതിലുള്ള മാംഗനീസ് ശരീരത്തിന്റെ മെറ്റബോളിസത്തെ കൃത്യമാക്കുകയും കൊഴുപ്പിനെ കുറക്കുകയും ചെയ്യുന്നു. ഡയറ്റില്‍ റാസ്‌ബെറി ഉള്‍പ്പെടുത്തുന്നത് പെട്ടെന്ന് തടി കുറക്കുന്നതിന് സഹായിക്കുന്നു.

മാകുലാര്‍ ഡിജനറേഷന്‍

മാകുലാര്‍ ഡിജനറേഷന്‍

മാകുലാര്‍ ഡിജനറേഷന്‍,കണ്ണിനെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത് നിങ്ങളുടെ റെറ്റിനക്ക് പ്രശ്‌നമുണ്ടാക്കുന്നു. റാസ്‌ബെറി യോഗര്‍ട്ടില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നതും സ്മൂത്തിയാക്കി കഴിക്കുന്നതും ഇത്തരം കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ക്യാന്‍സറിന് പരിഹാരം

ക്യാന്‍സറിന് പരിഹാരം

ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് വളരെയധികം പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ റാസ്‌ബെറി കഴിക്കുന്നത് ക്യാന്‍സറിനെ പ്രതിരോധിക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് പല വിധത്തില്‍ ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കുന്നു. ശ്വാസകോശാര്‍ബുദം, ചര്‍മ്മത്തിലെ ക്യാന്‍സര്‍, വയറ്റിലെ ക്യാന്‍സര്‍ എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ റാസ്‌ബെറി കഴിക്കുന്നത് നല്ലതാണ്.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം പല തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതിന് പരിഹാരം കാണുന്നതിനും റാസ്‌ബെറി കഴിക്കാം. റാസ്‌ബെറിയില്‍0.2 മില്ലിഗ്രാം അന്തോസിയാനിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഹാര്‍ട്ട് അറ്റാക്ക് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ ഫലപ്രദമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

 വന്ധ്യതയെ ഇല്ലാതാക്കുന്നു

വന്ധ്യതയെ ഇല്ലാതാക്കുന്നു

പല ദമ്പതികളും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് വന്ധ്യത. എന്നാല്‍ അതിനുള്ള പരിഹാരവും റാസ്‌ബെറിയില്‍ ഉണ്ട്. ഇത് സ്ത്രീകളിലും പുരുഷന്‍മാരിലും ഉണ്ടാവുന്ന വന്ധ്യതയെന്ന വില്ലനെ ഇല്ലാതാക്കുന്നു. ഇതിലുള്ള ഉയര്‍ന്ന അളവിലുള്ള ആന്റി ഓക്‌സിഡന്റ് തന്നെയാണ് വന്ധ്യതക്ക് പരിഹാരമേകുന്നത്. മാത്രമല്ല അബോര്‍ഷന്‍, ജനനവൈകല്യം എന്നിവക്കെല്ലാം പരിഹാരം കാണുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വളരെയധികം കുറഞ്ഞ് വരുന്ന അവസ്ഥയിലാണ് നമ്മളോരോരുത്തരും ജീവിക്കുന്നത്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ റാസ്‌ബെറി ശീലമാക്കിയാല്‍ മതി. ഇതിലുള്ള വിറ്റാമിന്‍ സി നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു മാത്രമല്ല പല വിധത്തിലുള്ള അണുബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

പ്രമേഹത്തെ ഇല്ലാതാക്കുന്നു

പ്രമേഹത്തെ ഇല്ലാതാക്കുന്നു

പ്രമേഹം ഇന്നത്തെ ജീവിത ശൈലിയുടെ സമ്മാനമാണ്. ശരീരത്തിലെ ചില ഹോര്‍മോണുകള്‍ റാസ്‌ബെറിയില്‍ അടങ്ങിയിട്ടുള്ള പൈതോന്യൂട്രിയന്‍സിന്റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവും ഇന്‍സുലിന്റെ അളവും കൃത്യമാക്കുന്നു. ടൈപ്പ് ടു ഡയബറ്റിസിനേയും ഇത് ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ ഒരു കാരണവശാലും റാസ്‌ബെറി കഴിക്കാതിരിക്കേണ്ടതില്ല.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് റാസ്‌ബെറി. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു. റാസ്‌ബെറിയില്‍ അടങ്ങിയിട്ടുള്ള പോളിഫിനൈല്‍സ് പ്രായധിക്യം മൂലമുണ്ടാകുന്ന എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. ഒരു ദിവസം ഒരു ബൗള്‍ റാസ്‌ബെറി കഴിച്ച് നോക്കൂ. ഇത് എല്ലാ വിധത്തിലും ഓര്‍മ്മശക്തിക്ക് സഹായിക്കുന്നു.

ദഹനം നല്ലതാക്കുന്നു

ദഹനം നല്ലതാക്കുന്നു

കൃത്യമായ ദഹനം ലഭിച്ചില്ലെങ്കില്‍ അത് എല്ലാ വിധത്തിലും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. എന്നാല്‍ ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും റാസ്‌ബെറിയില്‍ പരിഹാരമുണ്ട്. മാത്രമല്ല റാസ്‌ബെറിയുടെ ഇലകള്‍ പോലും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.

ആര്‍ത്രൈറ്റിസ് ഇല്ലാതാക്കുന്നു

ആര്‍ത്രൈറ്റിസ് ഇല്ലാതാക്കുന്നു

ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു റാസ്‌ബെറി. റാസ്‌ബെറിയില്‍ ഉള്ള പോളിഫിനോല്‍സ് ആണ് ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നത്. ഇത് അസ്ഥിസംബന്ധമായ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നു.

English summary

Mind-blowing Health Benefits Of Raspberries

Raspberries are exquisite, which makes it one of the most consumed fruits on the planet. Learn about the health benefits of raspberries here
X
Desktop Bottom Promotion