For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷനില്‍ പ്രോസ്‌റ്റേറ്റ്ക്യാന്‍സര്‍ കൂടുന്നു

|

പുരുഷന്‍മാരുടെ ആയുസ്സെടുക്കുന്ന വില്ലനാണ് പലപ്പോഴും പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍. കൃത്യമായ രോഗനിര്‍ണയം നടത്താത്തതാണ് പലപ്പോഴും രോഗം മൂര്‍ച്ഛിക്കുന്നതിന് കാരണമാകുന്നത്. മാത്രമല്ല പതിയേ മാത്രമേ രോഗ നിര്‍ണയം നടത്താന്‍ സാധിക്കുന്നുള്ളൂ എന്നതും മരണ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. പ്രായം കൂടുന്തോറുമാണ് ഇത്തരം അവസ്ഥകള്‍ പുരുഷന്‍മാരില്‍ ഉണ്ടാവുന്നത്. പാരമ്പര്യം ഇത്തരം രോഗത്തിന് ഒരു പ്രധാന ഘടകമാണ്. അതുകൊണ്ട് തന്നെ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്ന വില്ലനെ ഒരു കാരണവശാലും തള്ളിക്കളയാന്‍ പാടില്ല.

ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പല വിധത്തില്‍ മുന്‍കരുതല്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. അതിനായി ശ്രദ്ധിക്കുമ്പോള്‍ അതൊരിക്കലും അനാരോഗ്യത്തില്‍ എത്തിപ്പെടേണ്ട അവസ്ഥയായി മാറരുത്. എത്രയൊക്കെ നമ്മള്‍ പല ഗുരുതരമായ ലക്ഷണങ്ങളേയും അവഗണിയ്ക്കുന്നുവോ അത്രയേറെ രോഗങ്ങള്‍ക്ക് നമ്മുടെ ശരീരത്തില്‍ പിടിമുറുക്കാനുള്ള സാധ്യത വര്‍ദ്ധിയ്ക്കുകയാണ്. ക്യാന്‍സര്‍ ഇത്തരത്തില്‍ ഗുരുതരമാകുന്ന ലക്ഷണമാണ്. ക്യാന്‍സര്‍ ശരീരത്തില്‍ ഉണ്ട് എന്ന് പറയുമ്പോള്‍ തന്നെ ലക്ഷണങ്ങള്‍ ശരീരം കാണിച്ച് തുടങ്ങും

സ്ത്രീകളില്‍ സ്തനാര്‍ബുദമാണ് വില്ലനെങ്കില്‍ പുരുഷന്‍മാരില്‍ വില്ലന്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സറാണ്. കാരണം പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പുരുഷന്‍മാരില്‍ മരണ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. രോഗ നിര്‍ണയിക്കുന്നതിനും ചികിത്സ തേടുന്നതിനും നേരിടുന്ന കാലതാമസമാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ ഗുരുതരമാക്കുന്നതിന് കാരണമാകുന്നത്. ഇന്നത്തെ കാലത്ത് പുരുഷന്‍മാരില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധിക്കുന്ന ഒന്നാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍.

ഉലുവക്കഞ്ഞി കര്‍ക്കിടകമാസത്തില്‍ നിര്‍ബന്ധം, കാരണംഉലുവക്കഞ്ഞി കര്‍ക്കിടകമാസത്തില്‍ നിര്‍ബന്ധം, കാരണം

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം എന്തൊക്കെയാണ് ഇതിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് എന്ന്.

എപ്പോഴുമുള്ള ക്ഷീണം

എപ്പോഴുമുള്ള ക്ഷീണം

എപ്പോഴും ക്ഷീണം തോന്നുന്ന അവസ്ഥയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അതിന് കാരണമാകുന്ന അവസ്ഥയെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടവ എന്തൊക്കെയെന്ന് നോക്കണം. എപ്പോഴും ക്ഷീണം തോന്നുന്ന അവസ്ഥയെങ്കില്‍ നിങ്ങളില്‍ പല വിധത്തിലുള്ള രോഗങ്ങള്‍ ഉണ്ട് എന്ന് മനസ്സിലാക്കാം. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കുക തന്നെ വേണം.

ശരീരഭാരം കുറയുന്നത്

ശരീരഭാരം കുറയുന്നത്

വ്യായാമമോ ഭക്ഷണ നിയന്ത്രണമോ വെക്കാതെ തന്നെ ശരീരഭാരം കുറയുന്ന അവസ്ഥ നിങ്ങളില്‍ ഉണ്ടെങ്കില്‍ അതിനി പരിഹാരം കാണുന്നതിന് ശ്രമിക്കും മുന്‍പ് എന്താണ് ആരോഗ്യത്തിനെ പ്രതിസന്ധിയില്‍ ആക്കുന്ന ലക്ഷണം എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ഏതൊക്കെ വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നു എന്ന കാര്യം അറിഞ്ഞിരിക്കണം. ശരീരഭാരം ക്രമാതീതമായി കുറയുന്നത് പലപ്പോഴും പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

മൂത്രതടസ്സം

മൂത്രതടസ്സം

പുരുഷന്‍മാരില്‍ മൂത്രമൊഴിക്കുമ്പോള്‍ തടസ്സം നേരിടുന്ന അവസ്ഥ നിങ്ങളില്‍ ഉണ്ടെങ്കില്‍ അതും ശ്രദ്ധിക്കണം. കാരണം മൂത്രതടസ്സമാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ നിങ്ങളില്‍ ഉണ്ടെന്ന് സൂചിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങള്‍. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് നിങ്ങളില്‍ സൃഷ്ടിക്കുന്ന അവസ്ഥകള്‍ ചില്ലറയല്ല. ഇതിനെ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണമായി തന്നെ കണക്കാക്കാവുന്നതാണ്.

 പുറം വേദന

പുറം വേദന

പുറം വേദനയാണ് മറ്റൊരു ലക്ഷണം. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ഉള്ളവരില്‍ പുറം വേദന ഒരു സാധാരണ അവസ്ഥയല്ല. ഇത് വളരെ കൂടിയ തോതില്‍ തന്നെ നിങ്ങളുടെ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നു. പുറം വേദന പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അതിന് പിന്നില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ഇല്ലെന്ന് ഉറപ്പിക്കാന്‍ സാധിക്കണം.

കാലില്‍ നീര്

കാലില്‍ നീര്

പല കാരണങ്ങള്‍ കൊണ്ട് കാലില്‍ നീരുണ്ടാവാം. എന്നാല്‍ മുകളില്‍ പറഞ്ഞ ലക്ഷണങ്ങളോടൊപ്പം കാലില്‍ നീരുണ്ടെങ്കില്‍ അത് വിരല്‍ ചൂണ്ടുന്നത് പലപ്പോഴും പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്ന അവസ്ഥയിലേക്ക് തന്നെയായിരിക്കും. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളായിരിക്കും. ഇത് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്.

മൂത്രത്തില്‍ പഴുപ്പ്

മൂത്രത്തില്‍ പഴുപ്പ്

പല കാരണങ്ങള്‍ കൊണ്ടും മൂത്രത്തില്‍ പഴുപ്പ് എന്ന അവസ്ഥ ഉണ്ടാവാം. എന്നാല്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ഉള്ള പുരുഷന്‍മാരില്‍ ഇടക്കിടക്ക് ഇത്തരം അവസ്ഥ കണ്ടു വരുന്നു. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി മൂത്രത്തില്‍ പഴുപ്പ് എന്ന അവസ്ഥയെ തള്ളിക്കളയാന്‍ പാടില്ല. ഇത് പിന്നീട് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

തുടയില്‍ വേദന

തുടയില്‍ വേദന

തുടകളില്‍ വേദനയും നിസ്സാരമായി തള്ളിക്കളയാവുന്ന ഒരു ലക്ഷണമല്ല. കാരണം പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാവാം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെല്ലാം പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തന്നെയെന്ന് ഉറപ്പിക്കാന്‍ അധികം സമയം വേണ്ട. കൃത്യമായ ചികിത്സ കൃത്യസമയത്ത് ഉറപ്പാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം അത്യാവശ്യമുള്ള ഒന്നാണ്.

ലൈംഗികബന്ധത്തില്‍ വേദന

ലൈംഗികബന്ധത്തില്‍ വേദന

ലൈംഗിക ബന്ധത്തിനിടക്ക് അസഹ്യമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും ഇത്തരം അവസ്ഥകള്‍ നിസ്സാരമായി കാണാവുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങളില്‍ പോലും പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്ന വില്ലന്‍ ഒളിഞ്ഞിരിപ്പുണ്ട്. ഈ ലക്ഷണങ്ങള്‍ ഒന്നും തന്നെ അവഗണിക്കുകയും അരുത്. ഇതെല്ലാം ഇന്നല്ലെങ്കില്‍ നാളെ നിങ്ങളുടെ അന്തകനായി മാറിയേക്കാവുന്ന ലക്ഷണങ്ങളാണ് എന്നത് തന്നെ കാര്യം.

മൂത്രത്തില്‍ രക്തം കാണുന്നത്

മൂത്രത്തില്‍ രക്തം കാണുന്നത്

മൂത്രമൊഴിയ്ക്കുമ്പോള്‍ രക്തം കാണുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യവിദഗ്ധനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ മുന്നിലാണ് ഇതെന്നത് തന്നെയാണ് കാര്യം. അതുകൊണ്ട് ചെറിയ ലക്ഷണങ്ങള്‍ക്ക് പോലും അതിന്റേതായ പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ഭാവിയിലെ പ്രശ്‌നങ്ങള്‍ക്ക് വളരെ വലിയ വില നല്‍കേണ്ടി വരും.

English summary

Symptoms of prostate cancer men should know

Prostate cancer is the most common form of cancer in India. Here we have listed some symptoms of prostate cancer in men.
X
Desktop Bottom Promotion