ചെവിയില്‍ മടക്കുണ്ടോ, ഹൃദയാഘാതം അടുത്തുണ്ട്

Posted By:
Subscribe to Boldsky

ഇന്നത്തെ കാലത്ത് ഹൃദ്രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും ഹൃദ്രോഗികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഹൃദയാഘാത സാധ്യത ഇന്നത്തെ കാലത്ത് എല്ലാവരും മുന്‍കൂട്ടി കണ്ടിരിക്കണം. കാരണം മാറിക്കൊണ്ടിരിക്കുന്ന കാലത്ത് ഹൃദയാഘാതം വരാനുള്ള സാധ്യത ഇരട്ടിയാണ്. എത്രയൊക്കെ ശ്രദ്ധിച്ചാലും ഭക്ഷണ രീതിയും ജീവിത രീതിയും എല്ലാം പലപ്പോഴും ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നിങ്ങളെ രോഗിയാക്കിക്കൊണ്ടിരിക്കുകയാണ്.

ഹൃദയാഘാതത്തിന് പൊതുവേ ചില ലക്ഷണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതല്ലാതെ ചില അസാധാരണ ലക്ഷണങ്ങളും ഹൃദയാഘാതം മുന്‍കൂട്ടി അറിയാന്‍ നിങ്ങളെ സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്കും കൃത്യമായി ആരോഗ്യം സംരക്ഷിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നവര്‍ക്കും ഇത്തരം ലക്ഷണങ്ങളെ കൃത്യമായി അറിയാന്‍ സാധിക്കും. നിങ്ങളില്‍ അനാരോഗ്യകരമായി കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നതിന്റെ ലക്ഷണങ്ങളാണ് ശരീരം കാണിക്കുന്ന ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍.

ശരീരം കാണിക്കുന്ന ചെറിയ ലക്ഷണങ്ങള്‍ ആണെങ്കില്‍ പോലും ഒരിക്കലും അത് നിസ്സാരമായി കാണരുത്. ഇത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ചിലപ്പോള്‍ ശരീരം തരുന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പിന്നീട് ഗുരുതരമായിരിക്കും. ഏതൊക്കെ ലക്ഷണങ്ങളാണ് നിങ്ങള്‍ക്ക് ആരോഗ്യത്തിന് വില്ലനാവുന്നത് എന്ന് നോക്കാം. ഹൃദയാഘാത സാധ്യത നിങ്ങളില്‍ കൂടുതലാണെങ്കില്‍ അത് ഏതൊക്കെ വിധത്തില്‍ ശരീരം പ്രകടിപ്പിക്കും എന്ന് നോക്കാം.

തലവേദനയും കാഴ്ച മങ്ങലും

തലവേദനയും കാഴ്ച മങ്ങലും

തലവേദനയും കാഴ്ച മങ്ങലും ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ലക്ഷണങ്ങളില്‍ ഒന്നാണ്. മാസത്തില്‍ ഒരു തവണയെങ്കിലും കാഴ്ച മങ്ങുന്ന തരത്തിലുള്ള തലവേദന ഉണ്ടെങ്കില്‍ അത് പല വിധത്തില്‍ നിങ്ങളെ ഹൃദ്രോഗം ബാധിക്കാനുള്ള സാധ്യതയുണ്ട് എന്ന് കാണിക്കുന്നതാണ്. അതുകൊണ്ട് ഇത്തരം തലവേദനകള്‍ കാണപ്പെട്ടാല്‍ യാതൊരു കാരണവശാലും അതിനെ അവഗണിക്കരുത്.

പല്ല് വേദന

പല്ല് വേദന

പല്ല് വേദന സാധാരണയായിട്ടുള്ള ഒന്നാണ്. എന്നാല്‍ കയറ്റം കയറുമ്പോഴോ സ്പീഡില്‍ നടക്കുമ്പോഴോ പല്ല് വേദന ഉണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. കാരണം ഇതും നിങ്ങളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത ഇരട്ടിയാണ് എന്നാണ് സൂചിപ്പിക്കുന്നത്.

 ചെവിയിലെ മടക്ക്

ചെവിയിലെ മടക്ക്

ചെവിക്ക് പുറകില്‍ മടക്ക് വരുന്നത് പല കാരണങ്ങള്‍ കൊണ്ടും ആവാം. എന്നാല്‍ ചെവിയിലെ മടക്കും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം രക്തയോട്ടം കൃത്യമായി നടക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. അതിനര്‍ത്ഥം നിങ്ങളില്‍ ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണ് എന്നതാണ്.

ഉറക്കത്തിനിടക്ക് ഉണരുന്നത്

ഉറക്കത്തിനിടക്ക് ഉണരുന്നത്

ഉറക്കം കൃത്യമല്ലാത്തത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഉറക്കത്തിനിടക്ക് കൂര്‍ക്കം വലിക്കിടെ ഞെട്ടിയുണരുന്നത് നിസ്സാരമായ കാര്യമല്ല. ഇത് നിങ്ങളില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതിന്റെ സൂചനയാണ്.

കഷണ്ടി

കഷണ്ടി

കഷണ്ടി ഒരിക്കലും സൗന്ദര്യസംരക്ഷണത്തിന്റെ മാത്രം കുത്തകയല്ല. ആരോഗ്യ കാര്യത്തിലും കഷണ്ടി ഒരു ഘടകം തന്നെയാണ്. കഷണ്ടിക്ക് കാരണം പലപ്പോഴും ടെസ്‌റ്റോ സ്റ്റിറോണ്‍ ആണ്. ഇത് തന്നെയാണ് പലപ്പോഴും ഹൃദയാരോഗ്യത്തേയും പ്രശ്‌നത്തില്‍ ആക്കുന്നത്.

ക്ഷീണം

ക്ഷീണം

ക്ഷീണം പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവാം. എന്നാല്‍ ക്ഷീണത്തോടൊപ്പം തന്നെ പനിയും ചുമയും ഉണ്ടെങ്കില്‍ നിസ്സാരമായി അതിനെ കണക്കാക്കരുത്. കാരണം ഹൃദയാരോഗ്യം പ്രതിസന്ധിയില്‍ ആണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

നടക്കുമ്പോള്‍ കാലിലെ തരിപ്പ്

നടക്കുമ്പോള്‍ കാലിലെ തരിപ്പ്

നടക്കുമ്പോള്‍ കാലിലെ തരിപ്പാണ് മറ്റൊന്ന്. ഇത് രക്തക്കുഴലുകളുടെ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇതിലൂടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

ഉദ്ദാരണക്കുറവ്

ഉദ്ദാരണക്കുറവ്

പുരുഷന്‍മാരില്‍ മധ്യവയസ്സിലേക്ക് പ്രവേശിക്കുമ്പോള്‍ ഉദ്ദാരണക്കുറവും മറ്റ് പ്രശ്‌നങ്ങളും കാണപ്പെടുന്നത് ഹൃദയാരോഗ്യം കൃത്യമല്ല എന്നതിന്റെ സൂചനയാണ്. ശരീരത്തില്‍ അനാവശ്യമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നുണ്ട് എന്നതാണ് ഇതിന്റെ അര്‍ത്ഥം.

ചര്‍മ്മത്തിലെ മാറ്റങ്ങള്‍

ചര്‍മ്മത്തിലെ മാറ്റങ്ങള്‍

പല വിധത്തിലുള്ള മാറ്റങ്ങള്‍ പല കാരണങ്ങള്‍ കൊണ്ട് ചര്‍മ്മത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ ശ്രമിക്കുന്നതിന് മുന്‍പ് ഹൃദയ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ചിലപ്പോള്‍ ഇത് ഹൃദ്രോഗ ലക്ഷണങ്ങളില്‍ ചിലതാവാം.

ശ്രദ്ധ കിട്ടാത്തത്

ശ്രദ്ധ കിട്ടാത്തത്

ഒരു കാര്യത്തിലും കൃത്യമായി ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥയാണ് മറ്റൊന്ന്. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇതില്‍ തന്നെ ശ്രദ്ധിക്കേണ്ട കാര്യം ഹൃദയാരോഗ്യം തന്നെയാണ്.

English summary

Surprising symptoms of an Unhealthy Heart

Chest pain is the common sign of a heart attack, here we explain some surprising symptoms of heart attack , take a look.