ഭാര്യയുടെ പൊക്കിളില്‍ ലേശം വെളിച്ചെണ്ണ പുരട്ടൂ....

Posted By:
Subscribe to Boldsky

വെളിച്ചെണ്ണയ്ക്ക് ആരോഗ്യഗുണങ്ങള്‍ പലതാണ്. കൊളസ്‌ട്രോള്‍ വരുത്തും, തടി കൂട്ടുമെന്നൊക്കെ പറയുമെങ്കിലും ഇതൊക്കെ ഒരുപരിധി വരെ മറ്റ് ഒായിലുകള്‍ക്കുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ പെട്ടതാണെന്നു തെളിഞ്ഞിട്ടുണ്ട്.

സത്യത്തില്‍ വെളിച്ചെണ്ണയ്ക്ക് പലവിധത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്. ഇതിലെ കൊഴുപ്പ് മോണോസാച്വറേറ്റഡ് കൊഴുപ്പാണ്. ഇതുകൊണ്ടുതന്നെ ദോഷങ്ങള്‍ കുറവുമാണ്. ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ടെന്നു വേണം, പറയാന്‍. ആരോഗ്യത്തിനും ചര്‍മരോഗങ്ങള്‍ക്കും മുടിയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കുമെല്ലാം തന്നെ വെളിച്ചെണ്ണ നല്ല മരുന്നാണ്.

വെളിച്ചെണ്ണ പല രീതികളിലും പല അസുഖങ്ങള്‍ക്കായി ഉപയോഗിയ്ക്കാം. ഇതിലൊന്നാണ് പൊക്കിളിലുള്ള വെളിച്ചെണ്ണ ചികിത്സ. ഇത് അത്ര വലുതൊന്നുമല്ല. അല്‍പം വെളിച്ചെണ്ണ പൊക്കിളില്‍ പുരട്ടുന്നതു തന്നെയാണ് ഈ ചികിത്സാരീതി. ഇതുകൊണ്ടുള്ള പ്രയോജനങ്ങളും ധാരാളമാണ്.

കാരണം പൊക്കിളില്‍ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള നാഡികളും സമ്മേളിയ്ക്കുന്നു. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് പൊക്കിളില്‍ വെളിച്ചെണ്ണ പുരട്ടുന്നത് പലതരത്തിലും സഹായകമാകുന്നുണ്ട്. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് പൊക്കിളില്‍ വെളിച്ചെണ്ണ പുരട്ടുന്നതിന്റെ ആരോഗ്യഗുണങ്ങള്‍ ലഭ്യമാകുന്നത്. പുരുഷന്മാര്‍ക്കും ഇതു പല തരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കുന്നുണ്ട്.

പൊക്കിളില്‍ വെളിച്ചെണ്ണ മസാജ് ചെയ്യുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചും ഇതെങ്ങനെ ചെയ്യുന്നുവെന്നതിനെക്കുറിച്ചും അറിഞ്ഞിരിയ്ക്കൂ.

പ്രത്യുല്‍പാദന ശേഷി

പ്രത്യുല്‍പാദന ശേഷി

പൊക്കിളില്‍ വെളിച്ചെണ്ണ പുരട്ടുന്നത് സ്ത്രീകളുടെ പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കുമെന്നു വേണം പറയാന്‍. പൊക്കിള്‍ യൂട്രസുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. വെളിച്ചെണ്ണയിലെ പല ആരോഗ്യഗുണങ്ങളും ഇതിലൂടെ നേരിട്ട് ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നുണ്ട്.

മാസമുറ സമയത്തുണ്ടാകുന്ന വേദനകള്‍

മാസമുറ സമയത്തുണ്ടാകുന്ന വേദനകള്‍

സ്ത്രീകള്‍ക്ക് മാസമുറ സമയത്തുണ്ടാകുന്ന വേദനകള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് പൊക്കിളില്‍ വെളിച്ചെണ്ണ പുരട്ടുന്നത്. ഇതിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് ഇതിനു സഹായിക്കുന്നതും.

കണ്ണിന്റെ കാഴ്ച

കണ്ണിന്റെ കാഴ്ച

കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് പൊക്കിളിലെ വെളിച്ചെണ്ണ പ്രയോഗം. കണ്ണു വരണ്ടുപോകുന്നതു പോലുള്ള പ്രശ്്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

വയര്‍ കുറയ്ക്കാനുള്ള നല്ലൊരു വഴി

വയര്‍ കുറയ്ക്കാനുള്ള നല്ലൊരു വഴി

പൊക്കിളില്‍ വെളിച്ചെണ്ണ പുരട്ടുന്നത് വയര്‍ കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ്. ഇതിലോ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ നേരിട്ട് വയറിന്റെ ഉള്ളിലേയ്ക്കിറങ്ങി കൊഴുപ്പുണ്ടാക്കുന്ന അഡിപോസ് ടിഷ്യൂവിനെ കുറയ്ക്കുന്നു. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കും. വയര്‍ കുറയ്ക്കും.

കോള്‍ഡ്

കോള്‍ഡ്

കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് പൊക്കിളില്‍ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത്.

വയര്‍ വന്നു വീര്‍ക്കുന്നത്

വയര്‍ വന്നു വീര്‍ക്കുന്നത്

വയര്‍ വന്നു വീര്‍ക്കുന്നത് പലരേയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് പൊക്കളില്‍ വെളിച്ചെണ്ണ തടവുന്നത്. ആയുര്‍വേദത്തിലും വയര്‍ വന്നു വീര്‍ക്കുന്നതിന് പറയുന്ന ഒരു പരിഹാരമാണിത്.

ശരീരത്തിനുള്ളിലെ അവയവങ്ങളെ ശക്തിപ്പെടുത്താന്‍

ശരീരത്തിനുള്ളിലെ അവയവങ്ങളെ ശക്തിപ്പെടുത്താന്‍

ശരീരത്തിനുള്ളിലെ അവയവങ്ങളെ ശക്തിപ്പെടുത്താന്‍ ഇത്തരത്തില്‍ പൊക്കിളിലെ വെളിച്ചെണ്ണ പ്രയോഗം സഹായിക്കും. ആന്തരികാവയവയങ്ങള്‍ ശക്തിപ്പെടുന്നത് പല രോഗങ്ങളും ഒഴിവാക്കുകയും ചെയ്യും.

അണുബാധ

അണുബാധ

അണുബാധയകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് പൊക്കിളിലെ ഈ വെളിച്ചെണ്ണ പ്രയോഗം. വെളിച്ചെണ്ണ നല്ലൊരു അണുനാശിനിയാണ്. പൊക്കിളിലെ അഴുക്കു നീക്കാനും ഇത് നല്ലതാണ്.

മറ്റുപല വിധ ഓയിലുകളും

മറ്റുപല വിധ ഓയിലുകളും

പല രോഗങ്ങള്‍ക്കായി മറ്റുപല വിധ ഓയിലുകളും ഇത്തരത്തില്‍ പൊക്കിളിനു ചുറ്റും പുരട്ടാറുണ്ട്. നെയ്യടക്കം. ഇതോരോന്നിനും വ്യത്യസ്ത ഗുണങ്ങളാണ് ഉള്ളതും. എന്നാല്‍ ഏറ്റവും കൂടുതല്‍ ഗുണം ഇത്തരത്തില്‍ വെളിച്ചെണ്ണ പുരട്ടുന്നതിനാണെന്നു തെളിഞ്ഞിട്ടുണ്ട്.

ആവണക്കെണ്ണ

ആവണക്കെണ്ണ

കിടക്കും മുന്‍പ് ആവണക്കെണ്ണ പൊക്കിളില്‍ വീഴ്ത്തുകയും പൊക്കിളിനു ചുറ്റും പുരട്ടുകയും ചെയ്താല്‍ മുട്ടുവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.

കടുകെണ്ണ

കടുകെണ്ണ

ഈ രീതിയില്‍ കടുകെണ്ണ പൊക്കിളില്‍ പുരട്ടിയാല്‍ ക്ഷീണത്തിനു കുറവുണ്ടാകും. രാത്രിയില്‍ നല്ല ഉറക്കം ലഭിയ്ക്കുകയും ചെയ്യും.

ബദാം ഓയില്‍

ബദാം ഓയില്‍

ഇതേ രീതിയില്‍ ബദാം ഓയില്‍ പൊക്കിളില്‍ വീഴ്ത്തുന്നത് മുഖത്തിന് തിളക്കവും സൗന്ദര്യവും വര്‍ദ്ധിപ്പിയ്ക്കും.

ആര്യവേപ്പെണ്ണ

ആര്യവേപ്പെണ്ണ

നീം ഓയില്‍ അഥവാ ആര്യവേപ്പെണ്ണ പൊക്കിളിനു ചുറ്റും പുരട്ടുന്നതും ഒഴിയ്ക്കുന്നതുമെല്ലാം മുഖക്കുരുവിനുള്ള നല്ലൊരു പ്രതിവിധിയാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ഒരു പഞ്ഞി വെളിച്ചെണ്ണ മുക്കി പൊക്കിളില്‍ വച്ചാല്‍ മതിയാകും. അല്ലെങ്കില്‍ രണ്ടുമൂന്നു തുള്ളി വെളിച്ചെണ്ണ പൊക്കിളില്‍ വീഴ്ത്തുക. ഇതുമല്ലെങ്കില്‍ പൊക്കിളിലും ചുറ്റിലും വെളിച്ചെണ്ണ കൊണ്ടു മസാജ് ചെയ്യുക. ഇത് കഴുകിക്കളയരുത്. രാത്രി മുഴുവനും അല്ലെങ്കില്‍ നീണ്ട നേരം ഇതിവിടെ വയ്ക്കുക. എത്ര കൂടുതല്‍ നേരം വയ്ക്കുന്നുവോ അത്രയും ഗുണം ഇരട്ടിയ്ക്കും.

English summary

Surprising Health Benefits Of Applying Coconut Oil On Belly Button

Surprising Health Benefits Of Applying Coconut Oil On Belly Button, read more to know about