For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ആരോഗ്യമുള്ള ശരീരത്തിന് മഞ്ഞള്‍ ചായ

  By Johns Abraham
  |

  ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പരമ്പരാഗത ചൈനീസ്, ഇന്ത്യന്‍ വൈദ്യശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന ഹെര്‍ബല്‍ പ്രതിരോധമാണ് മഞ്ഞള്‍. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ വളരെ സുലഭമായി തന്നെ ഇപ്പോഴും ലഭിക്കുന്ന ഒന്നാണ് മഞ്ഞള്‍.

  നിരവധി ഗുണഗണങ്ങള്‍ ഉള്ള മഞ്ഞളിനെ വെല്ലാന്‍ വീട്ടുവൈദ്യത്തില്‍ മറ്റൊരു മരുന്നില്ല. മഞ്ഞളിന്റെ മഞ്ഞല്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന മഞ്ഞള്‍ ചായയുടെയും ഗുണങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

  മഞ്ഞളിന്റെ ഗുണങ്ങള്‍

  മഞ്ഞളിന്റെ ഗുണങ്ങള്‍

  ..ബാക്ടീരിയയെ ചെറുത്തു തോല്പിക്കാന്‍ മഞ്ഞള്‍ മിടുക്കനാണ്്. മഞ്ഞള്‍ ആന്റി സെപ്റ്റിക്കായതിനാല്‍ തന്നൈ. മുറിവുകള്‍, പൊളളലുകള്‍ എന്നിവയെ സുഖപ്പെടുത്താന്‍ മഞ്ഞളിന് സാധിക്കുന്നു.

  ..നാരുകള്‍, വിറ്റാമിന്‍ സി, ബി6, മാംഗനീസ്, ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങള്‍ കലവറയാണ് മഞ്ഞള്‍

  ..വിവിധതരം കാന്‍സറുകള്‍ തടയാനുള്ള കഴിവ് മഞ്ഞളിനുണ്ടെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. മഞ്ഞളിലെ കുര്‍ക്യുമിന്‍ എന്ന ഘടകമാണ് കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്. ത്വക്ക് കാന്‍സര്‍, സ്തനാര്‍ബുദം എന്നിവയ്ക്കെതിരേ ശരീരത്തിനു പ്രതിരോധശക്തി നേടാന്‍ മഞ്ഞള്‍ സഹായിക്കുന്നു. സ്തനാര്‍ബുദം ശ്വാസകോശത്തിലേക്കു വ്യാപിക്കാതെ തടയാനുളള ശേഷി മഞ്ഞളിനുണ്ട്.

  ..കുട്ടികളില്‍ രക്താര്‍ബുദ സാധ്യതയെ മഞ്ഞള്‍ കുറയ്ക്കുകയും കാന്‍സറിന്റെ വ്യാപനത്തെ തടയുകയും ചെയ്യുന്നു. ചില കീമോതെറാപ്പി മരുന്നുകളുടെ പാര്‍ശ്വഫലം കുറയ്ക്കാന്‍ മഞ്ഞള്‍ ഫലപ്രദമാണ്

  ..മഞ്ഞള്‍ കറികളില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിനു ഗുണപ്രദമണ് എന്ന് മിക്ക മഞ്ഞളിനെക്കുറിച്ച് നടത്തിയിട്ടുള്ള മിക്ക പഠനങ്ങളും കണ്ടെത്തിയതാണ്. മഞ്ഞള്‍ കോളിഫ്ളവറുമായി ചേര്‍ത്ത് ഉപയോഗിക്കുന്നതു പ്രോസ്റ്റേറ്റ് കാന്‍സറിനെ തടയുമെന്നു ചില പഠനങ്ങള്‍ പറയുന്നു.

  മുഖത്തിന്റെ തിളക്കം

  മുഖത്തിന്റെ തിളക്കം

  ചര്‍മത്തിന്റെ ആരോഗ്യത്തിനു മഞ്ഞള്‍ ഗുണം ചെയ്യും എന്ന് നമ്മുടെ പൂര്‍വ്വീകര്‍ ആദിമ കാലം തെട്ടെ തിരിച്ചറിഞ്ഞിരുന്നു. പച്ചമഞ്ഞളരച്ചതു തേച്ചുളള കുളി പണ്ടേ പ്രസിദ്ധം. ചര്‍മത്തിലെ മുറിവുകള്‍, പാടുകള്‍എന്നിവ മാറാന്‍ ഇതു ഗുണപ്രദം.ചര്‍മം ശുദ്ധമാകുമ്പോള്‍ സൗന്ദര്യം താനേ വരും. മുറിവുകള്‍ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചര്‍മത്തിനു പകരം പുതിയ ചര്‍മം രൂപപ്പെടുന്നതിനും മഞ്ഞള്‍ ഗുണപ്രദം. ത്വക്ക് രോഗങ്ങളെ ചെറുക്കാന്‍ മഞ്ഞള്‍ ഫലപ്രദമാണ്. സോറിയാസിസ് പോലെയുളള പല ചര്‍മരോഗങ്ങളുടെയും ചികിത്സയ്ക്കു മഞ്ഞള്‍ വളരെയധികം ഫലപ്രദമാണ്. വെളളരിക്കയുടെയോ നാരങ്ങയുടെയോ നീരുമായി മഞ്ഞള്‍ ചേര്‍ത്തു മുഖത്തു പുരട്ടന്നതു ശീലമാക്കിയാല്‍ മുഖത്തിന്റെ തിളക്കം കൂടും.

  ..കരളില്‍ അടിഞ്ഞുകൂടുന്ന വിഷമാലിന്യങ്ങളെ നീക്കാന്‍ മഞ്ഞള്‍ സഹായകം. അതുപോലെ തന്നെ മാനസികപിരിമുറുക്കവും വിഷാദരോഗവും അകറ്റുന്നതിനും മഞ്ഞള്‍ ഫലപ്രദമെന്നു പഠനങ്ങള്‍ പറയുന്നു.

  ..ഡിപ്രഷന്‍ കുറയ്ക്കാനുളള ചൈനീസ് മരുന്നുകളില്‍ മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്. ആല്‍സ്ഹൈമേഴ്സ് രോഗത്തെ പ്രതിരോധിക്കുന്നതിനു മഞ്ഞള്‍ ഫലപ്രദമെന്നു ചില പഠനങ്ങള്‍ പറയുന്നു.

  ഇത്രയും ഗുണങ്ങളുള്ള ഈ മഞ്ഞല്‍ ഉപയോഗിച്ച് ചായ ഉണ്ടാക്കി കുടിച്ചാല്‍ അത് എത്രത്തോളം ശരീരത്തിന് നല്ലതായിരിക്കുമെന്ന് നമ്മുക്ക് ഊഹിക്കാവുന്നതെ ഒള്ളൂ. നിരവധി ആരോഗ്യങ്ങളുള്ള മഞ്ഞള്‍ ചായ ഇന്ന് എല്ലാവര്‍ക്കും വളരെ സുപരിചിതമാണ്.

  മഞ്ഞള്‍ ചായ തയ്യാറാക്കുന്നത് എങ്ങനെ

  മഞ്ഞള്‍ ചായ തയ്യാറാക്കുന്നത് എങ്ങനെ

  രുചിയും ഗുണങ്ങളും ഒത്തിണങ്ങിയ മഞ്ഞള്‍ ചായ വീട്ടില്‍ തന്നെ നിര്‍മ്മിക്കാന്‍ ചുവടെ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ പിന്‍തുടരാം.

  നിങ്ങള്‍ക്ക് ചായ തയ്യാറാക്കാന്‍ മഞ്ഞള്‍ പൊടി. നിങ്ങള്‍ക്ക് അത് മാര്ക്കറ്റില് നിന്ന് വാങ്ങാം അല്ലെങ്കില് നിങ്ങളുടെ വീട്ടിലെ മഞ്ഞള് മുഴുവന് മഞ്ഞള് പൊട്ടിക്കും. തുടര്‍ന്ന്

  4 ടേബിള്‍സ്പൂണ്‍ വേവിച്ച വെള്ളം 1 മുതല്‍ 2 ടീസ്പൂണ്‍ നിലത്ത് മഞ്ഞള്‍ ചേര്‍ക്കുക.

  മിശ്രിതം ഏതാണ്ട് 10 മിനുട്ട് മുക്കിവയ്ക്കാന്‍ അനുവദിക്കുക.

  ഒരു കപ്പ് അല്ലെങ്കില്‍ പാത്രത്തില്‍ ചായ കുടിയ്ക്കുകയും അത് അല്‍പം തണുപ്പിക്കുകയും ചെയ്യാം.

  ഇതില്‍ തേന്‍ ചേര്‍ക്കുന്നത് നല്ലതാണ്. മഞ്ഞള്‍ ചായയുടെ രുചിയും ഗുണവും കൂട്ടുന്നതിന് ഇത് സഹായിക്കും. കൂടാതെ ഇഞ്ചിനീരും നാരങ്ങാനീരും ചേര്‍ത്ത് മഞ്ഞള്‍ ചായ കുടിക്കുന്നവരുമുണ്ട്.

  സവിശേഷമായ ചില കഴിവുകള്‍

  സവിശേഷമായ ചില കഴിവുകള്‍

  മഞ്ഞളിന്റെ ഗുണങ്ങള്‍ മഞ്ഞള്‍ കൊണ്ട് ചായ ഉണ്ടാക്കി കുടിക്കുമ്പോഴും നമ്മള്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും സവിശേഷമായ ചില കഴിവുകള്‍ മഞ്ഞള്‍ ചായയ്ക്ക് ഉണ്ട് അവ ചുവടെ കൊടുത്തിരിക്കുന്നു

  ..ക്യാന്‍സറിനെ പ്രതിരോധിക്കുന്ന

  ..ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

  ...ശരീരത്തിനെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു

  ...ആള്‍ഷിമേഴ്‌സിനെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു

  ...ഹൃദയാരോഗ്യത്തെ ചെറുക്കുന്നു

  ...കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

  ...വ്യക്തികളുടെ ഉറക്കത്തിന്റെ അളവ് മെച്ചപ്പെടുത്തുന്നു.

  ...കരളിനെ ശുദ്ധികരിക്കാന്‍ സഹായിക്കുന്നു.

  ഇത്തരക്കാര്‍ മഞ്ഞള്‍ ചായ കുടിക്കരുത്

  ഇത്തരക്കാര്‍ മഞ്ഞള്‍ ചായ കുടിക്കരുത്

  നിലവധി ഗുണങ്ങള്‍ ഉണ്ടെങ്കിലും ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ മഞ്ഞള്‍ ചായ കുടിക്കുന്നത് ഗുണത്തേക്കാള്‍ ദോഷം മാത്രമെ ചെയ്യൂ.

  1. ഗര്‍ഭകാലത്തും മുലയൂട്ടലും

  ഗര്‍ഭാവസ്ഥയില്‍ മഞ്ഞള്‍ ചായ ഗര്‍ഭാശയത്തെ ഉത്തേജിപ്പിക്കുന്നു. മഞ്ഞള്‍, മുലയൂട്ടല്‍ എന്നിവ സംബന്ധിച്ച് മതിയായ വിവരങ്ങള്‍ ലഭ്യമല്ല. അതിനാല്‍, രണ്ട് കേസുകളിലും ഉപയോഗം ഒഴിവാക്കുക.

  2. പിത്തസഞ്ചി പ്രശ്‌നങ്ങള്‍

  മഞ്ഞള്‍ക്ക് പിത്തസഞ്ചി പ്രശ്‌നങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുണ്ട് അതിനാല്‍ പിത്തസഞ്ചിക്ക് പ്രശ്‌നങ്ങള്‍ ഉള്ളവര്‍ മഞ്ഞള്‍ ചായ കുടിക്കുന്നത് ഗുണകരമാകില്ല.

  3. പമേഹം

  ഇതൊരു ആനുകൂല്യമാണെങ്കിലും, നിങ്ങളുടെ ഡോക്ടറുമായി പരിശോധിക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു കാരണം പ്രമേഹ രോഗികള്‍ക്ക് രക്തസമ്മര്‍ദ്ദം കുറയ്ക്കാനാകും.

  4. വന്ധ്യത

  മഞ്ഞള്‍ ചായ പുരുഷമ്മാരില്‍ ബീജങ്ങളുടെ എണ്ണം കുറയ്ക്കാം. ഇത് ഫെര്‍ട്ടിലിറ്റി കുറയ്ക്കും.

  5. ഇരുമ്പിന്റെ അംശം കുറയ്ക്കുന്നു

  മഞ്ഞള്‍ ഇരുമ്പ് ആഗിരണം കൊണ്ട് ഇടപെടുകയാണ്. അതുകൊണ്ട്, ഇരുമ്പായുധത്തില്‍ കുറവുണ്ടായ ആളുകള്‍ ശ്രദ്ധിക്കണം.

  6. സര്‍ജറി സമയത്ത് പ്രശ്‌നങ്ങള്‍

  മഞ്ഞള്‍ രക്തം കട്ടപിടിക്കാന്‍ പറ്റാതെയാകാം, അതുകൊണ്ടാണ് ഷെഡ്യൂള്‍ ചെയ്ത ശസ്ത്രക്രിയയ്ക്ക് കുറഞ്ഞത് രണ്ടാഴ്ച മുമ്പ് എടുക്കേണ്ടത്.

  ഈ രോഗാവസ്ഥയിലൂടെ കടന്ന് പോകുന്നവര്‍ മഞ്ഞള്‍ ചായയെ പൂര്‍ണ്ണമായും അവരുടെ ജീവിതത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതാണ് നല്ലത്.

  Read more about: health tips ആരോഗ്യം
  English summary

  surprising-benefits-of-turmeric-tea

  Turmeric is a herbal resistant to traditional Chinese and Indian medicine used in thousands of years
  Story first published: Tuesday, July 3, 2018, 22:08 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more