For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മസ്തിഷ്‌കാഘാതത്തിന്റെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

മസ്തിഷ്‌കാഘാതം തലച്ചോറിന്റെ ഏതു പ്രവര്‍ത്തനത്തെയും ബാധിച്ചേക്കാം.

By Archana V
|

ഓരോ വര്‍ഷവും 65ല്‍ താഴെ പ്രായമുളള ഒരു ലക്ഷത്തിലേറെ സ്ത്രീകള്‍ക്ക് മസ്തിഷ്‌കാഘാതം വരുന്നുണ്ടെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ അഭിപ്രായപ്പെടുന്നത്.

strk

ഒരുപക്ഷെ അതില്‍ ഒരാള്‍ നിങ്ങള്‍ ആണെങ്കിലോ, ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് കഴിയുമോ ?

മസ്തിഷ്‌കാഘാതത്തിന്റെ കാര്യത്തില്‍ സമയമാണ് പ്രധാനം എന്ന് മെഡ്സ്റ്റാര്‍ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌ട്രോക് പ്രോഗ്രാമിന്റെ ഡയറക്ടര്‍ ആന്‍ഡ്രൂ സ്ട്രീമര്‍ പറയുന്നു.

മസ്തിഷ്‌കാഘാതത്തിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിന് ശേഷം എത്രസമയം ചികിത്സയ്ക്കായി കാത്തിരിക്കുന്നുവോ സ്ഥായി ആയ നാശം സംഭവിക്കാനുള്ള സാധ്യതയം അത്രയും കൂടുതലാണ്. ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് അടിയന്തിര ചികിത്സ നല്‍കുക എന്നതാണ് ഏറ്റവും മികച്ച പ്രതിരോധം.

ശരീരത്തിന്റെ ഒരു ഭാഗത്തെ ബാധിക്കുന്ന പുതിയ നാഡീസംബന്ധമായ ലക്ഷണങ്ങള്‍ പെട്ടെന്ന് കണ്ടെത്തിയാല്‍ ഉടന്‍ അടിയന്തിര ചികിത്സ നേടണമെന്ന് സ്റ്റീമര്‍ പറയുന്നു. ചിലപ്പോഴിത് മൈഗ്രേനോ മറ്റ് പലതുമായി സാമ്യമുള്ളതോ ആകാം, പ്രശ്‌നമെന്തെന്നാല്‍, നിങ്ങള്‍ പെട്ടെന്ന് ചികിത്സ തേടിയില്ല എങ്കില്‍ മസ്തിഷ്‌കാഘാതം ശരിയായി ചികിത്സിക്കാനുള്ള അവസരം നിങ്ങള്‍ക്ക് നഷ്ടമായേക്കാം.

വളരെ പെട്ടെന്ന് ചികിത്സ ആവശ്യമായ സ്ത്രീകളിലെ മസ്തിഷ്‌കാഘാത ലക്ഷണങ്ങള്‍

strk

ശരീരത്തിന്റെ ഒരു ഭാഗത്തിന് ബലക്കുറവും തളര്‍ച്ചയും അനുഭവപ്പെടുക

ശരീരത്തിന്റെ ഒരു ഭാഗത്തിന് പെട്ടെന്ന് ബലം നഷ്ടപ്പെടുന്നതായി അനുഭവപ്പെടുന്നത് മസ്തിഷ്‌കാഘാതത്തിന്റെ വളരെ സാധാരണമായ ലക്ഷണങ്ങളില്‍ ഒന്നാണ്. പ്രത്യേകിച്ച് കൈയ്

ക്കും കാലിനും അനുഭവപ്പെടുന്ന തളര്‍ച്ച. എന്തുകൊണ്ടാണ് ശരീരത്തിന്റെ ഒരു ഭാഗം മാത്രം തളരുന്നത്? മസ്തിഷകത്തിന്റെ ഓരോ വശവും എതിര്‍വശത്തുള്ള ശരീര ഭാഗത്തെയാണ് സ്വാധീനിക്കുന്നതെന്ന് അമേരിക്കന്‍ സ്‌ട്രോക് അസോസിയേഷന്‍ വിശദീകരിക്കുന്നു. മസ്തിഷ്‌കത്തിന്റെ വലത് വശത്താണ് രക്തസ്രാവം ഉണ്ടാകുന്നത് എങ്കില്‍ ശരീരത്തിന്റെ ഇടത് ഭാഗമായിരിക്കും ലക്ഷണങ്ങള്‍ പ്രകടമാക്കുക.

strk

മുഖത്തിന്റെ ഒരുഭാഗം അയഞ്ഞ് തൂങ്ങും

മസ്തിഷ്‌കത്തിന്റെ ഏത് ഭാഗത്തെ ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മുഖത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷണങ്ങള്‍

പ്രകടമാകുന്നത്. വായയുടെ ഒരു വശം, കണ്ണ് എന്നിവ പെട്ടന്ന് അയഞ്ഞ് തൂങ്ങുകയും മുഖത്തിന്റെ ഇരുവശങ്ങളിലെയും ഭാവങ്ങള്‍ നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍ പെട്ടെന്ന് അടിയന്തിര ചികിത്സ തേടുക.

strk

വായിക്കാനും കേള്‍ക്കുന്നത് മനസിലാക്കാനും പ്രയാസം

മസ്തിഷ്‌കത്തിന്റെ ഇടത് വശത്തിനാണ് ഭാഷകളുടെ നിയന്ത്രണം. അതിനാല്‍ ഈ ഭാഗത്ത് ആഘാതം ഉണ്ടായാല്‍ സംസാരിക്കാനും കേള്‍ക്കുന്നത് മനസിലാക്കാനും ഉള്ള കഴിവ് നഷ്ടമാകും.

സാധാരണ മസ്തിഷ്‌കാഘാത ലക്ഷണങ്ങളില്‍ ഒന്നാണിത്. വാക്കുകള്‍ മനസിലാക്കാനുള്ള മസ്തിഷ്‌കത്തിന്റെ കഴിവ് നഷ്ടമാകും. ഇത് നിങ്ങളുടെ സംസാരത്തെയും മറ്റുള്ളവര്‍ പറയുന്നത് മനസിലാക്കാനുള്ള കഴിവിനെയും വായിക്കാനും എഴുതാനുമുള്ള കഴിവിനെയും ബാധിക്കും.

ഒരു വാക്ക് ഓര്‍ത്തെടുക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍ നമുക്കെല്ലാം അനുഭവപ്പെടാറുണ്ട്, ഇത് ചില വാക്കുകള്‍ക്ക് മാത്രമാണന്ന് പലരും സ്വയം അറിയുകയോ അവരുടെ സ്വന്തം ശരീരം തിരിച്ചറിയുകയോ ചെയ്യുമെന്ന് സ്റ്റീമര്‍ പറഞ്ഞു

എന്നാല്‍ ചിലര്‍ക്ക് സംസാരിക്കാന്‍ കഴിയാതെ വരികയും വാക്കുകള്‍ നാവിന്‍ തുമ്പില്‍ വന്ന് നില്‍ക്കുന്ന അവസ്ഥയും ഉണ്ടാവുകയും ചെയ്യും . മറ്റുള്ളവര്‍ പറയുന്നത് എന്താണന്ന് അവര്‍ക്ക് മനസിലാക്കാന്‍ പ്രയാസമാകും ഇത്തരം സന്ദര്‍ഭത്തില്‍ വേഗം ചികിത്സ തേടുക.

strk

സംസാരം സ്പഷ്ടമല്ലാതാവുക

സംസാരവുമായി ബന്ധപ്പെട്ട അത്ര സാധാരണമല്ലാത്ത മറ്റൊരു ലക്ഷണമാണിത്. വ്യക്തമായി സംസാരിക്കുന്നതിന് ആവശ്യമായ പേശികള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയാണിത്. നിങ്ങളുടെ സംസാരിക്കുന്നതിനുള്ള പേശികള്‍ ചിലപ്പോള്‍ ദുര്‍ബലമാവുകയോ തളരുകയോ ചെയ്യാം. അതോടെ നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ അത് ചലിപ്പിക്കാന്‍ കഴിയാതെ വരും.

str

കഠിനമായ തലവേദന

മസ്തിഷ്‌ക രക്തസ്രാവം മൂലമുണ്ടാകുന്ന ആഘാതത്തെ തുടര്‍ന്ന് കഠിനമായ തലവേദന അനുഭവപ്പെടാം. മസ്തിഷകത്തില്‍ രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥയാണിത്, അടിയന്തിര ചികിത്സ ആവശ്യമാണിതിന്. പതിവായി ഉണ്ടാകുന്ന തലവേദനയെ കുറിച്ച് അല്ല ഈ പറയുന്നത്. നിങ്ങളുടെ ജീവിതത്തില്‍ അനുഭവപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും കഠിനമായ തലവേദന ആയിരിക്കും ഇത്, കണ്ണടച്ച് തുറക്കുന്ന നിമിഷം കൊണ്ടായിരിക്കും ഇത് അനുഭവപ്പെടുക, അങ്ങനെയെങ്കില്‍ തീര്‍ച്ചയായും പരിശോധനയ്ക്ക് വിധേയരാകണം.

strk

ഒരു വശം കാണാന്‍ കഴിയാതെ വരിക

കാലും കൈയും തളരുന്നത് പോലെ തന്നെ കാഴ്ചയെ ബാധിക്കുന്നതും ഒരു ഭാഗത്ത് മാത്രമായിരിക്കും. എന്നാല്‍ ഒരു കണ്ണിലെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുന്നതിന് പകരം രണ്ട് കണ്ണിനും ഒരു ഭാഗത്തേക്കുള്ള കാഴ്ച നഷ്ടമാകും ( ഉദാഹരണത്തിന് ഇരുകണ്ണുകള്‍ക്കും ഇടത് വശം കാണാന്‍ കഴിയാതെ വരിക) . ഇതിന് കാരണം ' കണ്‍മിഴികള്‍ക്കും നേത്ര നാഡികള്‍ക്കും കുഴപ്പം ഉണ്ടാകുന്നതല്ല , മറിച്ച് വിവരങ്ങള്‍ എത്തി പ്രവര്‍ത്തനം നടക്കുന്ന മസ്തിഷ്‌കത്തിലെ പ്രത്യേക ഭാഗം നശിക്കുന്നതാവാം' സ്റ്റീമര്‍ പറയുന്നു.

strk

നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക

മസ്തിഷ്‌കാഘാതം തലചുറ്റലിനും ഏകോപനം നഷ്ടമാകുന്നതിനും കാരണമാകാം. ഇതിന് പുറമെ ഒരു കാലിന് ബലക്കുറവും തളര്‍ച്ചയും അനുഭവപ്പെടുന്നതിനാല്‍ നടക്കാനും നേരെ നില്‍ക്കാനും വിഷമം അനുഭവപ്പെടും. ശ്രദ്ധ നല്‍കേണ്ട നാഡിസംബന്ധമായ ലക്ഷണമാണിത്. വളരെ വേഗം ചികിത്സ നല്‍കേണ്ട അവസ്ഥയാണിത്.

Read more about: ആരോഗ്യം health care
English summary

Stroke Symptoms

ശരീരത്തിന്റെ ഒരു ഭാഗത്തെ ബാധിക്കുന്ന പുതിയ നാഡീസംബന്ധമായ ലക്ഷണങ്ങള്‍ പെട്ടെന്ന് കണ്ടെത്തിയാല്‍ ഉടന്‍ അടിയന്തിര ചികിത്സ നേടണമെന്ന് സ്റ്റീമര്‍ പറയുന്നു. ചിലപ്പോഴിത് മൈഗ്രേനോ മറ്റ് പലതുമായി സാമ്യമുള്ളതോ ആകാം, പ്രശ്‌നമെന്തെന്നാല്‍, നിങ്ങള്‍ പെട്ടെന്ന് ചികിത്സ തേടിയില്ല എങ്കില്‍ മസ്തിഷ്‌കാഘാതം ശരിയായി ചികിത്സിക്കാനുള്ള അവസരം നിങ്ങള്‍ക്ക് നഷ്ടമായേക്കാം.
Story first published: Saturday, April 7, 2018, 11:25 [IST]
X
Desktop Bottom Promotion