For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെമ്പുപാത്രത്തില്‍ വച്ച വെള്ളം കുടിയ്ക്കൂ

ചെമ്പുപാത്രത്തില്‍ വച്ചവെള്ളം 8മണിക്കൂര്‍ ശേഷം കുടിയ്ക്കൂ

|

വെള്ളം കുടിയ്‌ക്കേണ്ടത് ആരോഗ്യത്തിനു വളരെ അത്യാവശ്യമാണ്. ഭക്ഷണം പോലെ തന്നെ ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമായ ഒന്നാണു വെള്ളവും. ദഹനത്തിനും നല്ല ശോധനയ്ക്കും രക്തോല്‍പാദനത്തിനുമെല്ലാം ഏറെ അത്യാവശ്യം.

വെള്ളം നാം ശേഖരിച്ചു വയ്ക്കുക സാധാരണ സ്റ്റീല്‍,അലുമിനിയം പാത്രങ്ങളിലോ ഗ്ലാസ്, പ്ലാസ്റ്റിക് ജാറുകളിലോ എല്ലാമാണ്. പണ്ടുകാലത്ത് മണ്‍കൂജകള്‍ക്കായിരുന്നു ഇന്നുള്ള ഫ്രിഡ്ജിന്റെ സ്ഥാനം.

പണ്ടുകാലത്ത് മണ്‍കുജകള്‍പ്പൊപ്പം ചെമ്പു പാത്രങ്ങളിലും വെള്ളം സൂക്ഷിച്ചു വയ്ക്കാറുണ്ടായിരുന്നു. ഇത് ഇപ്പോഴും ചില റെസ്‌റ്റോറന്റുകളിലും അപൂര്‍വം ചില വീടുകളിലും പതിവാണ്.

ചെമ്പുപാത്രത്തില്‍ ശേഖരിച്ചു വയ്ക്കുന്ന വെള്ളത്തിന് ആരോഗ്യപരമായി പല ഗുണങ്ങളുമുണ്ടെന്നതാണ് വാസ്തവം. പല അസുഖങ്ങള്‍ക്കുമുള്ള സ്വാഭാവിക പ്രതിവിധിയാണിത്.

എട്ടു മണിക്കൂര്‍ നേരം ചെമ്പു പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിയ്ക്കണമെന്നാണ് ആയുര്‍വേദം വിശദീകരിയ്ക്കുന്നത്. ഇതിന് പൊതുവേ താമര ജലം എന്നാണ് പറയുന്നതും.

ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കാന്‍ ഏറെ നല്ലതും. ഇതെക്കുറിച്ചു കൂടുതലറിയൂ

ബിപി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്

ബിപി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്

ബിപി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ചെമ്പു പാത്രത്തിലെ വെള്ളം. ശരീരത്തിലെ ബിപി കുറയ്ക്കാന്‍ ചെമ്പുപാത്രത്തിലെ വെള്ളം ഏറെ നല്ലതാണ്. ചെമ്പിന്റെ അംശം ശരീരത്തിലെത്തുന്നാണ് ഈ ഗുണം നല്‍കുന്നത്. ചെമ്പുപാത്രത്തിലെ വെള്ളംകുടി ബിപി രോഗികള്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒന്നാണ്.പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരീക്ഷിയ്ക്കാവുന്ന പ്രകൃതി ദത്ത വഴിയാണ്.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

ഇതില്‍ അടങ്ങിയിരിയ്ക്കുന്ന വൈറ്റമിനുകളും ധാതുക്കളുമെല്ലാം ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നതില്‍ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. കോള്‍ഡ്, അലര്‍ജി തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒന്ന്.

വയറിന്റെ ആരോഗ്യത്തിനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണിത്.

വയറിന്റെ ആരോഗ്യത്തിനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണിത്.

വയറിന്റെ ആരോഗ്യത്തിനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണിത്.

ആയുര്‍വേദമനുസരിച്ച് ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാന്‍ ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം ഒരു വലിയ ഗ്ലാസ്സ് നിറയെ രാവിലെ വെറും വയറ്റില്‍ കുടിക്കുക.അസിഡിറ്റി, ഗ്യാസ് എന്നിവ ചില ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ പൊതുവായി കാണപ്പെടുന്നതാണ്. ഇതിന് പരിഹാരം നല്കാന്‍ ചെമ്പിന് സാധിക്കും.

തടി കുറയ്ക്കാനും

തടി കുറയ്ക്കാനും

തടി കുറയ്ക്കാനും ചെമ്പു പാത്രത്തില്‍ സൂക്ഷിയ്ക്കുന്ന വെള്ളം സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളയാന്‍ ചെമ്പു പാത്രത്തിലെ വെള്ളം സഹായിക്കും. ഇത് വഴി ശരീരത്തിന് ആവശ്യമുള്ള കൊഴുപ്പ്മാത്രം നിലനിര്‍ത്താനും അല്ലാത്തവ പുറന്തള്ളാനും സാധിക്കും.

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനുള്ള പ്രധാനപ്പെട്ട വഴിയാണിത്. ഇതു വഴി ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങളും തടഞ്ഞു നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ചെമ്പ് വെള്ളം ശുദ്ധീകരിക്കുക മാത്രമല്ല ശരീരത്തിന് ആവശ്യമായ മിനറലുകള്‍ ലഭ്യമാക്കുകയും ചെയ്യും. ചെമ്പുപാത്രത്തില്‍ വെള്ളം ശേഖരിച്ചുവെയ്ക്കുന്നത് ദിവസവും ആവശ്യമായ അളവില്‍ ശരീരത്തിന് ചെമ്പ് ലഭ്യമാക്കും.

അനീമിയ

അനീമിയ

വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്ന്. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്. ശരീരത്തിലെ മിക്ക പ്രവര്‍ത്തനങ്ങള്‍ക്കും ചെമ്പ് ആവശ്യമാണ് എന്നതാണ് പ്രധാന വസ്തുത. കോശങ്ങളുടെ രൂപീകരണത്തിനും, ഇരുമ്പിന്‍റെ ആഗിരണത്തിനും ചെമ്പ് അനിവാര്യമാണ്. ഇത് വഴി അനീമിയ തടയാനുമാകും.ശരീരത്തിലെ മിക്ക പ്രവര്‍ത്തനങ്ങള്‍ക്കും ചെമ്പ് ആവശ്യമാണ് എന്നതാണ് പ്രധാന വസ്തുത. കോശങ്ങളുടെ രൂപീകരണത്തിനും, ഇരുമ്പിന്‍റെ ആഗിരണത്തിനും ചെമ്പ് അനിവാര്യമാണ്. ഇത് വഴി അനീമിയ തടയാനുമാകും.

ചര്‍മാരോഗ്യത്തിന്

ചര്‍മാരോഗ്യത്തിന്

ടോക്‌സിനുകള്‍ നീക്കുന്നതു കൊണ്ടു തന്നെ ചര്‍മാരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്. ചര്‍മത്തെ ശുദ്ധീകരിച്ചു തിളക്കവും മൃദുത്വവും നല്‍കുന്ന ഒന്നാണിത്. അത് ചര്‍മ്മത്തെ ആരോഗ്യത്തോടെയും, കരുത്തോടെയും സംരക്ഷിക്കും.മുഖക്കുരു പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും ചെമ്പുപാത്രത്തിലെ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. മുടിയുടെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്.

ശരീരവേദനകള്‍

ശരീരവേദനകള്‍

നല്ലൊന്നാന്തരം പെയിന്‍ കില്ലര്‍ കൂടിയാണ് ചെമ്പു പാത്രത്തില്‍ വച്ച വെള്ളം. വാതം പോലുള്ള രോഗങ്ങള്‍ കൊണ്ടുണ്ടാകുന്ന വേദനകള്‍ക്ക് അത്യുത്തമം. ഇതിന് ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണമുള്ളതാണ് കാരണം.ശരീരവേദനകള്‍, പ്രത്യേകിച്ചും വാതരോഗം മൂലമുള്ള വേദനകള്‍ തടയാനുള്ള നല്ലൊരു വഴിയാണ് ചെമ്പുപാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിയ്ക്കുന്നത്. നല്ലൊരു പെയിന്‍കില്ലറായി ചെമ്പു പ്രവര്‍ത്തിയ്ക്കുന്നതാണ് കാരണം.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. രക്തപ്രവാഹം നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കും. രക്തക്കുഴലുകളിലെ തടസങ്ങള്‍ നീക്കാനും ചെമ്പ് ഏറെ നല്ലതാണ്.ഹൃദയാരോഗ്യത്തിനും ചെമ്പു പാത്രത്തില്‍ സൂക്ഷിച്ച വെള്ളം നല്ലതാണ്.

തൈറോയ്ഡ് പ്

തൈറോയ്ഡ് പ്

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രകൃതിദത്ത പരിഹാരമാണ് ചെമ്പുപാത്രത്തില്‍ വച്ചിരിയ്ക്കുന്ന വെള്ളം. ഇത് തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും. ശരീരത്തിന് ചെമ്പിന്റെ ആവശ്യമുണ്ട്. ഇതിന്റെ കുറവ് തൈറോയ്ഡ് വരാനുള്ള സാധ്യതയുണ്ടാക്കുന്ന ഒന്നാണ്. ചെമ്പുപാത്രത്തില്‍ വെള്ളം സൂക്ഷിയ്ക്കുന്നതുവഴി ഈ ചെമ്പ് ശരീരത്തിലെത്തുകയും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകുകയും ചെയ്യും.

English summary

Store Water in Copper Vessel And Drink It After 8 Hours

Store Water in Copper Vessel And Drink It After 8 Hours, Read more to know about,
Story first published: Wednesday, September 12, 2018, 15:23 [IST]
X
Desktop Bottom Promotion