For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒതുങ്ങിയ വയറിന് അഞ്ചു ചേരുവ പാനീയം

ഒതുങ്ങിയ വയറിന് ഹോംമേയ്ഡ് മഞ്ഞള്‍ പാനീയം

|

വയര്‍ ചാടുന്നത് ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന പ്രശ്‌നമാണ്. കാരണങ്ങള്‍ പലതുണ്ടെങ്കിലും ആരോഗ്യപരമായും സൗന്ദര്യപരമായും ആളുകളെ അലട്ടുന്ന ഒരു പ്രശ്‌നമാണിത്. പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുന്ന ഒന്നു കൂടിയാണ് വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ്.

വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിന് പുറകില്‍ പല കാരണങ്ങളുമുണ്ട്. ഇതില്‍ ഭക്ഷണ ശീലം മുതല്‍ വ്യായാമക്കുറവും ചില രോഗങ്ങളുമെല്ലാം ഉള്‍പ്പെടുന്നു. ഇതിന് പരിഹാരം കാണാന്‍ ശസ്ത്രക്രിയ പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിയ്ക്കുന്നത് ഗുണത്തേക്കാളേറെ പാര്‍ശ്വഫലങ്ങള്‍ക്കു കാരണമാകുകയും ചെയ്യും.

ചാടുന്ന വയര്‍ കുറയ്ക്കാന്‍ പല വീട്ടു വൈദ്യങ്ങളുമുണ്ട്. അടുക്കളയിലെ പല ചേരുവകളും ഇതിനുള്ള പ്രധാനപ്പെട്ട വഴികള്‍ തന്നെയാണ്.

ഇത്തരം ചേരുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇഞ്ചിയും മഞ്ഞളും ചെറുനാരങ്ങും. ഇവ ഓരോന്നും തടിയും വയറും കുറയ്ക്കാന്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഇവ മൂന്നും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കുകയാണ് ചെയ്യുക.

വയര്‍ ചാടുന്നതു തടയാന്‍ ഇഞ്ചിയും മഞ്ഞളും നാരങ്ങയും ചേര്‍ത്തൊരു പ്രത്യേക മിശ്രിതം തയ്യാറാക്കി കുടിച്ചാല്‍ മതിയാകും.അല്‍പം കുരുമുളകും തേനും ഇതില്‍ ചേര്‍ക്കുന്നുണ്ട്.

ഇത് പ്രത്യേക രീതിയിലാണ് തയ്യാറാക്കേണ്ടത്. ഇതെക്കുറിച്ചു കൂടുതലറിയൂ

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ കുര്‍മുകിനാണ് ഈ ഗുണം നല്‍കുന്നത്. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയ പ്രക്രിയ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണിത് .കുര്‍കുമിന്‍ കൊഴുപ്പു കോശങ്ങള്‍ വിഘടിച്ച് വര്‍ദ്ധിയ്ക്കുന്നതു തടയുന്നു. ഇതുവഴി പുതിയ കൊഴുപ്പു കോശങ്ങളുടെ വര്‍ദ്ധനവ് തടയുന്നു. പ്രത്യേകിച്ചും വയറിനു ചുറ്റും പെട്ടെന്നു കൊഴുപ്പു കോശങ്ങള്‍ ഇരട്ടിയാകാന്‍ സാധ്യതയുള്ളപ്പോള്‍ മഞ്ഞള്‍ ഇവയെ തടഞ്ഞു നിര്‍ത്താന്‍ ഏറെ സഹായകമാണ്.

മഞ്ഞള്‍

മഞ്ഞള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും ലിവര്‍ ശുദ്ധീകരിയ്ക്കാനും സഹായിക്കുന്ന ഒന്നു കൂടിയാണ് മഞ്ഞള്‍. ലിവര്‍ ശുദ്ധീകരിയ്ക്കുന്നതിലൂടെ കൊഴുപ്പു നീക്കാനുള്ള ലിവര്‍ പ്രവര്‍ത്തനത്തെ ഇതു സഹായിക്കുന്നു. ലിവറിന്റെ പ്രവര്‍ത്തനം വയറ്റിലെ കൊഴുപ്പു നീക്കാന്‍ ഏറെ അത്യാവശ്യമാണ്. ലിവര്‍ തകരാറുള്ളവരില്‍ വയര്‍ ചാടുന്നതും സാധാരണയാണ്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയും ചൂടു വര്‍ദ്ധിപ്പിച്ച് ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. ഇഞ്ചിയിലെ ജിഞ്ചറോളുകളാണ് ഇൗ ഗുണം നല്‍കുന്നത്. ജിഞ്ചറിലെ ജിഞ്ചറോളുകള്‍ കൊഴുപ്പു നീക്കിക്കളയുന്ന ഒന്നാണ്. വയറും തടിയും കുറയ്ക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണിത്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് വിശപ്പു നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒരു ന്യൂറേട്രാന്‍സ്മിറ്ററാണ്. ഇതുവഴി അമിതമായ ഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കുന്നു. ഇഞ്ചിയില്‍ ജിഞ്ചറോള്‍, ഷോഗോള്‍ എന്നിങ്ങനെ രണ്ടു പ്രധാന ഘടകങ്ങളുണ്ട്. ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. ഇതു വഴി വയറ്റിലേയും ശരീരത്തിലേയും കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും.

ചെറുനാരങ്ങ

ചെറുനാരങ്ങ

വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. ഇതിന്റെ നീരും ഇതിന്റെ തൊലിയടക്കം തിളപ്പിയ്ക്കുന്ന വെള്ളവും തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണെന്നു പൊതുവേ അംഗീകരിയ്ക്കപ്പെട്ടിട്ടുള്ളതാണ്. ഈ പ്രത്യേക പാനീയത്തില്‍ ഇതു ചേര്‍ക്കുന്നതും കൂടുതല്‍ ഗുണം നല്‍കും. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കിയും വൈറ്റമിന്‍ സിയിലൂടെ ശരീരത്തിലെ കൊഴുപ്പു കളഞ്ഞുമാണ് നാരങ്ങ തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്നത.

കുരുമുളകും

കുരുമുളകും

ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് കുരുമുളകും. ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്തിയാണ് ഈ പ്രത്യേക പ്രയോജനം നല്‍കുന്നത്. കുരുമുളക് ഏതു രൂപത്തില്‍ കഴിച്ചാലും ഗുണമുണ്ടാകും. ദഹനം മെച്ചപ്പെടുത്താനും കുരുമുളക് ഏറെ നല്ലതാണ്.

തേന്‍

തേന്‍

തേന്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന സ്വാഭാവിക വഴിയാണ്. ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നാണിത്. കൊഴുപ്പുരുക്കി കളയുന്ന ഒന്നാണെന്നു പൊതുവേ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒന്നാണ് തേന്‍.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

വയറും തടിയും കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന നല്ലൊരു പാനീയമാണിത്. ഇത് ദിവസവും കുടിയ്ക്കുന്നത് കോള്‍ഡ്, അലര്‍ജി പ്രശ്‌നങ്ങളില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കുന്ന ഒന്നാണ്.

2 ടീസ്പൂണ്‍ വീതം

2 ടീസ്പൂണ്‍ വീതം

2 ടീസ്പൂണ്‍ വീതം ഇഞ്ചി അരിഞ്ഞത്, മഞ്ഞള്‍പ്പൊടി, അര മുറി നാരങ്ങ, അര ടീസ്പൂണ്‍ കുരുമുളകു പൊടി, 1 ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവയാണ് ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്.

തിളപ്പിയ്ക്കുക

തിളപ്പിയ്ക്കുക

തൊലി നീക്കിയ ഇഞ്ചി വെള്ളത്തിലിട്ടു 10 മിനിറ്റു നേരം കുറഞ്ഞ ചൂടിലുള്ള വെള്ളത്തിട്ടു തിളപ്പിയ്ക്കുക. ഇത് പിന്നീട് ഊറ്റിയെടുക്കുക.ഈ പാനീയത്തിലേയ്ക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കണം. ഇതിലേയ്ക്കു പിന്നീട് കുരുമുളകുപൊടിയും ചേര്‍ത്തിളക്കണം. നാരങ്ങയും പിഴിഞ്ഞൊഴിയ്ക്കുക. ചെറുചൂടാകുമ്പോള്‍ തേന്‍ ചേര്‍ക്കുക. ചൂടുവെള്ളത്തില്‍ തേന്‍ കലര്‍ത്തരുത്.

ദിവസവും

ദിവസവും

ദിവസവും ഇത് രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് കുടിയ്ക്കണം. ബാക്കിയുള്ളത് ദിവസവും പല തവണയായി കുടിയ്ക്കുക. ഒരു മാസമെങ്കിലും അടുപ്പിച്ച് ഉപയോഗിച്ചാല്‍ പ്രയോജനം കാണാം. വയര്‍ മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള തടിയും കുറയ്ക്കുന്ന ഒന്നാണിത്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കിയും ചൂടു വര്‍ദ്ധിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തിയും ദഹനം മെച്ചപ്പെടുത്തിയുമെല്ലാമാണ് ഈ പാനീയം വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍, പ്രമേഹ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നൂ കൂടിയാണ് ഇത്. ഇതിലെ ഘടകങ്ങളെല്ലാം തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള സ്വാഭാവിക പരിഹാരങ്ങളാണ്. ഇതു കൊണ്ടു തന്നെ ഇവ ഹൃദയാരോഗ്യത്തിനും സഹായകമാണ്.

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

വയറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഈ പാനീയം ദഹന പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്ന നല്ലൊരു മരുന്നാണ്. ദഹനം എളുപ്പമാക്കുന്ന, ഇതുവഴി കൊഴുപ്പ് ശരീരത്തില്‍ നിന്നും നീക്കം ചെയ്യുന്ന, വയര്‍ വന്നു വീര്‍ക്കുന്നതു തടയാന്‍ സഹായിക്കുന്ന ഒന്നാണിത്.

English summary

Special Home Made Turmeric Drink To Reduce Belly Fat

Special Home Made Turmeric Drink To Reduce Belly Fat, Read more to know about,
Story first published: Thursday, November 22, 2018, 10:31 [IST]
X
Desktop Bottom Promotion