For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2ആഴ്ചയില്‍ 10കിലോ കുറയ്ക്കും നാരങ്ങ വിദ്യ

2ആഴ്ചയില്‍ 10കിലോ കുറയ്ക്കും നാരങ്ങ വിദ്യ

|

തടി കുറയാനായി പെടാപ്പാടു പെടുന്നവരാണ് മിക്കവാറും പേര്‍. പല പുതിയ അസുഖങ്ങളെ പോലെ അമിത വണ്ണവും ഇപ്പോള്‍ പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്.

അമിതവണ്ണത്തിനും ഒപ്പം വയര്‍ ചാടുന്നതിനും കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പാരമ്പര്യം മുതല്‍ ഭക്ഷണ ശീലങ്ങള്‍ വരെ പെടും. കൊളസ്‌ട്രോള്‍, പ്രമേഹം പോലുളള ചില രോഗങ്ങളും ചിലരില്‍ തടിയും വയറും ചാടാന്‍ വഴിയൊരുക്കും.

തടി കുറയ്ക്കാന്‍ കൃത്രിമ വഴികളുടെ പുറകേ പോകാതിരിയ്ക്കുന്നതാണ് നല്ലത്. തടി കുറയ്ക്കും, വയര്‍ കുറയ്ക്കും എന്നെല്ലാം അവകാശപ്പെട്ട് ഇഷ്ടംപോലെ മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇതില്‍ പാര്‍ശ്വഫലങ്ങളില്ലാത്തവ കണ്ടെത്താന്‍ പ്രയാസമാണ് എന്നതാണ് വാസ്തവം.

തടി കുറയ്ക്കാന്‍ ഉപകാരപ്രദമായ പല ചേരുവകളും നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. പ്രത്യേക ചിലവോ ബുദ്ധിമുട്ടി തയ്യാറാക്കേണ്ടതോ അ്ല്ലാത്ത പല ചേരുവകളും. യാതൊരു പാര്‍ശ്വഫലങ്ങളും പേടിയ്‌ക്കേണ്ടതില്ലെന്നു മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളമുണ്ടുതാനും.

ഇത്തരത്തില്‍ വീട്ടില്‍ തന്നെ തടി കുറയ്ക്കാന്‍ ചെയ്യാവുന്ന ഒന്നാണ് ചെറുനാരങ്ങാവിദ്യ. വലിയ ബുദ്ധിമുട്ടില്ലാതെ തന്നെ തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.

നാരങ്ങ പല തരത്തിലും തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കാറുണ്ട്. ഇതില്‍ തേന്‍ കലര്‍ത്തിയും ഇതില്‍ ചില പ്രത്യേക ചേരുവകള്‍ കൂട്ടിക്കലര്‍ത്തിയുമെല്ലാം.

വൈറ്റമിന്‍ സി, സിട്രിക് ആസിഡ്

വൈറ്റമിന്‍ സി, സിട്രിക് ആസിഡ്

ചെറുനാരങ്ങയില്‍ ധാരാളം വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ശരീരത്തിലെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. ഇവ കൊഴുപ്പു കത്തിച്ചുകളയും.

ദഹന പ്രക്രിയ

ദഹന പ്രക്രിയ

ദഹന പ്രക്രിയ ശക്തിപ്പെടുത്താന്‍ നാരങ്ങയ്ക്കു കഴിയും. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ദഹനത്തിനും മലബന്ധത്തിനുമെല്ലാം തടസമായി നില്‍ക്കുന്ന ഘടകങ്ങളുമാണ്.

ശരീരത്തിന്റെ അപചയ പ്രക്രിയ

ശരീരത്തിന്റെ അപചയ പ്രക്രിയ

ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ നാരങ്ങ ഏറെ നല്ലതാണ്. ഇത് കൊഴുപ്പു പെട്ടെന്നു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നാണ്.

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്ന ഒന്നു കൂടിയാണ് നാരങ്ങ. ഇതുവഴി ലിവറിന്റെ ആരോഗ്യവും മെച്ചപ്പെടും. കൊഴുപ്പു നീക്കുന്നതില്‍ ലിവറിനും പ്രധാന പങ്കുണ്ട്. ഇതു വഴിയും നാരങ്ങ തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ഏറെ നല്ലതാണ്.

നാരങ്ങാവിദ്യയില്‍

നാരങ്ങാവിദ്യയില്‍

രണ്ടാഴ്ച കൊണ്ട് 10 കിലോ കുറയ്ക്കാനുള്ള ഈ നാരങ്ങാവിദ്യയില്‍ നാരങ്ങയ്‌ക്കൊപ്പം വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കുകയാണ് വേണ്ടത്. വേറെ ചേരുവകളൊന്നും തന്നെ ഇതില്‍ ചേര്‍ക്കേണ്ടതില്ല. രാവില വെറുംവയറ്റിലാണ് ഇത് കുടിയ്‌ക്കേണ്ടത്. രണ്ടാഴ്ച താഴെപ്പറയുന്ന രീതിയില്‍ ഇതു ചെയ്യണം. നാരങ്ങാവെള്ളമാണ് കുടിയ്ക്കുന്നതെങ്കിലും ഇതില്‍ ഓരോ ദിവസവും ഉപയോഗിയ്ക്കുന്ന നാരങ്ങയുടേയും വെള്ളത്തിന്റേയും അളവില്‍ വ്യത്യാസമുണ്ട്. ഇളംചൂടുള്ള വെള്ളത്തില്‍ നാരങ്ങ ചേര്‍ത്തു കുടിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരമെന്നു വേണം, പറയാന്‍.

1

1

ഈ പ്രത്യേക രീതി പ്രകാരം ആദ്യത്തെ ദിവസം ഒരു നാരങ്ങയും ഒരു കപ്പു വെള്ളവും ചേര്‍ത്തു കുടിയ്ക്കാം. 1 കപ്പു വെള്ളത്തില്‍ 1 ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുക.

2

2

രണ്ടാമത്തെ ദിവസവം 2 ചെറുനാരങ്ങ പിഴിഞ്ഞ് 2 കപ്പു വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കുക.

3

3

മൂന്നാമത്തെ ദിവസവം മൂന്നു നാരങ്ങയും 3 കപ്പു വെള്ളവുമാണ് തടി കുറയ്ക്കാന്‍ വേണ്ടി മിശ്രിതമാക്കി തയ്യാറാക്കേണ്ടത്.

4

4

നാലാമത്തെ ദിവസം 4 ചെറുനാരങ്ങയും നാലു കപ്പു വെള്ളവും കുടിയ്ക്കണം.

5

5

അഞ്ചാമത്തെ ദിവസം 5 കപ്പു വെള്ളം 5 നാരങ്ങ എന്നതാണ് കണക്ക്.

6

6

ആറാം ദിവസം ആറു നാരങ്ങയും ആറു കപ്പു വെള്ളവും കുടിയ്ക്കുക.

7

7

ഏഴാമത്തെ ദിവസം 3 നാരങ്ങ 10 കപ്പു വെള്ളത്തില്‍ പിഴിഞ്ഞൊഴിച്ച് 1 ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് ദിവസം മുഴുവനും പല തവണയായി കുടിയ്ക്കുക. രാവിലെ വെറുംവയറ്റിലും കുടിയ്ക്കണം.

8

8

എട്ടാമത്തെ ദിവസം 6 നാരങ്ങ 6 കപ്പു വെള്ളത്തില്‍ ചേര്‍ത്താണ് കുടിയ്‌ക്കേണ്ടത്.

9

9

ഒന്‍പതാമത്തെ ദിവസം 5 നാരങ്ങ 5 കപ്പു വെള്ളത്തില്‍ കലക്കി കുടിയ്ക്കുക.

10

10

പത്താമത്തെ ദിവസം 4 നാരങ്ങ 4 കപ്പു വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കാം.

11

11

പതിനൊന്നാമത്തെ ദിവസം 3 നാരങ്ങ 3 കപ്പു വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കുക.

12

12

പന്ത്രണ്ടാമത്തെ ദിവസം 2 നാരങ്ങയും 2 കപ്പു വെള്ളവുമെന്നതാണ് കണക്ക്.

13

13

പതിമൂന്നാമത്തെ ദിവസം 1 നാരങ്ങയും ഒരു കപ്പു വെള്ളവും ചേര്‍ത്തു കുടിയ്ക്കുക.

14

14

പതിനാലാമത്തെ ദിവസം 3 നാരങ്ങ 10 കപ്പു വെള്ളവും ചേര്‍ത്തു കുടിയ്ക്കണം. ഈ വെള്ളത്തില്‍ 1 ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ക്കുക. ദിവസം പല തവണയായി കുടിച്ചാല്‍ മതിയാകും.

ഈ വെള്ളം

ഈ വെള്ളം

ഈ വെള്ളം ഒരുമിച്ചു കുടിയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവരെങ്കില്‍ ദിവസവും പല തവണയായി കുടിച്ചാല്‍ മതിയാകും. ഭക്ഷണത്തിന് 1 മണിക്കൂര്‍ മുന്‍പായി കുടിയ്ക്കണം. ഗ്യാസ്‌ട്രോ സംബന്ധമായ പ്രശ്‌നങ്ങളുളളവര്‍ക്കും ഇത് ഉപയോഗിയ്ക്കാം. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനുള്ള സ്വാഭാവിക വഴിയാണിത്.

ഈ വെള്ളം കുടിയ്ക്കുന്നതു കൊണ്ട്

ഈ വെള്ളം കുടിയ്ക്കുന്നതു കൊണ്ട്

ഈ വെള്ളം കുടിയ്ക്കുന്നതു കൊണ്ട് തടിയും വയറും കുറയുക മാത്രമല്ല, മറ്റ് ഒരു പിടി ആരോഗ്യ ഗുണങ്ങളുമുണ്ട്.ലിംഫ് സിസ്റ്റം ശുദ്ധീകരിയ്ക്കുന്നതിനും ഇത് നല്ലതാണ്. ഇതുവഴി സ്‌ട്രെസ്, ആരോഗ്യക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാംമലബന്ധം അകറ്റുന്നതിനും രാവിലെ ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.രാവിലെ ഇത് കുടിയ്ക്കുന്നത് നല്ലൊരു മൗത് ഫ്രഷ്‌നറിന്റെ ഗുണം നല്‍കും. പല്ലുവേദനയും ദന്തരോഗങ്ങളും ചെറുക്കാന്‍ ഇത് ഒരു പരിധി വരെ സഹായിക്കുകയും ചെയ്യുംസിട്രിക് ആസിഡ് അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് ചര്‍മത്തിന്റെ പ്രായം തടഞ്ഞു നിര്‍ത്താനും ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നത് നല്ലതാണ്ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും രാവിലെ ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.

English summary

Special Detox Lemon Drink To Reduce Weight And Belly Fat

Special Detox Lemon Drink To Reduce Weight And Belly Fat, Read more to know about
Story first published: Tuesday, June 5, 2018, 13:07 [IST]
X
Desktop Bottom Promotion