For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാടിയ വയറിന് വേപ്പില സ്‌പെഷല്‍ ജീരക വെളളം

പ്രത്യേക വേപ്പില ജീരകവെള്ളം വയര്‍ കുറയാന്‍

|

വയര്‍ ചാടുന്നത് ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ആണ്‍ പെണ്‍ ഭേദമില്ലാതെ എന്നു വേണമെങ്കില്‍ പറയാം. ആണിനെങ്കില്‍ ഇത് കുടവയര്‍ എന്ന ഓമനപ്പേരും കിട്ടും.

വയര്‍ ചാടുന്നതിന് പ്രധാന കാരണം ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതു തന്നെയാണ്. ശരീരത്തിന്റെ മറ്റേതു ഭാഗത്തേക്കാളും വേഗത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന സ്ഥലമാണ് വയര്‍. ഇത് പോകാന്‍ അല്‍പം പാടുമാണ്. മറ്റേതു ഭാഗത്തെ കൊഴുപ്പു പോകുന്നതിനേക്കാളും പാട്.

കുഞ്ഞിനു നിറത്തിന് നാല്‍പാമരാദി തൈലംകുഞ്ഞിനു നിറത്തിന് നാല്‍പാമരാദി തൈലം

വ്യായാമക്കുറവ്, ഭക്ഷണവും ഭക്ഷണ ശീലവും, സ്‌ട്രെസ് തുടങ്ങിയ പല കാരണങ്ങളും വയര്‍ ചാടുന്നതിനു കാരണമായി പറയാം. ചിലരിലെങ്കിലും കൊളസ്‌ട്രോള്‍, തൈറോയ്ഡ്, പ്രമേഹ രോഗങ്ങളും ഇതില്‍ പെടുന്നു.

വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതിലൊന്നാണ് പാനീയങ്ങള്‍. വെറുംവയറ്റില്‍ കുടിയ്ക്കാവുന്ന പ ല പാനീയങ്ങളുമുണ്ട്. ഇവ വയര്‍ കുറയ്ക്കാന്‍ സഹായകമാകുമെന്നും തെളിഞ്ഞിട്ടുണ്ട്. ഇത്തരം വെള്ളമുണ്ടാക്കുന്ന പല ചേരുവകളും അടുക്കളയില്‍ നിന്നു തന്നെ ലഭിയ്ക്കുകയും ചെയ്യും.

ജീരകം ഇതിലൊരു ചേരുവയാണ്. പല ഭക്ഷണങ്ങളിലും ഉപയോഗിയ്ക്കുന്ന ജീരകം ആരോഗ്യപരമായ പല ഗുണങ്ങളും ഒത്തിണങ്ങിയതാണ്. വയര്‍ കുറയ്ക്കാന്‍ സഹായകമായ ഒന്നു കൂടിയാണ് ജീരകം. പ്രത്യേക തരത്തില്‍ ജീരക വെള്ളമുണ്ടാക്കി കുടിയ്ക്കുന്നത് വയര്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഈ പ്രത്യേക ജീരക വെള്ളത്തിനു വേണ്ടത് നാരങ്ങ, കറിവേപ്പില, തേന്‍ എന്നീ ചേരുവകള്‍ കൂടിയാണ്.

ജീരകത്തില്‍

ജീരകത്തില്‍

ജീരകത്തില്‍ ക്യുമിനം സൈമിനം എന്നൊരു ഘടകമടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ കൊഴുപ്പുകോശങ്ങളെ കത്തിച്ചു കളയും, ഒരാഴ്ചയില്‍ തന്നെ. പല വിധത്തിലും ജീരകം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ റൈമോള്‍ എന്ന ഘടകം ഉമിനീര്‍ ഉല്‍പാദനത്തെ സഹായിക്കും. ഇതുവഴി നല്ല ദഹനത്തിന് വഴിയൊരുക്കും. ഇതുവഴി തടി കുറയും. ദഹനപ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. ശരീരത്തിലെ കൊളസ്‌ട്രോള്‍ തോതു കുറയ്ക്കാനും ജീരകം ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍ പലരിലും തടി കൂട്ടുന്ന ഘടകമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതു വഴി ഹൃദയാരോഗ്യത്തിനും ഗുണകരമാണ്.

ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ്

ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ്

ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ് ജീരകം. ഇതുവഴി ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യും.ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.ജീരകത്തിലെ ക്യുമിന്‍ എന്ന ഘടകമാണ് ഇതിന് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നത്. കൊഴുപ്പു അലിയിച്ചു കളയാന്‍ ഇത് സഹായിക്കും. ഇതിലെ ആന്റിഓക്‌സിഡന്റുകളും മറ്റും അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇതുവഴി തടിയും വയറുമെല്ലാം കുറയ്ക്കും.

വേപ്പില

വേപ്പില

വേപ്പില പലതരം ആരോഗ്യഗുണങ്ങള്‍ ഒ്ത്തിണങ്ങിയ ഒന്നാണ്. ഇത്തരം ആരോഗ്യഗുണങ്ങളില്‍ ഒന്നാണ് തടി കുറയ്ക്കാനുള്ള ഇതിന്റെ കഴിവ്. പ്രോട്ടീന്‍, ഫാറ്റ്, ഫൈബര്‍, അയേണ്‍, വൈറ്റമിന്‍ സി, ഫോസ്ഫറസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.ദഹനം മെച്ചപ്പെടുത്തുവാനുള്ള നല്ലൊരു വഴിയാണ് കറിവേപ്പില. ദഹനം നല്ല രീതിയില്‍ നടക്കുന്നത് മലബന്ധം ഒഴിവാക്കും, തടി കുറയ്ക്കും, വയര്‍ വന്നു വീര്‍ക്കുന്നതു തടയും.

 കറിവേപ്പില

കറിവേപ്പില

ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പുമാണ് തടി കൂടാനുള്ള പ്രധാന കാരണം. കറിവേപ്പില ദിവസവും കഴിയ്ക്കുന്നതു വഴി ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളപ്പെടും. ഇതൊടൊപ്പം കൊഴുപ്പും.കൊഴുപ്പിനൊപ്പം കൊളസ്‌ട്രോള്‍ കൂടി കത്തിച്ചു കളയാനുള്ള കഴിവും കറിവേപ്പിലയ്ക്കുണ്ട്. ദിവസവും അല്‍പം കറിവേപ്പില ചവച്ചരച്ചു കഴിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.

ചെറുനാരങ്ങയില്‍

ചെറുനാരങ്ങയില്‍

ചെറുനാരങ്ങയില്‍ ധാരാളം വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ശരീരത്തിലെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. ഇവ കൊഴുപ്പു കത്തിച്ചുകളയും. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതിനും നാരങ്ങ ഏറെ നല്ലതാണ്.

 നാരങ്ങ

നാരങ്ങ

ദഹന പ്രക്രിയ ശക്തിപ്പെടുത്താന്‍ നാരങ്ങയ്ക്കു കഴിയും. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ദഹനത്തിനും മലബന്ധത്തിനുമെല്ലാം തടസമായി നില്‍ക്കുന്ന ഘടകങ്ങളുമാണ്.ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ നാരങ്ങ ഏറെ നല്ലതാണ്. ഇത് കൊഴുപ്പു പെട്ടെന്നു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നാണ്.

ലിവറിനും

ലിവറിനും

കൊഴുപ്പു നീക്കുന്നതില്‍ ലിവറിനും പ്രധാന പങ്കുണ്ട്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്ന ഒന്നു കൂടിയാണ് നാരങ്ങ. ഇതുവഴി ലിവറിന്റെ ആരോഗ്യവും മെച്ചപ്പെടും. ഇതു വഴിയും നാരങ്ങ തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ഏറെ നല്ലതാണ്.

തേന്‍

തേന്‍

തേന്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിന്റെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. തേന്‍ കൊഴുപ്പു കത്തിച്ചു കളയുകയാണ് ചെയ്യുന്നത്.

ഈ പ്രത്യേക ജീരക വെള്ളം

ഈ പ്രത്യേക ജീരക വെള്ളം

ഈ പ്രത്യേക ജീരക വെള്ളം എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ, 1 ഗ്ലാസ് വെള്ളം തിളപ്പിയ്ക്കുക. ഇതു തിളയ്ക്കുമ്പോള്‍ 1 ടീസ്പൂണ്‍ ജീരകം ഇടുക. ഇതു കുറഞ്ഞ തീയില്‍ നല്ല പോലെ തിളച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കുക.

ജീരകം

ജീരകം

ഈ ജീരകം ഊറ്റിക്കളയാം. ഇതിലേയ്ക്ക് അര ചെറുനാരങ്ങ പിഴിഞ്ഞൊഴിയ്ക്കാം. ഇളംചൂടാകുമ്പോള്‍ 1 ടീസ്പൂണ്‍ തേന്‍ ചേര്‍ത്തിളക്കുക. കടുത്ത ചൂടോടെ തേന്‍ ഒഴിയ്ക്കരുത്. ഗുണമില്ലാതാകും.

കറിവേപ്പില

കറിവേപ്പില

ഇതിലേയ്ക്ക് 4-5 ഇല കറിവേപ്പില, നല്ല ഫ്രഷായ കറിവേപ്പില ചെറുതായി കൈ കൊണ്ടു നുറുക്കി ഇടുക. ഈ പാനീയം 2 മിനിററു കഴിയുമ്പോള്‍ ചെറുചൂടോടെ കുടിയ്ക്കാം. കറിവേപ്പില ചവച്ചരച്ചു കഴിയ്ക്കുകയും ചെയ്യാം.

ഈ പാനീയം വെറുംവയറ്റില്‍ അല്‍പനാള്‍ അടുപ്പിച്ചു കുടിച്ചാല്‍ വയര്‍ കുറയും. ഇതു വെറുംവയറ്റില്‍ കുടിയ്ക്കുക. കുടിച്ച ശേഷം ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് ഒന്നും കഴിയ്ക്കരുത്.

ദഹനത്തിനും അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കും

ദഹനത്തിനും അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കും

വയര്‍ കുറയ്ക്കാന്‍ മാത്രമല്ല, ദഹനത്തിനും അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണിത്. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാനും ഉത്തമം. പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ പ്രത്യേക പാനീയം. നല്ല പോലെ മൂത്രം പോകാന്‍ സഹായിക്കുകയും ചെയ്യും. കിഡ്‌നി, ലിവര്‍ ആരോഗ്യത്തിനും ഏറെ ഉത്തമമാണിത്.

English summary

Special Cumin Curry Leaves Water To Reduce Belly Fat

Special Cumin Curry Leaves Water To Reduce Belly Fat, Read more to know about,
X
Desktop Bottom Promotion