For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍ ഭയക്കും ഈ ജ്യൂസും ഡയററും

കൊളസ്‌ട്രോള്‍ ഭയക്കും ഈ ജ്യൂസിനെ

|

ഏതു കൊളസ്‌ട്രോളിനും ഈ ഡയറ്റ് പരിഹാരം

ആരോഗ്യകരമായ ജീവിതത്തിന്, ശരീരത്തിന് തടസം നില്‍ക്കുന്ന പല ഘടകങ്ങളുമുണ്ട്. ചില പ്രത്യേക രോഗാവസ്ഥകള്‍ പ്രധാനമായും ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കും. കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയെല്ലാം ഇതില്‍ പെട്ടതുമാണ്.

പണ്ട് പ്രായമായവരേയാണ് കൊളസ്‌ട്രോള്‍ അലട്ടിയിരുന്നതെങ്കില്‍ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ പോലും കടന്നാക്രമിയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍ എന്നു വേണം, പറയാന്‍. പാരമ്പര്യം ഇതിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇതിനു പുറമേ പ്രധാന വില്ലന്‍ ഭക്ഷണ രീതികള്‍ തന്നെയാണ്. കൊഴുപ്പുള്ളതും വറുത്തതും റെഡിമേയ്ഡായതുമായ ഭക്ഷണങ്ങള്‍ കൊളസ്‌ട്രോള്‍ കൂടാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്.

കൊളസ്‌ട്രോള്‍ തന്നെ രണ്ടു വിധത്തിലുണ്ട്. ശരീരത്തിന് ആവശ്യമായ നല്ല കൊളസ്‌ട്രോള്‍ അഥവാ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ചീത്ത കൊളസ്‌ട്രോള്‍ അഥവാ എച്ച്ഡിഎല്‍ കൊളസ്‌ട്രോളാണ് പ്രശ്‌നമുണ്ടാക്കുന്നത്. രക്തധമനികളില്‍ ഈ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടി രക്തപ്രവാഹം തടസപ്പെടുത്തുന്നതിനൊപ്പം ഹാര്‍ട്ട് അറ്റാക്ക് പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതു വഴിയൊരുക്കും.

കൊളസ്‌ട്രോളിനെ തടയാനുള്ള പ്രധാനപ്പെട്ട വഴി ഭക്ഷണ നിയന്ത്രണവും വ്യായാമവുമാണ്. ഇതിനു പുറമേ സ്‌ട്രെസ് പോലുള്ള അവസ്ഥകളും കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കാന്‍ കാരണമാകുന്നു.

ബാലന്‍സ്ഡായ ഡയററ് കൊളസ്‌ട്രോള്‍ തടയാന്‍ ഏറെ സഹായകമാണ്. ഇതിനൊപ്പം തന്നെ പ്രകൃതിയില്‍ നിന്നും തന്നെ തയ്യാറാക്കാവുന്ന പല കൂട്ടുകളും ഇംഗ്ലീഷ് മരുന്നു കൂടാതെ കൊളസ്‌ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്.

ഇത്തരത്തില്‍ ഒരു പ്രത്യേക കൂട്ടിനെക്കുറിച്ചറിയൂ, കറ്റാര്‍ വാഴയാണ് ഇതിലെ മുഖ്യ ചേരുവ. കറ്റാര്‍ വാഴയ്‌ക്കൊപ്പം ഗ്രേപ് ഫ്രൂട്ട്, കുക്കുമ്പര്‍, ചെറുനാരങ്ങ, വെളുത്തുള്ളി എന്നിവയും ഇതില്‍ ചേര്‍ക്കുന്നു.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

പല ആരോഗ്യ ഗുണങ്ങളുമുള്ള കറ്റാര്‍ വാഴ കൊളസ്‌ട്രോള്‍ തടയാനും ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്. ഇതിലെ ഫൈബറുകള്‍, അമിനോ ആസിഡുകള്‍, വൈറ്റമിനുകള്‍ എന്നിവ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഏറെ സഹായിക്കുന്നു. രക്തത്തിലെ ടോക്‌സിനുകള്‍ നീക്കാനും ഇത് ഏറെ നല്ലതു തന്നെയാണ്.

 കുക്കുമ്പറിനും

കുക്കുമ്പറിനും

ഇതില്‍ ചേര്‍ക്കുന്ന കുക്കുമ്പറിനും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ഫാറ്റ് ഓക്‌സിഡേഷന്‍ കുറച്ച് കൊളസ്‌ട്രോള്‍ തടയാന്‍ സഹായിക്കുന്നു. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ധമനികളില്‍ പ്ലേക് അടിഞ്ഞു കൂടി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തുന്നതു തടയുന്നു. ഇതിലെ നാരുകളും വെള്ളവുമെല്ലാം ശരീരത്തില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നതു നീക്കാന്‍ ഏറെ നല്ലതാണ്.

ഗ്രേപ് ഫ്രൂട്ട്

ഗ്രേപ് ഫ്രൂട്ട്

ഹൈ കൊളസ്‌ട്രോള്‍ തടയുവാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് ഗ്രേപ് ഫ്രൂട്ട്. ഇത് തടി കുറയ്ക്കാനും ഏറെ സഹായകമായ ഒന്നാണ്. ഗ്രേപ് ഫ്രൂട്ട് ലിവര്‍ കൊഴുപ്പു വലിച്ചെടുക്കുന്നതു തടയുന്നു. ഇതു വഴി ഫാററി ലിവര്‍ പോലുള്ള അവസ്ഥയും ചീത്ത കൊളസ്‌ട്രോളുമെല്ലാം തടയാന്‍ ഏറെ നല്ലതാണ്. ഫ്രീ റാഡിക്കലുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയും ഇത് കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നു. ഇതിലുള്ള ഡയറ്റെറി ഫൈബര്‍ വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊളസ്‌ട്രോള്‍ നീക്കാനും കൊഴുപ്പിന്റെ ദഹനം മെച്ചപ്പെടുത്തുവാനും സഹായിക്കുന്ന ഒന്നാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതിലൂടെയും ഇത് ആരോഗ്യത്തിനു സഹായിക്കുന്നു.

വെളുത്തുള്ളിയും ചെറുനാരങ്ങയും

വെളുത്തുള്ളിയും ചെറുനാരങ്ങയും

ഈ ചേരുവയില്‍ വെളുത്തുള്ളിയും ചെറുനാരങ്ങയും ചേര്‍ക്കുന്നുണ്ട്. ഇവ രണ്ടും ചീത്ത കൊളസ്‌ട്രോള്‍ നീക്കാന്‍ സഹായിക്കുന്നവയാണ്. വെളുത്തുളളിയിലെ അലിസിന്‍ കൊളസ്‌ട്രോള്‍ ശരീരത്തില്‍ നിന്നും പുറന്തളളാന്‍ സഹായിക്കുന്നു. ഇതുപോലെ നാരങ്ങയും ശരീരത്തിനു ദോഷകരമായ കൊഴുപ്പു പുറന്തള്ളാന്‍ സഹായകമായ ഒന്നാണ്.

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

2 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 5 ഗ്രേപ് ഫ്രൂട്ട്, അര കഷ്ണം കുക്കുമ്പര്‍, പകുതി നാരങ്ങാനീര്, ഒരല്ലി വെളുത്തുള്ളി എന്നിവയാണ് ഇതിനു വേണ്ടത്.

ഗ്രേപ് ഫ്രൂട്ട് ജ്യൂസും ചെറുനാരങ്ങാ നീരും

ഗ്രേപ് ഫ്രൂട്ട് ജ്യൂസും ചെറുനാരങ്ങാ നീരും

ഗ്രേപ് ഫ്രൂട്ട് ജ്യൂസും ചെറുനാരങ്ങാ നീരും എടുക്കുക. ഇത് മറ്റെല്ലാ ചേരുവകളുമായി കൂട്ടി അടിച്ചെടുക്കുക. ഇത് അടിച്ചെടുത്ത് ഉടന്‍ തന്നെ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. രാവിലെ വെറുംവയറ്റില്‍ ഇതു കുടിയ്ക്കാം. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കുടിയ്ക്കുന്നതു ഗുണം നല്‍കും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഇതിനു പുറമേ കൃത്യമായ ഡയറ്റ് പിന്‍തുടരുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ചുവന്ന ഇറച്ചി, കക്കയിറച്ചി, ഞണ്ട്, മുട്ട മഞ്ഞ, കൊഴുപ്പു കൂടിയ പാല്‍, തൈര്, ക്രീം, ചീസ്, ബട്ടര്‍ എന്നിവയെല്ലാം നിയന്ത്രിയ്ക്കുകയോ ഉപേക്ഷിയ്ക്കുകയോ ചെയ്യുക.

 പച്ചക്കറികളും പഴവര്‍ഗങ്ങളും

പച്ചക്കറികളും പഴവര്‍ഗങ്ങളും

ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിയ്ക്കുക. അഞ്ചു തവണ പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനു സഹായിക്കുന്ന ഒന്നാണ്. ഇതിലെ നാരുകളാണ് ഗുണം നല്‍കുന്നത്.

മീന്‍

മീന്‍

മീന്‍ കഴിയ്ക്കുന്നത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നു. ഇതു വറുക്കരുത്. കറിയോ അല്ലെങ്കില്‍ എണ്ണ ചേര്‍ക്കാതെ തയ്യാറാക്കിയോ വേണം, കഴിയ്ക്കാന്‍. ആഴ്ചയില്‍ നാലു ദിവസം വെളുത്ത മീന്‍, രണ്ടു ദിവസം നീല തൊലിയോടെയുളള മീന്‍ എന്നിവ കഴിയ്ക്കാം.

നട്‌സ്

നട്‌സ്

നട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതിലെ പോളി സാച്വറേറ്റഡ് കൊഴുപ്പുകള്‍ ഏറെ ഗുണം നല്‍കും. പൊതുവേ നട്‌സ് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതുപോലെ മുഴുവന്‍ ധാന്യങ്ങള്‍, അതായത് തവിടു കളയാത്ത ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവ കഴിയ്ക്കാം.

മധുരം

മധുരം

മധുരം കുറയ്ക്കുക. ഇതു ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ കാരണമാകുന്ന ഒന്നാണ്. ഇതുപോലെ തന്നെ വറുത്ത ഭക്ഷണങ്ങളും ഉപേക്ഷിയ്ക്കുകയോ നിയന്ത്രിയ്ക്കുകയോ ചെയ്യുക. പായ്ക്കറ്റില്‍ ലഭിയ്ക്കുന്ന റെഡി ടു ഈറ്റ് ടൈപ്പ് ഭക്ഷണങ്ങളും കൊളസ്‌ട്രോള്‍ വര്‍ദ്ധനയ്ക്കു കാരണമാകും.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

പാചകത്തിന് ഒലീവ് ഓയില്‍ ഉപയോഗിയ്ക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഇതിലെ നല്ല കൊഴുപ്പാണ് ഗുണകരമാകുന്നത്. ദിവസവും അല്‍പം ഒലീവ് ഓയില്‍ കഴിയ്ക്കുന്നത് നല്ല കൊളസ്‌ട്രോളിനെ സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാനും സഹായിക്കുന്നു.

English summary

Special Aloe Juice And Diet To Control Bad Cholesterol

Special Aloe Juice And Diet To Control Bad Cholesterol, Read more to know about,
Story first published: Monday, October 22, 2018, 10:44 [IST]
X
Desktop Bottom Promotion