For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുർവേദവിധിപ്രകാരം പകലുറക്കം ഗുണകരമോ ദോഷകരമോ?

|

പകലുറക്കം എല്ലാവരേയും മോഹിപ്പിക്കുന്ന ഒരു കാര്യമാണ്. ഉച്ചക്ക് ഒരു കുഞ്ഞു പൂച്ചയുറക്കം എല്ലാവരും ആഗ്രഹിക്കുന്നുമുണ്ട്. പ്രായഭേദമെന്യെ കണ്ടുവരുന്നതാണ് പകലുറക്കം. പ്രായമായവരിൽ ഇത് കൂടുതലാണെങ്കിലും ചെറുപ്പക്കാരും പലപ്പോഴും പകലുറങ്ങാറുണ്ട്.

FF

പകലുറക്കം എന്തു കൊണ്ട് സംഭവിക്കുന്നു എന്നുള്ളത് ആലോചിക്കേണ്ട വിഷയമാണ്. രാത്രി തീരെ ഉറങ്ങാത്തവരല്ല പലപ്പോഴും പകൽ ഉറങ്ങാറ്. പകലുറക്കം ശരീരത്തിനു വളരെ നല്ലതാണെന്ന് പലരും കരുതുന്നു. പതിനഞ്ചൊ ഇരുപതോ മിനിറ്റ് നീണ്ടു നിൽക്കുന്ന ഉറക്കം ഉന്മേഷം വർദ്ധിപ്പിക്കുന്നതായി പലരും അവകാശപ്പെടുന്നു. ആ കുഞ്ഞു ഉറക്കത്തിനു ശേഷം നന്നായി ജോലി ചെയ്യാൻ സാധിക്കുമെന്നും മാനസികോല്ലാസം വർദ്ധിക്കുമെന്നും പറയുന്നു.

വാതം

വാതം

ആയുർവേദം എന്ന ശാസ്ത്രശാഖ പകലുറക്കത്തിനെപ്പറ്റി വളരെ വ്യക്തമായ രീതിയിൽ പ്രതിപാദിക്കുന്നുണ്ട്. ഈ ലേഖനത്തിൽ പകലുറക്കത്തിനെപ്പറ്റി ആയുർവേദം എന്തു പറയുന്നു എന്നതിനെപ്പറ്റി വിശദീകരിക്കുന്നു. ആയുർവേദത്തിലെ ഏറ്റവും പ്രാഥമികമായ ആശയമാണ് വാത പിത്ത കഫ ദോഷങ്ങൾ. വാതം വായുവിനെയും പിത്തം അഗ്നിയെയും കഫം ജലത്തിനെയും പ്രതിനിധീകരിക്കുന്നു. ഇവയുടെ കൃത്യമായ സന്തുലിതാവസ്ഥയാണ് ആയുർവേദത്തിൽ ആരോഗ്യം എന്നറിയപ്പെടുന്നത്. ഒന്ന് മറ്റൊന്നിനെക്കാൾ ഒരിക്കലും മെച്ചമൊ കുറഞ്ഞതോ അല്ല.

 ഈ മൂന്നു ദോഷങ്ങളും നാല് മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളായി ശരീരത്തിൽ പ്രവർത്തിക്കുന്നു.

ഈ മൂന്നു ദോഷങ്ങളും നാല് മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളായി ശരീരത്തിൽ പ്രവർത്തിക്കുന്നു.

നാലു മണിക്കൂർ ആ പ്രത്യേക ദോഷം സജീവമായിരിക്കും. ആ ദോഷത്തിനിണങ്ങിയ പ്രവർത്തികൾ ആ സമയത്ത് ചെയ്യാൻ കഴിഞ്ഞാൽ ശരീരം ശാന്തമായിരിക്കും. തളർച്ചയോ മറ്റു ബുദ്ധിമുട്ടുകളോ അതിനുണ്ടാവില്ല. ഒാരോ സമയത്തും ഏത് ദോഷങ്ങൾ മുന്നിട്ട് നിൽക്കുന്നുവെന്നു മനസ്സിലാക്കണം. ഒപ്പം തന്നെ ആ ദോഷത്തിനു അനുകൂലമായ പ്രവർത്തികൾ ഏതെന്നും അറിയണം. പ്രകൃതിയുടെ താളത്തിനൊപ്പിച്ചു ശരീരത്തിനെ പൊരുത്തപ്പെടുത്താൻ കഴിഞ്ഞാൽ ശരീരത്തിനും മനസ്സിനും സുഖവും സന്തോഷവും ലഭിക്കും.

കഫദോഷം രാവിലെ ആറു മണി മുതൽ പത്തു മണി വരെയുള്ള സമയത്ത് മുന്നിട്ടു നിൽക്കും ഈ സമയത്ത് ശരീരം സജീവമായിരിക്കണം. ഈ സമയത്ത് കിടന്ന് ഉറങ്ങിക്കൂടാ. വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്. ഉറങ്ങിയാൽ ശരീരത്തിലെ ആന്തരാവയങ്ങൾ നന്നായി പ്രവർത്തിക്കില്ല. അത് ശരീരത്തിനു ക്ഷീണവും തളർച്ചയുമുണ്ടാക്കും.

ആയുർവേദ വിധി പ്രകാരം ഒരു ദിവസത്തെ പ്രധാന ഭക്ഷണം ഉച്ച ഭക്ഷണമാണ്. അതുകൊണ്ട് പ്രഭാതഭക്ഷണം ഏറ്റവും ലഘുവായിരിക്കണമെന്ന് ആയുർവേദം നിഷ്കർഷിക്കുന്നു. കഫദോഷത്തിനു ആധിപത്യമുള്ള ഈ സമയത്ത് അതുകൊണ്ടു തന്നെ ഭക്ഷണവും ലഘുവാകുന്നതാണുത്തമം. കൂടാതെ ലഘുവായി പ്രഭാതഭക്ഷണം കഴിച്ചാൽ ഉറക്കം തൂങ്ങുകയുമില്ല.

 വാതദോഷത്തിന്റെ ആധിപത്യം

വാതദോഷത്തിന്റെ ആധിപത്യം

പിത്തദോഷത്തിന്റെ ആധിപത്യം രാവിലെ പത്തു മണി മുതൽ ഉച്ചക്ക് രണ്ടു മണി വരെയാണ്. പിത്ത എന്നാൽ ശരീരത്തിലെ ഭക്ഷണം ദഹിപ്പിക്കുന്ന അഗ്നിയെ സൂചിപ്പിക്കുന്നു. ഈ സമയത്ത് ശരീരത്തിനു ഭക്ഷണം നന്നായി ദഹിപ്പിക്കാൻ കഴിയും. അങ്ങനെ ആ ദിവസത്തെ മുഴുവൻ പ്രവർത്തികൾക്കുള്ള ഊർജ്ജം സംഭരിക്കാനും കഴിയും. അതുകൊണ്ടാണ് ഒരു ദിവസത്തെ പ്രധാനഭക്ഷണം ഉച്ചക്ക് കഴിക്കണമെന്നു ആയുർവേദം നിഷ്കർഷിക്കുന്നത്. ഈ സമയത്ത് ശരീരത്തിന്റെ ഊർജ്ജം മുഴുവൻ ദഹനപ്രക്രിയയിൽ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ മറ്റുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം കുറവായിരിക്കും.

വാതദോഷത്തിന്റെ ആധിപത്യം ഉച്ചക്ക് രണ്ടു മണി മുതൽ ആറു മണി വരെയുള്ള സമയത്താണ്. ഈ സമയം ബുദ്ധിപരമായ പ്രവർത്തനങ്ങൾക്ക് ഉത്തമമാണ്. പക്ഷെ ഈ സമയത്ത് ഉറക്കം തൂങ്ങാനും സാധ്യതയുണ്ട്. അതുകൊണ്ട് ഏറ്റവും സന്തോഷകരവും ആസ്വദിച്ച് ചെയ്യാവുന്നതുമായ ജോലികൾ ഈ സമയത്ത് ചെയ്യുക.

വാതപിത്തകഫ ദോഷങ്ങളുടെ ഈ ചംക്രമണം ഒരിക്കലും നിലക്കാതെ ഇങ്ങനെ തുടർന്നു കൊണ്ടിരിക്കും.

ആയുർവേദം പകലുറക്കത്തിനു വ്യക്തമായ നിയമാവലി അവതരിപ്പിക്കുന്നു. ചിലർക്ക് ഉറങ്ങാമെന്നും ചിലർ യാതൊരു കാരണവശാലും ഉറങ്ങരുതെന്നും ആയുർവേദം അനുശാസിക്കുന്നുണ്ട്. അത് ആരെല്ലാമെന്നു നോക്കാം.

 അല്പനേരം ഉറങ്ങാം.

അല്പനേരം ഉറങ്ങാം.

തുടർച്ചയായി കുറെ നേരം പഠിക്കുന്ന കുട്ടികൾക്ക് ഇടക്ക് അൽപ നേരം ഉറങ്ങാം. ഇത് അവരുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തും.

പ്രായമായവർക്ക് അവരുടെ മനസ്സിനും ശരീരത്തിനും വിശ്രമം കൊടുക്കാൻ അല്പനേരം ഉറങ്ങാം.

പാട്ടുകാർ ഇടയിൽ അല്പനേരം ഉറങ്ങുന്നത് വാതദോഷത്തിന്റെ സമതുലിതാവസ്ഥക്ക് സഹായിക്കും.

പെട്ടെന്നു ദേഷ്യം വരുന്നവർ കുറച്ച് നേരം ഉറങ്ങിയാൽ മനസ്സ് ശാന്തമാകും.

ഏതെങ്കിലും തരത്തിലുള്ള ഒാപ്പറേഷനു വിധേയരായവർ അല്പം ഉറങ്ങുന്നത് നല്ലതാണ്. രോഗം എളുപ്പം ഭേദമാകാൻ ഇത് സഹായിക്കും.

കഠിനമായ ശാരീരികാദ്ധ്വാനം ചെയ്യുന്നവർ അല്പനേരം ഉറങ്ങുന്നത് ശരീരത്തിന്റെ തളർച്ച കുറക്കും.

ശരീരഭാരം വർദ്ധിപ്പിക്കാനാഗ്രഹിക്കുന്നവരും പോഷകങ്ങളുടെ കുറവുള്ളവരും ഉറങ്ങുന്നത് നല്ലതാണ്.

കടുത്ത മാനസികസംഘർഷങ്ങളിൽ കൂടി കടന്നു പോകുന്നവർ അല്പം ഉറങ്ങുന്നത് നല്ലതാണ്. അല്പനേരം എല്ലാം മറക്കാൻ ഇത് സഹായിക്കും.

മദ്യം കഴിച്ച് ഹാങ്ഒാവർ ഉള്ളവർ അല്പം ഉറങ്ങിയാൽ ആ ബുദ്ധിമുട്ട് മാറും.

പകലുറക്കം ഒഴിവാക്കേണ്ട ആളുകൾ താഴെപ്പറയുന്നവരാണ്.

ത്വക്ക് രോഗങ്ങൾ, നീര് എന്നിവയുണ്ടാകാം. പ്രതിരോധശക്തി കുറയും. പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനക്ഷമത കുറയും. എന്നിവയൊക്കെയാണ് പകലുറങ്ങുന്നത് കൊണ്ട് ഉണ്ടാകാവുന്ന പ്രശ്നങ്ങൾ.

പകൽ ഉറങ്ങുന്നത് അവനവന് നല്ലതാണോ അല്ലെയൊ എന്ന് ഓരോരുത്തരും സ്വയം തീരുമാനിക്കണം. പ്രശ്നങ്ങൾ ഉണ്ടാക്കി പരിഹരിക്കുന്നതിനെക്കാളും എന്തുകൊണ്ടും നല്ലത് അവ ഉണ്ടാവാതെ സൂക്ഷിക്കുന്നതാണ്.

Read more about: health tips ആരോഗ്യം
English summary

-sleeping-during-the-day-good-or-bad-according-to-ayurveda

.The term Ayurveda is very clear about the habit of sleeping in the day time .
Story first published: Monday, July 30, 2018, 17:45 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more