തടിയും വയറും കുറക്കും ഈ ഒരുമാസ ശീലം

Posted By:
Subscribe to Boldsky

തടി കുറക്കാന്‍ നോക്കി കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. പലപ്പോഴും പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളാണ് അമിതവ്യായാമത്തിന്റെ ഫലമായും ഭക്ഷണ നിയന്ത്രണത്തിന്റെ ഫലമായും പലരും അനുഭവിക്കേണ്ടി വരുന്നത്. എങ്ങനെയെങ്കിലും തടിയൊന്ന് കുറഞ്ഞാല്‍ മതി എന്ന് വിചാരിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും നമ്മള്‍ പരീക്ഷിക്കുന്ന പല മാര്‍ഗ്ഗങ്ങളും നമ്മളെ അനാരോഗ്യത്തിലേക്കാണ് കൊണ്ട് ചെന്നെത്തിക്കുന്നത്. അതുകൊണ്ട് തന്നെ തടി കുറക്കാന്‍ വഴി തേടുമ്പോള്‍ അത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തിനേയും ബാധിക്കുന്നത്.

ഇന്നത്തെ കാലത്ത് പലരും ആണ്‍പെണ്‍ ഭേദമില്ലാതെ തടിയുടെ കാര്യത്തില്‍ കഷ്ടപ്പെടുന്നവരാണ്. ചെറുപ്പക്കാരിലും പ്രായമായവരിലും എല്ലാം അമിതവണ്ണം ഒരു പ്രശ്‌നം തന്നെയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ പലരും ഇതിനെതിരെ എങ്ങനെ പരിഹാരം കാണണം എന്നറിയാതെ നില്‍ക്കുകയാണ്. എന്നാല്‍ ആരോഗ്യത്തിനും ആയുസ്സിനും പ്രതിസന്ധികള്‍ ഉണ്ടാക്കാതെ എങ്ങനെ തടി കുറക്കാം എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ശ്വാസകോശത്തില്‍ അര്‍ബുദം വളരുന്നുവോ, ഒരുനിമിഷം

അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇത് ചെയ്തിട്ട് കുറയാത്ത തടിയാണെങ്കില്‍ ആ തടി പിന്നീട് കുറയുകയില്ല എന്നതും സത്യമാണ്. കാരണം അത്രക്കധികം നല്ല വഴികളാണ് ഇതെല്ലാം തന്നെ. ഏതൊക്കെയാണ് ആ വഴികള്‍ എന്ന് നോക്കാം.

കറുവപ്പട്ട പൊടി

കറുവപ്പട്ട പൊടി

തടി കുറക്കാന്‍ എന്തുകൊണ്ടും ഉപയോഗിക്കാവുന്ന ഒന്നാണ് കറുവപ്പട്ട പൊടി. അതിന് ഒരു ടീസ്പൂണ്‍ കറുവാപ്പട്ട പൊടി എട്ട് ഔണ്‍സ് വെള്ളത്തില്‍ ചേര്‍ക്കുക. ഇത് ചൂടാക്കിയെടുക്കാം. ഇത് ഒരു ദിവസം രണ്ട് തവണയെങ്കിലും കുടിക്കുക. ഇത് തടി കുറച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ഇഞ്ചി

ഇഞ്ചി

തടി കുറയ്ക്കാനുള്ള മറ്റൊരു എളുപ്പ വഴി നോക്കാം. രണ്ട് കഷ്ണം ഇഞ്ചി ചതച്ചതും, ഒരു ടീസ്പൂണ്‍ ഗ്രീന്‍ ടിയും എട്ട് ഔണ്‍സ് വെള്ളവും തേനും എടുക്കുക. വെറും വയറ്റില്‍ ഇത് കഴിക്കാന്‍ ശ്രമിക്കണം. ഇത് തടി കുറച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

 റോസ് വാട്ടര്‍

റോസ് വാട്ടര്‍

നമ്മള്‍ റോസ് വാട്ടര്‍ പുറത്ത് നിന്ന് വാങ്ങുന്നതാണ്. എന്നാല്‍ ഇനി വീട്ടില്‍ തന്നെ നമുക്ക് തയ്യാറാക്കാവുന്നതാണ്. റോസിന്റെ ഉണങ്ങിയ ഇതളും, വെള്ളവും, ഒരു മണ്‍ പാത്രവും എടുക്കുക. മണ്‍ പാത്രത്തില്‍ ഇത് ഒഴിച്ച് വായു കടക്കാത്ത രീതില്‍ കെട്ടിവെക്കുക. എന്നിട്ട് ഫ്രിഡ്ജില്‍ ഒരു ആറു ദിവസം വെക്കുക. ഈ വെള്ളം പിന്നീട് എന്നും രാവിലെ വെറുവയറ്റില്‍ അര കപ്പ് കുടിക്കുക. ഇത് തടി കുറക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി

തടി കുറക്കുന്നതിന് കര്‍പ്പൂര തുളസിയും നല്ലതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ പറ്റിയ ഒന്നാണ് കര്‍പ്പൂര തുളസി. രണ്ട് ടീസ്പൂണ്‍ കര്‍പ്പൂരതുളസി എട്ട് ഔണ്‍സ് വെള്ളത്തില്‍ ചേര്‍ക്കുക. ഇതിലേക്ക് അല്‍പം ചെറുനാരങ്ങ നീര് ചേര്‍ക്കാം. കര്‍പ്പൂരത്തുളസി വെള്ളം ദിവസവും രണ്ട് തവണ കുടിക്കുക. ഇത് തടി കുറക്കാന്‍ സഹായിക്കുന്നു.

 കൃത്യമായ ജീവിത രീതി

കൃത്യമായ ജീവിത രീതി

മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ രീതിയും ആരോഗ്യ ശൈലിയും തന്നെയാണ് പലപ്പോഴും ഇന്നത്തെ കാലത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ജീവിത രീതി നല്ലതായിരുന്നാല്‍ നിങ്ങളിലെ അമിതവണ്ണത്തെ നിങ്ങള്‍ക്ക് ഇല്ലാതാക്കാം. വ്യായാമം ഡയറ്റ് എന്നിവയെല്ലാം കൃത്യമായി പിന്തുടരുക.

 വെള്ളം

വെള്ളം

വെള്ളമില്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല. വെള്ളം ശ്രദ്ധിച്ചാല്‍ അതിലൂടെ നമുക്ക് തടി കുറക്കാം എന്ന് കാര്യത്തില്‍ സംശയം വേണ്ട. വെള്ളം തടി കുറയ്ക്കാനുള്ള മികച്ച വഴിയാണ്. ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കണം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

കൊഴുപ്പ് ഇല്ലാതാക്കാന്‍ വെളിച്ചെണ്ണ സഹായിക്കും. ഭക്ഷണം കഴിക്കുന്നതിനുമുന്‍പോ ശേഷമോ രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ കഴിക്കാം. ഇത് തടി കുറക്കുന്നു. ശരീരത്തിലെ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ എന്നന്നേക്കുമായി കുറക്കുന്നു.

 ഓട്‌സ്

ഓട്‌സ്

ഇത് ഒരു മികച്ച പ്രഭാത ഭക്ഷണമാണെന്ന് പറയാം. ഒരു കപ്പ് തൈരില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇത് പ്രാതലിന്റെ കൂടെ കഴിക്കാം. ഇതില്‍ പഴങ്ങളോ, ഓട്‌സോ ചേര്‍ത്താലും കുഴപ്പമില്ല. ഓട്‌സില്‍ പാല്‍ ചേര്‍ത്തും കഴിക്കാവുന്നതാണ്. തടി കുറക്കാന്‍ ഏറെ ഉത്തമം.

ഉറക്കം

ഉറക്കം

ഉറക്കത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും കാണിക്കരുത്. കാരണം കൃത്യമാ ഉറക്കം കിട്ടിയില്ലെങ്കില്‍ അത് തടി കൂട്ടുന്നതിന് കാരണമാകുന്നു. ഉറക്കം കുറഞ്ഞാലും കൂടിയാലും തടി കൂടും. അതുകൊണ്ട് ശരീരത്തിന് ആവശ്യമായ വിശ്രമം കൊടുക്കുക.

കുരുമുളക് പൊടി

കുരുമുളക് പൊടി

കുരുമുളക് പൊടിയും ചെറുനാരങ്ങ ജ്യൂസും, വെള്ളവും എടുക്കുക. ഇത് മൂന്ന് ചേര്‍ത്ത വെള്ളം ഭക്ഷണത്തിനുശേഷം ഒരു ഗ്ലാസ് കുടിക്കുക. ഇതും തടി കുറക്കാന്‍ ഉത്തമമാണ്.

ചുരക്ക

ചുരക്ക

കയ്പ്പുള്ള ചുരയ്ക്ക പച്ചക്കറിയുടെ ജ്യൂസ് എടുക്കുക. ഇതില്‍ അല്‍പം ചെറുനാരങ്ങ നീര് ചേര്‍ക്കാം. എന്തെങ്കിലും സ്‌നാക്‌സ് കഴിക്കണമെന്ന് തോന്നുമ്പോള്‍ ഈ വെള്ളം കുടിക്കുക. ഇത് തടി കുറച്ച് വയറൊതുക്കാന്‍ സഹായിക്കുന്നു.

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ ഒരു സ്‌നാക്‌സായി ഉപയോഗിക്കാം. വിശക്കുമ്പോള്‍ ആപ്പിള്‍ കഴിക്കാം. ദിവസവും രണ്ട് ആപ്പിള്‍ കഴിക്കുന്നത് ശീലമാക്കുക. ഇത് ആരോഗ്യത്തിനും തടി കുറക്കുന്നതിനും സഹായിക്കുന്നു.

 ശതാവരി

ശതാവരി

പോഷക ഗുണങ്ങള്‍ അടങ്ങിയ ശതാവരി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശതാവരി ചെറുതായി മുറിച്ച് വെള്ളത്തില്‍ ഇടുക. എന്നിട്ട് ഇത് ചെറുതായൊന്നു പുഴുങ്ങിയെടുക്കാം. ഇത് കഴിക്കുന്നത് നിങ്ങളുടെ തടിയും വയറും കുറക്കും.

 ചണവിത്ത്

ചണവിത്ത്

ചണവിത്ത് ദഹനപ്രക്രിയ തടസ്സമില്ലാതെ മാറ്റും. ഒരു ടീസ്പൂണ്‍ ചണവിത്ത് നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ ഇല്ലാതാക്കും. മാത്രമല്ല തടിയും വയറും കുറക്കുകയും ചെയ്യുന്നു.

 ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ് തടി കുറയ്ക്കുമെന്നാണ് പറയുന്നത്. ഭക്ഷണത്തിനുശേഷം ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുക. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

കിഡ്‌നി ബീന്‍സ്

കിഡ്‌നി ബീന്‍സ്

കിഡ്‌നി ബീന്‍സ് കഴിക്കുന്നത് ഇത്തരത്തില്‍ തടിയും വയറും ഒതുക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. മൂന്ന് കപ്പ് വെള്ളത്തില്‍ ഒരു കപ്പ് ബീന്‍സ് ചേര്‍ത്ത് പാകം ചെയ്യാം. വേവിച്ച് ഇതും കഴിക്കുക. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വ്യത്യാസം മനസ്സിലാക്കാം.

English summary

Sixteen ways to lose weight naturally

We have listed some easy and to ways to lose weight naturally, read on
Story first published: Tuesday, April 10, 2018, 12:16 [IST]