ഉദ്ധാരണം സ്ഖലന പ്രശ്‌നങ്ങള്‍ക്ക് ഉലുവ,വെളുത്തുള്ളി

Posted By:
Subscribe to Boldsky

ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം, ഇംപൊട്ടന്‍സി തുടങ്ങിയവയെല്ലാം പുരുഷന്മാരെ അലട്ടുന്ന ലൈംഗികപ്രശ്‌നങ്ങളാണെന്നു പറയാം.

കാരണങ്ങള്‍ ഇതിനു പലതുമുണ്ടാകും. സ്‌ട്രെസ്, ഡിപ്രഷന്‍, പ്രായമേറുന്നത്, മദ്യപാനം, പുകവലി, പ്രമേഹം, ഹൈബിപി, മുറിവുകള്‍, ഹൃദയസംബന്ധമായ ചില പ്രശ്‌നങ്ങള്‍, അമിതവണ്ണം എന്നിവ ഇതില്‍ ചില കാരണങ്ങള്‍ മാത്രം.

ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പ്രകൃതിദത്ത പരിഹാരവഴികള്‍ പലതുമുണ്ട്. തികച്ചും ലളിതമായ, പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ചില വഴികള്‍. ഇതെക്കുറിച്ചറിയൂ,

പെരുഞ്ചീരകം

പെരുഞ്ചീരകം

പെരുഞ്ചീരകം ഇതിനുള്ള ഒരു വഴിയാണ്. 1 ടീസ്പൂണ്‍ പെരുഞ്ചീരകം പലതവണയായി വായിലിട്ടു ചവക്കാം. ഇത് അടുപ്പിച്ചു മൂന്നാഴ്ച ചെയ്യുക. സെക്‌സ് മൂഡിനും നല്ലതാണ്. സെക്‌സ് ശക്തിയ്ക്കും. ഇതിലെ ഈസ്‌ട്രോജെനിക് ഘടകങ്ങളാണ് സഹായിക്കുന്നത്.

ഉലുവ

ഉലുവ

ഉലുവ മറ്റൊരു മരുന്നാണ്. പുരുഷഹോര്‍മോണായ ടെസ്റ്റിസ്റ്റിറോണ്‍ അളവു കൂട്ടാന്‍ ഇത് ഏറെ നല്ലതാണ്. ഇതിലെ സാപോനിന്‍, സാപോജെനീന്‍ എന്നിവയാണ് ഇതിനു സഹായിക്കുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും സെകസ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാനും പുരുഷന്മാരുടെ പ്രോസ്‌റ്റേറ്റ് ആരോഗ്യം വര്‍ദ്ധിപ്പിയ്ക്കാനും ഇത് നല്ലതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പായി 2-3 വെളുത്തുള്ളി അല്ലിയും ചെറുചൂടുവെള്ളവും ചേര്‍ത്തു കുടിയ്ക്കുന്നത് നല്ലതാണ്.

സവാള

സവാള

സവാളയാണ് മറ്റൊരു പരിഹാരം. സവാള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ബീജഗുണത്തിനും നല്ലതാണ്. ഇടത്തരം വലിപ്പമുള്ള 1 വെളുത്ത സവാളയെടുക്കുക. ഇത് അരിഞ്ഞ് 3 സ്പൂണ്‍ ബട്ടറില്‍ ഫ്രൈ ചെയ്ത് രാവിലെ വെറുംവയറ്റില്‍ തേനിനൊപ്പം കഴിയ്ക്കുക. ശീഘ്രസഖലനത്തിനുള്ള നല്ലൊരു പരിഹാരമാണിത്.

പച്ചസവാള,ക്യാരറ്റ്

പച്ചസവാള,ക്യാരറ്റ്

പച്ചസവാള,ക്യാരറ്റ് എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നത് നല്ലതാണ്. ഇത് സെക്‌സ് ശക്തി വര്‍ദ്ധിപ്പിയ്ക്കുന്നതിന് ഏറെ നല്ലതാണ്. സവാള സൂപ്പ്, പുതിന ചട്‌നി എന്നിവയും നല്ലതാണ്.

ക്യാരറ്റ്‌

ക്യാരറ്റ്‌

ഒരു ക്യാരറ്റെടുക്കുക. ഇതു ചെറിയ കഷ്ണങ്ങളാക്കി നുറുക്കി പകുതി വേവിച്ച മുട്ടയില്‍ ചേര്‍ത്തിളക്കി അല്‍പം തേനും കലര്‍ത്തി 1 മാസം അടുപ്പിച്ചു കഴിയ്ക്കുക. സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്.

വാള്‍നട്ട്

വാള്‍നട്ട്

ഒന്നര ടീസ്പൂണ്‍ വാള്‍നട്ട് പൊടിച്ചത് 1 ഗ്ലാസ് ചെറുചൂടുള്ള പാലില്‍ കലക്കി തേനും ചേര്‍ത്തു കുടിയ്ക്കുക. ഇത് ദിവസവും കുടിയ്ക്കുന്നത് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

ക്യാരറ്റ്

ക്യാരറ്റ്

ക്യാരറ്റ് ചീകിയരിഞ്ഞ് ഒരു ഗ്ലാസ് പാലില്‍ തേനും ചേര്‍ത്തിളക്കി കഴിയ്ക്കുക. ഇത് സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കുവാന്‍ നല്ലതാണ്.

മുരിങ്ങയുടെ പൂ

മുരിങ്ങയുടെ പൂ

മുരിങ്ങയുടെ പൂ പാലില്‍ തിളപ്പിച്ച് ദിവസവും കുടിയ്ക്കുന്നത് സെക്‌സ് കഴിവുകള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. ഇത് ഉദ്ധാരണപ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാണ്. സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാനും.

വെണ്ടയ്ക്ക

വെണ്ടയ്ക്ക

രാവിലെ വെറുംവയറ്റില്‍ 3-4 വെണ്ടയ്ക്ക പച്ചക്കു ചവച്ചരച്ചു കഴിയ്ക്കുന്നത് നല്ല ഉദ്ധാരണത്തിന് സഹായിക്കുന്ന ഒന്നാണ്. വെറുവയറ്റില്‍ ഇത് 1 മാസം അടുപ്പിച്ചു കഴിയ്ക്കുന്നതാണ് ഗുണകരം.

English summary

Simple Home Remedies For Male Physical Problems

Simple Home Remedies For Male Physical Problems, Read more to know about,
Story first published: Saturday, April 7, 2018, 13:35 [IST]