മുട്ടുവേദന മാറാന്‍ പുതിനയും മുളകും

Posted By:
Subscribe to Boldsky

മുട്ടുവേദന പലരേയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ്. പ്രധാനമായും എല്ലുതേയ്മാനം തന്നെയാണ് ഇതിനു കാരണമാകാറ്. പ്രത്യേകിച്ചും പ്രായം കൂടുമ്പോള്‍ സ്ത്രീ പുരുഷ ഭേദമന്യേ പലരേയും ബാധിയ്ക്കുന്ന ഒന്നാണിത്.

സ്ത്രീകള്‍ക്കാണ് പുരുഷന്മാരേക്കാളും മുട്ടുവേദനയുണ്ടാകാനുള്ള സാധ്യത. മെനോപോസിനു ശേഷം ഈ സാധ്യത കൂടുതലുമാണ്. ഇതിനുളള പ്രധാന കാരണം ഈസ്ട്രജന്‍ ഹോര്‍മോണില്‍ വരുന്ന കുറവാണ്.

എല്ലുതേയ്മാനവും എല്ലുകളുടെ ബലക്കുറവുമെല്ലാം കാല്‍സ്യം കുറവു കൊണ്ടുതന്നെയാണ് പ്രധാനമായും സംഭവിയ്ക്കുന്നത്. കാല്‍സ്യം ആവശ്യത്തിനു ശരീരത്തിലുണ്ടെങ്കില്‍ത്തന്നെ വൈററമിന്‍ ഡി കുറവാണെങ്കില്‍ ഈ കാല്‍സ്യം ശരീരത്തിന് വേണ്ട രീതിയില്‍ ആഗിരണം ചെയ്യാന്‍ സാധിച്ചുവെന്നും വരില്ല.

കാല്‍സ്യമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുകയെന്നതാണ് പ്രധാന വഴി. മുട്ടിനെ ശക്തിപ്പെടുത്താനുളള വ്യായാമങ്ങളും പ്രധാനപ്പെട്ടവയാണ്.

1 സ്പൂണ്‍ ഉലുവയില്‍ മുഖത്തെ ചുളിവു പോകും

മുട്ടുവേദനയ്ക്ക് ഉടനടി പരിഹാരം നല്‍കാന്‍ കഴിയുന്ന ചില പ്രത്യേക വീട്ടുവൈദ്യങ്ങളുണ്ട്. ഒറ്റമൂലികളെന്നു പറയാം. ഇവയെക്കുറിച്ചറിയൂ,

പുതിനയില

പുതിനയില

പുതിനയില മുട്ടുവേദനയും സന്ധിവേദനയുമെല്ലാം മാറാനുള്ള നല്ലൊരു വഴിയാണ്. പുതിനയില തീയില്‍ വാട്ടിയെടുത്ത് മുട്ടില്‍ വയ്ക്കുക. ഇത് അല്‍പസമയം കഴിയുമ്പോള്‍ മാറ്റാം. ഇതു ദിവസവും പല തവണ ചെയ്യുന്നത് ഗുണം നല്‍കും.

എരിക്ക്

എരിക്ക്

നമ്മുടെ പറമ്പുകളിലോ റോഡരികിലോ കാണുന്ന ഒരു സസ്യമുണ്ട്. എരിക്ക്. വെളുത്ത പശ വരുന്ന ഒരിനം സസ്യം. ഈ എരിക്കിന്റെ ഇലകള്‍ വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞ് മുട്ടിലോ സന്ധിവേദനയുളളിടത്തോ വയ്ക്കുക. ഇത് വേദന പെട്ടെന്നു ശമിപ്പിയ്ക്കാന്‍ സഹായിക്കും.

ഉലുവ

ഉലുവ

അടുക്കളയിലെ രുചിക്കൂട്ടായ ഉലുവയും മുട്ടുവേദനയ്ക്കു പെട്ടെന്നു പരിഹാരം നല്‍കുന്ന ഒന്നാണ്. ഉലുവ രാത്രി വെള്ളത്തിലിട്ടു വയ്ക്കുക. രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

കടുകെണ്ണയും വെളുത്തുള്ളിയും

കടുകെണ്ണയും വെളുത്തുള്ളിയും

കടുകെണ്ണയും വെളുത്തുള്ളിയും കലര്‍ന്ന മിശ്രിതവും മുട്ടുവേദയില്‍ നിന്നും ഉടനടി പരിഹാരം നല്‍കും. കടുകെണ്ണയില്‍ വെളുത്തുള്ളി ചതച്ചിട്ടു ചൂടാക്കുക. ഇത് മുട്ടില്‍ പുരട്ടുക. അല്‍പം കഴിഞ്ഞ് ചൂടുവെളളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി ഇതിനു മുകളിലിടുക. ഇതും അടുപ്പിച്ച് അല്‍പദിവസം ചെയ്യുക.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങ ചെറിയ കഷ്ണങ്ങളാക്കി തുണിയില്‍ കിഴി കെട്ടി എള്ളെണ്ണയില്‍ 10 മിനിറ്റു നേരം വയ്ക്കുക. പിന്നീട് ഇതെടുത്ത് മുട്ടില്‍ വയ്ക്കാം. ഇതും മുട്ടുവേദനയില്‍ നിന്നും സംരക്ഷണം നല്‍കും.

ചില പ്രത്യേക ഭക്ഷണങ്ങള്‍

ചില പ്രത്യേക ഭക്ഷണങ്ങള്‍

ചില പ്രത്യേക ഭക്ഷണങ്ങള്‍, മുരിങ്ങയില, മുരിങ്ങാക്കാ, എള്ള്, മുതിര, വെണ്ടയ്ക്ക, മത്തന്‍ പഞ്ഞപ്പുല്ല് എന്നിവയെല്ലാം മുട്ടുവേദനയുള്ളവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.

ആയുര്‍വേദത്തില്‍

ആയുര്‍വേദത്തില്‍

ആയുര്‍വേദത്തില്‍ കര്‍പ്പൂരാദി തൈലം, ധന്വന്തരം കുഴമ്പ് എന്നിവയിട്ട് മുട്ടില്‍ പതിയെ ഉഴിയുന്നതും ഗുണം നല്‍കുന്ന ഒന്നാണ്.

English summary

Simple Home Remedies To Get Relief From Knee Pain

Simple Home Remedies To Get Relief From Knee Pain, read more to know about,