For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടവയറല്ല, ഉറച്ച വയര്‍ ആണിന്, ഇതുവഴി

ആണിനും വേണ്ടേ ആലില വയര്‍, വരൂ, ഇതുവഴി

|

വയര്‍ ചാടുന്നത് തടി കൂടുന്നതിനേക്കാള്‍ ആഗോള പ്രശ്‌നമാണെന്നു വേണം, പറയാന്‍. പുരുഷനാണെങ്കിലും സ്ത്രീയ്ക്കാണെങ്കിലും ഇത് സൗന്ദര്യ പ്രശ്‌നവും അതേ സമയം ആരോഗ്യ പ്രശ്‌നവുമാണ്.

വയര്‍ ചാടുന്നതിന് ഒരുപിടി കാരണങ്ങളുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്. സ്‌ട്രെസ് ഇതിനൊരു പ്രധാന കാരണമാണ്. ഇതു കാരണം ശരീരം പുറപ്പെടുവിയ്ക്കുന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ തന്നെയാണ് കാരണം. ഇത് ശരീരം തടിപ്പിയ്ക്കുന്ന ഒന്നാണ്.

മോശം ഭക്ഷണ ശീലം മറ്റൊന്ന്. ഇതില്‍ പലതും പെടുന്നു. സമയത്തിന് ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുക, പ്രത്യേകിച്ചും പ്രാതല്‍, രാത്രി വൈകി കഴിയ്ക്കുക, വലിച്ചു വാരിയും ചവയ്ക്കാതെയും കഴിയ്ക്കുക, വറുത്തതിന്റെയും പൊരിച്ചതിന്റെയും ഉപയോഗം, പച്ചക്കറികളും പഴങ്ങളുംകഴിയ്ക്കാതിരിയ്ക്കുക, മധുരം, ഉപ്പ പോലുള്ളവ ധാരാളം ഉപയോഗിയ്ക്കുക എന്നിവയെല്ലാം ഇതില്‍ പെടുന്നു. ഇവയെല്ലാം ശരീരം തടിപ്പിയ്ക്കുന്നവ തന്നെയാണ്.

വ്യായാമക്കുറവാണ് മറ്റൊരു പ്രധാന കാരണം. ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് ഉരുകിപ്പോകാതിരിയ്ക്കാന്‍ ഇത് ഇടയാക്കുന്നു. വയര്‍ ചാടുന്നു. പ്രത്യേകിച്ചും വയറിന്റെ ഭാഗത്തു കൊഴുപ്പടിയുന്നു.

വയര്‍ ചാടുന്നതിനും തടി കൂടുന്നതിനും പാരമ്പര്യവും ഒരു പരിധി വരെ വില്ലനാണ്. പാരമ്പര്യമായി ഇത്തരം ജീനുകള്‍ തലമുറകളിലേയ്ക്കു കൈമാറ്റം ചെയ്യപ്പെടുന്നതു തന്നെയാണ് കാരണം. ഇതിനു പുറമെ കൊളസ്‌ട്രോള്‍, പ്രമേഹം പോലുള്ള രോഗങ്ങളും വയര്‍ ചാടുന്നതിന് കാരണമാകും.

സ്ത്രീകളിലും പുരുഷന്മാരിലും പൊതുവായ കാരണങ്ങള്‍ വയര്‍ ചാടുന്നതിന് കൂടുതലാണെങ്കിലും സ്ത്രീകളില്‍ ഗര്‍ഭം, പ്രസവം പോലുള്ള ചില അവസ്ഥകള്‍ ഇതിലേയ്ക്കു നയിക്കുന്ന ഒന്നാണ്.

പുരുഷനിലും സ്ത്രീയിലും ശാരീരിക പ്രകൃതികള്‍ വ്യത്യസ്തമായതു കൊണ്ടുതന്നെ വയര്‍ ചാടുന്നതു തടയാനുള്ള ചില വഴികളും വ്യത്യസ്തമാണ്. പൊതുവായ പല വഴികളുണ്ടെങ്കിലും ചില പ്രത്യേക കാര്യങ്ങള്‍ പുരുഷനു വയര്‍ ചാടുന്നതു തടയുന്നതില്‍ വരുന്നു. പുരുഷന്മാര്‍ക്കു ചാടിയ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

ഡയറ്റ്

ഡയറ്റ്

ഡയറ്റ് തന്നെ വളരെ പ്രധാനം. ഇത് പുരുഷനും സ്ത്രീയ്ക്കും പൊതുവായുള്ള ഒന്നാണ്. മധുരം, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, അമിത മദ്യം എന്നിവ ഒഴിവാക്കുക. പകരം മുഴുവന്‍ ധാന്യങ്ങളും ധാരാളം നാരുകള്‍ കലര്‍ന്ന ഭക്ഷണങ്ങളും ഉള്‍പ്പെടുത്തുക. ഇത് വയര്‍ ചാടുന്നതു കുറയാന്‍ സഹായിക്കും.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ കലര്‍ന്ന ഭക്ഷണം പുരുഷന്മാര്‍ക്കു വയര്‍ ചാടുന്നതു തടയാന്‍ ഏറെ പ്രധാനമാണ്. മുട്ട, പയര്‍, പരിപ്പു വര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താം. വയറിലെ മസിലുകള്‍ക്ക ഉറപ്പു ലഭിയ്ക്കാന്‍ പ്രോട്ടീന്‍ അത്യാവശ്യമാണ്. കൊഴുപ്പിനെ മസിലുകളാക്കി മാറ്റാന്‍ ഇത് സഹായിക്കും. പ്രത്യേകിച്ചും വര്‍ക്കൗട്ട് ചെയ്യുന്നവരെങ്കില്‍.

വെളളം കുടി

വെളളം കുടി

ദിവസം തുടങ്ങുമ്പോള്‍ വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്നതിനു ചെയ്യാവുന്ന പൊതുവായ ഒന്നാണ് വെളളം കുടി. ഇത് ചെറുചൂടുള്ള ഒന്നോ രണ്ടോ ഗ്ലാസ് വെള്ളമാകാം, ചെറുചൂടുള്ള നാരങ്ങാവെള്ളവും തേനും കലര്‍ത്തിയാകാം, അല്ലെങ്കില്‍ നെല്ലിക്കാജ്യൂസോ കറ്റാര്‍ വാഴ ജ്യൂസോ വെള്ളത്തില്‍ കലര്‍ത്തിയാകാം. ഇതെല്ലാം വയര്‍ ചാടുന്നത് കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട വഴിയാണ്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

പൊതുവേ പുരുഷന്മാര്‍ക്കു ചായ, കാപ്പി, സോഡ ശീലങ്ങള്‍ കൂടുതലാണ്. ഇതു കുറയ്ക്കുക. സോഡ പോലുള്ളവ വയര്‍ ചാടാന്‍ ഇടയാക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്. ചായ, കാപ്പി എന്നിവ കുറച്ച് പകരം കട്ടന്‍ ചായ, ഗ്രീന്‍ ടീ എന്നിവ ശീലമാക്കുന്നതു ഗുണം ചെയ്യും.

പ്രാതല്‍

പ്രാതല്‍

പ്രാതല്‍ ഒഴിവാക്കരുത്. ഇതില്‍ ഓട്‌സ്, കൊഴുപ്പു നീക്കിയ പാല്‍, നട്‌സ് എന്നിവ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് വയര്‍ പെട്ടെന്നു നിറയാന്‍ സഹായിക്കും, വിശപ്പു തോന്നില്ല, ധാരാളം പ്രോട്ടീനും പോഷകങ്ങളും നല്‍കുകയും ചെയ്യും.

മസാലകള്‍

മസാലകള്‍

മസാലകള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. അതായത് ചുവന്ന മുളക്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി, ഇഞ്ചി, കുരുമുളക് എന്നിവയെല്ലാം വയര്‍ കാടുന്നതു കുറയ്ക്കും. ദഹനം മെച്ചപ്പെടുത്തിയും ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഇത്തരം ഗുണങ്ങള്‍ ലഭ്യമാകുന്നത്.

രാത്രി വൈകി ഭക്ഷണം

രാത്രി വൈകി ഭക്ഷണം

രാത്രി വൈകി ഭക്ഷണം കഴിയ്ക്കുന്നത് ഒഴിവാക്കുന്നതു പോലെ രാത്രി ഏറെ വൈകി കിടക്കുന്നതും വൈകി എഴുന്നേല്‍ക്കുന്നതും ഒഴിവാക്കുക. എട്ടു മണിക്കു മുന്‍പ് അത്താഴം, 10 മണിയോടെ ഉറക്കം, അഞ്ചര-ആറു മണിയ്ക്ക് എഴുന്നേല്‍ക്കുക തുടങ്ങിയ ശീലം വയര്‍ ചാടുന്നതു തടയാന്‍ സഹായിക്കും. വൈകി കഴിച്ചാലും ഉറങ്ങിയാലുമെല്ലാം കൊഴുപ്പ് വയറ്റിലും ശരീരമഭാഗത്തും സംഭരിയ്ക്കപ്പെടും. ഇതിനു കാരണം ദഹന പ്രക്രിയ ശരിയായി നടക്കാത്തതാണ്. ഇതിനുള്ള പ്രതിവിധി നേരത്തെ കിടന്ന് എഴുന്നേല്‍ക്കുക എന്നതാണ്.

വ്യായാമം

വ്യായാമം

വ്യായാമം വയര്‍ ചാടുന്നതു തടയാന്‍ അത്യാവശ്യമാണ്. ജിമ്മില്‍ പോയുള്ള വ്യായാമമോ കഠിന വ്യായാമമോ വേണമെന്നല്ല, പറയുന്നത്. നടക്കുക, ഓടുക, സ്റ്റൈയര്‍കേസ് കയറുക, ഗാര്‍ഡനിംഗ് പോലെയുള്ള ശാരീരിക അധ്വാനവും മാനസിക അധ്വാനവും നല്‍കുന്ന ജോലികള്‍ ചെയ്യുക, ഇരുന്ന ഇരിപ്പ് ഇരിയ്ക്കാതിരിയ്ക്കുക, ടിവിയ്‌ക്കോ കമ്പ്യൂട്ടറിനു മുന്‍പിലോ ചടഞ്ഞ് ഇരിയ്ക്കാതിരിയ്ക്കുക എന്നിവയെല്ലാം ഏറെ പ്രധാനമാണ്. ഇവയെല്ലാം വയര്‍ ചാടുന്നതില്‍ നമ്പര്‍ വണ്‍ വില്ലന്മാരാണ്. എത്ര തിരക്കുള്ള ജോലിയാണെങ്കിലും അര മണിക്കൂര്‍ കൂടുമ്പോഴെങ്കിലും ഇരിപ്പില്‍ നിന്നും എഴുന്നേല്‍ക്കണം. കൈകാലുകളും ശരീരവുമെല്ലാം സ്‌ട്രെച്ച് ചെയ്യണം. ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും അസുഖങ്ങള്‍ ഒഴിവാക്കാനുമെല്ലാം ഇത് ഏറെ പ്രധാനമാണ്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് കുറയ്ക്കുക.സ്‌ട്രെസ് അസുഖങ്ങള്‍ക്കു മാത്രമല്ല, വയര്‍ ചാടാനും കാരണമാകുന്ന ഒന്നാണ്. ഇതുപോലെ നല്ല ഉറക്കവും പ്രധാനം. ഉറക്കക്കുറവ് പൊണ്ണത്തടിയ്ക്കുള്ള മറ്റൊരു കാരണമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

English summary

Simple But Proven Ways To Reduce Belly Fat In Men

Simple But Proven Ways To Reduce Belly Fat In Men, Read more to know about,
Story first published: Monday, July 2, 2018, 11:12 [IST]
X
Desktop Bottom Promotion