For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടവയര്‍ കുറയ്ക്കാന്‍ ഇതാണു വിദ്യ

ഇവ ചെയ്താല്‍ ഏതു വയറും കുറയും

|

ചാടുന്ന വയര്‍ പലരേയും ബാധിയ്ക്കുന്ന പ്രധാന പ്രശ്‌നമാണ്. പലരും ഇത് സൗന്ദര്യ പ്രശ്‌നമായാണ് കാണുന്നതെങ്കിലും ഇത് പ്രധാനമായും ആരോഗ്യ പ്രശ്‌നം കൂടിയാണ്. കാരണം ശരീരത്തിന്റെ ഏതു ഭാഗത്തെ കൊഴുപ്പിനേക്കാളും അപകടകരമാണ് വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ്. പെട്ടെന്ന് അടിഞ്ഞു കൂടുകയും ചെയ്യും, പോകാന്‍ ഏറെ പ്രയാസകരവുമാണ്.

വയര്‍ കുറയ്ക്കാന്‍ അത്രയ്ക്ക് എളുപ്പമൊന്നുമല്ല. കാരണം മുകളില്‍ പറഞ്ഞ കാരണം തന്നെ. വയറ്റില്‍ പെട്ടെന്ന് അടിഞ്ഞു കൂടുന്ന കൊഴുപ്പും പോകാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നും. എന്നു കരുതി ഇതു സാധ്യമല്ലെന്നും പറയാനാകില്ല.

സെപ്‌ററംബര്‍ മാസം നിങ്ങള്‍ക്ക് നല്ലതോ മോശമോ, അറിയൂസെപ്‌ററംബര്‍ മാസം നിങ്ങള്‍ക്ക് നല്ലതോ മോശമോ, അറിയൂ

വയറ്റിലെ കൊഴുപ്പു പോകുന്നതിനുള്ള ഏറ്റവും സിംപിളായ ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ, ഇത് നിത്യജീവിതത്തില്‍ നമുക്ക് അല്‍പം ശ്രദ്ധിച്ചാല്‍ പാലിയ്ക്കാവുന്നതേയുള്ളൂ. അതേ സമയം കഠിനമായ ഭക്ഷണ നിയന്ത്രണമോ ഡയറ്റോ ഒന്നും തന്നെയില്ലതാനും.

ധാരാളം വെളളം

ധാരാളം വെളളം

വയറ്റിലെ കൊഴുപ്പു നീക്കാനുള്ള ഏറ്റവും എളുപ്പമായ വഴിയാണ് ധാരാളം വെളളം കുടിയ്ക്കുകയെന്നത്. ഇത് വയറ്റിലെ കൊഴുപ്പു നീക്കുന്നതിനൊപ്പം ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുകയും ചെയ്യും. വയറും തടിയും കുറയ്ക്കാനുള്ള ഏറ്റവും ഉത്തമമായ വീട്ടുവൈദ്യമാണിത്.

സോലുബിള്‍ ഫൈബര്‍

സോലുബിള്‍ ഫൈബര്‍

സോലുബിള്‍ ഫൈബര്‍ കലര്‍ന്ന ഭക്ഷണ വസ്തുക്കള്‍ ശീലമാക്കുക. ഇത്തരം ഭക്ഷണ വസ്തുക്കള്‍ വെള്ളം വലിച്ചെടുത്ത് ഒരു ജെല്ലായി മാറുന്നു. ഇതു വഴി ദഹനേന്ദ്രിയത്തിലൂടെ ഭക്ഷണം എളുപ്പത്തില്‍ നീങ്ങുന്നു ദഹനം എളുപ്പമാക്കുന്നു. നല്ല ശോധന നല്‍കുന്നു. ഇത് ശരീരം കൊഴുപ്പു കൂടുതല്‍ വലിച്ചെടുക്കുന്നതിനെ തടയുകയും ചെയ്യുന്നു.

ട്രാന്‍സ്ഫാറ്റുകള്‍

ട്രാന്‍സ്ഫാറ്റുകള്‍

ട്രാന്‍സ്ഫാറ്റുകള്‍ അടങ്ങിയ ഭക്ഷണം ഏറ്റവും കുറയ്ക്കുക. വയര്‍ ചാടുന്നതിന്, ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിനുളള ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമാണിത്. വറവു ഭക്ഷണങ്ങളിലും പ്രോസസ്ഡ് ഭക്ഷണങ്ങൡലും ട്രാന്‍സ്ഫാറ്റ് ധാരാളം അടങ്ങിയിട്ടുമുണ്ട്. ട്രാന്‍സ്ഫാറ്റ് അടങ്ങിയ ഭക്ഷണം വയറ്റിലെ കൊഴുപ്പിന്റെ തോത് 33 ശതമാനത്തോളം കുറയുവാന്‍ ഇടയാക്കുന്ന ഒന്നാണ്.

പ്രോട്ടീന്‍

പ്രോട്ടീന്‍

ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഡയറ്റു ശീലമാക്കുക. ഇത് വയര്‍ കുറയ്ക്കാനും തടി കുറയ്ക്കാനും ശരീരത്തെ സഹായിക്കുന്ന പ്രധാനപ്പെട്ടൊരു വഴിയാണ്. മുട്ട പോലുള്ളവയില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. ഇവ പെട്ടെന്നു തന്നെ വയര്‍ നിറയ്ക്കാന്‍ സഹായിക്കുന്നു. പ്രോട്ടീന്‍ ധാരാളമുള്ള ഭക്ഷണം കഴിയ്ക്കുന്നവരില്‍ വയര്‍ മറ്റുള്ളവരേക്കാള്‍ കുറവാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മധുരം

മധുരം

മധുരം അടങ്ങിയ ഭക്ഷണങ്ങള്‍ വയര്‍ ചാടുന്നതിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇവ കുറയ്ക്കുക. മധുരം പ്രമേഹ രോഗ സാധ്യത വര്‍ദ്ധിപ്പിയ്ക്കുക മാത്രമല്ല, ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ ഇടയാക്കുകയും ചെയ്യുന്ന പ്രധാനപ്പെട്ട ഒന്നാണ്.പ്രത്യേകിച്ചും വയറ്റിലുളള കൊഴുപ്പ്. ഇതിനുള്ള വഴി കൃത്രിമ മധുരം പൂര്‍ണമായി വര്‍ജ്ജിയ്ക്കുകയും അത്യാവശ്യമെങ്കില്‍ സ്വാഭാവിക മധുരം ഉപയോഗിയ്ക്കുകയുമാണ്.

നാരുകളുള്ളവ

നാരുകളുള്ളവ

കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണം കുറയ്ക്കുക. പ്രത്യേകിച്ചും റിഫൈന്‍സ് കാര്‍ബോഹൈഡ്രേറ്റുകള്‍. വെളുത്ത അരി പോലുള്ളവ ഇത്തരം ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ്. ഇത്തരം ഭക്ഷണങ്ങള്‍ തടിയും വയറും കൂടാനുള്ള പ്രധാനപ്പെട്ട കാരണമാണ്. നാരുകളുള്ളവ ശീലമാക്കിയാല്‍ ഈ അപകടം ഏറെ കുറയും. നാരുകളുള്ള ഭക്ഷണം കഴിയ്ക്കുന്നവരില്‍ വയര്‍ ചാടാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ 17 ശതമാനം കുറവാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നല്ല ഉറക്കം

നല്ല ഉറക്കം

നല്ല ഉറക്കം വയറ്റിലെ കൊഴുപ്പു നീക്കുന്നിനുളള പ്രധാനപ്പെട്ട ഒന്നാണ്. ഉറക്കം കുറയുന്നത് അപചയ പ്രക്രിയ കുറയ്ക്കും, ദഹനം കുറയ്ക്കും, ഇവയെല്ലാം തന്നെ വയറ്റിലെ കൊഴുപ്പു കൂട്ടുന്ന ഘടകങ്ങളാണ്. ഇതു മാത്രമല്ല, ഉറക്കം കുറഞ്ഞാല്‍ സ്‌ട്രെസ് വര്‍ദ്ധിയ്ക്കുകയും ചെയ്യും. സ്‌ട്രെസ് ഹോര്‍മോണ്‍ തടി കൂട്ടുന്ന പ്രധാനപ്പെട്ട ഒന്നാണ്. കോര്‍ട്ടിസോള്‍ എന്ന ഈ ഹോര്‍മോണ്‍ നിയന്ത്രിയ്ക്കുന്നത് തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കും.

ഫാറ്റി ഫിഷ്

ഫാറ്റി ഫിഷ്

എല്ലാ ആഴ്ചയും ഫാറ്റി ഫിഷ് ശീലമാക്കുക. വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണിത്. ഇതില്‍ ധാരാളം പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡുകളുമുണ്ട്. ഇവ കഴിയ്ക്കുന്നവരില്‍ ലിവര്‍, വയര്‍ കൊഴുപ്പു കുറവാണെന്ന് കുട്ടികളിലും മുതിര്‍ന്നവരിലും നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു.

വ്യായാമം

വ്യായാമം

വ്യായാമം ശീലമാക്കുക. കുറഞ്ഞ പക്ഷം അര മണിക്കൂറെങ്കിലും നടക്കുന്നത് വയറു കുറയ്ക്കാന്‍ മാത്രമല്ല, പല അസുഖങ്ങളും ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണ്. പുഷ് അപ്, ക്രഞ്ചസ് വ്യായാമങ്ങള്‍ വയര്‍ കുറയ്ക്കാന്‍ ഏറെ സഹായകമാണ്. സാധിയ്ക്കുമെങ്കില്‍ ഇവ ചെയ്യുക. വീട്ടിലെ പണികള്‍, അതായത് അടിയും തുടയും ഗാര്‍ഡനിംഗുമെല്ലാം തടിയും കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ചിലതാണ്.

പാനീയങ്ങള്‍

പാനീയങ്ങള്‍

രാവിലെ വെറുംവയറ്റില്‍ ഉണര്‍ന്നെഴുന്നേറ്റാല്‍ ചില പാനീയങ്ങള്‍ കുടിയ്ക്കുന്നതു ഗുണം നല്‍കും. ഇളംചൂടുള്ള നാരങ്ങാവെള്ളത്തില്‍ തേന്‍ കലര്‍ത്തി കുടിയ്ക്കുന്നതും നെല്ലിക്കാ വെള്ളവും കറ്റാര്‍ വാഴ ജ്യൂസമെല്ലാം ഏറെ നല്ലതാണ്.

ഫ്രൂട്‌സ് ജ്യൂസിന് പകരം ഫ്രൂട്‌സ്

ഫ്രൂട്‌സ് ജ്യൂസിന് പകരം ഫ്രൂട്‌സ്

ഫ്രൂട്‌സ് ജ്യൂസിന് പകരം ഫ്രൂട്‌സ് ശീലമാക്കുക. ഫ്രൂട്‌സ് ജ്യൂസില്‍ കൃത്രിമ മധുരം ചേര്‍ക്കുമെന്നു മാത്രമല്ല, ഇത് ജ്യൂസാക്കുമ്പോള്‍ നാരുകളും മറ്റും നഷ്ടപ്പെടാനുള്ള സാധ്യതയും ഏറെ കുറവാണ്. പകരം പഴവര്‍ഗങ്ങള്‍ കഴിയ്ക്കുമ്പോള്‍ മുഴുവന്‍ പ്രയോജനവും ലഭിയ്ക്കും.

മസാലകള്‍

മസാലകള്‍

മസാലകള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. അതായത് ചുവന്ന മുളക്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി, ഇഞ്ചി, കുരുമുളക് എന്നിവയെല്ലാം വയര്‍ കാടുന്നതു കുറയ്ക്കും. ദഹനം മെച്ചപ്പെടുത്തിയും ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഇത്തരം ഗുണങ്ങള്‍ ലഭ്യമാകുന്നത്.

സമയം

സമയം

സമയം ഏറെ പ്രധാനം. ഇത് ഭക്ഷണ കാര്യത്തിലാണെങ്കിലും ഉറക്കത്തിന്റെ കാര്യത്തിലെങ്കിലും.

രാത്രി വൈകി ഭക്ഷണം കഴിയ്ക്കുന്നത് ഒഴിവാക്കുന്നതു പോലെ രാത്രി ഏറെ വൈകി കിടക്കുന്നതും വൈകി എഴുന്നേല്‍ക്കുന്നതും ഒഴിവാക്കുക. എട്ടു മണിക്കു മുന്‍പ് അത്താഴം, 10 മണിയോടെ ഉറക്കം, അഞ്ചര-ആറു മണിയ്ക്ക് എഴുന്നേല്‍ക്കുക തുടങ്ങിയ ശീലം വയര്‍ ചാടുന്നതു തടയാന്‍ സഹായിക്കും. വൈകി കഴിച്ചാലും ഉറങ്ങിയാലുമെല്ലാം കൊഴുപ്പ് വയറ്റിലും ശരീരമഭാഗത്തും സംഭരിയ്ക്കപ്പെടും. ഇതിനു കാരണം ദഹന പ്രക്രിയ ശരിയായി നടക്കാത്തതാണ്. ഇതിനുള്ള പ്രതിവിധി നേരത്തെ കിടന്ന് എഴുന്നേല്‍ക്കുക എന്നതാണ്.

English summary

Simple But Effective Home Remedies To Reduce Belly Fat

Simple But Effective Home Remedies To Reduce Belly Fat, Read more to know about,
X
Desktop Bottom Promotion