For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിലെ ക്യാന്‍സര്‍; അറിയാതെ പോവും ലക്ഷണങ്ങള്‍

|

ക്യാന്‍സര്‍ എല്ലാവരിലും ഭീതി നിറക്കുന്ന ഒന്നാണ്. പലപ്പോഴും കൃത്യമായ രോഗനിര്‍ണയം നടത്താത്തതാണ് രോഗം പ്രതിസന്ധിയില്‍ എത്തിക്കുന്നത്. പലപ്പോഴും കൃത്യമായ രോഗനിര്‍ണയം തന്നെയാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നം. ഒരു വയറു വേദന വന്നാല്‍ അതിനെ വേണ്ടത്ര ഗൗരവത്തില്‍ കാണാതെ വേദന സംഹാരികളോ മറ്റോ കഴിച്ച് അത് മാറ്റാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ചെറിയ വയറു വേദനയിലൂടെ നമ്മള്‍ രോഗത്തെ അവഗണിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ രോഗത്തെക്കുറിച്ച് കൃത്യമായി അറിഞ്ഞ ശേഷം മാത്രം ചികിത്സ നടത്താന്‍ ശ്രമിക്കുക.

<strong>Most read: ബിപിയെ വരുതിയിലാക്കാന്‍ ഇനി മരുന്ന് വേണ്ട</strong>Most read: ബിപിയെ വരുതിയിലാക്കാന്‍ ഇനി മരുന്ന് വേണ്ട

വയറ്റിലെ ക്യാന്‍സര്‍ എല്ലാവരിലും ഭയം നിറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ മനസ്സിലാക്കി കൃത്യമായ ചികിത്സ ലഭ്യമാക്കുകയാണ് ചെയ്യേണ്ടത്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാതെ അവഗണിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. താഴെ പറയുന്ന ലക്ഷണങ്ങളില്‍ നാലില്‍ കൂടുതല്‍ ലക്ഷണങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കുന്നത് നല്ലതായിരിക്കും. എന്തൊക്കെയാണ് ഈ ലക്ഷണങ്ങള്‍ എന്ന് നോക്കാം.

 മനംപിരട്ടലും ഛര്‍ദ്ദിയും

മനംപിരട്ടലും ഛര്‍ദ്ദിയും

മനം പിരട്ടലും ഛര്‍ദ്ദിയം ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ഉണ്ടാവുന്നു.അതിലുപരി ഇഷ്ടമില്ലാത്ത ഭക്ഷണം കഴിച്ചാലും ചിലരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ മരുന്ന് കഴിക്കും മുന്‍പ് അത് സ്ഥിരമായി നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്. കാരണം വയറ്റില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നുണ്ടെങ്കില്‍ ഈലക്ഷണങ്ങള്‍ പതിവാണ്.

മലബന്ധം

മലബന്ധം

മലബന്ധം സാധാരണ ഉണ്ടാവുന്ന ഒന്നാണ്. എന്നാല്‍ അതിനര്‍ത്ഥം എല്ലാ മലബന്ധവും വയറ്റിലെ ക്യാന്‍സര്‍ ആവണം എന്നില്ല. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാം. എന്നാല്‍ മലബന്ധം സ്ഥിരമായി നില്‍ക്കുന്നുണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും. അല്ലെങ്കില്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെ വലുതായിരിക്കും. വയറ്റിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഒന്ന് തന്നെയാണ് മലബന്ധം.

 എപ്പോഴും ക്ഷീണം

എപ്പോഴും ക്ഷീണം

എപ്പോഴും നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥയാണെങ്കില്‍ അതും വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും പല രോഗങ്ങളുടേയും തുടക്കമായിരിക്കും ഇത്തരം ക്ഷീണം. അതുകൊണ്ട് തന്നെ ഈ കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. ക്ഷീണവും ക്യാന്‍സറും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത് എന്നത് തന്നെയാണ് കാര്യം.

മലത്തില്‍ രക്തത്തിന്റെ അശം

മലത്തില്‍ രക്തത്തിന്റെ അശം

പല കാരണങ്ങള്‍ കൊണ്ടും മലത്തില്‍ രക്തം കാണപ്പെടാവുന്നതാണ്. എന്നാല്‍ ഇങ്ങനെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഡാക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. കാരണം വയറ്റില്‍ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉള്ളവരുടെ മലത്തില്‍ രക്തം കാണപ്പെടുന്നത് അല്‍പം ഗുരുതരമാണ്. ഇത് വയറ്റിലെ ക്യാന്‍സര്‍ ലക്ഷണമാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

നെഞ്ചെരിച്ചില്‍ ഉണ്ടോ

നെഞ്ചെരിച്ചില്‍ ഉണ്ടോ

വിട്ടുമാറാത്ത നെഞ്ചെരിച്ചില്‍ ഉണ്ടെങ്കിലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കുള്ള തുടക്കമാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഭക്ഷണം ശരിയായ രീതിയിലല്ലെങ്കില്‍ പലപ്പോഴും നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ദഹനസംബന്ധമായ ഇത്തരം പ്രശ്നങ്ങള്‍ പലപ്പോഴും വയറ്റിലെ ക്യാന്‍സര്‍ കൊണ്ടാവാം എന്ന സാധ്യതയും തള്ളിക്കളയാനാവില്ല. അതുകൊണ്ട് എല്ലാം വളരെയധികം ശ്രദ്ധിക്കണം.

വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ

വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ

പലപ്പോഴും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. പല കാരണങ്ങള്‍ കൊണ്ടും ഇങ്ങനെ സംഭവിക്കാവുന്നതാണ്. ഭക്ഷണം കഴിച്ചില്ലെങ്കിലും അല്‍പം ഭക്ഷണം മാത്രമാണ് കഴിച്ചതെങ്കിലും വയര്‍ വീര്‍ത്തിരിയ്ക്കുന്ന അവസ്ഥ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതെല്ലാം വയറ്റിലെ ക്യാന്‍സറിന്റെ തന്നെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

 വയറുവേദന എപ്പോഴും

വയറുവേദന എപ്പോഴും

ഭക്ഷണം കഴിച്ച ഉടനേ വയറു വേദന അനുഭവപ്പെടുന്ന അവസ്ഥയാണെങ്കിലും അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് വയറ്റിലെ രോഗങ്ങളുടെ ലക്ഷണങ്ങളില്‍ പെടുന്ന ഒന്നാണ്. മാത്രമല്ല എപ്പോഴും ഏത് സമയത്തും വയറു വേദന അനുഭവപ്പെടുകയും സഹിക്കാനാവാത്ത വേദനയിലേക്ക് അത് മാറുകയും ചെയ്യുമ്പോള്‍ അല്‍പം ഗൗരവമായി തന്നെ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെയധികം ഗുരുതരമാകുന്നതിനുള്ള സാധ്യതയുണ്ട്.

പുരുഷന്‍മാര്‍ ശ്രദ്ധിക്കണം

പുരുഷന്‍മാര്‍ ശ്രദ്ധിക്കണം

സ്ത്രീകളേക്കാള്‍ പുരുഷന്‍മാര്‍ക്കാണ് വയറ്റില്‍ ക്യാന്‍സര്‍ സാധ്യത കൂടുതല്‍. അതുകൊണ്ട് തന്നെ പുരുഷന്‍മാരാണ് ഇത് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. മാത്രമല്ല പ്രായവും ഈ രോഗത്തിന്റെ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. അമ്പത്തി അഞ്ച് വയസ്സിനു ശേഷം ഉള്ളവര്‍ക്കാണ് വയറ്റിലെ ക്യാന്‍സര്‍ വരാന്‍ സാധ്യത. മധ്യവയസ്‌കരില്‍ കാണപ്പെടുന്ന ഇത്തരത്തിലുള്ള പല ലക്ഷണങ്ങളും പലപ്പോഴും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.

 ജീവിതശൈലിയും ആഹാര രീതിയും

ജീവിതശൈലിയും ആഹാര രീതിയും

ജീവിത ശൈലിയും ആഹാര രീതിയും തന്നെയാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്കുള്ള പ്രധാന കാരണം. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ആഹാര രീതിയും വളരെയധികം ശ്രദ്ധിക്കണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണവും ഉപ്പ് കൂടിയതുമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നവരും അല്‍പം ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. ഇതെല്ലാം രോഗങ്ങളെ ക്ഷണിച്ച് വരുത്തുന്നു.

English summary

signs and symptoms of stomach cancer

We have listed some common signs and symptoms of stomach cancer, read on to know more about it.
Story first published: Monday, October 29, 2018, 18:27 [IST]
X
Desktop Bottom Promotion