For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ലക്ഷണങ്ങളോ, ശ്വാസകോശാര്‍ബുദത്തിന്റെ പിടിയില്‍

|

വളരെയധികം അപകടകരമായ അവസ്ഥയാണ് ശ്വാസകോശാര്‍ബുദം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്ന് ഏറ്റവും കൂടുതല്‍ മരണത്തിന് കാരണമാകുന്ന അവസ്ഥയാണ് ശ്വാസകോശാര്‍ബുദം. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരിലാണ് ശ്വാസകോശാര്‍ബുദം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. പലപ്പോഴും കൃത്യമായ രോഗനിര്‍ണയം നടത്തുന്നതിന് സാധിക്കാത്തതാണ് പലപ്പോഴും ഇത്തരം അവസ്ഥയെ മോശമായി ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നത്.

അതുകൊണ്ട് തന്നെ കൃത്യമായ രോഗനിര്‍ണയം വളരെ അത്യാവശ്യമുള്ള ഒന്നാണ്. എന്തെങ്കിലും ചെറിയ തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ മതി ഡോക്ടറെ ഉടനെ സമീപിക്കാന്‍ മറക്കേണ്ടതില്ല. അതുകൊണ്ട് തന്നെ ഇനി പറയുന്ന ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ലോകത്ത് തന്നെ എല്ലാവരേയും ഭയപ്പെടുത്തുന്ന ഭയാനകമായ ക്യാന്‍സര്‍ എന്ന് തന്നെയാണ് ശ്വാസകോശാര്‍ബുദം അറിയപ്പെടുന്നത്. പ്രായമായവരിലാണ് ഇത് ഏറ്റവും കൂടുതല്‍ കണ്ട് വരുന്നത്. എന്നാല്‍ ചെറുപ്പക്കാരിലും ശ്വാസകോശാര്‍ബുദത്തിന്റെ എണ്ണം അത്ര കുറവല്ല. ക്യാന്‍സര്‍ മൂലം മരിക്കുന്നവരില്‍ നല്ലൊരു ശതമാനം രോഗികളും ശ്വാസകോശാര്‍ബുദം മൂലം മരണപ്പെടുന്നവരാണ്.

<strong>Most read: അരക്കെട്ടിലെ കൊഴുപ്പകറ്റി ഒതുക്കം നല്‍കും പാനീയം</strong>Most read: അരക്കെട്ടിലെ കൊഴുപ്പകറ്റി ഒതുക്കം നല്‍കും പാനീയം

ഇതിന് കാരണം നേരത്തെ തന്നെ ഇത് കണ്ടെത്താന്‍ സാധിക്കില്ല എന്നതാണ്. എന്നാല്‍ ഈ ലേഖനത്തില്‍ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങളില്‍ കാണുന്നുണ്ടെങ്കില്‍ ഉടനേ തന്നെ ഒരു വൈദ്യ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ രോഗനിര്‍ണയം നടത്താന്‍ സാധിക്കുകയുള്ളൂ.

നിര്‍ത്താതെയുള്ള ചുമ

നിര്‍ത്താതെയുള്ള ചുമ

നിര്‍ത്താതെയുള്ള ചുമ നിങ്ങളില്‍ ദിവസങ്ങളോളം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അല്‍പം സൂക്ഷിക്കണം. കാരണം ഇത് പലപ്പോഴും പല വിധത്തിലുള്ള രോഗങ്ങളുടെ ലക്ഷണമാണ്. അതുകൊണ്ട് തന്നെ ഒരിക്കലും ഇത്തരത്തിലുള്ള ചുമയെ അവഗണിക്കരുത്. ചുമയോടൊപ്പം ജലദോഷമോ പനിയോ ഒന്നുമില്ലെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാവാം എന്നത് തന്നെ. അതുകൊണ്ട് ഉടനെ തന്നെ ഡോക്ടറെ കണ്ട് ശ്വാസകോശാര്‍ബുദം അല്ലെന്ന് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്.

ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്

ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്

പലപ്പോഴും ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടോ? ചെറിയ തോതില്‍ നടക്കുമ്പോള്‍ തന്നെ നിങ്ങളില്‍ കിതപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് നിങ്ങളില്‍ ശ്വാസകോശാര്‍ബുദം ഉണ്ടെന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കാവുന്നതാണ്. എന്നാല്‍ ഈ ലക്ഷണം കൊണ്ട് മാത്രം ശ്വാസകോശാര്‍ബുദം നിങ്ങളില്‍ ഉണ്ടെന്ന് പറയാന്‍ സാധിക്കുകയില്ല. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങളേയും ശ്രദ്ധിക്കണം എന്ന് മാത്രം.

 നെഞ്ച് വേദന

നെഞ്ച് വേദന

പല തരത്തില്‍ നെഞ്ച് വേദന നിങ്ങളെ പ്രതിസന്ധിയില്‍ ആക്കാം. എന്നാല്‍ ചിരിക്കുമ്പോഴോ സംസാരിക്കുമ്പോഴോ ചുമക്കുമ്പോഴോ അതി കഠിനമായ രീതിയില്‍ നെഞ്ച് വേദന നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണം പലപ്പോഴും ശ്വാസകോശാര്‍ബുദം തന്നെയായിരിക്കും. ഈ വേദന കൂടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് രോഗത്തെ വഷളാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം അവസ്ഥകള്‍ പല വിധത്തിലാണ് ജീവിതത്തെ ഗുരുതരമായി ബാധിക്കുന്നത്.

ശ്വാസം മുട്ടല്‍

ശ്വാസം മുട്ടല്‍

ശ്വാസം മുട്ടല്‍ പലരിലും സാധാരണ കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ്. എന്നാല്‍ ശ്വാസം മുട്ടല്‍ സാധാരണയായി ഇത്തരത്തിലുള്ള രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ശ്വാസം മുട്ടല്‍ ഇല്ലാത്ത ഒരാള്‍ക്ക് പെട്ടെന്ന് ശ്വാസം മുട്ടല്‍ ഉണ്ടാവുമ്പോള്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ രോഗാവസ്ഥക്ക് അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. പ്രത്യേകിച്ച് പുകവലിക്കുന്നവരില്‍ ശ്വാസംമുട്ട് പെട്ടെന്ന് ഉണ്ടാവുകയാണെങ്കില്‍ അത് ശ്വാസകോശാര്‍ബുദമായി തന്നെ കണക്കാക്കേണ്ടതാണ്.

ഇടക്കിടെയുള്ള അണുബാധ

ഇടക്കിടെയുള്ള അണുബാധ

ഇടക്കിടെയുള്ള അണുബാധയാണ് മറ്റൊരു പ്രധാന പ്രശ്‌നം. നെഞ്ചിലുണ്ടാവുന്ന അണുബാധയാണ് ശ്രദ്ധിക്കേണ്ടത്. ഇത് പലപ്പോഴും ന്യുമോണിയ, ബ്രോങ്കൈറ്റിസ് എന്നിവയുടെ ലക്ഷണങ്ങള്‍ ആയി കണക്കാക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ നെഞ്ചിലുണ്ടാവുന്ന ഇടക്കിടെയുള്ള അണുബാധ പലപ്പോഴും ശ്വാസകോശാര്‍ബുദത്തിന്റെ കൂടി ലക്ഷണങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളില്‍ ഒന്നാണ്.

വിഴുങ്ങാനുള്ള ബുദ്ധിമുട്ട്

വിഴുങ്ങാനുള്ള ബുദ്ധിമുട്ട്

പലപ്പോഴും ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ അതൊരിക്കലും തൊണ്ടവേദനയായി മാത്രം കണക്കാക്കരുത്. കാരണം ഇത് പലപ്പോഴും അല്‍പം ഗുരുതരമായ അവസ്ഥയിലേക്കാണ് നിങ്ങളെ നയിക്കുന്നത്. ദ്രാവക രൂപത്തിലുള്ള ഭക്ഷണങ്ങള്‍ പോലും വിഴുങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് എന്നത് മറക്കരുത്. ഈ ലക്ഷണങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ശബ്ദത്തിലെ മാറ്റം

ശബ്ദത്തിലെ മാറ്റം

ശബ്ദത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം വളരെയധികം ശ്രദ്ധിക്കണം. കാരണം ശബ്ദത്തിലെ മാറ്റങ്ങള്‍ പലപ്പോഴും ഒരു പ്രായത്തിന് ശേഷം ശ്രദ്ധയില്‍ പെട്ടാല്‍ അത് അപകടമാണ്. കാരണം ഇത് ശ്വാസകോശാര്‍ബുദത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് എന്ന കാര്യം ഓര്‍മ്മയില്‍ ഉണ്ടാവണം. അതുകൊണ്ട് തന്നെ കൃത്യമായ ചികിത്സ നടത്തി ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

 അസാധാരണമായി തടി കുറയുന്നത്

അസാധാരണമായി തടി കുറയുന്നത്

അസാധാരണമായി തടി കുറയുന്നത് ശരീരത്തിന് ഏറ്റവും അപകടകരമായ സൂചനയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കണം. നിങ്ങളില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നുണ്ടെങ്കില്‍ അതിന്റെ ഏറ്റവും വലിയ ലക്ഷണങ്ങളില്‍ ഒന്നാണ് അകാരണമായി തടി കുറയുന്നത്. ഇത്തരം ഒരു ലക്ഷണം നിങ്ങളില്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുക. എന്തുകൊണ്ടാണ് ഇത്തരത്തില്‍ കാണപ്പെടുന്നത് എന്ന് തിരിച്ചറിയണം. ശ്വാസകോശാര്‍ബുദം ഇല്ലെന്ന് ഉറപ്പിക്കേണ്ടതും അത്യാവശ്യമാണ്.

നഖത്തിലെ വ്യത്യാസം

നഖത്തിലെ വ്യത്യാസം

നഖത്തിലെ വ്യത്യാസം നോക്കി നമുക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. ശ്വാസകോശാര്‍ബുദം നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് നഖത്തിലും മാറ്റങ്ങള്‍ കാണിക്കുന്നു. ഇത് നഖത്തിന്റെ ക്യൂട്ടിക്കിള്‍ വ്യത്യാസം വരുന്നതിനും നഖത്തിന്റെ ഘടനയില്‍ മാറ്റം വരുന്നതിനും കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് കൃത്യമായ രോഗനിര്‍ണയം നടത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കുക.

English summary

signs and symptoms of lung cancer you should not ignore

We have listed some symptoms and signs of lung cancer read on to know more about it.
Story first published: Friday, November 2, 2018, 16:06 [IST]
X
Desktop Bottom Promotion