For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്നു പ്രമേഹം,പാന്‍ക്രിയാസ് ക്യാന്‍സറാകാം....

പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ലക്ഷണങ്ങള്

|

ഇന്നത്തെ കാലത്തു നമ്മെ ഭീതിയിലാക്കുന്ന പല രോഗങ്ങളുമുണ്ട്. ഇതിലൊന്നാണ് ക്യാന്‍സര്‍. പണ്ടു പറഞ്ഞു കേട്ടിട്ടില്ലാത്ത, ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചു വരുന്ന ഒരു രോഗമാണ് ക്യാന്‍സര്‍. തുടക്കത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സ തേടിയില്ലെങ്കില്‍ മരണത്തിനു വരെ കാരണമാകാവുന്ന ഒന്നാണിത്.

ക്യാന്‍സര്‍ തന്നെ പല തരത്തിലുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സറുകളുണ്ട്. പലതിന്റേയും ലക്ഷണവും ചികിത്സാരീതികളുമെല്ലാം വ്യത്യസ്തവുമാകും.

ക്യാന്‍സറിന്റ കാരണങ്ങളെക്കുറിച്ചു പലതും പറയുന്നുണ്ട്. ഭക്ഷണം മുതല്‍ പാരമ്പര്യം വരെ പലതും. കെമിക്കലുകള്‍ ശരീരത്തില്‍ എത്തിപ്പെടുന്നത് ക്യാന്‍സറിനുളള പല കാരണങ്ങളില്‍ ഒന്നാണ്.

ചില ക്യാന്‍സറുകള്‍ പെട്ടെന്നു തന്നെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇത്തരം ക്യാന്‍സറുകളില്‍ ഒന്നാണ് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍. അതായത് പാന്‍ക്രിയാസിനെ ബാധിയ്ക്കുന്ന ക്യാന്‍സര്‍.

വയറിന്റെ കീഴ്ഭാഗത്തായുള്ള ചെറിയൊരു അവയവമാണ് പാന്‍ക്രിയാസ്. ഇതിന്റെ കോശങ്ങളേയാണ് ക്യാന്‍സര്‍ ബാധിയ്ക്കുന്നത്. ഈ ക്യാന്‍സര്‍ സെല്ലുകള്‍ വിഘടിച്ച് എണ്ണത്തില്‍ വര്‍ദ്ധിയ്ക്കുകയും ഒരു കൂട്ടം പോലെയാകുകയും ചെയ്യുന്നു. പാന്‍ക്രിയാസ് പുറപ്പെടുവിയിക്കുന്ന രണ്ട് എന്‍സൈമുകളെ, ഒന്ന് ദഹനത്തിനു സഹായിക്കുന്ന എന്‍സൈമിനേയും ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്തുന്ന ഇന്‍സുലിന്‍ ഉല്‍പാദനത്തേയും ബാധിയ്ക്കുകയും ചെയ്യുന്നു.

പാന്‍ക്രിയാസ് ക്യാന്‍സറിന് കാരണമായ ഘടകങ്ങള്‍ എന്തെന്നത് ഇപ്പോഴും അത്ര വ്യക്തമല്ല. അമിത വണ്ണം, പ്രമേഹം, പാന്‍ക്രിയാസിന് അടിക്കടിയുണ്ടാകുന്ന അണുബാധയും വീക്കവും, പുകവലി, പാരമ്പര്യം തുടങ്ങിയ പല ഘടകങ്ങളും ഇതിനു കാരണമാകുന്നുണ്ട്.

പാന്‍ക്രിയാസ് ക്യാന്‍സറിന്‍െ ചില ലക്ഷണങ്ങള്‍ തിരിച്ചറിയൂ, ഇത് അസുഖം പെട്ടെന്നു കണ്ടെത്തുവാനും ചികിത്സ തേടാനും സഹായിക്കും. കാരണം പെട്ടെന്നു തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള സൈലന്റ് ക്യാന്‍സറാണിത്. ശരീരത്തിന്റെ മറ്റു ഭാഗങങളിലേയ്ക്കു പടരുകയും ചെയ്യും.

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം പാന്‍ക്രിയാസ് ക്യാന്‍സറിന്റെ ഒരു ലക്ഷണമാണ്. പാന്‍ക്രിയാറ്റിക് ക്യാന്‍സറുള്ളവര്‍ക്ക് മഞ്ഞപ്പിത്തവുമുണ്ടാകുന്നതു സാധാരണയാണ്. ക്യാന്‍സര്‍ പാന്‍ക്രിയാസിനെ ബാധിയ്ക്കുമ്പോള്‍ ഇത് പിത്തരസം ശരീരത്തില്‍ കെട്ടിക്കിടക്കാനും ഇതുവഴി മഞ്ഞപ്പിത്തത്തിനും വഴിയൊരുക്കുന്നു. മറ്റു കാരണങ്ങള്‍ കൊണ്ടല്ല, മഞ്ഞപ്പിത്തമെങ്കില്‍ ഇത് പാന്‍ക്രിയാസ് ക്യാന്‍സര്‍ ലക്ഷണമായും എടുക്കാം.

വയറുവേദന, നടുവേദന

വയറുവേദന, നടുവേദന

വയറുവേദന, നടുവേദന എന്നിവ മറ്റു ലക്ഷണങ്ങളാണ്. വയറിന്റെ മുകള്‍ഭാഗത്തായാണ് കഠിനമായ വേദന അനുഭവപ്പെടുക. ഇത് സാവധാനം മറ്റു ഭാഗങ്ങളിലേയ്ക്കു വ്യാപിയ്ക്കുകയും ചെയ്യും. കുനിയുമ്പോള്‍ കൂടുതല്‍ വേദന തോന്നുമെന്നും പ്രധാനമായും രാത്രിയിലാണ് വേദന വര്‍ദ്ധിയ്ക്കുന്നതെന്നും രോഗികള്‍ പൊതുവേ പറയാറുണ്ട്. വയറു വേദനയ്ക്ക് ഒരു പിടി കാരണങ്ങളുണ്ടാകാമെങ്കിലും ഇതും ഒരു കാരണമായി എടുക്കാം.

മലത്തിന്റെ നിറത്തില്‍

മലത്തിന്റെ നിറത്തില്‍

മലത്തിന്റെ നിറത്തില്‍ വ്യത്യാസമുണ്ടാകും. ഇളംനിറത്തില്‍ എണ്ണമയത്തോടെ ദുര്‍ഗന്ധം ഏറെയുള്ള മലമായിരിയ്ക്കും പുറപ്പെടുക. അതും വരണ്ട സ്വഭാവമുള്ളതും. ഇത് ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകള്‍ വേണ്ട വിധത്തില്‍ പുറപ്പെടാത്തതു കൊണ്ടാണ്. ബിലിറൂമിന്‍ കുറവു കാരണമാണ് മലത്തിന്റ നിറത്തില്‍ വ്യത്യാസം വരുന്നത്.

ഛര്‍ദിയും മനം പിരട്ടലും

ഛര്‍ദിയും മനം പിരട്ടലും

പാന്‍ക്രിയാസ് ട്യൂമര്‍ ദഹന പ്രക്രിയയെ ബാധിയ്ക്കുന്നതു കൊണ്ടുതന്നെ ഛര്‍ദിയും മനം പിരട്ടലും ഈ ക്യാന്‍സറിന്റെ ലക്ഷണമാണ്. ഭക്ഷണ ശേഷമാണ് ഇത്തരം ലക്ഷണങ്ങള്‍ വര്‍ദ്ധിയ്ക്കുക.

ശരീരത്തിന്റെ തൂക്കം

ശരീരത്തിന്റെ തൂക്കം

ശരീരത്തിന്റെ തൂക്കം അസാധാരണമായി കുറയുന്നത് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ലക്ഷണം കൂടിയാണ്. ക്യാന്‍സര്‍ പടരുമ്പോഴാണ് ഇത് സാധാരണ സംഭവിയ്ക്കുക. ട്യൂമര്‍ ദഹന പ്രക്രിയയെ ബാധിയ്ക്കും, വിശപ്പു കുറയും. ഡയറ്റെറി ഫാറ്റുകള്‍ ദഹിയ്ക്കാതെയാകും. ഇതെല്ലാം ശരീരത്തെ ബാധിയ്ക്കും. വിശപ്പു കുറവ് അനുഭവപ്പെടും.

മുത്രത്തിന്റെ നിറത്തിലും

മുത്രത്തിന്റെ നിറത്തിലും

മുത്രത്തിന്റെ നിറത്തിലും വ്യത്യാസമുണ്ടാകുന്നത് സാധാരണയാണ്. എത്ര വെളളം കുടിച്ചാലും ഇരുണ്ട നിറത്തിലാകും, മൂത്രം പോവുക ട്യൂമണ്‍ പിത്തരസം ശരീരത്തില്‍ നിന്നും പുറന്തള്ളുന്ന പ്രക്രിയ തടയുന്നതാണ് ഇത്തരത്തില്‍ ഇരുണ്ട നിറമുണ്ടാകാന്‍ കാരണം. ചിലപ്പോള്‍ മൂത്രത്തില്‍ രക്തത്തിന്റെ അംശവുമുണ്ടാകാം.

വയര്‍ വീര്‍ക്കുന്നതും

വയര്‍ വീര്‍ക്കുന്നതും

വയര്‍ വീര്‍ക്കുന്നതും വയറ്റിനു കനം അനുഭവപ്പെടുന്നതുമെല്ലാം പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ലക്ഷണങ്ങളാണ്. ദഹന പ്രശ്‌നങ്ങള്‍ കാരണം വയറ്റില്‍ ഗ്യാസ് രൂപപ്പെടും. പാന്‍ക്രിയാസിലെ ക്യാന്‍സര്‍ വയറ്റില്‍ കൂടുതല്‍ മര്‍ദ്ദമേല്‍പ്പിയ്ക്കും. ഇതെല്ലാം പാന്‍ക്രിയാസ് ക്യാന്‍സര്‍ ലക്ഷണങ്ങളാണ്.

വിശപ്പു കുറയുന്നതാണ് മറ്റൊരു ലക്ഷണം

വിശപ്പു കുറയുന്നതാണ് മറ്റൊരു ലക്ഷണം

വിശപ്പു കുറയുന്നതാണ് മറ്റൊരു ലക്ഷണം. ദഹനേന്ദ്രിയത്തില്‍ തടസമുണ്ടാകുന്നു. ഇത് ദഹന പ്രക്രിയയെ ബാധിയ്ക്കുന്നു. ദഹനം വേണ്ട വിധത്തില്‍ നടന്നില്ലെങ്കില്‍ വിശപ്പു കുറയുന്നത് സാധാരണയാണ്. അല്‍പം കഴിച്ചാല്‍ തന്നെ വയര്‍ വല്ലാതെ നിറഞ്ഞതായ തോന്നലുണ്ടാകുകയും ചെയ്യും.

പ്രമേഹം

പ്രമേഹം

പ്രമേഹം പെട്ടെന്നു വരുന്നത് പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്റെ ഒരു പ്രത്യേക ലക്ഷണമാണെന്നു പറയാം. ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കുന്നത് പാന്‍ക്രിയാസാണ്. ക്യാന്‍സര്‍ ബാധിച്ചാല്‍ ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തെ തടസപ്പെടുത്തും. ഇത് ക്യാന്‍സര്‍ ബാധയ്ക്കു കാരണമാകും. സാധാരണ പ്രമേഹത്തിന്റെ എല്ലാ ലക്ഷണങ്ങളും പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ കാരണമുണ്ടാകുന്ന പ്രമേഹത്തിനുമുണ്ടാകും. പെട്ടെന്നു തന്നെ ഡയബെറ്റിസ് വരികയാണെങ്കില്‍ ഇതും ഒരു കാരണമായി എടുക്കാവുന്നതാണ്.

പൊതുവേയുളള ശരീര തളര്‍ച്ച, ക്ഷീണം

പൊതുവേയുളള ശരീര തളര്‍ച്ച, ക്ഷീണം

പൊതുവേയുളള ശരീര തളര്‍ച്ച, ക്ഷീണം എന്നിവയെല്ലാം പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ലക്ഷണങ്ങളായും പ്രത്യക്ഷപ്പെടാം. ട്യൂമര്‍ പടരുമ്പോള്‍ ഭക്ഷണ കുറവു മൂലം അനീമിയ വരിക, വേദന കാരണം ഉറക്കക്കുറവ് തുടങ്ങിയ കാരണങ്ങളാകാം, തളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകുന്നത്.

English summary

Signs Of Pancreatic Cancer

Signs Of Pancreatic Cancer, Read more to know about,
Story first published: Thursday, August 16, 2018, 12:15 [IST]
X
Desktop Bottom Promotion