ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമുക്ക് ഉണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ അറിയുന്നതിന് മുന്‍പ് ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നു. മുഖത്ത് നോക്കി പലപ്പോഴും പല വിധത്തില്‍ രോഗങ്ങളെ നമുക്ക് തിരിച്ചറിയാം. രോഗനിര്‍ണയം കൃത്യമായി നടത്താത്തതാണ് പലപ്പോഴും രോഗങ്ങള്‍ ഗുരുതരമാവാന്‍ കാരണമാകുന്നുണ്ട്. എന്നാല്‍ പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് നേരിടുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഇത് എല്ലാ വിധത്തിലും നമ്മളെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നിന്ന് സംരക്ഷിക്കുന്നു. മുഖം നോക്കി ഭാവിയും ഭൂതവും മാത്രം അല്ല പറയാന്‍ സാധിക്കുന്നത്. മുഖം നോക്കി രോഗങ്ങള്‍ വരുമോ ഇല്ലയോ എന്ന് മനസ്സിലാക്കാം. മുഖത്തെ ചില സൂചനകളാണ് ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്നത്. മുഖത്തെ ലക്ഷണങ്ങള്‍ ചിലപ്പോള്‍ നല്ലതാവാം ചിലപ്പോള്‍ ചീത്തയും. എന്നാല്‍ ഇത്തരത്തില്‍ മുഖലക്ഷണം നോക്കി എങ്ങനെ രോഗങ്ങളെ സ്ഥിരീകരിക്കാം എന്നതാണ് അറിയേണ്ടത്.
മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും പല വിധത്തിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് ആരോഗ്യത്തിന് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള പ്രതിസന്ധികളും ആരോഗ്യ പ്രശ്‌നങ്ങളും ആദ്യം കാണുന്നത് മുഖത്താണ്. ചിലര്‍ ഇത് ശ്രദ്ധിക്കാതെ വിടുന്നു. ഇത് പിന്നീട് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മുഖത്തെന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ കണ്ടാല്‍ അത് പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് എത്താന്‍ അധികം സമയം വേണ്ട. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ഗുരുതരമായ രോഗത്തിലേക്ക് എത്താന്‍ അധികം സമയം വേണ്ട എന്നത് തന്നെയാണ് കാര്യം. ഇത്തരം കാര്യങ്ങള്‍ക്ക് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ നമുക്ക് നോക്കാവുന്നതാണ്. അതിനായി മുഖത്ത് ചില ലക്ഷണങ്ങള്‍ കണ്ടാല്‍ അത് ഒരു കാരണവശാലും അവഗണിക്കരുത്.
മുഖത്തെ ലക്ഷണങ്ങള്‍ തന്നെയാണ് രോഗങ്ങളെ നമുക്ക് മുന്നില്‍ തുറന്ന് കാണിക്കുന്നത്. എന്തൊക്കെ ലക്ഷണങ്ങളും സൂചനകളുമാണ് മുഖം നോക്കി മുന്‍കൂട്ടി കണ്ട് പിടിക്കാന്‍ പറ്റുന്നതെന്ന് നിങ്ങള്‍ക്കറിയുമോ? പല ഗുരുതര രോഗങ്ങള്‍ക്കും ഈ മുഖലക്ഷണം ഉപകരിക്കും. എങ്ങനെയെന്ന് നോക്കാം. ഇത് അവഗണിച്ചാല്‍ അത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്ന് നോക്കാം. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ മുഖം നോക്കി കണ്ടെത്താവുന്ന ലക്ഷണങ്ങള്‍ എന്ന് നോക്കാം.
ചിരിക്കുമ്പോള്‍ ചുളിവ്
ചിരിക്കുമ്പോള്‍ കവിളിന് ചുറ്റും ചുളിവ് കാണപ്പെടുമ്പോള്‍ അത് നിസ്സാരമായി കണക്കാക്കേണ്ട. നിങ്ങളില്‍ വിറ്റാമിന്‍ ബി കുറവാണെന്നതാണ് ഇതിന്റെ അര്‍ത്ഥം. ചുണ്ടിന് വിള്ളല്‍ കൂടുതലാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങളില്‍ വിറ്റാമിന്‍ സി കുറവാണ് എന്നതാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ മുഖത്ത് കാണപ്പെടുകയാണെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കാം.
കൊളസ്‌ട്രോള്‍ തിരിച്ചറിയാം
മുഖത്ത് പല തരത്തില്‍ നമുക്ക് മഞ്ഞപ്പാടുകള്‍ ഉണ്ടാവും. എന്നാല്‍ ഇതെല്ലാം എങ്ങനെ ആരോഗ്യത്തിന് വില്ലനാവുന്നു എന്ന് പലര്‍ക്കും അറിയില്ല. പലപ്പോഴും കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായാണ് ഇത്തരം പാടുകള്‍ ഉണ്ടാവുന്നത്. പ്രത്യേകിച്ച് കണ്ണിന്റേയും മൂക്കിന്റേയും ചുറ്റുമായിരിക്കും മഞ്ഞപ്പാടുകള്‍. ഇത് കാണുമ്പോള്‍ തന്നെ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് എല്ലാ വിധത്തിലും രോഗം ഗുരുതരമാവാതെ ആരോഗ്യത്തിന് സഹായിക്കുന്നു.
ചര്‍മ്മത്തിലെ വിളര്‍ച്ച
ഭക്ഷണം കൃത്യമായി കഴിച്ചില്ലെങ്കില്‍ അത് ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ചര്‍മ്മം മാത്രമല്ലആരോഗ്യത്തിനും ഇത് പ്രശ്‌നമാണ്. ഇത് പിന്നീട് വിളറിയ ചര്‍മ്മമായി കാണപ്പെടുന്നു. എന്നാല്‍ ചര്‍മ്മം വിളറിയതു പോലെ കാണപ്പെടുന്നത് ഇരുമ്പിന്റെ അംശം ശരീരത്തില്‍ കുറവാണ് എന്നതിന്റെ പ്രധാന ലക്ഷണമാണ്. അതാണ് പലപ്പോഴും ചര്‍മ്മത്തിന്റെ വിളര്‍ച്ചയ്ക്ക് കാരണം. ഇത് ഒഴിവാക്കാന്‍ ഇരുമ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുകയാണ് ചെയ്യേണ്ടത്. ഇരുമ്പ് ധാരാളം അടങ്ങിയ പാവക്ക പോലുള്ള ഭക്ഷണങ്ങള്‍ സ്ഥിരമാക്കുക.
ചുണ്ടിന്റെ കോണിലെ വിള്ളല്‍
ആരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് പലപ്പോഴും ചുണ്ടിന്റെ കോണിലെ വിള്ളല്‍. എന്നാല്‍ ചുണ്ടിന്റെ കോണിലെ വിള്ളല്‍ പല വിധത്തില്‍ ആരോഗ്യത്തിന് അനാരോഗ്യം ഉണ്ടെന്ന് കാണിക്കുന്ന സൂചനയാണ്. ചുണ്ടിന്റെ കോണിലെ വിള്ളല്‍ പലരേയും അലട്ടുന്ന ഒന്നാണ്. നിസ്സാരമെന്ന് കരുതി തള്ളിക്കളയുമ്പോള്‍ അല്‍പം ശ്രദ്ധിക്കുക. വിറ്റാമിന്റെ അഭാവമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളുടെ പ്രധാന കാരണം. പാലും പാലുല്‍പ്പന്നങ്ങളും ധാരാളം കഴിയ്ക്കുകയാണ് പ്രതിവിധി. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. അതുകൊണ്ട് തന്നെ പല വിധത്തില്‍ ഇത്തരം വിള്ളലുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നത്.
മുഖക്കുരു
ആരോഗ്യത്തിനും മുഖക്കുരുവിനും തമ്മില്‍ വളരെയടുത്ത ബന്ധമാണ് ഉള്ളത്. കാരണം ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും സൂചന നല്‍കുന്നത് മുഖക്കുരുവിലാണ്. സ്ത്രീകളില്‍ ഇത് കൂടുതലാണെങ്കില്‍ ഗര്‍ഭപാത്രത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ആണ് സൂചിപ്പിക്കുന്നത്. കവിളിലുണ്ടാകുന്ന മുഖക്കുരുവും ഗര്‍ഭപാത്രത്തിലെ പ്രശ്നങ്ങളെ ചൂണ്ടിക്കാണിയ്ക്കുന്നതാണ്. പലപ്പോഴും ഹോര്‍മോണ്‍ തകരാറായിരിക്കും ഇത്തരം പ്രശ്നങ്ങളുടെ കാരണം. അമിതമായ തോതില്‍ ഇത്തരം പ്രശ്നം കാണുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.
കണ്ണിനു താഴെയുള്ള തടിപ്പ്
പലരിലും കാണപ്പെടുന്ന ഒന്നാണ് കണ്ണിനു താഴെയുള്ള തടിപ്പ്. അത് സൗന്ദര്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് എന്ന് കരുതി അതിന് പരിഹാരം കാണുമ്പോള്‍ അല്‍പം ആരോഗ്യത്തിലേക്ക് തിരിഞ്ഞ് നോക്കുന്നത് നല്ലതാണ്. കാരണം ഇത് പലപ്പോഴും ഗുരുതരാവസ്ഥയിലേക്ക് പോവാനുള്ള സാധ്യത വളരെ കൂടുതലേോണ്. അമിതമദ്യപാനമുള്ളയാളാണെങ്കില്‍ മുഖത്തെ ഞരമ്പുകള്‍ക്ക് പ്രത്യേകത ഉണ്ടാവും. മുഖത്ത് കണ്ണിനു താഴെയുള്ള ഞരമ്പുകളെല്ലാം പൊന്തി നില്‍ക്കുന്നു. ഇത് മദ്യപാന ശീലത്തിന്റെ അപകടത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.
ചര്‍മ്മം അയഞ്ഞു തൂങ്ങിയത്
ശ്വാസകോശാര്‍ബുദവും ആരോഗ്യവും മുഖത്ത് നോക്കിയാല്‍ അറിയാം. കാരണം പുകവലിക്കുന്നവര്‍ക്ക് പല വിധത്തിലാണ് ഇത് അപകടകരമായി മാറുന്നത്. മുഖത്തെ ചര്‍മ്മം അയഞ്ഞു തൂങ്ങിയ നിലയിലാണെങ്കില്‍ പുകവലി അധികമാണെന്നതിന്റെ സൂചനയാണ് അത്. പുകവലി കൊണ്ടുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മുഖത്ത് കാണാനാവും. ഇത് ശ്വാസകോശാര്‍ബുദത്തിലേക്ക് വരെ വഴിതെളിക്കും. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഒഴിവാക്കാന്‍ പരമാവധി പുകവലി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇത് എല്ലാ വിധത്തിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു.
കഴുത്തിന് താഴെ കറുപ്പ്
കഴുത്തിനു താഴെയുള്ള കറുപ്പ് സൂചിപ്പിക്കുന്നത് ടൈപ്പ് 2 ഡയബറ്റിസിനെയാണ്. കഴുത്തിന് താഴെ വട്ടത്തില്‍ കറുത്ത വളയങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അത് പ്രമേഹം കൂടുതലാണ് എന്നതിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ പ്രമേഹമാണെന്ന് ഡോക്ടര്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അത് പൂര്‍ണമായും മാറുന്നതിന് അല്‍പം നിയന്ത്രണങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. പ്രമേഹമാണെന്ന് ഉറപ്പുള്ളതാണെങ്കില്‍ ഭക്ഷണത്തിലും നിയന്ത്രണം കൊണ്ട് വരിക. മാത്രമല്ല കഴുത്തിലെ എല്ലാ കറുപ്പും പ്രമേഹം മൂലം ആവണം എന്നുമില്ല.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
Related Articles
മുഖത്തെ ഈ ലക്ഷണങ്ങള്‍ പറയും നിങ്ങളിലെ ഭാഗ്യം
മുഖം തക്കാളി പോലെ തുടുക്കാന് ഈ ഒറ്റമൂലി
പഴത്തിന്റെ തോലിലുണ്ട് പ്രായം കുറക്കും ഒറ്റമൂലി
എള്ളെണ്ണ കൊണ്ട് പ്രായം പത്ത് കുറക്കാം ഇങ്ങനെ
അനാവശ്യ രോമങ്ങള് നീക്കാം നിമിഷങ്ങള്ക്കുള്ളില്
വൈറ്റ്ഹെഡ്സ് മാറ്റും ഓട്സ് വെറും അരമണിക്കൂറില്
ചുളിവെല്ലാം ഞൊടിയിട കൊണ്ട് മാറ്റി വയസ്സ് കുറക്കാം
മുഖത്തെ ചുളിവിന് കണ്ണടച്ച്തുറക്കും മുന്‍പ് പരിഹാരം
ഉറങ്ങാന് പോവും മുന്‍പ് മുഖത്തല്പം വെളിച്ചെണ്ണ
മുഖത്തിന് നിറം നല്കും ബദാം ഓയില് വിദ്യ
നല്ല ഭംഗിയുള്ള കട്ടിയുള്ള പുരികത്തിന്
ചര്‍മ്മത്തിന് തിളക്കമേകാന് ആല്മണ്ട്ഓയില്
ഈ ലക്ഷണങ്ങള്‍ ശരീരം നല്കും അപകടസൂചന