For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂക്കു പതിവിലും ചുവന്നാല്‍ അവഗണിയ്ക്കരുത്

മൂക്കു പതിവിലും ചുവന്നാല്‍ അവഗണിയ്ക്കരുത്

|

മുഖം മനസിന്റെ കണ്ണാടിയാണെന്നൊരു പഴമൊഴിയുണ്ട്. മനസിലുള്ള കാര്യങ്ങള്‍ മുഖത്തു പ്രതിഫലിയ്ക്കുന്നതാണ് ഇത്തരം പഴഞ്ചൊല്ലിനു പുറകേയുള്ള വാസ്തവം.

മുഖം മനസിന്റെ കണ്ണാടി മാത്രമല്ല, ആരോഗ്യ സൂചകം കൂടിയാണെന്നു പറയാം. നമ്മുടെ ശരീരത്തിലെ പല ആരോഗ്യ പ്രശ്‌നങ്ങളും ആദ്യം ലക്ഷണങ്ങളായി പ്രകടമാകുന്നത് ശരീരത്തിലാകും. ശരീരത്തില്‍ തന്നെ പല ആരോഗ്യ പ്രശ്‌നങ്ങളും മുഖത്തു പ്രത്യക്ഷപ്പെടുന്നുമുണ്ട്.

എന്നു കരുതി എല്ലാ ലക്ഷണങ്ങളും ആരോഗ്യ പ്രശ്‌നങ്ങളാക്കി എടുക്കാനും സാധിയ്ക്കില്ല ചില പ്രത്യേക ലക്ഷണങ്ങള്‍ ഒന്നിലേറെ കാര്യങ്ങള്‍ കൊണ്ടു സംഭവിയിക്കുകയും ചെയ്യും. അതായത് ഇതെല്ലാം ആരോഗ്യ പ്രശ്‌നമായി മാത്രം എടുക്കാന്‍ സാധിയ്ക്കില്ലെന്നര്‍ത്ഥം. മുഖത്തെ ഏതെല്ലാം ലക്ഷണങ്ങളാണ് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളായി കണക്കാക്കാവുന്നതെന്നു നോക്കൂ.

അണ്ടര്‍ ഐ ബാഗ്

അണ്ടര്‍ ഐ ബാഗ്

കണ്ണിനു താഴെ വീര്‍ത്തു വരുന്നത് പൊതുവെ അണ്ടര്‍ ഐ ബാഗ് എന്നാണ് അറിയപ്പെടുന്നത്. ഇതും കണ്ണിനടിയിലെ കറുപ്പുമെല്ലാം ഒരു പരിധി വരെ പാരമ്പര്യമായി വരും. ഇതല്ലാതെ ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളിലെ പ്രശ്‌നങ്ങളും പോഷകാഹാരക്കുറവും ഇതിനു കാരണമാകാറുണ്ട്. ഇത് ആരോഗ്യ ലക്ഷണങ്ങളായി എടുക്കാം. ഉറക്കക്കുറവ്, പുകവലി, മദ്യപാനം എന്നിവയും ഇത്തരം ലക്ഷണങ്ങള്‍ക്കു കാരണമാകാറുണ്ട്.

മുഖക്കുരു

മുഖക്കുരു

മുഖക്കുരു കൗമാരത്തിലും യൗവനത്തിലും മറ്റും എല്ലാവര്‍ക്കുമുണ്ടാകുന്ന ചര്‍മ പ്രശ്‌നമാണ്. ചര്‍മത്തിലെ എണ്ണമയവും ഹോര്‍മോണുമെല്ലാം ഇതിനു കാരണമാകും. എന്നാല്‍ അസാധാരണമായി, അതായത് അത്ര അധികമല്ലാതെ ചെറുതായി നെറ്റിയില്‍ വരുന്ന കുരുക്കള്‍ ദഹന പ്രശ്‌നങ്ങളെ സൂചിപ്പിയ്ക്കുന്നു. ഇതു മുഖ്യമായും വറുത്ത ഭക്ഷണങ്ങള്‍ കാരണം ഉണ്ടാകുന്നതാകാം. ഭക്ഷണ നിയന്ത്രണമാണ് ഇതിനുള്ള പരിഹാരം.

മൂക്കിന്റെ ചുവപ്പു നിറം

മൂക്കിന്റെ ചുവപ്പു നിറം

മൂക്കിന്റെ ചുവപ്പു നിറം സൂചിപ്പിയ്ക്കുന്നത് രക്തധമനികളെയാണ്. ഇത് അസാധാരണമായി ചുവക്കുന്നത് രക്തധമനികളിലെ തടസത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. അതായത് രക്തധമനികളുടെ ആരോഗ്യം അത്ര നല്ലതല്ലെന്ന് അര്‍ത്ഥമാക്കുന്നു. പ്രത്യേകിച്ചും പെട്ടെന്നാണ് ഇത്തരം നിറ വ്യത്യാസം വരുന്നതെങ്കില്‍. ചിലപ്പോള്‍ ഇത് അലര്‍ജി, കോള്‍ഡ് തുടങ്ങിയ പ്രശ്‌നം കൊണ്ടും ഉണ്ടാകാറുണ്ട്.

ചര്‍മത്തിലെ മഞ്ഞ നിറം

ചര്‍മത്തിലെ മഞ്ഞ നിറം

ചര്‍മത്തിലെ മഞ്ഞ നിറം ലിവര്‍ പ്രശ്‌നങ്ങളുടെ സൂചനയാണ് നല്‍കുന്നത്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്കും ഇത്തരം ലക്ഷണമുണ്ടാകാറുണ്ട്. ലിവറിനു പുറമെ ഗോള്‍ ബ്ലാഡര്‍, പാന്‍ക്രിയാസ് തകരാറുകളുടെ സൂചന കൂടിയാകാം, ഇത്തരം മഞ്ഞ നിറം. ഹെപ്പറ്റൈറ്റിസ്, മോണോന്യൂക്ലിയോസിസ് എ്ന്നിവയ്ക്കും ചര്‍മത്തി്ല്‍ മഞ്ഞ നിറം പ്രത്യക്ഷപ്പെടാറുണ്ട്.

കാക്കാപ്പുള്ളി

കാക്കാപ്പുള്ളി

വെയിലിലും സൂര്യ വെളിച്ചത്തിലും കൂടുതല്‍ നേരം ചെലവാക്കിയാല്‍ ചര്‍മത്തില്‍ കാക്കാപ്പുള്ളികളും ഇരുണ്ട കുത്തുകളുമെല്ലാം സാധാരണയാണ്. ഇതിന് വെയില്‍ ഒഴിവാക്കുക, സണ്‍സ്‌ക്രീന്‍ എന്നിവയെല്ലമാണ് പ്രതിവിധികള്‍. എന്നാല്‍ ചര്‍മത്തിലുള്ള മറുകകള്‍ക്കും കാക്കാപ്പുള്ളിയ്ക്കും സൂര്യപ്രകാശം കൊണ്ട ശേഷം വ്യത്യാസങ്ങള്‍ വരികയാണെങ്കില്‍, അല്ലെങ്കില്‍ ചൊറിച്ചിലോ വലിപ്പ വ്യത്യാസമോ വരികയാണെങ്കില്‍ ഇതിനു കാരണം സ്‌കിന്‍ ക്യാന്‍സര്‍ അടക്കമുളള പലതുമാകാം. ഇത്തരം മാറ്റങ്ങളെങ്കില്‍ ഡോക്ടറ കാണുക.

മുഖത്ത്

മുഖത്ത്

മുഖത്ത് ചിത്രശലഭത്തിന്റെ ആകൃതിയില്‍ ചുവപ്പു നിറം കാണപ്പെടുകയാണെങ്കി്ല്‍ ഇത് വായുവിന്റെ ടെംപറേറ്ററില്‍ വന്ന വ്യത്യാസം, അലര്‍ജി, കൂടുതല്‍ മധുരം കഴിയ്ക്കുക എന്നിവയുടെ ഫലമായി ഉണ്ടാകാറുണ്ട്. സാധാരണ ഇതു തനിയെ പോകും. ഇത്തരം കാരണങ്ങളല്ലാതെ പനി, സന്ധിവേദന പോലുളള കാരണങ്ങള്‍ കൊണ്ടും ഇത്തരം അവസ്ഥയുണ്ടാകാറുണ്ട്.

വായയ്ക്കും മൂക്കിനും സമീപത്തായി

വായയ്ക്കും മൂക്കിനും സമീപത്തായി

വായയ്ക്കും മൂക്കിനും സമീപത്തായി ചര്‍മം അടര്‍ന്നു പോകുന്ന പോലെ ഉണ്ടെങ്കില്‍ ഇത് വൈറ്റമിന്‍ എ, ബി, സി, ഇ എന്നിവയുടെ പോരായ്മ കാരണമുണ്ടാകാം. മുടി കൊഴിയുക, നഖങ്ങള്‍ കട്ടി കുറയുക, ക്ഷീണം തുടങ്ങിയവയും ഉണ്ടാകും. ഇതെല്ലാം ശരീരത്തിലെ വൈറ്റമിന്‍ കുറവാണ് സൂചിപ്പിയ്ക്കുന്നത്.

ചുണ്ടിലോ മൂക്കിന്റെ ഭാഗത്തോ

ചുണ്ടിലോ മൂക്കിന്റെ ഭാഗത്തോ

ചുണ്ടിലോ മൂക്കിന്റെ ഭാഗത്തോ തിണര്‍പ്പോ തടിപ്പോ ഉണ്ടാകുന്നുവെങ്കില്‍ ഹെര്‍പിസ് പോലുളള രോഗങ്ങളുടെ ലക്ഷണമാകാം. ഇതു തനിയെ മാറുകയും ചെയ്യും. ഇതിനായുള്ള ഓയന്റ്‌മെന്റുകളും ലഭിയ്ക്കും.

ചുണ്ടു വിണ്ടു പൊട്ടുന്നത്

ചുണ്ടു വിണ്ടു പൊട്ടുന്നത്

ചുണ്ടു വിണ്ടു പൊട്ടുന്നത് ശരീരത്തില്‍ ജലാംശം കുറവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. വരണ്ട ചര്‍മമുള്ളവര്‍ക്കു പൊതുവേ വരുന്ന ഒന്നാണിത്. ഇതിനു പുറമേ അലര്‍ജി കാരണവും സൂര്യപ്രകാശം ഏറെ കൊണ്ടാലും കടുത്ത വെയിയിലുമെല്ലാം ഇതുണ്ടാകാം. ധാരാളം വെള്ളം കുടിയ്ക്കുക, ലിപ് ബാം പുരട്ടുക എന്നിവയെല്ലാം പരിഹാരങ്ങളാണ്.

മുഖത്തെ അമിതമായ രോമ വളര്‍ച്ച

മുഖത്തെ അമിതമായ രോമ വളര്‍ച്ച

സ്ത്രീകളുടെ മുഖത്തെ അമിതമായ രോമ വളര്‍ച്ച വെറും സൗന്ദര്യ പ്രശ്‌നം മാത്രമായി എടുക്കരുത്. ഹോര്‍മോണ്‍ തകരാറുകള്‍ ഇതിനൊരു പ്രധാനപ്പെട്ട കാരണമാകാറുണ്ട്. പോളിസിസ്റ്റിക് ഓവറ സിന്‍ഡ്രോം പോലുള്ള പല പ്രശ്‌നങ്ങളും ഇതിനുള്ള കാരണമാണ്. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിന്റെ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ് മുഖത്തു വളരുന്ന രോമം.

ഹൈപ്പര്‍ പിഗ്മെന്റേഷന്‍

ഹൈപ്പര്‍ പിഗ്മെന്റേഷന്‍

ഹൈപ്പര്‍ പിഗ്മെന്റേഷന്‍ സ്ത്രീകളില്‍ സാധാരണ ഗര്‍ഭാവസ്ഥയില്‍ കണ്ടു വരുന്നു. ശരീരത്തിലെ ഹോര്‍മോണുകളിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് ഈ സമയത്ത് മുഖത്തു ഹൈപ്പര്‍ പിഗ്മെന്റേഷന്‍ വരാനുള്ള കാരണമാകുന്നത്. മെലാസ്മ പോലുള്ള ചര്‍മ പ്രശ്‌നങ്ങളും ഇതിനുള്ള കാരണമാകാറുണ്ട്.

 താടിയില്‍

താടിയില്‍

പലരുടേയും താടിയില്‍ ചിലപ്പോള്‍ കുരു വരുന്നതും തടിപ്പുണ്ടാകുന്നതും നിറ വ്യത്യാസവുമെല്ലാം സാധാരണയാണ്. ഇതിനു പ്രധാനപ്പെട്ട ഒരൂ കാരണമാണ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കു പുറമേ ഉറക്കക്കുറവ്, സ്‌ട്രെസ് എന്നീ പ്രശ്‌നങ്ങളും ഇതിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്.

പുരികം

പുരികം

പുരികം അവസാനഭാഗത്ത് അപ്രത്യക്ഷമാകുന്നത്‌ തൈറോയ്ഡിന്‍റെ പ്രവര്‍ത്തനത്തകരാറാണ്കാണിക്കുന്നത്.

ചെവിയിലെ ചൊറിച്ചില്‍

ചെവിയിലെ ചൊറിച്ചില്‍

ചെവിയിലെ ചൊറിച്ചില്‍ അലര്‍ജി അല്ലെങ്കില്‍ വിറ്റാമിന്‍ ഡിയുടെ കുറവാണ് .കയ്യിലും മുഖത്തും പത്തുമിനുട്ട് സൂര്യപ്രകാശം എല്‍പിക്കുന്നത് വിറ്റാമിന്‍ ഡി ധാരാളമായി ലഭിക്കാന്‍ സഹായിക്കും.

English summary

Sign Your Face May Indicate Certain Health Issues

Sign Your Face May Indicate Certain Health Issues, Read more to know about,
Story first published: Monday, August 13, 2018, 13:47 [IST]
X
Desktop Bottom Promotion