For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവം മാറ്റിവെക്കാന്‍ മരുന്നുപയോഗിക്കാറുണ്ടോ?

|

ചില സ്ത്രീകളെങ്കിലും ആര്‍ത്തവം രണ്ടോ മൂന്നോ ദിവസം മാറ്റി വെക്കുന്നതിന് വേണ്ടി മരുന്ന് കഴിക്കുന്നവരുണ്ട്. എന്നാല്‍ ഇത് എത്രത്തോളം ആരോഗ്യകരമാണ് അനാരോഗ്യകരമാണ് എന്ന കാര്യം പലരും മനസ്സിലാക്കുന്നില്ല. പരീക്ഷ, ആഘോഷം, ക്ഷേത്ര ദര്‍ശനം എന്നിവക്ക് വേണ്ടിയും പലപ്പോഴും ആര്‍ത്തവം നീട്ടി വെക്കുന്നതിന് മരുന്ന് കഴിക്കും മുന്‍പ് വളരെയധികം ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. സാധാരണയുള്ള ഹോര്‍മോണ്‍ അളവിലും കൃത്യതയിലും കൃത്രിമമായി മാറ്റം വരുത്തിയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

<strong>Most read: കൂടിയരക്തസമ്മര്‍ദ്ദത്തിനുള്ള ഔഷധംസര്‍പ്പഗന്ധിയില്‍</strong>Most read: കൂടിയരക്തസമ്മര്‍ദ്ദത്തിനുള്ള ഔഷധംസര്‍പ്പഗന്ധിയില്‍

ഗര്‍ഭധാരണ സമയത്ത് ആര്‍ത്തവം ഇല്ലാതിരിക്കുന്ന അവസ്ഥയുണ്ടെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ അത് പലപ്പോഴും ഉണ്ടാക്കുന്ന അവസ്ഥ പോലെയല്ല മരുന്ന് ഉപയോഗിച്ച് ആര്‍ത്തവം മാറ്റി വെക്കുന്ന അവസ്ഥയുണ്ടാക്കുന്നത്. എന്തൊക്കെയാണ് ഇത്തരത്തില്‍ മരുന്ന് ഉപയോഗിച്ച് ആര്‍ത്തവം മാറ്റി വെക്കുമ്പോള്‍ ഉണ്ടാവുന്ന അവസ്ഥ എന്ന് എല്ലാവരും അറിഞ്ഞിരിക്കണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു. ഹോര്‍മോണ്‍ ഗുളികകള്‍ ഉപയോഗിച്ച് ഇത്തരം മാറ്റങ്ങള്‍ വരുത്തുമ്പോള്‍ സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.

 അണ്ഡോത്പാദനം തടസ്സപ്പെടുന്നു

അണ്ഡോത്പാദനം തടസ്സപ്പെടുന്നു

ആര്‍ത്തവം നീട്ടി വെക്കുന്നതിന് വേണ്ടി മരുന്ന് കഴിക്കുമ്പോള്‍ അത് പലപ്പോഴും അണ്ഡോത്പാദനം തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിലൂടെ ആര്‍ത്തവം ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇതിലൂടെ അണ്ഡോത്പാദനം തടസ്സപ്പെട്ട് എത്ര ദിവസത്തേക്കാണ് ആര്‍ത്തവം നീട്ടിവെക്കേണ്ടത് അത്ര ദിവസത്തേക്ക് ആര്‍ത്തവം ഇല്ലാത്ത അവസ്ഥ ഉണ്ടാവുന്നു. ഇതെല്ലാം ആരോഗ്യത്തിന് പിന്നീട് ഉണ്ടാക്കുന്ന അവസ്ഥ എന്താണെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഈസ്ട്രജനും പ്രൊജസ്‌ട്രോണും

ഈസ്ട്രജനും പ്രൊജസ്‌ട്രോണും

ഈസ്ട്രജനും പ്രൊജസ്‌ട്രോണും ചേര്‍ന്ന ഗുളികകളാണ് കഴിക്കുന്നത്. ഇത് ഗര്‍ഭസമയത്തുണ്ടാവുന്നതു പോലുള്ള ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. എന്നാല്‍ മരുന്ന് നിര്‍ത്തുമ്പോള്‍ ഗര്‍ഭപാത്രത്തിന്റെ പാളി ചുരുങ്ങുകയും അടര്‍ന്ന് പോവുകയും ചെയ്യുന്നു. ഇതിലൂടെ അഞ്ചാം ദിവസം ആര്‍ത്തവം ഉണ്ടാവുന്നു. ഇത്തരം ഗുളികകള്‍ കഴിക്കുന്നതിലൂടെ ആര്‍ത്തവത്തെ നമുക്ക് കുറച്ച് ദിവസത്തേക്ക് തടഞ്ഞ് നിര്‍ത്താവുന്നതാണ്.

പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

സുരക്ഷിതമെന്ന് കരുതി കഴിക്കുന്ന പല ഗുളികകളും പലരും ഡോക്ടറുടെ പോലും അനുമതിയില്ലാതെയാണ് കഴിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും പലരിലും ഈ മരുന്ന് ഉണ്ടാക്കുന്നു. ചിലരില്‍ അപ്രതീക്ഷിതമായ രക്തസ്രാവം വരെ ഉണ്ടാവുന്നതിനുള്ള സാധ്യത ഇത്തരം മരുന്ന് കഴിക്കുന്നതിലൂടെ ഉണ്ടാവുന്നുണ്ട്. എന്തൊക്കെ പാര്‍ശ്വഫലങ്ങളാണ് ഇത്തരം മരുന്ന് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഉണ്ടാവുന്നത് എന്ന് നോക്കാം. ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

 മനം പിരട്ടല്‍

മനം പിരട്ടല്‍

ചില സ്ത്രീകളില്‍ ഇത്തപം മരുന്നുകള്‍ കഴിക്കുമ്പോള്‍ അത് മനം പിരട്ടല്‍ പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നു. ചിലരില്‍ മനം പിരട്ടലിനു ശേഷം ഛര്‍ദ്ദി എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം മരുന്നുകള്‍ കഴിക്കുമ്പോള്‍ അത് പല വിധത്തില്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നു.

തലവേദനയും കനവും

തലവേദനയും കനവും

തലക്ക് കനവും തലവേദനയും അനുഭവപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കുന്നതിന് ആര്‍ത്തവം നീട്ടി വെക്കുന്നതിനുള്ള മരുന്നിനുള്ള പങ്ക് ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഹോര്‍മോണ്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് വേണ്ടി മരുന്ന് കഴിക്കുമ്പോള്‍ അത് പലപ്പോഴും ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. തലവേദന തലക്ക് കനം എന്നിവയെല്ലാം ഇതിന്റെ പാര്‍ശ്വഫലങ്ങളാണ്. അതുകൊണ്ട് ഉപയോഗിക്കും മുന്‍പ് വളരെയധികം ശ്രദ്ധിക്കണം.

 നീര്‍ക്കെട്ട്

നീര്‍ക്കെട്ട്

ശരീരത്തില്‍ നീര്‍ക്കെട്ട് ഉണ്ടാവുന്നതും വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. ഇതെല്ലാം പലപ്പോഴും ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നതിന്റെ ഫലമായാണ് ഉണ്ടാവുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഒരിക്കലും ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ഇത്തരം മരുന്നുകള്‍ കഴിക്കാന്‍ പാടുള്ളതല്ല. കാരണം ഇത് ധാരാളം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നത് തന്നെയാണ് കാര്യം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

സ്‌ട്രോക്ക്

സ്‌ട്രോക്ക്

സ്‌ട്രോക്ക് പോലുള്ള അവസ്ഥകള്‍ പുരുഷന്‍മാരേക്കാള്‍ സ്ത്രീകളെ ബാധിക്കുന്നതിനുള്ള പ്രധാന കാരണം ഇത്തരം ഗുളികകളുടെ ഉപയോഗമാണെന്ന് പറഞ്ഞാല്‍ അതിന് തെറ്റു പറയാന്‍ സാധിക്കില്ല. കാരണം പലപ്പോഴും രക്തം കട്ട പിടിക്കുന്നതിനുള്ള പ്രവണത ഇത്തരം ഗുളികകള്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്നു. അതുകൊണ്ട് ഇത് വളരെയധികം ശ്രദ്ധിച്ച് മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് ഭാവിയില്‍ വരെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

ഹൃദയാഘാതം

ഹൃദയാഘാതം

സ്ത്രീകളില്‍ ഹൃദയാഘാതം പോലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. കാരണം ആര്‍ത്തവം മാറ്റി വെക്കുന്നതിന് മരുന്നുകള്‍ കഴിക്കുമ്പോള്‍ അത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്. ചില സ്ത്രീകളില്‍ ഹൃദയാഘാതം പോലുള്ള അവസ്ഥകളിലേക്ക് വരെ എത്തിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് എത്തുന്നതിന് വരെ കാരണമാകുന്നു ആര്‍ത്തവം മാറ്റി വെക്കുന്ന ഗുളികകള്‍. അതുകൊണ്ട് ആര്‍ത്തവം മാറ്റി വെക്കുന്നു എന്ന അവസ്ഥ മാത്രം മുന്നില്‍ കണ്ടു കൊണ്ട് ഗുളിക കഴിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ഉപയോഗിക്കാന്‍ പാടില്ലാത്തവര്‍

ഉപയോഗിക്കാന്‍ പാടില്ലാത്തവര്‍

ആര്‍ത്തവം മാറ്റി വെക്കാന്‍ മരുന്ന് കഴിക്കുന്നവര്‍ പലപ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ ചിലര്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ആര്‍ത്തവത്തെ മാറ്റി വെക്കരുത്. അമിത രക്തസമ്മര്‍ദ്ദം, സ്തനങ്ങളിലെ മുഴകള്‍, അമിതവണ്ണം എന്നിവയുള്ളവര്‍ ഒരിക്കലും ഇത്തരം ഗുളികകള്‍ ഉപയോഗിക്കാന്‍ പാടുകയില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ വളരെയധികം കോപ്ലിക്കേഷന്‍സ് ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

English summary

Side effects of taking period delaying pills

We have listed some side effects of taking period delaying pills, read on.
Story first published: Thursday, December 20, 2018, 15:10 [IST]
X
Desktop Bottom Promotion