നാരങ്ങയുടെ പാർശ്വഫലങ്ങൾ

Posted By: Jibi Deen
Subscribe to Boldsky

നമ്മുടെ പല പ്രശ്‍നങ്ങളും പരിഹരിക്കാൻ നാരങ്ങയ്ക്ക് ആകും.പല രോഗങ്ങൾ തടയാനും അവയ്ക്കാകും.എന്നാൽ നാരങ്ങയ്ക്കും ദോഷവശങ്ങളുണ്ട്. വിശ്വസിക്കാൻ പ്രയാസമുണ്ട് അല്ലേ? തുടർന്ന് വായിക്കുക.

നാരങ്ങയുടെ പാർശ്വഫലങ്ങൾ

പല്ലിന്റെ ഇനാമൽ നശിപ്പിക്കുന്നു

വായിൽ പുണ്ണ് ഉണ്ടാക്കുന്നു

നെഞ്ചെരിച്ചിലും അൾസറും ഉണ്ടാക്കുന്നു

ഓക്കാനവും ഛർദ്ദിയും

ഇടയ്ക്കിടയ്ക്ക് മൂത്രശങ്ക ഉണ്ടാക്കുന്നു

രക്തത്തിൽ ഇരുമ്പിന്റെ അളവ് കൂട്ടുന്നു

മൈഗ്രയിൽ കൂട്ടുന്നു

സൂര്യാഘാതം ഉണ്ടാക്കുന്നു

 പല്ലിന്റെ ഇനാമൽ നശിപ്പിക്കുന്നു

പല്ലിന്റെ ഇനാമൽ നശിപ്പിക്കുന്നു

ഗവേഷകർ പറയുന്നത് നാരങ്ങാജ്യൂസ് കുടിക്കുന്നത് പല്ലിനെ നശിപ്പിക്കും എന്നാണ്.നാരങ്ങാവെള്ളത്തിന് ധാരാളം ആരോഗ്യഗുണങ്ങൾ ഉണ്ട് എന്നത് ശരി തന്നെ .എന്നാൽ ഇത് അധികമായാൽ ദോഷം ഉണ്ടാക്കും.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ ആൻഡ് ക്രനിയോഫേഷ്യൽ റിസേർച് നടത്തിയ പഠനം അനുസരിച്ചു ഭക്ഷണത്തിൽ ധാരാളം നാരങ്ങാനീര് ഉൾപ്പെടുത്തിയാൽ അത് പല്ലിനെ ദോഷമായി ബാധിക്കുമെന്ന് പറയുന്നു.നാരങ്ങായിൽ ആസിഡ് അടങ്ങിയിരിക്കുന്നു.ഇത് അമിതമായാൽ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും.

മറ്റൊരു ബ്രസീലിയൻ പഠനവും ഇത് ശരി വയ്ക്കുന്നു.സോഫ്റ്റ് ഡ്രിങ്കുകൾ ഉണ്ടാക്കുന്ന അതെ രീതിയിൽ നാരങ്ങാനീരും പല്ലിനു ദോഷം ചെയ്യും.രണ്ടും ഒരു പോലെ ആസിഡ് അടങ്ങിയതാണ്. പക്ഷെ നിങ്ങൾക്ക് എന്നും രാവിലെ നാരങ്ങാനീര് കുടിക്കുന്ന സ്വഭാവം ഉണ്ടെങ്കിൽ അത് ഒഴിവാക്കേണ്ട.ഇത് കുടിച്ചതിനു ശേഷം പല്ല് ബ്രെഷ് ചെയ്തു കുലുക്കി കഴുകിയാൽ മതി.ഇങ്ങനെ ദിവസം രണ്ടു പ്രാവശ്യം ചെയ്യാവുന്നതാണ്.

വായ്പ്പുണ്ണ് വഷളാക്കുന്നു

വായ്പ്പുണ്ണ് വഷളാക്കുന്നു

വായ്ക്കുള്ളിൽ ചെറിയ പുണ്ണുകൾ വേദനാജനകമാണ്.ഇതിൽ നാരങ്ങാ ചേരുമ്പോൾ കൂടുതൽ വഷളാകുന്നു. നാരങ്ങായിലെ സിട്രിക് ആസിഡ് വ്രണത്തെ കൂടുതൽ വഷളാക്കുന്നു.അതിനാൽ വായ്പ്പുണ്ണ് ഉള്ളപ്പോൾ നാരങ്ങാ ഉപയോഗിക്കാതിരിക്കുക.അത് പൂർണ്ണമായും ഭേദമാകും വരെ കാത്തിരിക്കുക

നെഞ്ചെരിച്ചിലും അൾസറും കൂട്ടും

നെഞ്ചെരിച്ചിലും അൾസറും കൂട്ടും

ഗവേഷകർ പറയുന്നത് വയറിലെ പ്രോട്ടീനിനെ വിഘടിപ്പിക്കുന്ന എൻസൈം ആയ പെപ്സിനെ നാരങ്ങാ ആക്ടിവേറ്റ് ചെയ്യുന്നു .വയറിലെ ദഹനരസങ്ങൾ അന്നനാളത്തിലെയും തൊണ്ടയിലെയും നിഷ്ക്രീയമായ പെപ്സിൻ മോളിക്യൂളുകളെ സജീവമാക്കുമ്പോൾ നെഞ്ചെരിച്ചിൽ ഉണ്ടാകുന്നു. ചില പഠനങ്ങൾ പറയുന്നത് നാരങ്ങയ്ക്ക് നെഞ്ചെരിച്ചിൽ ഉണ്ടാക്കാനും ഇല്ലാതാക്കാനും കഴിയുമെന്നാണ്.ഭൂരിഭാഗവും പറയുന്നത് നാരങ്ങാ നെഞ്ചെരിച്ചിൽ ഉണ്ടാക്കും എന്ന് തന്നെയാണ് .ഇതിന് അന്നനാളത്തിലെ താഴെയുള്ള പേശികളുടെ സങ്കോചം കുറയ്ക്കാൻ കഴിയും.

നാരങ്ങാനീര് പെപ്റ്റിക് അൾസറിനെ വഷളാക്കുന്നു.കൂടുതലായുള്ള അസിഡിക്കും ദഹനരസങ്ങളുമാണ് അൾസർ ഉണ്ടാക്കുന്നത്.നാരങ്ങാജ്യൂസ് ഇത് കൂട്ടും.ചില വിദഗ്ദ്ധർ പറയുന്നത് നാരങ്ങാനീര് ഗ്യാസ് ,അസിഡിറ്റി ലക്ഷണങ്ങൾ കൂട്ടും എന്നാണ്.അതിനാൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നാരങ്ങാനീര് ഒഴിവാക്കുക

ഛർദ്ദിയും ഓക്കാനവും ഉണ്ടാക്കാം

ഛർദ്ദിയും ഓക്കാനവും ഉണ്ടാക്കാം

നാരങ്ങായിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു.പോഷകങ്ങൾ അമിതമായാൽ അത് ഓക്കാനം ഉണ്ടാക്കും.നാരങ്ങാനീര് അമിതമായാൽ (2 നാരങ്ങയോ 3 കപ്പ് നാരങ്ങാനീരിലോ അധികമായാൽ )അത് വിറ്റാമിൻ സി യുടെ അളവ് കൂട്ടും.ഇത് വളരെ പ്രശനമുള്ളത് അല്ല.കാരണം അമിതമായ വിറ്റാമിൻ സി ശരീരം പുറംതള്ളും.അപ്പോൾ ഛർദ്ദിൽ ഉണ്ടാകും. ചിലപ്പോൾ ,വിഷവിമുക്തമാക്കുന്ന നാരങ്ങാനീര് ഛർദ്ദിക്കും ഓക്കാനത്തിനും കാരണമാകും

മൂത്രശങ്ക ഉണ്ടാക്കും

മൂത്രശങ്ക ഉണ്ടാക്കും

നാരങ്ങാനീര് പ്രത്യേകിച്ച് ചൂടുവെള്ളത്തിൽ കുടിക്കുന്നത് ഡൈയൂറേറ്റിക് ആയി പ്രവർത്തിക്കുന്നു.ഇത് മൂത്രത്തിന്റെ അളവ് കൂട്ടുകയും നിർജ്ജലിനീകരണം ഉണ്ടാക്കുകയും ചെയ്യുന്നു.ജ്യൂസിലെ നാരങ്ങാ നിങ്ങളുടെ ശരീരത്തിലെ ജലത്തെ കൂടി വലിച്ചെടുക്കുന്നു.അപ്പോൾ അധികമുള്ള ഇലെക്ട്രോലൈറ്റും സോഡിയവും പുറത്തു പോകുന്നു.അങ്ങനെ നിര്ജ്ജലിനീകരണം ഉണ്ടാക്കും.

നാരങ്ങാനീര് അമിതമായി ഉപയോഗിക്കുമ്പോൾ പൊട്ടാസ്യത്തിന്റെ കുറവുണ്ടാക്കുന്നു.ആസിഡ് അടങ്ങിയ പഴമായ നാരങ്ങ ബ്ലാഡറിനെ അലോസരപ്പെടുത്തുന്നു.അങ്ങനെ മൂത്രശങ്ക കൂടുന്നു.ഇത്തരം പ്രശനങ്ങൾ ഉള്ളവർ നാരങ്ങാനീരും ആസിഡ് അടങ്ങിയ പഴങ്ങളും ഒഴിവാക്കുക.ഒരാഴ്ച നോക്കിയാ ശേഷം പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ഡോക്ടറെ സമീപിക്കുക.

രക്തത്തിൽ ഇരുമ്പിന്റെ അളവ് കൂടാൻ കാരണമാകുന്നു

രക്തത്തിൽ ഇരുമ്പിന്റെ അളവ് കൂടാൻ കാരണമാകുന്നു

വിറ്റാമിൻ സി ശരീരത്തിൽ ഇരുമ്പിന്റെ ആഗീരണം കൂട്ടുന്നു.അധികമായാൽ അത് രക്തത്തിൽ ഇരുമ്പിന്റെ അളവ് കൂട്ടും.ഇത് ശരീരത്തിന് ദോഷകരമാണ്. രക്തത്തിലെ അമിത ഇരുമ്പ് ആന്തരിക അവയവങ്ങളെ ദോഷകരമായി ബാധിക്കും.

മൈഗ്രയിൻ വഷളാക്കുന്നു

മൈഗ്രയിൻ വഷളാക്കുന്നു

ഇതിലെ ഗവേഷണങ്ങൾ കുറവാണെങ്കിലും ചില വിദഗ്ദ്ധർ പറയുന്നത് സിട്രസ് മൈഗ്രെയിൻ കൂട്ടുമെന്നാണ്.ഡാൽവരെ ബയോടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് നിർദ്ദേശിക്കുന്ന മൈഗ്രെയിൻ ഭക്ഷണ ക്രമീകരണത്തിൽ നാരങ്ങയെ ഒഴിവാക്കിയിട്ടുണ്ട്.

സൂര്യാഘാതം ഉണ്ടാക്കുന്നു

സൂര്യാഘാതം ഉണ്ടാക്കുന്നു

നാരങ്ങാനീരും സൂര്യപ്രകാശവും കൂടിച്ചേരുമ്പോൾ ചർമ്മത്തിൽ കറുത്ത പാടുകളും കരുവാളിപ്പും ഉണ്ടാക്കും.ഫയ്‌റ്റോഫോട്ടോഡർമാറ്റിറ്റിസ് എന്നാണ് ഇതിനെ പറയുന്നത്.സൂര്യപ്രകാശം ഏൽക്കുമ്പോൾ ഇത് കൂടുന്നു.നാരങ്ങയിലെ രാസവസ്തുവായ സൊരാളെൻസ് ആണ് ഇതിന്റെ കാരണക്കാരൻ.ഇത് സൂര്യപ്രകാശവുമായി ചേർന്ന് പൊള്ളൽ ഉണ്ടാക്കുന്നു.

ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ മറ്റൊരു റിപ്പോർട്ടിൽ പറയുന്നത് നാരങ്ങയോ മറ്റു സിട്രസ് പഴങ്ങളോ ഉപയോഗിക്കുമ്പോൾ ഒരു തരം സ്കിൻ ക്യാൻസറായ മെലനോമ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട് എന്നാണ്

നാരങ്ങയും മരുന്നുകളും തമ്മിൽ എന്തെങ്കിലും ഇടപെടലുകൾ ഉണ്ടോ?

നാരങ്ങയും മരുന്നുകളും തമ്മിൽ എന്തെങ്കിലും ഇടപെടലുകൾ ഉണ്ടോ?

നമ്മൾ നാരങ്ങയുടെ പാർശ്വഫലങ്ങൾ വായിച്ചു കഴിഞ്ഞു.നാരങ്ങ മരുന്നുകളുമായി എങ്ങനെ പ്രതികരിക്കും എന്ന് നോക്കാം

നാരങ്ങാ അധികം മരുന്നുകളുമായി ഇടപെടില്ല എങ്കിലും ചില പഠനങ്ങൾ പറയുന്നത് കാൽസ്യം ആൻറ്റഗോണിസിസ് എന്ന പ്രശ്‌നം ഉണ്ടാക്കും എന്നാണ്.അതായത് കാൽസ്യത്തിന്റെ ചലനത്തെ ബാധിക്കുന്നു.ഇത് ഹൈപ്പർടെൻഷൻ ചികിത്സയ്ക്കായി ഉപയോഗിക്കുന്നതാണ് മറ്റൊരു ജപ്പാൻ പഠനം പറയുന്നത് രോഗികൾ നാരങ്ങയുടെ ഉപയോഗം കുറയ്ക്കണം എന്നാണ്.ചില മരുന്നുകൾ സിട്രസ് ജ്യൂസുമായി പ്രവർത്തിക്കുന്നത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്

ശുപാർശ ചെയ്യുന്ന നാരങ്ങാ ജ്യൂസിന്റെ അളവ് എന്താണ്?

ശുപാർശ ചെയ്യുന്ന നാരങ്ങാ ജ്യൂസിന്റെ അളവ് എന്താണ്?

ദിവസം 120 മില്ലി നാരങ്ങാ നീര് (5 .9 ഗ്രാം സിട്രിക് ആസിഡ് )സുരക്ഷിതമാണ്.ഇത് കുടിക്കുന്നതിനു മുൻപ് നേർപ്പിക്കാൻ ശ്രമിക്കുക.ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഇതേ അളവ് തന്നെയാണ് ശുപാർശ ചെയ്യുന്നത്.ഈ അളവിന് അപ്പുറം പോയി മറ്റു പ്രശനങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.

ഉപസംഹാരം

ഉപസംഹാരം

ശരിയായ അളവിൽ നാരങ്ങാനീര് ഉപയോഗിച്ചാൽ അത് അനുഗ്രഹീതമാണ്.അല്ലെങ്കിൽ ധാരാളം പാർശ്വഫലങ്ങൾ ഉണ്ടാകും.

English summary

Side Effects Of Lemon

always dilute the juice. The usual serving size for diluted lemon juice is 1 cup (240 ml or 8 oz), and 1 cup diluted juice requires a little less than 1 lemon
Story first published: Thursday, March 29, 2018, 14:15 [IST]