For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എനല്‍ സെക്‌സ് ആരോഗ്യകരമോ അപകടമോ?

ഏനല്‍ സെക്‌സ് പൊതുവെ അത്ര കണ്ട് ആരോഗ്യകരമല്ലെന്നു വേണം, പറയാന്‍. ഇതെക്കുറിച്ചു കൂടുതലറിയൂ,

|

സെക്‌സ് വെറുക്കപ്പെടേണ്ട, നാണക്കേടു തോന്നേണ്ട പദമല്ല. വെറും ശാരീരിക സുഖവും പ്രത്യുല്‍പാദനവും മാത്രമല്ല, സെക്‌സിന്റെ ലക്ഷ്യം. സെക്‌സ് ആരോഗ്യകരമാകാം, അതേ സമയം അനാരോഗ്യകരമവുമാകാം. ഇത് ഏതു രീതികള്‍ നാം അവലംബിയ്ക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാകും.

ആരോഗ്യകരമായ സെക്‌സിന് ആരോഗ്യ ഗുണങ്ങള്‍ പലതാണ്. പല ശാരീരിക പ്രശ്‌നങ്ങളും സ്‌ട്രെസ് പോലുള്ള മാനസിക പ്രശ്‌നങ്ങളും ഇതു കൊണ്ട് നീക്കാം. സെക്‌സ് സമയത്ത് ശരീരം റിലാക്‌സ് ചെയ്യപ്പെടുന്നു. പല തരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഹോര്‍മോണുകളാണ് കൂടുതലായും ശരീരത്തെ സ്വാധീനീയ്ക്കുന്നതും.സെക്‌സിന് ആരോഗ്യ ഗുണങ്ങള്‍ പലതുണ്ട്. തലച്ചോര്‍ ആ സമയത്തു സ്രവിപ്പിയ്ക്കുന്ന ഹോര്‍മോണുകള്‍ പലതും സ്‌ട്രെസും ടെന്‍ഷനും നീക്കി. സന്തോഷം നല്‍കാന്‍ സഹായിക്കുന്നു. ബിപി പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും സെക്‌സ് നല്ലൊരു പരിഹാരമാണ്.

നല്ല വ്യായാമത്തിന്റെ ഗുണം നല്‍കുന്ന ഒന്നാണ് സെക്‌സ്. ഇതുവഴി ശരീരത്തിന്റെ ആരോഗ്യം വര്‍ദ്ധിയ്ക്കും. രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതു വഴി ഹൃദയാരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഇത് ഒരുപോലെ ആരോഗ്യ പ്രദവുമാണ്.

തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് സെക്‌സ്. കലോറി കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്ന്. തടി കുറയ്ക്കാന്‍ സഹായിക്കുമെന്നു ചുരുക്കം.

സെക്‌സില്‍ തന്നെ പല താല്‍പര്യങ്ങളുള്ളവരുണ്ട്, സെക്‌സിന്റെ പല രൂപങ്ങളുമുണ്ട്. സാധാരണ സെക്‌സ്, ഓറല്‍ സെക്‌സ്, ഏനല്‍ സെക്‌സ് എന്നിങ്ങനെ പോകുന്നു ഇത്, ഇതിന് ഓരോന്നിനും അതിന്റേതായ ഗുണങ്ങളും അനാരോഗ്യകരമായാല്‍ അതിന്റേതായ ദോഷങ്ങളുമുണ്ട്.

ഏനല്‍ സെക്‌സിന്റെ കാര്യമെടുത്താന്‍ ഇത് ചെറിയൊരു വിഭാഗത്തിനെങ്കിലും താല്‍പര്യമുള്ളതാകും, പ്രത്യേകിച്ചും സെക്‌സില്‍ പുതു പരീക്ഷണങ്ങളും വ്യത്യസ്ത രീതികളും ആസ്വദിയ്ക്കുന്നവര്‍ക്ക്. എന്നാല്‍ ഏനല്‍ സെക്‌സ് പൊതുവെ അത്ര കണ്ട് ആരോഗ്യകരമല്ലെന്നു വേണം, പറയാന്‍. ഇതെക്കുറിച്ചു കൂടുതലറിയൂ,

ലൂബ്രിക്കേഷന്‍

ലൂബ്രിക്കേഷന്‍

ഏനല്‍ സെക്‌സ് ആരോഗ്യകരമല്ലെന്നു പറയാനുള്ള ഒരു കാരണം ഈ ഭാഗത്തെ വജൈനയിലെ പോലെ ലൂബ്രിക്കേഷനില്ലെന്നതു തന്നെയാണ്. നല്ല ലൂബ്രിക്കേഷന്‍ സെക്‌സ് ആസ്വാദ്യകരമാക്കാന്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ലൂബ്രിക്കേഷന്റെ പോരായ്മ സ്ത്രീയിലും പുരുഷനിലും സെക്‌സ് വേദനിപ്പിയ്ക്കുന്ന ഒരു അനുഭവമായി മാറാന്‍ ഇടയാക്കും.

കോശങ്ങള്‍

കോശങ്ങള്‍

ലൂബ്രിക്കേഷന്‍ ഇല്ലാത്തതു കൊണ്ടുതന്നെ ഏനല്‍ ഭാഗത്തെ കോശങ്ങള്‍ കീറാന്‍ സെക്‌സ് കാരണമാകും. ഈ ഭാഗത്ത് മുറിവുകള്‍ക്ക് ഇത് കാരണമാകും. ബാക്ടീരിയല്‍, വൈറല്‍ അണുബാധകള്‍ കൂടുതലാകും. ഇത് സെക്‌സ് സംബന്ധമായ എയ്ഡ്‌സ് പോലുള്ള രോഗങ്ങള്‍ക്കു കാരണമാകും. സാധാരണ സെക്‌സിനേക്കാള്‍ ഏനല്‍ സെക്‌സ് വഴി എച്ച്‌ഐവി സാധ്യത 30 ശതമാനം കൂടുതലാണെന്നു വേണം, പറയാന്‍.

ഇന്‍ഫെക്ഷനുകള്‍

ഇന്‍ഫെക്ഷനുകള്‍

എച്ച്‌ഐവി മാത്രമല്ല, എച്ച്പിവി പോലുള്ള വൈറസ് ബാധകള്‍ക്കും ഇത് സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. എച്ച്പിവി ഇന്‍ഫെക്ഷനുകള്‍ ഈ ഭാഗത്ത് മറുകുകള്‍ വരാനും ചിലപ്പോള്‍ ഏനല്‍ ക്യാന്‍സറിനു വരേയും സാധ്യതയുണ്ടാക്കുന്ന ഒന്നാണ്. ലൂബ്രിക്കന്റുകള്‍ ഉപയോഗിച്ചാലും ഒരു പരിധിയില്‍ കവിഞ്ഞു ഗുണമുണ്ടാകില്ല. ഏനല്‍ സെക്‌സ് ഏനല്‍ ക്യാന്‍സറിനുള്ള ഒരു പ്രധാന കാരണമാണെന്നു വേണം, പറയാന്‍.

പല തരത്തിലുള്ള അണുബാധകള്‍ക്ക്

പല തരത്തിലുള്ള അണുബാധകള്‍ക്ക്

പല തരത്തിലുള്ള അണുബാധകള്‍ക്ക് ഏനല്‍ സെക്‌സ് കാരണമാകും. ആ ഭാഗത്തെ കോശങ്ങള്‍ പൊതുവെ മൃതകോശങ്ങളാണ്. അതായത് ഇവയുടെ ധര്‍മം അണുബാധകളില്‍ നിന്നും ഈ ഭാഗത്തെ സംരക്ഷിയ്ക്കുകയെന്നതാണ്. ഇതുകൊണ്ടുതന്നെ ഇവ നശിച്ചാല്‍ പുതിയ കോശങ്ങള്‍ വളരാന്‍ ഏറെ സമയം പിടിയ്ക്കും. ഇത് പെട്ടെന്നു തന്നെ അണുബാധകള്‍ വളരാന്‍ വഴിയുണ്ടാക്കും.

ഏനല്‍ സ്പിന്‍സ്റ്റെര്‍

ഏനല്‍ സ്പിന്‍സ്റ്റെര്‍

ഈ ഭാഗത്തെ ഏനല്‍ സ്പിന്‍സ്റ്റെര്‍ എന്ന ഒരു പ്രത്യേക മസിലുണ്ട്. ഈ മസിലാണ് മലശോധനയ്ക്കു സഹായിക്കുന്നത്. ശോധന സമയത്ത് ഇത് അയയുകയും അല്ലാത്ത സമയത്ത് ഇത് ഇറുക്കമുള്ളതായിരിയ്ക്കുകയും ചെയ്യും. എന്നാല്‍ തുടര്‍ച്ചയായ ഏനല്‍ സെക്‌സ് ഏനല്‍ സ്പിന്‍സ്റ്റെറിനെ അയവുള്ളതാക്കും. ഇതുവഴി മലം പിടിച്ചു നിര്‍ത്താന്‍ ഏറെ ബുദ്ധിമുട്ടു നേരിടുകയും ചെയ്യും. നമ്മള്‍ക്കു നിയന്ത്രണമില്ലാതെ തന്നെ മലം പോകുന്ന അവസ്ഥ നേരിടും.

ഏനല്‍ സെക്‌സ് വഴി

ഏനല്‍ സെക്‌സ് വഴി

ഏനല്‍ സെക്‌സ് വഴി അണുബാധയ്ക്കുള്ള സാധ്യത ഏറും. പ്രത്യേകിച്ചും ഏനല്‍ സെക്‌സിനു ശേഷം വജൈനല്‍ സെക്‌സിലേയ്ക്കു നീങ്ങുമ്പോള്‍ .സ്ത്രീകള്‍ക്കായിരിയ്ക്കും, ഈ രീതിയില്‍ അണുബാധയ്ക്കുള്ള സാധ്യത ഏറെ.

ഫിസ്റ്റുല

ഫിസ്റ്റുല

ഏനല്‍ സെക്‌സ് ഫിസ്റ്റുല പോലുള്ള രോഗങ്ങള്‍ക്കു കാരണമാകും. ഈ ഭാഗത്തെ കോശങ്ങള്‍ക്കുണ്ടാകുന്ന മുറിവും അണുബാധയുമാണ് കാരണമാകുക. ശോധന സമയത്ത് വേദനയും ഏനല്‍ സെക്‌സിലൂടെ സംഭവിയ്ക്കും. ഇത്തരം പ്രശ്‌നങ്ങളെല്ലാം സ്ത്രീകള്‍ക്കാണ് ഉണ്ടാവുകയെന്നോര്‍ക്കുക.

എനല്‍ സെക്‌സ് ആരോഗ്യകരമോ അപകടമോ?

ഗര്‍ഭധാരണം സംബന്ധിച്ച് ഏനല്‍ സെക്‌സ് പൊതുവേ സുരക്ഷിതമാണെന്നാണ് പലരുടേയും വിശ്വാസം. എന്നാല്‍ ഏനല്‍ സെക്‌സ് വഴിയും ഗര്‍ഭധാരണം സംഭവിയ്ക്കാം എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സ്ത്രീയുടെ ഏനസും യോനിയും തമ്മില്‍ അധികം ദൂരമില്ല. ഇതുകൊണ്ടുതന്നെ ഏനല്‍ സെക്‌സിലൂടെ സ്ത്രിയുടെ പിന്‍ഭാഗത്തു നിക്ഷേപിയ്ക്കപ്പെടുന്ന ബീജങ്ങള്‍ യോനീഭാഗത്തേയ്ക്കു നീങ്ങാനും സ്ത്രീ ശരീരത്തിലെത്തി ഗര്‍ഭധാരണം നടക്കാനും സാധ്യതയേറെയാണ്. കോണ്ടംസ് പോലുള്ള മാര്‍ഗങ്ങള്‍ ഏനല്‍ സെക്‌സില്‍ ഉപയോഗിച്ചാല്‍ ലൂബ്രിക്കേഷനില്ലാതെ സാധിയ്ക്കില്ലെന്ന അവസ്ഥയുമുണ്ടാകും. കോണ്ടംസില്ലാതെ ഏനല്‍ സെക്‌സ് അണുബാധയ്ക്കുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കും.

മുറിവുകള്‍

മുറിവുകള്‍

ഈ ഭാഗത്തുണ്ടാകുന്ന മുറിവുകള്‍ സ്ത്രികളില്‍ ബ്ലീഡിംഗും ചിലപ്പോള്‍ കുടലിനു വരെ പല പ്രശ്‌നങ്ങളും ഉണ്ടാക്കാന്‍ സാധ്യതയേറെയാണ്.

English summary

Side Effects Of Having Anal Intercourse

Side Effects Of Having Anal Intercourse, Read more to know about,
X
Desktop Bottom Promotion