കൃത്രിമ മധുരങ്ങളുടെ അപകടങ്ങൾ

Posted By: Jibi Deen
Subscribe to Boldsky

മിക്കവാറും എല്ലാ ഭക്ഷണത്തിലും പാനീയങ്ങളിലും പല തരത്തിലുള്ള കൃത്രിമ മധുരങ്ങൾ കാണാറുണ്ട്.പേസ്ട്രീസ്,സോഡ എന്നിവ മുതൽ ടൂത് പേസ്റ്റിൽ വരെ ചേർക്കുന്നവയെല്ലാം കൃത്രിമമാണ്.ലൈറ്റ്,ഡയറ്റ്,ഷുഗർ ഫ്രീ എന്നെല്ലാം പറഞ്ഞു ഭക്ഷ്യ വിപണി അവയെ സ്വാഗതം ചെയ്യുന്നു.

sgr

ഉപഭോക്താക്കൾക്ക് സാധാരണ പഞ്ചസാര പോലെ മധുരവും എന്നാൽ അധിക കലോറി ഇല്ല എന്നതിനാൽ ആരോഗ്യകരമായി എല്ലാവരും തെരഞ്ഞെടുക്കുന്നു.എന്നാൽ ഗവേഷണങ്ങൾ പറയുന്നത് കൃത്രിമ മധുരങ്ങൾ ആരോഗ്യത്തിന് വളരെ ഹാനികരമാണ് എന്നാണ്.പഞ്ചസാരയ്ക്ക് പകരമുള്ള മധുരമാണ് നിങ്ങൾ നോക്കുന്നതെങ്കിൽ പ്രകൃതി ദത്തമായ ധാരാളം വസ്തുക്കളുണ്ട്.കൃത്രിമ മധുരങ്ങളുടെ ദോഷവശങ്ങൾ ചുവടെ കൊടുക്കുന്നു.

sgr

കൃത്രിമ മധുരത്തിന്റെ 10 അപകട വശങ്ങൾ

പോഷകഗുണമില്ലാത്ത മധുരം/ അമിത മധുരം/ കൃത്രിമ മധുരം പഞ്ചസാരയ്ക്ക് പകരം ഭക്ഷ്യ വസ്തുക്കളിൽ ചേർക്കുന്ന ഒരു ആഡിറ്റിവ് ആണ്.പല തരത്തിലുള്ള കൃത്രിമ മധുരങ്ങൾ ഉണ്ട്.മധുരത്തോടൊപ്പം മണവും നൽകുന്നവായും ധാരാളം ഉണ്ട്.ഇവ വളരെ കുറച്ചു ഉപയോഗിച്ചാൽ തന്നെ സാധാരണ പഞ്ചസാരയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ ഇരട്ടി മധുരം ലഭിക്കും.കൃത്രിമ മധുരത്തിൽ കലോറി ഒട്ടും തന്നെയില്ല.അതിനാൽ കലോറി കൂട്ടാതെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂട്ടാൻ ഇത് നല്ലതാണ്

അസ്പർട്ടായി൦ ,സൈക്ലമേറ്റ് ,സാക്കറിന്,സ്റ്റേവിയ തുടങ്ങിയ പല കൃത്രിമ മധുരങ്ങളും റെഗുലേറ്ററി അതോറിട്ടി അംഗീകരിച്ചിട്ടുള്ളതാണ്.

sgr

അസ്പാർട്ടേം

1965 ൽ ജെയിംസ് എം. സ്ക്ലറ്റർ കണ്ടുപിടിച്ച പഞ്ചസാരയ്ക്ക് പകരമുള്ള ഒന്നാണ് അസ്പാർട്ടേം. ഇത് മണമുള്ളതും വെളള പൊടിയായി കാണപ്പെടുന്നതുമാണ് . സാധാരണ പഞ്ചസാരയേക്കാൾ 200 മടങ്ങ് മധുരമാണ് നൽകുന്നത് . അതു പലപ്പോഴും പാനീയങ്ങളിലും മധുരപലഹാരത്തിലും ഉപയോഗിക്കുന്നു, ഫ്രോസൺ ഡെസേർട്ട്, ഗം, ജെലാറ്റിൻസ് എന്നിവയിൽ ഇത് ചേർക്കുന്നു. ഉയർന്ന ചൂടിൽ അല്ലെങ്കിൽ വേവിക്കുമ്പോൾ അതിന്റെ അമിനോ ആസിഡ് തകരുകയാണെന്നതിനാൽ ബേക്കിങ്ങിന് ഇത് ഉപയോഗിക്കാറില്ല.ഇത് പഞ്ചസാരയെക്കാളും മറ്റൊരു മധുരമാണ് നൽകുന്നത്.സാക്കറിന് പോലെ ചെറിയ കയ്പ്പ് ഉള്ളതാണിത്

ഇത് വളരെയേറെ മധുരമുള്ളതിനാൽ വളരെ ചെറിയ അളവ് ചേർത്താൽ തന്നെ നിങ്ങളുടെ പാനീയങ്ങളും പലഹാരവും നല്ല മധുരമുള്ളതായി തീരും.ഭക്ഷണത്തിലെ കലോറി കുറയ്ക്കാനും

sgr

അസ്പാർട്ടേം ഉപകാരിയാണ്.

കുറെ വർഷങ്ങൾ അസ്പാർട്ടേമിന്റെ സുരക്ഷയെപ്പറ്റി ചോദ്യങ്ങളും പഠനങ്ങളും ഉണ്ടായി.ക്യാൻസർ,മാനസിക പ്രശ്നങ്ങൾ,നാഡീ രോഗങ്ങൾ എന്നിവ ഇവ ഉണ്ടാക്കുമെന്ന് പറയുന്നു.

sgr

സൈക്ലമേറ്റ്

പഞ്ചസാരയേക്കാൾ 30 -50 മടങ്ങു മധുരമുള്ള കൃത്രിമ മധുരമാണിത്.കൃത്രിമ മധുര പട്ടികയിൽ വളരെ കുറച്ചു ഉപയോഗിക്കുന്ന ഒന്നാണിത്.സാധാരണ ഇത് സാക്കറിനുമായി മിക്സ് ചെയ്തു മറ്റൊരു മധുരമായി ഉപയോഗിക്കുന്നു.ഇന്ന് ഏതാണ്ട് 130 രാജ്യങ്ങളിൽ സൈക്ലമേറ്റ് ഉപയോഗിക്കുന്നുണ്ട്.എന്നാൽ അമേരിക്കയിൽ ഇത് നിരോധിച്ചിട്ടുണ്ട്.

sgr

സാക്കറിന്

ഏതാണ്ട് ആദ്യം കണ്ടുപിടിച്ച കൃത്രിമ മധുരമാണിത്.രാമസേനും ഫഹീൽബെർഗും ചേർന്ന് 1879 ൽ ഇത് കണ്ടെത്തി.സാധാരണ പഞ്ചസാരയേക്കാൾ 300 -500 മടങ്ങു മധുരമുള്ളതാണിത്.ടൂത് പേസ്റ്റ്,ഡയറ്ററി പാനീയങ്ങൾ,ഡയറ്ററി ഭക്ഷണങ്ങൾ,കുക്കികൾ,മരുന്ന്,മിട്ടായി ,എന്നിവയിലെല്ലാം രുചിയും മണവും നല്കാൻ ഉപയോഗിക്കുന്നു. അസ്പാർട്ടേമെറ്റ് പോലെ ചെറിയ കയ്പ് അല്ലെങ്കിൽ മെറ്റാലിക് രുചി ഇതിനുള്ളതിനാൽ മറ്റു കൃത്രിമ മധുരങ്ങളുമായി ചേർത്ത് ഇത് ഉപയോഗിക്കുന്നു.

എലികളിൽ ഇത് പരിശോധിച്ചപ്പോൾ ബ്ലാഡർ ക്യാൻസർ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.പിന്നീട് നടത്തിയ പല പരീക്ഷണങ്ങളിലും ഇത് കണ്ടെത്തിയിട്ടുണ്ട്.പല രാജ്യങ്ങളിലും സാക്കറിന് സുരക്ഷിതമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും അതിന്റെ അളവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

sgr

സ്റ്റീവിയ

ഇത് വ്യാപകമായി പ്രത്യേകിച്ച് തെക്കേ അമേരിക്കയിൽ ഉപയോഗിക്കുന്ന പ്രകൃതി ദത്ത മധുരമാണ്.1970 മുതൽ ജപ്പാനിലും ഇത് ഉപയോഗിക്കുന്നുണ്ട്.കലോറിയും ഗ്ലൈസെമിക്കും പൂജ്യമായതിനാൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.ഇത് പഞ്ചസാരയെക്കാളും 100 -300 മടങ്ങു മധുരമുള്ളതാണ്

ഇതിന്റെ നിയമ പരമായ പദവി ഓരോ രാജ്യത്തിനും വ്യത്യസ്തമാണ്.1991 ൽ അമേരിക്കയിൽ ഇത് നിരോധിച്ചു എന്നിട്ട് വിവിധ പഠനങ്ങൾക്ക് ശേഷം 2008 ൽ അംഗീകരിച്ചു.2011 ൽ യൂറോപ്പിയൻ യൂണിയൻ ഇതിനെ ആഡിറ്റിവ് ആയി അംഗീകരിച്ചു

sgr

കൃത്രിമ മധുരങ്ങളുടെ അപകടങ്ങൾ

ഭക്ഷ്യ സുരക്ഷാ ഏജൻസികൾ പലപ്പോഴും സുരക്ഷാ നോക്കുന്നില്ല. ലോകമെമ്പാടുമുള്ള റെഗുലേറ്ററി ഏജൻസികൾ എല്ലാ കൃത്രിമ മധുരപലഹാരങ്ങൾക്കും അംഗീകാരം നൽകിയിട്ടില്ല. ചിലവ ഇപ്പോഴും നിരോധിച്ചിട്ടുണ്ട്, കുറച്ച് മാത്രമേ അവർ അംഗീകരിച്ചിട്ടുള്ളൂ. നിർഭാഗ്യവശാൽ, ചില അംഗീകാരമില്ലാത്ത കൃത്രിമ മധുരപലഹാരങ്ങൾ പൊതുജനങ്ങൾക്ക് വിൽക്കുന്നു. ഇവയുടെ ഉപയോഗം അപകടകരമായേക്കാം അല്ലെങ്കിൽ ഇവയുടെ ദോഷകരമായ പാർശ്വഫലങ്ങൾ അനുഭവപ്പെടാം എന്നതിനാൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

ചില രാജ്യങ്ങളിൽ കൃത്രിമ മധുരങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട് അവയുടെ ഗവേഷണത്തിലും അപകടങ്ങളെപ്പറ്റിയും അഭിപ്രായവ്യത്യാസമില്ലെന്നാണ് മറ്റു ചിലർ സൂചിപ്പിക്കുന്നത്

sgr

ഉദാഹരണത്തിന്, അസെൽഫുലമിൻ പൊട്ടാസ്യം എന്ന കൃത്രിമ മധുരം അമേരിക്കയിൽ മാത്രം 4,000 ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നു. അമേരിക്കയിൽ ഇത് ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയിട്ടുണ്ട്.മറ്റു രാജ്യങ്ങളിൽ ഇത് അംഗീകരിച്ചിട്ടില്ല.ഇതിന്റെ പാർശ്വഫലങ്ങളെപ്പറ്റി പഠനം വേണമെന്നാണ് മറ്റു രാജ്യങ്ങൾ അഭിപ്രായപ്പെടുന്നത്.പ്രായപൂർത്തിയായവരിൽ ഇത് ട്യൂമർ ഉണ്ടാക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു

Read more about: health care ആരോഗ്യം
English summary

Side Effects of Artificial Sweeteners

These artificial sweeteners give us the same pleasure as sugar without the calories and dangerous effects on insulin signaling and triglyceride formation. This includes aspartame, acefultame potassium, mono sodium glutatmate, sucralose and many others.
Story first published: Tuesday, April 10, 2018, 8:00 [IST]