ദീർഘകാലം ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കുമ്പോഴുള്ള പാർശ്വഫലങ്ങൾ

Posted By: Jibi Deen
Subscribe to Boldsky

ബാക്റ്റീരിയൽ അണുബാധയെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളാണ് ആന്റി ബയോട്ടിക്കുകൾ.എന്നാൽ ഇവയുടെ ദീർഘകാല ഉപയോഗം ദഹനപ്രശ്‌നത്തിനും പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമാകും.

പല രോഗങ്ങളെ ചികിത്സിക്കാനും ഡോക്ടർമാർ ശുപാർശ ചെയ്യുന്ന ഒന്നാണ് ആന്റി ബയോട്ടിക്കുകൾ.ഇവ ലബോറാട്ടറിയിൽ ഉണ്ടാക്കുന്നതോ പ്രകൃതിദത്ത സൂക്ഷമ ജീവികളാൽ ഉണ്ടാക്കിയതോ ആകാം.

ഇവ ബാക്ടീരിയകളുടെ വളർച്ചയെ തടയുന്നു.7 മുതൽ 14 ദിവസത്തേക്കാണ് ഇവ സാധാരണ ശുപാർശ ചെയ്യുന്നത്.ചില ദീർഘകാല രോഗങ്ങൾക്ക് നീണ്ട കാലയളവിൽ ആന്റി ബയോട്ടിക്കുകൾ കഴിക്കേണ്ടി വരും.അപ്പോൾ പാർശ്വഫലങ്ങളും ഉണ്ടാകും.ദീർഘകാലം ഇത് ഉപയോഗിക്കുമ്പോൾ ഗുണങ്ങളും ദോഷങ്ങളും തീർച്ചയായും ഉണ്ടാകും

ആന്റി ബയോട്ടിക്കുകൾ ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കും

ആന്റി ബയോട്ടിക്കുകൾ ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കും

ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കുന്ന പലർക്കും ദഹനപ്രശ്‌നങ്ങളായ ഓക്കാനം ,ഛർദ്ദി,ദഹനക്കേട്,വയറിളക്കം എന്നിവ കാണാം.വിശപ്പില്ലായ്മയാണ് ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുമ്പോഴുള്ള മറ്റൊരു പാർശ്വഫലം.വയറുവേദനയും ഉണ്ടാകാം.എന്നാൽ ഇവയെല്ലാം മിതമായ രീതിയിലായിരിക്കും.കഠിനമായ ദഹനപ്രശ്ങ്ങൾ ഉണ്ടെങ്കിൽ വൈദ്യസഹായം തേടേണ്ടതാണ്.

ആന്റി ബയോട്ടിക്കുകൾ പ്രതിരോധശേഷിയെ മോശമായി ബാധിക്കും

ആന്റി ബയോട്ടിക്കുകൾ പ്രതിരോധശേഷിയെ മോശമായി ബാധിക്കും

ആന്റി ബയോട്ടിക്കുകൾ അപകടകാരികളായ ബാക്ടീരിയയെ നശിപ്പിക്കുന്നതിനൊപ്പം ഗുണകരമായവയെക്കൂടി നശിപ്പിക്കും.അപ്പോൾ ഇവ ദീർഘകാലം ഉപയോഗിക്കുമ്പോൾ കുടലിൽ ദോഷഫലം ഉണ്ടാക്കും.നല്ലതും മോശവുമായ ബാക്ടീരിയകളെ സന്തുലനം ചെയ്യാൻ ബുദ്ധിമുട്ടുമ്പോൾ അത് പ്രതിരോധശേഷിയെ ബാധിക്കും.അപ്പോൾ അണുബാധ ഉണ്ടാകുകയും ചെയ്യും.

ആന്റിബയോട്ടിക്കുകൾ ഉപാപചയ പ്രക്രീയയെ ബാധിക്കും

ആന്റിബയോട്ടിക്കുകൾ ഉപാപചയ പ്രക്രീയയെ ബാധിക്കും

സാധാരണ ഗട്ട് ഫ്ലോറ മൊത്തത്തിലുള്ള ആരോഗ്യത്തെ വളരെയധികം സഹായിക്കും.കൂടുതൽ കാലം ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കുമ്പോൾ ഇവ നശിക്കുകയും ഇത് ഉപാപചയത്തിന്റെ താളം തെറ്റിക്കുകയും ചെയ്യും.കൂടാതെ പ്രമേഹം ,പൊണ്ണത്തടി ,നീർക്കെട്ട് തുടങ്ങിയവയ്ക്ക് കാരണമാകുകയും ചെയ്യും.

ആന്റി ബയോട്ടിക്കുകൾ ടൈപ്പ് 1 പ്രമേഹത്തിന് കാരണമാകും

ആന്റി ബയോട്ടിക്കുകൾ ടൈപ്പ് 1 പ്രമേഹത്തിന് കാരണമാകും

ടൈപ്പ് 1 പ്രമേഹം ഉള്ള രോഗികളുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്.ദീർഘകാലം ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കുമ്പോൾ പ്രമേഹവും ഓട്ടോ ഇമ്യുണ് രോഗങ്ങളും ഉണ്ടാകും.ഗവേഷകർ പറയുന്നത് ടൈപ്പ് 1 പ്രമേഹം റിസ്ക് കൂടിയതാണ് എന്നാണ്

ആന്റിബയോട്ടിക് യോനിയിൽ ഈസ്റ്റ് അണുബാധയുണ്ടാക്കും

ആന്റിബയോട്ടിക് യോനിയിൽ ഈസ്റ്റ് അണുബാധയുണ്ടാക്കും

ആന്റിബയോട്ടിക്കുകൾ ദഹനവ്യവസ്ഥയെ മാത്രമല്ല യോനിയിലെ ബാക്ടീരിയകളെയും ബാധിക്കും.കൂടുതലായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുമ്പോൾ യോനിയിൽ ഈസ്റ്റ് അണുബാധ വർദ്ധിക്കും

ആന്റി ബയോട്ടിക്കുകൾ വായിൽ വരൾച്ച,ബ്ലിസ്റ്റർ,അൾസർ എന്നിവയുണ്ടാകും

ആന്റി ബയോട്ടിക്കുകൾ വായിൽ വരൾച്ച,ബ്ലിസ്റ്റർ,അൾസർ എന്നിവയുണ്ടാകും

ദീർഘകാലം ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കുമ്പോൾ വായിൽ പ്രശ്ങ്ങൾ ഉണ്ടാകും.ഇത് വരൾച്ച,വായ്പ്പുണ്ണ് എന്നിവയുണ്ടാകും.

ആന്റി ബയോട്ടിക്കുകൾ പല്ലിന് നിറവ്യത്യാസം ഉണ്ടാക്കും

ആന്റി ബയോട്ടിക്കുകൾ പല്ലിന് നിറവ്യത്യാസം ഉണ്ടാക്കും

പ്രധാനമായും ടെട്രാസൈക്ലിൻ ഉപയോഗിക്കുമ്പോൾ പല്ലിന് നിറവ്യത്യാസം ഉണ്ടാകാറുണ്ട്.കുട്ടിക്കാലത്തു ഇത് ഉപയോഗിച്ചാൽ 8 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പല്ല് ഉണ്ടാകുമ്പോൾ താൽക്കാലികമായോ സ്ഥിരമായോ നിറവ്യത്യാസം കാണാം.ഗർഭകാലത്തു ഇത് ഉപയോഗിക്കുകയാണെങ്കിൽ വയറിലെ കുഞ്ഞിനെ ബാധിക്കാം.ഇത് പ്രത്യേകിച്ച് ഗര്ഭത്തിന്റെ രണ്ടാം പകുതിയിലാണ് കാണുന്നത്.

ആന്റിബയോട്ടിക്കുകൾ അലർജിക്ക് കാരണമാകും

ആന്റിബയോട്ടിക്കുകൾ അലർജിക്ക് കാരണമാകും

ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുമ്പോൾ അലർജി കാണുക സാധാരണയാണ്.പെൻസിലിനും സെഫാലോസ്പോരിൻ എന്നിവയാണ് കൂടുതലായി അലർജി ഉണ്ടാക്കുന്നത്.അലർജി ചിലപ്പോൾ മിതമായതും,സാധാരണയുമാകാം .ചിലപ്പോൾ ജീവൻ അപഹരിക്കും.നിങ്ങൾക്ക് കൂടുതൽ അലർജി ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.ലഖുവായ അലർജിയുടെ ലക്ഷണങ്ങൾ ഇവയാണ്ചൊറിച്ചിൽ

ശ്വാസതടസ്സം

ചുമ

തിണർപ്പ്

തൊണ്ടവേദന / തൊണ്ടയിൽ തടുപ്പ്

ആന്റിബയോട്ടിക്കുകൾക്ക് പ്രതിരോധിക്കാൻ കഴിയും

ആന്റിബയോട്ടിക്കുകൾക്ക് പ്രതിരോധിക്കാൻ കഴിയും

കൂടുതൽകാലം ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാൽ പ്രതിരോധം വികസിക്കാൻ സാധിക്കും.കാരണം ചില ആന്റിബയോട്ടിക്കുകൾ ഒരു പരിധിയിൽ കൂടുതൽ പ്രത്യേക തരം ബാക്ടീരിയയിൽ പ്രവർത്തിക്കുകയില്ല.ഇത് ആന്റി ബയോട്ടിക്കുകൾ ദീർഘനാൾ ഉപയോഗിക്കുമ്പോഴുള്ള പാർശ്വഫലമാണ്.കൂടുതലായി ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കുമ്പോൾ അത് തന്നെ സ്വയം പ്രതിരോധിച്ചു തുടങ്ങും.അപ്പോൾ അണുബാധ ചികിത്സിക്കാൻ കൂടുതൽ ബുദ്ധിമുട്ടാകും

ആന്റിബയോട്ടിക്കുകൾ പൊണ്ണത്തടിക്ക് കാരണമാകുന്നു

ആന്റിബയോട്ടിക്കുകൾ പൊണ്ണത്തടിക്ക് കാരണമാകുന്നു

ഏതെങ്കിലും രോഗത്തിനായി കൂടുതൽ ആന്റി ബയോട്ടിക്കുകൾ ഉപയോഗിച്ചാൽ അത് പൊണ്ണത്തടിക്ക് കാരണമാകും.കുട്ടിക്കാലത്തു കൂടുതൽ ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കുന്നവരിലും പൊണ്ണത്തടി കാണാം.

ആന്റി ബയോട്ടിക്കുകൾ നിങ്ങൾക്ക് ചില പ്രത്യേക പാർശ്വ ഫലങ്ങൾ ഉണ്ടാക്കും

ആന്റി ബയോട്ടിക്കുകൾ നിങ്ങൾക്ക് ചില പ്രത്യേക പാർശ്വ ഫലങ്ങൾ ഉണ്ടാക്കും

ബാക്റ്റീരിയൽ അണുബാധയ്ക്കായി ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കുന്നതിനു മുൻപ് ലേബൽ വായിക്കുക.ചിലത് നിങ്ങൾ അനുഭവിച്ചിട്ടുള്ളതോ അല്ലാത്തതോ ആയ പാർശ്വഫലം ഉണ്ടാക്കും.ഉദാഹരണത്തിന് നിങ്ങൾ ടെട്രാസൈക്ലിൻ ഉപയോഗിക്കുമ്പോൾ ലൈറ്റിനോടുള്ള സെന്സിറ്റിവിറ്റി കൂടും .ഫ്ലുറോഖുനൈലോണ് ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ടെന്റിനോപാധി കൂടിയേക്കാം.അതിനാൽ ഡോക്ടറെ സമീപിച്ച ശേഷം ഇവ ഉപയോഗിക്കുക.ഈ മരുന്ന് നിങ്ങൾക്ക് യോജിച്ചതാണോ എന്ന് ഡോക്ടർ തീരുമാനിക്കട്ടെ.കൂടാതെ അപ്പോൾ നിങ്ങൾ മറ്റെന്തെകിലും മരുന്ന് ഉപയോഗിക്കുന്നുവെങ്കിൽ അത് ഡോക്ടറെ അറിയിക്കുക.അങ്ങനെ മരുന്നിന്റെ ഇന്ററാക്ഷൻ ഒഴിവാക്കാം

ആന്റി ബയോട്ടിക്കുകൾ ആസ്ത്മയുമായി ബന്ധപ്പെട്ടിരിക്കുന്നു

ആന്റി ബയോട്ടിക്കുകൾ ആസ്ത്മയുമായി ബന്ധപ്പെട്ടിരിക്കുന്നു

ഹെലികോബാക്ടർ പോലുള്ള ബാക്ടീരിയകളുടെ വളർച്ചയെ ആന്റിബയോട്ടിക്കുകൾ തടയുന്നു.ഹെലികോബാക്ടർ ശരീരത്തിന് ആവശ്യമില്ലാത്തതും പ്രതിരോധശേഷിയെ കുറയ്ക്കുന്നതുമായ ബാക്ടീരിയയാണ്.എന്നാൽ ഇത് ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത 30 % ത്തോളം കുറയ്ക്കുന്നു

ഉപസംഹാരം

ഉപസംഹാരം

പല ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനായി നാമെല്ലാം ഉപയോഗിക്കുന്ന ഒന്നാണ് ആന്റി ബയോട്ടിക്കുകൾ.ഇവ കൂടുതൽ നാൾ ഉപയോഗിക്കുന്നതിനു മുൻപ് ഡോക്ടറെ സമീപിക്കേണ്ടതാണ്.

ബാക്റ്റീരിയൽ അണുബാധയ്ക്ക് മാത്രം ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കുക.വൈറൽ അണുബാധയ്ക്ക് ആന്റി ബയോട്ടിക്കിന്റെ ആവശ്യമില്ല.ചെറിയ രോഗങ്ങൾ ശരീരം തന്നെ പ്രതിരോധിക്കും.അങ്ങനെ ആന്റിബയോട്ടിക് പ്രതിരോധം സ്വയം നേടിയെടുക്കാവുന്നതാണ്

English summary

side effects of antibiotics

The more antibiotics you use for the treatment of various illnesses, the higher the risk of side effects, Read more about antibiotics and its side effects.