For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാവക്ക ആരോഗ്യത്തിന് മാത്രമല്ല അനാരോഗ്യവും ഫലം

|

ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പാവക്ക. എന്നാല്‍ ആരോഗ്യത്തിന് മാത്രമല്ല അനാരോഗ്യത്തിനും പലപ്പോഴും പാവക്ക കാരണമാകുന്നു. ആരോഗ്യ ഗുണങ്ങള്‍ മാത്രം ശ്രദ്ധിച്ച് പാവക്ക വാങ്ങുമ്പോള്‍ അത് പലപ്പോഴും അനാരോഗ്യത്തിലേക്കും കൂടി വിരല്‍ ചൂണ്ടുന്നുണ്ടെന്ന കാര്യം അറിഞ്ഞിരിക്കണം. ഇത് എല്ലാ വിധത്തിലും അനാരോഗ്യമെന്ന പ്രതിസന്ധിയെക്കൂടി ഇത് വിളിച്ച് വരുത്തുന്നു. പ്രമേഹത്തിന് പരിഹാരം കാണുന്നതിന് പാവക്ക മികച്ചതാണ്. എന്നാല്‍ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ അറിഞ്ഞ് പെരുമാറുന്നതിലൂടെ നമുക്ക് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.

സാധാരണ ഉപയോഗം നല്ലതാണെങ്കിലും സ്ഥിരമായുള്ള ഉപയോഗം പല വിധത്തില്‍ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. അമിതോപയോഗം പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. കയ്പ്പക്കയുടെ ദോഷവശങ്ങള്‍ പലതാണ്. ഇത് അറിയാതെയാണ് പലരും ഉപയോഗിക്കുന്നത്. പാവക്ക കൊണ്ടാട്ടം, പാവക്ക ഉപ്പേരി, പാവക്ക ജ്യൂസ്, പാവക്ക അച്ചാര്‍ തുടങ്ങി പല രീതിയിലും ഇത് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ പലപ്പോഴും ദോഷവശങ്ങള്‍ അറിയാതെ ഉപയോഗിക്കുന്നത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. എന്തൊക്കെ ദോഷവശങ്ങളാണ് ഇതിന്റെ ഫലമായി ഉണ്ടാവുന്നത് എന്ന് നോക്കാം.

 ഗര്‍ഭമലസാന്‍

ഗര്‍ഭമലസാന്‍

ഗര്‍ഭാവസ്ഥയില്‍ കഴിക്കാന്‍ പാടില്ലാത്ത പല ഭക്ഷണങ്ങളും ഉണ്ട്. എന്നാല്‍ ഇത്തരം ഭക്ഷണങ്ങളില്‍ പാവക്ക എങ്ങനെ വന്നു എന്നത് അതിശയമായിരിക്കും. ഗര്‍ഭമലസാന്‍ പാവയ്ക്ക കാരണമാകും. ഗര്‍ഭകാലത്ത് കഴിയ്ക്കുന്ന ഭക്ഷണങ്ങളില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ വേണം എന്നത് സത്യമാണ്. കാരണം ഇത് കുഞ്ഞിന്റെ ആരോഗ്യത്തേയും വളര്‍ച്ചയേയും സഹായിക്കുന്നതാണ് എന്നതു കൊണ്ട് തന്നെ. എന്നാല്‍ പാവയ്ക്ക് കഴിയ്ക്കുമ്പോള്‍ അത് ഗര്‍ഭമലസാന്‍ കാരണമാകുന്നു എന്നതാണ് സത്യം.

അമിതരക്തപ്രവാഹം

അമിതരക്തപ്രവാഹം

ആര്‍ത്തവം സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രതിസന്ധികള്‍ ഉള്ള ഒന്നാണ്. പാവക്ക ആര്‍ത്തവ കാല ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ആര്‍ത്തവ കാലങ്ങളില്‍ അമിതമായി രക്തപ്രവാഹം ഉണ്ടാവാനും പാവയ്ക്ക കഴിയ്ക്കുന്നത് കാരണമാകും. അതുകൊണ്ട് തന്നെ ഈ സമയങ്ങളില്‍ പാവയ്ക്ക കഴിയ്ക്കാതിരിക്കുന്നതാണ് ഉചിതം. ആയുസ്സ് കവര്‍ന്നെടുക്കും പ്രഭാത ഭക്ഷണള്‍

പ്രമേഹ രോഗികള്‍ക്ക്

പ്രമേഹ രോഗികള്‍ക്ക്

പ്രേമേഹ രോഗികള്‍ പാവക്ക കഴിക്കുമ്പോള്‍ അത് പ്രമേഹം കുറയുന്നതിന് വേണ്ടിയാണ്. എന്നാല്‍ പാവക്കയുടെ അമിതോപയോഗം പലപ്പോഴും പ്രമേഹം നിയന്ത്രണ വിധേയമാക്കുന്നതില്‍ നിന്ന് വിലക്കുന്നു. പ്രമേഹ രോഗികള്‍ പാവയ്ക്ക ജ്യൂസ് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ പ്രമേഹത്തിന്റെ മരുന്നും പാവയ്ക്ക ജ്യൂസും തമ്മില്‍ ഉണ്ടാക്കുന്ന ബന്ധം പലപ്പോഴും പ്രതിപ്രവര്‍ത്തനത്തിന് കാരണമാകും.

ഹൃദയസപന്ദന നിരക്ക്

ഹൃദയസപന്ദന നിരക്ക്

ഹൃദയസ്പന്ദന നിരക്കില്‍ മാറ്റം വരുത്തുന്നതിനും പലപ്പോഴും പാവക്കയുടെ അമിതോപയോഗം പ്രശ്‌നമാക്കുന്ന്. പലപ്പോഴും ഹൃദയസ്പന്ദനത്തില്‍ നേരിയ മാറ്റം സൃഷ്ടിയ്ക്കാന്‍ പാവയ്ക്ക കഴിയ്ക്കുന്നത് കാരണമാകും. ഇത് ഹൃദയധമനികളില്‍ രക്തം കട്ട പിടിയ്ക്കാനും മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴിവെയ്ക്കുന്നു. അതുകൊണ്ട് അമിതമായി പാവക്ക കഴിക്കുന്ന ശീലം നിര്‍ത്തുക. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

വയറു വേദന

വയറു വേദന

വയറു വേദന പലപ്പോഴും ആരോഗ്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് എന്ന് കരുതി നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും പ്രശ്‌നങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. പലപ്പോഴും നല്ലതാണെന്ന് കരുതി നമ്മള്‍ കൂടുതല്‍ കഴിയ്ക്കുമ്പോള്‍ ഇത് ദോഷകരമായി മാറുകയാണ് ചെയ്യുന്നത്. വയറു വേദന ഉണ്ടാക്കാന്‍ മുന്നിലാണ് പലപ്പോഴും പാവയ്ക്ക എന്നതാണ് മറ്റൊരു കാര്യം.

ഛര്‍ദ്ദിക്കാനുള്ള പ്രവണത

ഛര്‍ദ്ദിക്കാനുള്ള പ്രവണത

ഛര്‍ദ്ദി ശരീരത്തിന്റെ ഒരു രക്ഷപ്പെടലാണ്. അതുകൊണ്ട് തന്നെ ശരീരത്തിനെ ഛര്‍ദ്ദിയില്‍ നിന്നും കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നതിന് പലപ്പോഴും പാവക്ക കാരണമാകുന്നു.ഛര്‍ദ്ദിക്കാനുള്ള പ്രവണത വര്‍ദ്ധിപ്പിക്കുന്നതിനും പാവയ്ക്ക കാരണമാകും. എന്നാല്‍ പലപ്പോഴും പാവയ്ക്കയിലുള്ള ആരോഗ്യ ഗുണങ്ങള്‍ കണക്കിലെടുത്ത് കുട്ടികള്‍ക്ക് കൂടുതല്‍ പാവയ്ക്ക നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറാകും. എന്നാല്‍ ഇത് പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുക. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് മാത്രം പാവക്ക ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

കോമയിലേക്ക്

കോമയിലേക്ക്

കോമയെന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കാന്‍ പലപ്പോഴും പാവക്കയുടെ അമിതോപയോഗം കാരണമാകുന്നു. പാവയ്ക്കയുടെ അമിതമായ ഉപയോഗം പലപ്പോഴും പ്രമേഹത്തിന്റെ അളവിനെ വളരെയധികം താഴ്ത്തുകയും ഇത് കോമ അവസ്ഥയിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് മാത്രം പാവക്ക ഉപയോഗിക്കാന്‍ ശ്രമിക്കുക.

കരളിന്റെ പ്രവര്‍ത്തനം

കരളിന്റെ പ്രവര്‍ത്തനം

കരള്‍ സംബന്ധമായ രോഗങ്ങള്‍ പലപ്പോഴും നമ്മളെ പ്രതിസന്ധിയില്‍ ആക്കുന്നവയാണ്. എന്നാല്‍ ഇതിന് ആക്കം കൂട്ടുന്നതാണ് പലപ്പോഴും പാവക്കയുടെ ഉപയോഗം. കരളിന്റെ പ്രവര്‍ത്തനങ്ങളെ പ്രശ്നത്തിലാക്കുന്നതിനും പലപ്പോഴും പാവയ്ക്ക കാരണമാകുന്നു. കരളില്‍ വിവിധ തരത്തിലുള്ള എന്‍സൈമുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങളെ പലപ്പോഴും പ്രശ്നത്തിലാക്കാന്‍ പാവയ്ക്ക കാരണമാകുന്നു. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് കാര്യങ്ങള്‍ ചെയ്യുക.

ഡയറിയ

ഡയറിയ

ഡയറിയ പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കുമ്പോള്‍ പാവക്കയെ അല്‍പം ദൂരെ നിര്‍ത്തുന്നതാണ് നല്ലത്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. ഡയറിയ പോലുള്ള പ്രശ്നങ്ങളെ പരിഹരിയ്ക്കാനല്ല ഉണ്ടാക്കാനാണ് പാവയ്ക്ക കാരണമാകുന്നത്. ദിവസവുമുള്ള പാവയ്ക്കയുടെ ഉപയോഗം ഡയറിയ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഇത് എല്ലാ വിധത്തിലും പ്രതിസന്ധികള്‍ രൂക്ഷമാക്കുകയാണ് ചെയ്യുന്നത്.

English summary

serious side effects of bitter gourd

We have listed some serious side effects of bittergourd, read on to know more about it.
Story first published: Saturday, July 7, 2018, 16:38 [IST]
X
Desktop Bottom Promotion