For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടലില്‍ നീന്തുന്നത്‌ രോഗ സാധ്യത ഉയര്‍ത്തിയേക്കാം

കടലില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത്‌ ആരോഗ്യ പ്രശനങ്ങളും,അപകട സാധ്യതകളകളും കൂട്ടിയേക്കാം.

By Archana V
|

കടലില്‍ നീന്തുന്നത്‌ വയറ്റിലെ അണുബാധ, ചെവി വേദന തുടങ്ങി വിവിധ തരം രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഉയര്‍ത്തുമെന്നാണ്‌ ഗവേഷകരുടെ കണ്ടെത്തല്‍. യൂണിവേഴ്‌സിറ്റി ഓഫ്‌ എക്‌സ്റ്റെര്‍ മെഡിക്കല്‍ സ്‌കൂള്‍, സെന്റര്‍ ഓഫ്‌ എക്കോളജി ആന്‍ഡ്‌ ഹൈഡ്രോളജി ആണ്‌ ഇത്‌ സംബന്ധിച്ച്‌ പഠനം നടത്തിയത്‌. കടലില്‍ നീന്തുന്നവരില്‍ ഇത്‌ ചെയ്യാത്തവരെ അപേക്ഷിച്ച്‌ ചെവി വേദന വരാനുള്ള സാധ്യത 77 ശതമാനവും ഉദര സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത 29 ശതമാനവും കൂടുതലാണന്ന്‌ പഠനത്തില്‍ പറയുന്നു. സര്‍ഫിങ്‌ പോലുള്ള മറ്റ്‌ വാട്ടര്‍ സ്‌പോര്‍ട്‌സുകള്‍ക്കുള്ളതുപോലെ അപകട സാധ്യതകള്‍ നീന്തലിനും ഉണ്ട്‌.

swim

കടല്‍ കുളിയും രോഗങ്ങളും തമ്മിലുള്ള ബന്ധം മനസിലാക്കുന്നതിനായി യുകെ, യുഎസ്‌, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്‌, ഡെന്‍മാന്‍ക്‌, നോര്‍വെ എന്നിവിടങ്ങളില്‍ നിന്നായുള്ള 19 പഠനങ്ങളാണ്‌ ഗവേഷകര്‍ വിലയിരുത്തിയത്‌. 120,000 ത്തിലേറെ ആളുകളില്‍ നിന്നും ശേഖരിച്ച ഫലങ്ങള്‍ ഇതിനായി വിലയിരുത്തി. ഉയര്‍ന്ന വരുമാനമുള്ള യുകെ പോലുള്ള രാജ്യങ്ങളില്‍ കടലില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത്‌ ആരോഗ്യത്തിന്‌ ഹാനികരമാണന്ന അവബോധം ഉണ്ട്‌.കടലില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത്‌ ചെവിവേദന, ദഹനപ്രശ്‌നങ്ങള്‍ , വയറ്‌ വേദന, അതിസാരം പോലുള്ള അസുഖങ്ങള്‍ വരാനുള്ള സാധ്യത ഉയര്‍ത്തും എന്നാണ്‌ പഠനത്തില്‍ കാണുന്നത്‌ .ലോകത്തിലെ ഏറ്റവും സമ്പന്നമായ ചില രാജ്യങ്ങളിലെ നീന്തല്‍ക്കാരെ ഇപ്പോഴും ബാധിക്കുന്ന പ്രശ്‌നമാണ്‌ മലിനീകരണം എന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.

ആളുകളെ കടലില്‍ പോകുന്നതില്‍ നിന്നും നമുക്ക്‌ പിന്തിരിപ്പിക്കാന്‍ കഴിയില്ല. ശാരീരിക ക്ഷമതയും ഊര്‍ജവും ലഭിക്കാനും പ്രകൃതിയോട്‌ അടുക്കാനും ഇത്‌ അവസരം നല്‍കും. നിരവധി ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്‌.എന്നിരുന്നാലും ഇതിന്റെ അപകട സാധ്യതകളും കൂടി ആളുകള്‍ അറിഞ്ഞിരിക്കുന്നത്‌ ഉചിതമായ തീരുമാനം എടുക്കാന്‍ സഹായിക്കും.അധികം ആളുകളും ചികിത്സ ഒന്നും ഇല്ലാതെ തന്നെ അണുബാധയില്‍ നിന്നും രക്ഷ നേടാറുണ്ട്‌. എന്നാല്‍ ചിലരില്‍ ഇത്‌ സങ്കീര്‍ണമായി മാറാറുണ്ട്‌. പ്രായമായവരെയും വളരെ പ്രായം കുറഞ്ഞവരെയുമാണ്‌ കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത്‌. നമ്മുടെ ജലം വൃത്തിയാക്കുന്നതിനായി ഏറെ നാളായി ശ്രമം നടത്തുന്നുണ്ട്‌ എന്നാല്‍ തെളിവുകള്‍ സൂചിപ്പിക്കുന്നത്‌ ഇനിയും ഏറെ ചെയ്യാനുണ്ട്‌ എന്നാണ്‌.കടല്‍ ജലം വൃത്തിയാക്കുന്നതിനായുള്ള ശ്രമങ്ങള്‍ക്ക്‌ കൂടുതല്‍ സംഭാവന നല്‍കാന്‍ ഈ ഗവേഷണത്തിന്‌ കഴിയുമെന്നാണ്‌ പ്രതീക്ഷ.

health

കടലില്‍ കുളിക്കുന്നത്‌ ചെവി സംബന്ധമായ സാധാരണ രോഗങ്ങളുടെ അനുപാതത്തില്‍ ഇരട്ടിയോളം വര്‍ധന വരുത്തിയിട്ടുണ്ടെന്നാണ്‌ പഠനത്തില്‍ കാണുന്നത്‌. ചെവി വേദനയുടെ അനുപാതത്തില്‍ 77 ശതമാനം വര്‍ധനയും ഉദരസംബന്ധമായ രോഗങ്ങളുടെ അനുപാതത്തില്‍ 29 ശതമാനം വര്‍ധനയും ഉണ്ടായിട്ടുണ്ട്‌. ജലത്തിലേക്ക്‌ മടങ്ങിപോകുന്നത്‌ സുരക്ഷിതമോ? കടല്‍ വെള്ളത്തില്‍ അധിക നേരം ചെലവഴിക്കുന്നതിലൂടെ അണുബാധ വരാനുള്ള സാധ്യതയെ കുറിച്ചുള്ള ചിട്ടയോട്‌ കൂടിയ പുനപരിശോധനയും വിശകലനവും ' എന്ന പേരിലുള്ള പഠനം ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ്‌ എപിഡെമിയോളജിയിലാണ്‌ പ്രസിദ്ധീകരിച്ചത്‌. അടുത്തകാലത്തായി ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി നിക്ഷേപങ്ങള്‍ ഏറെ നടത്തിയെങ്കിലും വ്യാവസായിക മാലിന്യം, മലിനജലം, കൃഷിഭൂമിയില്‍ നിന്നും ഒഴിക്കി കളയുന്ന അഴുക്ക്‌ ജലം എന്നിവയാല്‍ കടല്‍ വെള്ളം ഇപ്പോഴും മലിനമാണ്‌.

ആറായിരത്തോളം പഠനങ്ങളില്‍ നിന്നാണ്‌ 19 പഠനങ്ങള്‍ ഗവേഷകര്‍ തിരഞ്ഞെടുത്തത്‌. ഇവ വിശകലനങ്ങളും തെളിവുകളും ഉള്‍പ്പെടുത്തുന്നതിനുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ചവയാണ്‌ . പല പഠനങ്ങളും ആയിരത്തിലേറെ പേരെ ഉള്‍പ്പെടുത്തി നടത്തിയതാണ്‌. മൊത്തം 120,000 ത്തിലേറെ ആളുകളെ വിശകലനം ചെയ്‌തിട്ടുണ്ട്‌. 1961 മുതലുള്ള ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലാണ്‌ എല്ലാ പഠനവും നടത്തിയിരിക്കുന്നത്‌. യുഎസ്‌, യുകെ, ഓസ്‌ട്രേലിയ, ന്യൂസ്‌ ലാന്‍ഡ്‌, ഡെന്‍മാര്‍ക്‌ , നോര്‍വെ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ കടലിലെ കുളിയുമായി ബന്ധപ്പെട്ട്‌ ഉണ്ടാകുന്ന അസുഖങ്ങളും കേന്ദ്രീകരിച്ചാണ്‌ പഠനം നടത്തിയത്‌.

image

അപകട സാധ്യത കൈകാര്യം ചെയ്യുന്നതിന്‌ പൊതു ജനങ്ങളെ സംബന്ധിച്ച്‌ ഈ പുതിയ വിവിരങ്ങള്‍ വളരെ പ്രധാനമാണ്‌. മാത്രമല്ല ജലമലിനീകരണം കുറയ്‌ക്കുന്നതിനുള്ള വ്യവസ്ഥകള്‍ ശക്തമാക്കുന്നതിനും പഠനത്തില്‍ സൂചിപ്പിച്ചിട്ടുള്ള അനുപാതം 1.0 യിലേക്ക്‌ (അതായത്‌ , മറ്റുള്ളവര്‍ കുളിക്കുന്നത്‌ കാണുന്നതിനേക്കാള്‍ അപകട സാധ്യത കടലില്‍ കുളിക്കുന്നതിന്‌ ഇല്ല) എത്തിക്കാനും കഴിയും. കടല്‍ തീരത്തെ ജലം എല്ലാവരും ആസ്വദിക്കുന്നുണ്ടെങ്കിലും ഈ വെള്ളത്തില്‍ കുളിക്കുന്നവരില്‍ ചെവി വേദനയും ഉദരസംബന്ധമായ പ്രശ്‌നങ്ങളും വര്‍ധിച്ച്‌ വരുന്നതായി ഈ പഠനം ആദ്യമായി കാണിച്ച്‌ തരികയാണ്‌.

മനുഷ്യനെ ബാധിക്കുന്ന ഈ രോഗാണുക്കളുടെ ഉറവിടം മലിനജലമാണ്‌ ദിവസം മുഴുവന്‍ ഇത്‌ കടല്‍ ജലത്തിലേക്ക്‌ പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്‌. മലിന ജലത്തിന്റെ അളവ്‌ അമിതമായതിനാല്‍ സംസ്‌കരിക്കാതെ തന്നെ കടലിലേക്ക്‌ ഒഴുക്കി വിടുന്നുണ്ട്‌ പല സ്ഥലങ്ങളിലും.കടല്‍ ജലം എല്ലാവരും ആസ്വദിക്കുന്നുണ്ടെങ്കിലും ഇതിില്‍ കുളിക്കുന്നവരില്‍ ചെവി വേദനയും ഉദരസംബന്ധമായ പ്രശ്‌നങ്ങളും വര്‍ധിച്ച്‌ വരുന്നതായി ആദ്യമായി ഈ പഠനം കാണിച്ച്‌ തരികയാണ്‌. രോഗാണുക്കളുടെ ഈ ഉറവിടം തീരപ്രദേശത്തെ മലിനീകരണത്തിന്റെ സ്ഥായിയായ കാരണമാകുന്നു. രോഗത്തിന്റെ അനുപാതം ഉയരുന്നതില്‍ ഇവയുടെ പങ്ക്‌ ശ്രദ്ധേയമാണ്‌.

English summary

Sea Swiming and Health Issues

Swimming in the sea causes many health issues such as stomach bugs, ear aches and other illnesses.
X
Desktop Bottom Promotion