മുട്ടുവേദനക്ക് ഉടന്‍ മോചനം നല്‍കും ഒറ്റമൂലി

Posted By:
Subscribe to Boldsky

മുട്ടുവേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. പലപ്പോഴും പല കാരണങ്ങള്‍ കൊണ്ട് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. പണ്ട് പ്രായമായവരാണ് ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നതെങ്കില്‍ ഇന്ന് ചെറുപ്പക്കാരിലും മുട്ടുവേദനയും സന്ധിവേദനയും ഉണ്ടാവുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനും ഇല്ലാതാക്കാനും ഡോക്ടറെ കാണുന്നവരും മരുന്ന് കഴിക്കുന്നവരും ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യുന്നു. പലരിലും കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് പലപ്പോഴും മുട്ടുവേദനയും സന്ധിവേദനയും ഉണ്ടാക്കാറുണ്ട്.

എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒറ്റമൂലി എന്തൊക്കെയെന്ന് നോക്കാം. ഈ വേദനയെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സഹായിക്കുന്ന പ്രധാന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പലപ്പോഴും അമിതവണ്ണവും തടിയും തന്നെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. താഴെ പറയുന്ന ഒറ്റമൂലി കഴിച്ചാല്‍ അത് എല്ലാ വിധത്തിലും മുട്ടുവേദനയെ ഇല്ലാതാക്കി മുട്ടിന് ആരോഗ്യം നല്‍കി വേദനയെ ഇല്ലാതാക്കുന്നു.

ഇഞ്ചിപ്പാലെന്ന ഒറ്റമൂലി മതി പുരുഷന്

മുട്ടുവേദനക്ക് കാരണങ്ങള്‍ പലതാണ്. രോഗനിര്‍ണയവും ചികിത്സയും ഒരിക്കലും വൈകിക്കരുത്. ഇത് പല തരത്തില്‍ നിങ്ങളുടെ നിത്യ ജീവിതത്തിന് പ്രശ്‌നമുണ്ടാക്കുന്നു. മുട്ടിന്റെ മുന്‍വശം, പുറക് വശം എന്നീ ഭാഗങ്ങളാണ് പ്രധാനമായും വേദനയെങ്കില്‍ അത് ശ്രദ്ധിക്കണം. മുട്ടിന് ഏല്‍ക്കുന്ന ക്ഷതങ്ങള്‍, സന്ധിവാതം എന്നിവയെല്ലാം പലപ്പോഴും ഇതിന് കാരണമാകും. അതുകൊണ്ട് തന്നെ മുട്ടു വേദന ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒറ്റമൂലി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഒരു കപ്പ് ഓട്‌സ്, ഒരു കപ്പ് ഓറഞ്ച് ജ്യൂസ്, ഒരു സ്പൂണ്‍ കറുവപ്പട്ട, ഒരു കപ്പ് വെള്ളം, രണ്ട് കപ്പ് പൈനാപ്പിള്‍, അരക്കപ്പ് ബദാം, അല്‍പം തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് കൊണ്ട് മുട്ടുവേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒറ്റമൂലി തയ്യാറാക്കാം. ഇത് ആരോഗ്യം നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഓട്‌സില്‍ അല്‍പം വെള്ളം ഒഴിച്ച് വേവിക്കുക. ഇത് തയ്യാറായി കഴിഞ്ഞ് തണുത്ത ശേഷം ഇതിലേക്ക് എല്ലാ ചേരുവകളും ചേര്‍ക്കാം. ഇത് നല്ലതു പോലെ മിക്‌സിയില്‍ അടിച്ചെടുക്കുക. അല്‍പം വെള്ളം കൂടി ചേര്‍ക്കാവുന്നതാണ്. ഇത് ദിവസവും കഴിക്കാവുന്നതാണ്. തണുപ്പിച്ച് കഴിക്കുന്നത് അല്‍പം കൂടി സ്വാദ് വര്‍ദ്ധിപ്പിക്കുന്നു. ദിവസവും ഇത് കഴിക്കുന്നത് മുട്ടു വേദനയും സന്ധിവേദനയും ഇല്ലാതാക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് നമുക്ക് മുട്ടുവേദന ഇല്ലാതാക്കാം. രണ്ട് സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ രണ്ട് കപ്പ് വെള്ളത്തില്‍ മിക്‌സ് ചെയ്യുക. ദിവസവും ഇത് കഴിക്കാവുന്നതാണ്. ഇത് മുട്ടുവേദനയെ ഇല്ലാതാക്കുന്നു. കുളിക്കുന്ന വെള്ളത്തില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ചാല്‍ മതി. ഇത് മുട്ടുവേദനയും സന്ധിവേദനയും ഇല്ലാതാക്കുന്നു.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി കൊണ്ട് പല വിധത്തിലുള്ള ആരോഗ്യഗുണങ്ങള്‍ ഉണ്ട്. ഇത് സന്ധിവേദനക്കും മുട്ടുവേദനക്കും പരിഹാരം നല്‍കുന്നു. ഇത് മുട്ടിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു. മുട്ടിലുണ്ടാവുന്ന നീരും വേദനയും ഇല്ലാതാക്കുന്നതിനും ഇഞ്ചി സഹായിക്കുന്നു. ഒരു ചെറിയ കഷ്ണം ഇഞ്ചി ഒരു കപ്പ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് നല്ലതു പോലെ തിളപ്പിക്കാം. അല്‍പം തേനും കൂടി മിക്‌സ് ചെയ്ത് കുടിക്കാവുന്നതാണ്. ഇത് മുട്ടുവേദനക്ക് പരിഹാരം നല്‍കുന്നു.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ കൊണ്ട് എല്ലാ വിധത്തിലും മുട്ടുവേദന ഇല്ലാതാക്കാം. ഇതിലുള്ള കുര്‍ക്കുമിന്‍ എല്ലാ വിധത്തിലും ആരോഗ്യം നല്‍കുന്ന ഒന്നാണ്. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഒരു കപ്പ് വെള്ളത്തില്‍ ഇട്ട് 10 മിനിട്ട് ചൂടാക്കാവുന്നതാണ്. ഇത് ദിവസവും രണ്ട് നേരം കുടിക്കാവുന്നതാണ്. മഞ്ഞള്‍ കടുകെണ്ണയില്‍ ചാലിച്ച് മുട്ടില്‍ തേച്ച് പിടിപ്പിച്ചാലും ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.

 നാരങ്ങ

നാരങ്ങ

നാരങ്ങ കൊണ്ടും സന്ധിവേദനക്കും മുട്ടുവേദനക്കും പരിഹാരം കാണാം. ഒരു നാരങ്ങ രണ്ട് കഷ്ണമാക്കി അത് വീണ്ടും ചെറിയ കഷ്ണങ്ങളാക്കുക. ഒരു കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് വെച്ച് ഇത് എള്ളെണ്ണയില്‍ കുതിര്‍ത്ത് വെക്കാം. മുട്ടില്‍ ഇത് 10 മിനിട്ട് വെക്കുക. അല്‍പസമയം കഴിഞ്ഞാല്‍ മുട്ടുവേദന പൂര്‍ണമായും മാറുന്നു.

കടുകെണ്ണ

കടുകെണ്ണ

കടുകെണ്ണ കൊണ്ടും മുട്ടുവേദനയും സന്ധിവേദനയും നമുക്ക് ഇല്ലാതാക്കാം. ഒരു വെളുത്തുള്ളി രണ്ട് ടേബിള്‍ സ്പൂണ്‍ കടുകെണ്ണയില്‍ ഇട്ട് ചൂടാക്കി അല്‍പം നേരം തണുക്കാനായി വെക്കുക. ഇത് വേദനയുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാം. വട്ടത്തില്‍ നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഒരു പ്ലാസ്റ്റിക് കൊണ്ട് ഇത് മുട്ട് മൂടി വെക്കുക. അതിനു മുകളില്‍ ചെറു ചൂടുള്ള ഒരു ടവ്വല്‍ ഇടുക. ദിവസവും രണ്ട് നേരം രണ്ടാഴ്ചയോളം ചെയ്യുക. ഇത് മുട്ടുവേദനയെ പൂര്‍ണമായും ഇല്ലാതാക്കാം.

എപ്‌സം സാള്‍ട്ട്

എപ്‌സം സാള്‍ട്ട്

എപ്‌സം സാള്‍ട്ട് കൊണ്ട് ഇത്തരം പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാം. ഇതിലുള്ള മഗ്നീഷ്യം സള്‍ഫേറ്റ് ആണ് ഇത്തരം പ്രശ്‌നത്തിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. അരക്കപ്പ് എപ്‌സം സാള്‍ട്ട് കുളിക്കാനുള്ള ചൂടുവെള്ളത്തില്‍ ഇട്ട് നല്ലതു പോലെ ഇളക്കാവുന്നതാണ്. ഈ വെള്ളത്തില്‍ മുട്ട് അല്‍പനേരം മുക്കി വെക്കുക. 15 മിനിട്ട് കഴിഞ്ഞാല്‍ ഇത് മുട്ടു വേദനയെ ഇല്ലാതാക്കുന്നു.

 ഉലുവ

ഉലുവ

ഉലുവ കൊണ്ടും മുട്ടുവേദനയും സന്ധിവേദനയും ഇല്ലാതാക്കുന്നു. ഒരു സ്പൂണ്‍ ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് രാവിലെ എഴുന്നേറ്റ് ആ വെള്ളം കുടിച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലും മുട്ടുവേദനയും സന്ധിവേദനയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഭക്ഷണത്തില്‍ കൂടുതല്‍ ഉലുവ ഉള്‍പ്പെടുത്തുന്നതും മുട്ടുവേദനക്കും പരിഹാരം നല്‍കാന്‍ സഹായിക്കുന്നു. മാത്രമല്ല ഉലുവ അരച്ച് പേസ്റ്റ് രൂപത്തിലാക്കി അത് മുട്ടില്‍ അരച്ചിടാന്‍ നോക്കണം. ഇത് മുട്ടുവേദനയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

യൂക്കാലിപ്‌സ് ഓയില്‍

യൂക്കാലിപ്‌സ് ഓയില്‍

യൂക്കാലിപ്‌സ് ഓയില്‍ മുട്ടുവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. കര്‍പ്പൂര തുളസിയെണ്ണ, യൂക്കാലിപ്‌സ് ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് ഇത് മുട്ടില്‍ തേക്കുക. ഇത് മുട്ടുവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. സന്ധിവേദന പോലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരം കാണാന്‍ സഹായിക്കുന്നു.

English summary

Say Goodbye To Joint And Knee Pain With This home remedy

Knee pain is a very common medical condition that occurs due to constant wear and tear of the knee joint. Here are some home remedies to reduce the pain, take a look
Story first published: Wednesday, January 10, 2018, 16:44 [IST]