വീട്ടില്‍ത്തന്നെ ചെയ്യുവാനാകുന്ന പൂപ്പല്‍ബാധാ പ്രതിവിധികള്‍

Posted By: Prabhakumar TL
Subscribe to Boldsky

ത്രഷ് (thrush) എന്ന് അറിയപ്പെടുന്ന പൂപ്പല്‍ബാധ കാന്‍ഡിഡ ആല്‍ബിക്കന്‍സ് (candida albicans) എന്ന് വിളിക്കപ്പെടുന്ന ഒരിനം കുമിള്‍ കാരണമായി ഉണ്ടാകുന്ന രോഗബാധയാണ്. ലൈംഗിക പ്രവര്‍ത്തനങ്ങളിലൂടെ പകരുന്ന രോഗബാധയായിട്ടല്ല ഇതിനെ കണക്കാക്കുന്നതെങ്കിലും ലൈംഗികസമയത്ത് ഇത് പകരാറുണ്ട്. വളരെ ഗൗരവമേറിയ പ്രശ്‌നമല്ല ഇത്, പക്ഷേ ഇതിന്റെ ലക്ഷണങ്ങള്‍ അസ്വസ്ഥത ഉളവാക്കുന്നതാണ്. നാക്കിലും, ചുണ്ടിലും, കവിളുകള്‍ക്കകത്തുമാണ് ഈ പൂപ്പല്‍ബാധ ഉണ്ടാകുന്നതെങ്കില്‍, ഇതിനെ വായ്പ്രദേശ പൂപ്പല്‍ബാധ (oral thrush) എന്ന് പറയും. ഈ ഭാഗങ്ങളിലെ ചെറിയ വ്രണങ്ങള്‍, വെളുത്ത പാടുകള്‍, നാവിലുടനീളമുള്ള വെളുത്ത പാട തുടങ്ങിയവ വായ്പ്രദേശ പൂപ്പല്‍ബാധയുടെ ലക്ഷണങ്ങളാണ്.

trsh

യോനീമുഖ പൂപ്പല്‍ബാധ (vaginal thrush) ആ ഭാഗത്ത് തടിപ്പും, ചുവന്ന നിറവും, ചൊറിച്ചിലും സൃഷ്ടിക്കും. ഇതിന്റെ മറ്റൊരു ലക്ഷണം നീര്‍വീക്കമുണ്ടാകുകയോ, അതുമല്ലെങ്കില്‍ യോനിയില്‍നിന്നും വെളുത്ത നിറത്തില്‍ ഊറിയൊലിക്കല്‍ ഉണ്ടാകുകയോ ചെയ്യും എന്നതാണ്. വായിലെയും യോനിയിലെയും പൂപ്പല്‍ബാധയെക്കുറിച്ച് ആശങ്കയേ വേണ്ട. വളരെ ലളിതമായ അത്ഭുത പ്രതിവിധികള്‍ വീട്ടില്‍ത്തന്നെ നിലകൊള്ളുന്നു.

trsh

വായിലെയും യോനിപ്രദേശത്തെയും പൂപ്പല്‍ബാധയെ ഒഴിവാക്കുവാനുള്ള വളരെ ഫലപ്രദമായ ഒറ്റമൂലിയാണ് ആപ്പിള്‍ വിനാഗിരി. ശാസ്ത്രജ്ഞര്‍ ഈ ചികിത്സാവിധിയെക്കുറിച്ച് വളരെയധികം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അത്യധികം നേര്‍പ്പിച്ച ആപ്പിള്‍ വിനാഗിരി കാന്‍ഡിഡ ബാക്ടീരിയയ്ക്ക് ഫലപ്രദമാണ്. രോഗാണുനാശകവും, പൂപ്പല്‍ പ്രതിരോധകവുമായ ഈ വിനാഗിരിയുടെ ഔഷധഗുണം രണ്ട് ഭാഗങ്ങളിലുള്ള പൂപ്പല്‍ബാധകളെയും പ്രതിരോധിക്കാന്‍ ഉത്തമമാണ്. വായിലെ പൂപ്പല്‍ബാധയ്ക്കുവേണ്ടി വളരെയധികം നേര്‍പ്പിച്ച ആപ്പിള്‍ വിനാഗിരിയെ വായില്‍ക്കൊണ്ട് കൊപ്ലിക്കുവാനുള്ള ദ്രാവകമായി ഉപയോഗിക്കാം. യോനീമുഖത്തെ പൂപ്പല്‍ബാധയ്ക്കുവേണ്ടി സിറിഞ്ചോ, അതുപോലുള്ള മറ്റെന്തെങ്കിലും ഉപകരണമോ ഉപയോഗിച്ച് നേര്‍പ്പിച്ച ആപ്പിള്‍ വിനാഗിരിയെ സ്‌പ്രെ ചെയ്യാം.

വായില്‍ക്കൊള്ളുവാനുള്ള ദ്രാവകം തയ്യാറാക്കുന്നതിനുവേണ്ടി അരക്കപ്പ് വെള്ളത്തില്‍ ഒരു കരണ്ടി ആപ്പിള്‍ വിനാഗിരി നന്നായി കൂട്ടിക്കലര്‍ത്തുക. അണുനാശിനിയായ ഈ ദ്രാവകത്തെ വായില്‍ക്കൊണ്ട് കൊപ്ലിക്കുക. പൂപ്പല്‍ബാധ വളരെവേഗം മാറുന്നതാണ്.

trsh

കുളിത്തൊട്ടിയിലെ വെള്ളത്തിലോ, അതുമല്ലെങ്കില്‍ കുളിക്കുവാന്‍ വെള്ളമെടുത്ത് വച്ചിരിക്കുന്ന പാത്രത്തിലോ, വെള്ളത്തിന്റെ അളവിനനുസരിച്ച് 50 മുതല്‍ 200 മില്ലിയോളം ആപ്പിള്‍ വിനാഗിരി കലര്‍ത്തിയിളക്കുക. തുടര്‍ന്ന് യോനീഭാഗം ഇതില്‍ 30 മിനിറ്റോളം ആഴ്ത്തി ഇരുന്നശേഷം നന്നായി കഴുകുക. പൂപ്പല്‍ബാധ പൂര്‍ണ്ണമായും മാറുന്നതുവരെ ദിവസവും ഇങ്ങനെ ചെയ്യുക.

trsh

കരയാമ്പൂ തൈലം/എണ്ണ (clove oil)

പൂപ്പല്‍ബാധയ്ക്ക് ഫലപ്രദമായ മറ്റൊരു ഒറ്റമൂലിയാണ് കരയാമ്പൂ തൈലം. ഇതില്‍ അടങ്ങിയിരിക്കുന്ന യൂജെനോള്‍ (eugenol) എന്ന ഘടകത്തിന്റെ അണുനാശകസ്വഭാവം പൂപ്പല്‍ബാധയെ പ്രതിരോധിക്കുവാന്‍ വളരെ ഫലപ്രദമാണ്. പൂപ്പലിന്റെ ബീജകോശം മുളച്ചുവരുന്നത് തടയുന്നതിനും അതിന്റെ ശാരീരിക ഘടകങ്ങളെ ഇല്ലായ്മചെയ്യുന്നതിനുമുള്ള പ്രത്യേകമായ പ്രവര്‍ത്തനവൈഭവം യൂജെനോളിനുണ്ട്. വെള്ളത്തില്‍ ഒന്നോ രണ്ടോ തുള്ളി കരയാമ്പൂ എണ്ണ കലര്‍ത്തിയശേഷം വായില്‍ കൊള്ളുന്നത് വായ്ക്കകത്തും ചുണ്ടിലുമുള്ള പൂപ്പല്‍ബാധയെ വളരെവേഗം അകറ്റും.

trsh

വെളുത്തുള്ളി

പൂപ്പല്‍വിരുദ്ധ ഔഷധവീര്യം വളരെയധികമുള്ള ഒന്നാണ് വെളുത്തുള്ളി. ട്രിക്കോഫൈറ്റന്‍ (trichophyton), കാന്‍ഡിഡ, ടൊറുലോപ്‌സിസ് (torulopsis), ക്രിപ്‌റ്റോകോക്കസ് (cryptococcus) തുടങ്ങിയ പൂപ്പല്‍ വിഭാഗങ്ങളെല്ലാംതന്നെ വെളുത്തുള്ളിയുടെ ഔഷധവീര്യത്തില്‍ നിഷ്പ്രഭമാണ്. ഇവയുടെ ഓക്‌സിജന്‍ സ്വീകരിക്കുവാനുള്ള കഴിവിനെ നിര്‍വീര്യമാക്കാന്‍ വെളുത്തുള്ളിച്ചാറിന് കഴിയും.

പൂപ്പല്‍ബാധയെ ഒഴിവാക്കുന്നതിനുവേണ്ടി വെളുത്തുള്ളിയെ പച്ചയ്ക്ക് ചവച്ചരച്ച് കഴിയ്ക്കുക. അല്ലായെങ്കില്‍, വെളുത്തുള്ളിഘടകങ്ങള്‍കൊണ്ട് നിര്‍മ്മിച്ച ഗുളികകള്‍ സേവിക്കാം. 400 മില്ലീഗ്രാമോളം വെളുത്തുള്ളിച്ചാറ് ദിവസവും സേവിച്ചും പൂപ്പല്‍ബാധയെ പ്രതിരോധിക്കാം.

പൂപ്പല്‍ബാധയുടെ ആധിക്യം കുറയ്ക്കുന്നതിനുവേണ്ടി വേണമെങ്കില്‍ ഒരു വെളുത്തുള്ളി ഇതളിനെ തോലുകളഞ്ഞശേഷം വൃത്തിയുള്ള ഇഴയകന്ന ഒരു കഷ്ണം തുണിയില്‍ പൊതിഞ്ഞ് അതില്‍നിന്നും പുറത്തേയ്‌ക്കെടുക്കുന്നതിനുവേണ്ടി ഒരു നാടയും പിടിപ്പിച്ച് യോനീമുഖത്തുനിന്നും ഉള്ളിലേക്ക് കടത്തിവയ്ക്കാം. രാത്രിമുഴുവന്‍ ഉറങ്ങുന്നസമയത്ത് ഇങ്ങനെ വച്ചിരിക്കുക. തുണിയും ഇതുമായി ബന്ധപ്പെട്ട എല്ലാംതന്നെ തികച്ചും അണുവിമുക്തമായിരിക്കണം.

trsh

ഉള്ളി (onion)

വളരെ നല്ലൊരു പൂപ്പല്‍ പ്രതിരോധകമാണ് ഉള്ളി. അതുകൊണ്ട് വായിലുണ്ടാകുന്ന പൂപ്പലിനുള്ള ചികിത്സയില്‍ ഇതിനെ അവലംബിക്കാം. പൂപ്പല്‍ബാധ കാരണമായി വായ്ക്കുള്ളില്‍ ഉടലെടുക്കുന്ന വെളുത്ത പാടുകളെയും, വെള്ള പാടയേയും ഒഴിവാക്കുവാന്‍ ഇത് അത്യുത്തമമാണ്. ദിവസവുമുള്ള ഭക്ഷണത്തില്‍ ഇതിനെ ഉള്‍പ്പെടുത്താമെങ്കില്‍ വായിലെ പൂപ്പല്‍ബാധ വളരെവേഗം ഒഴിഞ്ഞുപോകും. ചിലര്‍ക്ക് യോനീസംബന്ധമായ മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ ഉണ്ടാകാം. അങ്ങനെയെങ്കില്‍ ഉള്ളി കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

Read more about: tips health ആരോഗ്യം
English summary

Remedies for Thrush

A whitening of the top layer of the tongue or the presence of white spots or patches on the tongue can also be seen with infection, irritation, or chronic inflammation of the surface of the tongue. Certain oral infections, notably Candida yeast infections (known as oral thrush), are characterized by a white tongue.
Story first published: Thursday, April 12, 2018, 9:00 [IST]