For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ടുവേദന പമ്പകടത്തും വീട്ടുമാര്‍ഗ്ഗങ്ങള്‍

സന്ധിവാതത്തിനു പരിഹാരം കാണാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

|

ചെറുപ്പക്കാരിലും പ്രായമാവരിലും ഒരുപോലെ കാണപ്പെടുന്ന ആരോഗ്യ പ്രശ്‌നമാണ് മുട്ടുവേദന. മുട്ടുവേദനയെ ഇല്ലാതാക്കുന്നതിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും എല്ലിനും ബലം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് നമുക്ക് മുട്ടുവേദന എന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കാം. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. പലരും മുട്ടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ആദ്യം പെയിന്‍കില്ലര്‍ എടുത്ത് കഴിക്കുന്നു. എന്നാല്‍ അത് പിന്നീട് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാണ്.

എന്നാല്‍ മുട്ടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ചില പ്രധാനപ്പെട്ട വീട്ടുമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് ചെറുപ്പക്കാരില്‍ മുട്ടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ കണ്ടാല്‍ വേദനസംഹാരികള്‍ കഴിക്കുന്നതിന് മുന്‍പ് ഒന്ന് ആലോചിക്കണം. കാരണം അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ മാത്രം പരീക്ഷിക്കുക. പല വിധത്തില്‍ ആരോഗ്യത്തിന് ഗുണകരമാകുന്ന ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. എന്തൊക്കെയാണ് ഇത്തരത്തില്‍ മുട്ടുവേദന ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

ഇഞ്ചി വേര്

ഇഞ്ചി വേര്

ഇഞ്ചി കൊണ്ട് സന്ധിവാതത്തിന് പരിഹാരം കാണാവുന്നതാണ്. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് എന്നും മുട്ടില്‍ പിടിക്കുക. ഇത് ദിവസവും ചെയ്യുമ്പോള്‍ സന്ധിവേദനയെന്ന പ്രശ്നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സാധിക്കുന്നു. മാത്രമല്ല ഇത് മൂലമുണ്ടാകുന്ന മുട്ടുവേദനക്കും പെട്ടെന്ന് ആശ്വാസം കാണാന്‍ ഈ മാര്‍ഗ്ഗം സഹായിക്കുന്നു. അതുകൊണ്ട് തന്നെ മുട്ടുവേദനക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇഞ്ചി.

നാരങ്ങ നീരും ബേക്കിംഗ് സോഡയും

നാരങ്ങ നീരും ബേക്കിംഗ് സോഡയും

നാരങ്ങ നീരും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് ഇത് ദിവസവും കുടിക്കാം. ഇത് മുട്ടുവേദനയും സന്ധിവേദനയും ഇല്ലാതാക്കി എല്ലുകള്‍ക്ക് ആരോഗ്യം നല്‍കുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ എല്ലാ വിധത്തിലും സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീരും ബേക്കിംഗ് സോഡയും. ഇവ രണ്ടും മിക്‌സ് ചെയ്ത് കഴിച്ച് ഒരാഴ്ച കഴിഞ്ഞാല്‍ തന്നെ നമുക്ക് ഫലം മനസ്സിലാവും. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

തണുത്ത വെള്ളം

തണുത്ത വെള്ളം

തണുത്ത വെള്ളം കൊണ്ട് മുട്ട് കഴുകുന്നത് സന്ധിവേദനക്ക് ആശ്വാസം നല്‍കുന്ന ഒന്നാണ്. എന്നും രാവിലേയും വൈകുന്നേരവും വേദനയുള്ള ഇടങ്ങളില്‍ തണുത്ത വെള്ളം കൊണ്ട് കഴുകുക. ഇത് എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. വേദന ശമിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഇത്. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു തണുത്ത വെള്ളം. യാതൊരു വിധത്തിലുള്ള സംശയവും കൂടാതെ തന്നെ നമുക്ക് ഇത്തരം പ്രശ്‌നത്തെ നേരിടാവുന്നതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

സന്ധിവാതം അഥവാ അത് മൂലമുണ്ടാവുന്ന മുട്ടുവേദന എന്നിവക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാവുന്നതാണ്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. വെളുത്തുള്ളി ദിവസവും കഴിയ്ക്കുന്നത് സന്ധിവാതത്തെ ഇല്ലാതാക്കുന്നു. ദിവസവും മൂന്നോ നാലോ വെളുത്തുള്ളി കഴിയ്ക്കുന്നതും നല്ലതാണ്. മുട്ടുവേദനയെന്ന അവസ്ഥക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു വെളുത്തുള്ളി.

ചെറി കഴിയ്ക്കുക

ചെറി കഴിയ്ക്കുക

സന്ധിവേദന മാറാന്‍ ഏറ്റവും നല്ല പ്രതിവിധിയാണ് ചെറി കഴിയ്ക്കുന്നത്. ദിവസവും 10-12 ചെറി കഴിയ്ക്കുന്നത് സന്ധിവേദനയെ തുരത്താന്‍ നല്ലതാണ്. ചെറ വിദേശിയാണെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ സംശയിക്കേണ്ട ആവശ്യമില്ല. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ചെറി മികച്ചതാണ്. അതുകൊണ്ട് തന്നെ യാതൊരു സംശയവും കൂടാതെ നമുക്ക് ചെറി കഴിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

 തേനും ആപ്പിള്‍ സിഡാര്‍ വിനീഗറും

തേനും ആപ്പിള്‍ സിഡാര്‍ വിനീഗറും

തേനും ആപ്പിള്‍ സിഡാര്‍ വിനീഗറും ഒരു ഗ്ലാസ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് കഴിയ്ക്കുക. ദിവസവും രാവിലെ വെറും വയറ്റില്‍ ഈ പാനീയം കഴിക്കുക. ഇത് സന്ധിവേദനയേയും ഇത് മൂലമുണ്ടാകുന്ന മുട്ടുവേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഈമാര്‍ഗ്ഗങ്ങളുടെയെല്ലാം പ്രത്യേകത ഇവക്കൊന്നും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതാണ്. മാത്രമല്ല പെട്ടെന്ന് ഗുണവും ലഭിക്കുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഏത് വിധത്തിലും ഇത് ആരോഗ്യവും കരുത്തും നല്‍കുന്നു.

പഴം

പഴം

ആരോഗ്യസംരക്ഷണത്തിന് പഴം നല്‍കുന്ന പങ്ക് ചില്ലറയല്ല. ഇത് പല വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഏത് വേദനയാണെങ്കിലും അതിനെ ഇല്ലാതാക്കാന്‍ പഴം മാത്രം മതി. അത്രക്കാണ് പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍. പഴം കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. പഴം ദിവസവും കഴിക്കാം. ഇത് സന്ധിവേദനയെ പരിഹരിക്കുന്ന കാര്യത്തില്‍ വളരെ മുന്നിലുള്ള ഒന്നാണ്.

മുന്തിരി ജ്യൂസ്

മുന്തിരി ജ്യൂസ്

വിറ്റാമിന്‍ സിയുടെ കലവറയാണ് മുന്തിരി. ഇത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നു. അതുകൊണ്ട് തന്നെ എന്നും മുന്തിരി ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്. ഇത് സന്ധിവേദനയും മുട്ടുവേദനയും ഇല്ലാതാക്കി മുട്ടിന് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 കടുകരച്ചിടുക

കടുകരച്ചിടുക

കടുക് അരച്ച് സന്ധിവേദനയുള്ള സ്ഥലങ്ങളില്‍ പുരട്ടുന്നതും നല്ലതാണ്. രാത്രി മുഴുവന്‍ ഇത് കാലില്‍ അരച്ചിടുക. വേദനയുള്ള ഭാഗങ്ങളില്‍ കടുകെണ്ണ പുരട്ടുന്നതും വേദനയ്ക്ക് ആശ്വാസം നല്‍കും. കടുകെണ്ണ തടവുമ്പോള്‍ അല്‍പം ചൂടാക്കി തടവി നോക്കൂ. ഇതിന്റെ വ്യത്യാസം നിങ്ങള്‍ക്ക് അനുഭവിച്ചറിയാവുന്നതാണ്. വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇതിന്റെ പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാം.

ഉപ്പ്

ഉപ്പ്

എപ്‌സം സാള്‍ട്ട് വെള്ളത്തില്‍ മിക്‌സ് ചെയ്ത് ചൂടുപിടിയ്ക്കുന്നത് നല്ലതാണ്. ഇത് വേദനയ്ക്ക് വളരെയധികം ആശ്വാസമാണ്. ഏതേ വേദനയും ആരോഗ്യ പ്രശ്‌നങ്ങളും എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉപ്പ്. ഉപ്പിന്റെ കാര്യത്തില്‍ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധി അനുഭവിക്കേണ്ടതായി വരില്ല. എ്ല്ലാ വിധത്തിലും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഉപ്പ് സഹായിക്കുന്നു.

Read more about: pain health വേദന
English summary

remedies for gout

Here are some remedies for gout read on know more about it.
Story first published: Thursday, June 14, 2018, 20:37 [IST]
X
Desktop Bottom Promotion