പാദഞരമ്പ് സങ്കോചനം പ്രതിവിധികൾ

By Shameer K.a
Subscribe to Boldsky

കാൽപാദത്തിലെ ഞരമ്പുകളിൽ ഉണ്ടാവുന്ന എരിച്ചിൽ ഞരമ്പ്സങ്കോചനം എന്നാണ് പറയാറ്. മുഴക്കുകയും ചുവക്കുകയും കടിക്കുകയും ചെയ്യുന്ന ഗുരുതരമായ ഒരു അവസ്ഥയാണിത്.

കാൽപാദത്തിൽ ഉണ്ടാവുന്ന അമിതമായ സമ്മർദ്ദം മൂലമാണ് ഈ അവസ്ഥ വരുന്നത്. തെറ്റായ അളവിലുള്ള ഷൂ, പൊണ്ണത്തടി, ഡയബറ്റിക്സ്, പാദത്തിലെ പ്രശ്നങ്ങൾ മുതലായവ മൂലമാണ് സാധാരണ ഈ അവസ്ഥ വരുന്നത്.

 എണ്ണപ്രയോഗം

എണ്ണപ്രയോഗം

അൽപം എണ്ണ എടുത്ത് പാദം തിരുമ്മിയാൽ അൽപം ആശ്വാസം കിട്ടും. ഒലീവെണ്ണയാണ് ഉത്തമം. രണ്ട് ടേബിൾസ്പൂൺ ഒലീവെണ്ണചൂടാക്കുക. ഇത് കാൽപാദത്തിൽ ഏതാനും മിനിട്ട് തിരുമ്മുക. മസിലുകളിലെ രക്ത ഓട്ടം വർദ്ധിപ്പിക്കുകയും വേദന അകറ്റി സുഖം പ്രാപിക്കുകയും ചെയ്യും. വേദന മാറുന്നത് വരെ തിരുമ്മുന്നത് തുടരുക

ഐസ് പാക്ക്

ഐസ് പാക്ക്

കാൽപാദത്തിലുണ്ടാവുന്ന ഈ പ്രശ്നങ്ങൾ ഉത്തമപ്രതിവിധിയാണ് ഐസ്പാക്ക്. ഏതാനും കഷ്ണം ഐസെടുത്ത് പൊടിച്ച് കൂടിലാക്കി കോട്ടൺ ടവൽ ഉപയോഗിച്ച് പൊതിയുക. വേദനയുള്ള ഭാഗത്ത് ഏതാനും നേരം ഇത് ഉപയോഗിച്ച് തടവുക. എരിച്ചിലും മുഴയും ഇത് കുറക്കും. പതിനഞ്ച് മിനിട്ടോളം ഈ ഐസ് കൂട് പ്രയോഗിക്കുക. ദിവസവും നിരവധി പ്രാവശ്യം ഇത് ചെയ്യുക.

 വിനാഗിരി വിനാഗിരി ഉപയോഗിച്ചും ഞരമ്പ് വലിവ് കുറക്കാം.

വിനാഗിരി വിനാഗിരി ഉപയോഗിച്ചും ഞരമ്പ് വലിവ് കുറക്കാം.

ആയ വിനാഗിരി ഉപയോഗിച്ചാൽ അസുഖം ഭേദമാക്കാം. വിനാഗിരി തുല്യ അളവ് വെള്ളത്തിൽ ചൂടാക്കി കോട്ടണ്‍ മുക്കി ബാധിച്ച ഭാഗത്ത് തേക്കുക. അതുപോലെ തന്നെ തുല്യ അളവ് തണുത്ത വെള്ളത്തിൽ വിനാഗിരി ചേർത്ത് കോട്ടണ്‍ ഉപയോഗിച്ച് തേക്കുക. ദിവസവും രണ്ടോ മൂന്നോ പ്രാവശ്യം ഇത് ആവർത്തിച്ച് മോയിസ്ച്ചറൈസ് ക്രീം ഉപയോഗിച്ച് കഴുകുക.

 മാവ്

മാവ്

മാവും വൈനും ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇത് ബാധിച്ച ഭാഗത്ത് പുരട്ടി മുപ്പത് മിനിട്ടു നേരം വക്കുക. ഞരമ്പ് വലിവ് ഉള്ളവർ മാവ് കഴിക്കാതിരിക്കലാണ് നല്ലത്.

 അസ്പരാഗസ്

അസ്പരാഗസ്

ഞരമ്പ് വലിവ് വന്നവരുടെ മുഴ മാറാൻ അസ്പരാഗസാണ് ഉത്തമം. അമിതമായി വരുന്ന ദ്രവ്യം കളയുന്നതിന് ഇത് സഹായിക്കും. അസ്പരാഗസ് കഴിച്ചാൽ മുഴയിലെ അമിതദ്രവ്യം മൂത്രത്തിലൂടെ തന്നെ പുറന്തള്ളപ്പെടുന്നു.

 എപ്‌സം സാള്‍ട്ട് പാദവേദനയ്ക്കുളള നല്ലൊരു പരിഹാരമാണ്.

എപ്‌സം സാള്‍ട്ട് പാദവേദനയ്ക്കുളള നല്ലൊരു പരിഹാരമാണ്.

ഒരു ബേസില്‍ നിറയെ വെള്ളത്തില്‍ നാലു ടീസ്പൂണ്‍ എപ്‌സം സാള്‍ട്ട് ചേര്‍ത്ത് കാലുകള്‍ ഇതിലിറക്കി വയ്ക്കാം. അല്‍പസമയം കഴിഞ്ഞ് കാലുകള്‍ പുറത്തെടുത്ത് നല്ല മോയിസ്ചറസര്‍ ഉപയോഗിച്ച് മസാജ് ചെയ്യാം

കാല്‍ വേദന പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം.

കാല്‍ വേദന പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം.

സന്തുലിതമല്ലാത്ത ശരീരഭാരം, പാകമല്ലാത്തതും, ഹീലുള്ളതുമായ ചെരുപ്പുകള്‍, വാതരോഗങ്ങള്‍, പാദങ്ങളിലെ നീര്‍കെട്ട്, നട്ടെല്ലിന്‍റെ പ്രശ്നങ്ങള്‍, പാദങ്ങളുടെ ഘടനയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ കാല്‍-പാദ വേദനക്കു കാരണമാകും.

സോഡിയമടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലുപയോഗിച്ചാല്‍

സോഡിയമടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലുപയോഗിച്ചാല്‍

സോഡിയമടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലുപയോഗിച്ചാല്‍, വെള്ളം കെട്ടിനിന്ന് പാദങ്ങളില്‍ നീരും വേദനയുമുണ്ടാകും. സോഡിയമടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുകയാണ് നല്ലത്. മീന്‍, തൈര്, ചിക്കന്‍ തുടങ്ങിയവ പാദവേദന കുറയ്ക്കാന്‍ സഹായിക്കും.

വെരിക്കോസ് വെയിനും ചിലപ്പോള്‍ പാദവേദനയുണ്ടാക്കും.

വെരിക്കോസ് വെയിനും ചിലപ്പോള്‍ പാദവേദനയുണ്ടാക്കും.

ചൂടുവെള്ളത്തിലും തണുത്ത വെള്ളത്തിലും മാറി മാറി കാല്‍ ഇറക്കി വയ്ക്കുന്നതാണ് ഇതിനുള്ള ഒരു പരിഹാരം. തണുത്ത വെള്ളത്തിനു പകരം ഐസും ഉപയോഗിക്കാം.

ചൂടുവെള്ളത്തിലും തണുത്ത വെള്ളത്തിലും അല്‍പം വിനെഗര്‍ ചേര്‍ക്കുക. ആദ്യം ചൂടുവെള്ളത്തില്‍ ഒരു ടവല്‍ മുക്കിപ്പിഴിഞ്ഞ് പാദത്തില്‍ കെട്ടുക. പിന്നീട് ഇത് തണുത്ത വെള്ളത്തില്‍ ആവര്‍ത്തിക്കുക. ഇങ്ങിനെ മാറി മാറി ചെയ്യുന്നത് പാദവേദന കുറയ്ക്കും.പാദങ്ങള്‍ക്കുള്ള വ്യായാമം ചെയ്യുന്നതും പാദവേദന കുറയ്ക്കാനുള്ള ഒരു ഉപായമാണ്. ഇറുകിയ ഷൂസും ചെരിപ്പും ഉപയോഗിക്കുന്നതാണ് പാദവേദനയ്ക്കു കാരണമെങ്കില്‍ ഇവ മാറ്റുകയേ നിവര്‍ത്തിയുള്ളൂ.

 പിന്‍തുടഞരമ്പിന്‍റെ മുറുക്കം

പിന്‍തുടഞരമ്പിന്‍റെ മുറുക്കം

നിങ്ങളുടെ പാദം തറയില്‍ സ്പര്‍ശിക്കുമ്പോള്‍ മുട്ട് കീഴ്ക്കാലിലെ അസ്ഥിയും തുടയുമായി ഒരേ രീതിയിലായിരിക്കണം. പിന്‍തുടയിലെ ഞരമ്പുകളുടെ മുറുക്കം (കാലിന്‍റെ പിന്‍വശത്ത് വലിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍)നിങ്ങളുടെ മുട്ടിന് നടക്കുമ്പോള്‍ ചെറിയ വളവുണ്ടാക്കുകയും കവച്ച് നടക്കുമ്പോളുള്ള ദൂരം പകുതിയായി കുറയ്ക്കുകയും ചെയ്യും.

 ഞരമ്പ് തകരാറ്

ഞരമ്പ് തകരാറ്

നടത്തത്തെ നിയന്ത്രിക്കുന്നത് തലച്ചോറാണ്. നിങ്ങള്‍ മുന്നോട്ട് നടക്കുന്നതിന് ആയിരക്കണക്കിന് സന്ദേശങ്ങള്‍ തലച്ചോറില്‍ നിന്ന് സുഷുമ്നയിലൂടെ പാദത്തിലെത്തുന്നുണ്ട്. നിങ്ങള്‍ നടക്കുമ്പോള്‍ പാദങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നുവെങ്കില്‍ ശ്രദ്ധിക്കണം.

ഇത് തലച്ചോറിനും കാലില്‍ അവസാനിക്കുന്ന ഞരമ്പുകള്‍ക്കും ഇടയിലുള്ള പേശികളുടെ ഏകോപനത്തിലെ തകരാറാണ് കാണിക്കുന്നത്.

 ശരീരത്തിന്‍റെ ഒരു വശത്തെ ഭാരം മറ്റേ കാലിലേക്ക്

ശരീരത്തിന്‍റെ ഒരു വശത്തെ ഭാരം മറ്റേ കാലിലേക്ക്

ഊന്നുകയാണെങ്കില്‍(ഓസിലേറ്റിങ്ങ് പെന്‍ഡുലത്തിലെ ചലനത്തിന് സമാനമായി)നിങ്ങള്‍ക്ക് ഓസ്റ്റിയോ ആര്‍ത്രൈറ്റിസുള്ള കാല്‍മുട്ടുണ്ടാവും. കാല്‍മുട്ടിലെ തരുണാസ്ഥി പ്രായമേറുന്നതിനുസരിച്ച് തേയും. ശരീരഭാരം കുറയ്ക്കുന്നത് വിറയല്‍ കുറയ്ക്കുകയും ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും

 അമിതഭാരമുള്ളവര്‍ക്ക് കാല്‍ വേദന ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലാണ്.

അമിതഭാരമുള്ളവര്‍ക്ക് കാല്‍ വേദന ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലാണ്.

ഒരു ഡയറ്റീഷ്യനുമായി ചര്‍ച്ച ചെയ്തതിനു ശേഷം തടികുറക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുക. വാതരോഗങ്ങള്‍ക്ക് യഥാകാലം തന്നെ ചികിത്സ തേടണം. യൂറിക് ആസിഡ് കൂടുതലാകുന്നതുകൊണ്ടും ഭാരക്കൂടുതല്‍ കൊണ്ടും പാദങ്ങളില്‍ നീര്‍ക്കെട്ടുണ്ടാകാം.

 ചെരുപ്പുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കുക.

ചെരുപ്പുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കുക.

കാല്‍ വേദനയുള്ളവര്‍ക്കായി മൈക്രോ സെല്ലുലാര്‍ റബ്ബര്‍ കൊണ്ടുനിര്‍മ്മിക്കുന്ന ചെരുപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. ഫാഷനും ഭംഗിയും മാത്രം നോക്കി ചെരുപ്പുവാങ്ങരുത്. അതു ധരിക്കുമ്പോള്‍ പാദങ്ങള്‍ക്ക് സുഖകരമാണോ എന്നതാണ് പ്രധാനം.

* പോയിന്‍റഡ് ഹീലുകള്‍ ഒഴിവാക്കണം.

ഫ്ലാറ്റ് ഹീലുകള്‍ പൊതുവെ അപകടകാരികളല്ല എന്നാണ് കരുതുന്നത്. എന്നാല്‍ ഇവക്കു മദ്ധ്യേയുള്ള ചെരുപ്പുകള്‍ ധരിക്കുമ്പോഴും ശ്രദ്ധ വേണം. പുതിയ ചെരുപ്പു ധരിക്കുമ്പോള്‍ കാലിനും ശരീരത്തിനും ആയാസം തോന്നുന്നെങ്കില്‍ അത് ഒഴിവാക്കുക.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    Read more about: health tips ആരോഗ്യം
    English summary

    Remedies for Foot Tendonitis

    The muscles of your leg, foot, and ankle are anchored to the bone by the tendons, which are strong, cord-like structures. Tendonitis is inflammation surrounding a tendon
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more