ഒരാഴ്ചയില്‍ കൊളസ്‌ട്രോള്‍,വയര്‍ കുറയ്ക്കും പാനീയം

Posted By:
Subscribe to Boldsky

കൊളസ്‌ട്രോള്‍ പലരുടേയും ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ്. പല കാരണങ്ങളും കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കാനുണ്ട്. ഭക്ഷണശീലങ്ങളും വ്യായാമക്കുറവും ജീവിതരീതികളും സ്‌ട്രെസുമെല്ലാം ഇതിനുളള കാരണങ്ങളുമാണ്.

കൊളസ്‌ട്രോള്‍ ഹൃദയാഘാതമടക്കമുള്ള പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുന്നുവെന്നാണ് ഒരു പ്രധാന ദോഷം. ഇത് രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടാനും

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പലതരം വീട്ടുവൈദ്യങ്ങളുണ്ട്. ഇതിലൊന്നിനെക്കുറിച്ചറിയൂ, വീട്ടില്‍ തയ്യാറാക്കി കഴിയ്ക്കാവുന്ന ഈ പാനീയം ഒരാഴ്ചയില്‍ തന്നെ കൂടിയ കൊളസ്‌ട്രോള്‍ ഗണ്യമായി കുറയ്ക്കുമെന്നു പറയപ്പെടുന്നു.

കുക്കുമ്പര്‍, കറ്റാര്‍വാഴ, ഗ്രേപ്ഫ്രൂട്ട്

കുക്കുമ്പര്‍, കറ്റാര്‍വാഴ, ഗ്രേപ്ഫ്രൂട്ട്

കുക്കുമ്പര്‍, കറ്റാര്‍വാഴ, ഗ്രേപ്ഫ്രൂട്ട് അഥവാ ബബ്ലൂസ് നാരങ്ങ എന്നിവയാണ് ഇതിനു വേണ്ടത്. ഗ്രേപ്ഫ്രൂട്ടിന് പകരം മുസമ്പിയും ഉപയോഗിയ്ക്കാം.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴ രക്തധമനികളിലെ കൊഴുപ്പു നീക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ അമിനോആസിഡുകള്‍, വൈറ്റമിന്‍ എന്നിവ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഏറെ നല്ലതുമാണ്. ടോക്‌സിനുകള്‍ അകറ്റാനും ഇത് ഏറ്‌റവും നല്ലതാണ്.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ വെള്ളവും ആന്റിഓക്‌സിഡന്റുകളും ധാരാളമടങ്ങിയ ഒന്നാണ്. ഇതുകൊണ്ടുതന്നെ കൊഴുപ്പില്‍ നിന്നും രക്ഷ നേടാനും നല്ലതാണ്. ഇതിലെ വൈറ്റമിനുകളും കൊഴുപ്പുകളും രക്തധമനികളില്‍ കൊഴുപ്പുടിഞ്ഞു കൂടാതിരിയ്ക്കാന്‍ സഹായിക്കുും.

ഗ്രേപ് ഫ്രൂട്ട്

ഗ്രേപ് ഫ്രൂട്ട്

ഗ്രേപ് ഫ്രൂട്ട് ലിവര്‍ ചീത്ത കൊളസ്‌ട്രോള്‍ ഉല്‍പാദിപ്പിയ്ക്കുന്നതു തടയാന്‍ നല്ലതാണ്. ഇതുപോലെ ധമനികളില്‍ കൊഴുപ്പു രൂപപ്പെടാതിരിയ്ക്കാനും ഏറെ ഗുണകരമാണ്. ഇതിലെ ഡയറ്റെറി ഫൈബര്‍ വയര്‍ കൊളസ്‌ട്രോള്‍ ആഗിരണം ചെയ്യുന്നതു തടയുന്നു. ശരീരത്തിലെ രക്തപ്രവാഹം ശക്തിപ്പെടുത്താനും ഇത് ഏറെ നല്ലതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് കൊളസ്‌ട്രോളിനുളള നല്ലൊരു മരുന്നാണ്. കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാനും നല്ലതാണ്. രക്തപ്രവാഹവും ശക്തിപ്പെടുത്തും.

ചെറുനാരങ്ങയില്‍

ചെറുനാരങ്ങയില്‍

ചെറുനാരങ്ങയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പു നീക്കാന്‍ ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍ ഇതുവഴി കുറയാനും ഫലപ്രദം.

ഇതിനു വേണ്ടത്

ഇതിനു വേണ്ടത്

4 ഗ്രേപ്ഫ്രൂട്ടിന്റെ ജ്യൂസ്, 2 ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, പകുതി കുക്കുമ്പര്‍, പകുതി ചെറുനാരങ്ങയുടെ നീര്, 1 വെളുത്തുള്ളി അല്ലി എന്നിവയാണ് ഇതിനു വേണ്ടത്.

ആഴ്ചയില്‍ അടുപ്പിച്ച് മൂന്നു ദിവസമെങ്കിലും

ആഴ്ചയില്‍ അടുപ്പിച്ച് മൂന്നു ദിവസമെങ്കിലും

ഗ്രേപ്ഫ്രൂട്ട് ജ്യൂസെടുക്കുക. ഇതിനൊപ്പം ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്ത് മിക്‌സിയിലടിച്ച് പാനീയമാക്കാം. ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ആഴ്ചയില്‍ അടുപ്പിച്ച് മൂന്നു ദിവസമെങ്കിലും ഇത് കുടിയ്ക്കുക.

തടിയും വയറും

തടിയും വയറും

ശരീരത്തിലെ കൊളസ്‌ട്രോള്‍ അകറ്റാന്‍ മാത്രമല്ല, തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പാനീയം കൂടിയാണിത്. ഇതിലെ എല്ലാ ചേരുവകളും കൊഴുപ്പു നീക്കുന്നതാണ് കാരണം.

ദഹനത്തിനും മലബന്ധമകറ്റാനും വയറിന്റെ ആരോഗ്യത്തിനുമെല്ലാം ഈ പാനീയം ഏറെ നല്ലതാണ്. ഹൃദയത്തിനും ഏറെ നല്ലതാണ്.

English summary

Reduce Cholesterol And Belly Fat With This Single Mixture

Reduce Cholesterol And Belly Fat With This Single Mixture