10 ദിവസത്തില്‍ വയര്‍ കളയും ഇഞ്ചി,ജീരകം

Posted By:
Subscribe to Boldsky

ഇന്നത്തെ കാലത്തു പലരും ആരോഗ്യപ്രശ്‌നമായും സൗന്ദര്യപ്രശ്‌നമായും കൊണ്ടുനടക്കുന്ന പ്രശ്‌നമാണ് വയര്‍ ചാടുന്നത്. ശരീരത്തില്‍ കൊഴുപ്പേറ്റവും വേഗം അടിഞ്ഞു കൂടാന്‍ സാധ്യതയുള്ള ഭാഗമാണിത്. എന്നാല്‍ അടിഞ്ഞു കൂടിയ കൊഴുപ്പു പോകാന്‍ ഏറ്റവും ബുദ്ധിമുട്ടും.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വയര്‍ ചാടാന്‍ പൊതുവായ ചില കാരണങ്ങളുണ്ട്. ഇതില്‍ ഭക്ഷണം, വ്യായാമക്കുറവ്, സ്‌ട്രെസ്, പാരമ്പര്യം എന്നിവയെല്ലാം പെടും. ഇതല്ലാതെ മദ്യപാനം, പ്രത്യേകിച്ചും ബിയര്‍ ബെല്ലി, ബിയര്‍ കുടിയ്ക്കുന്നതു കൊണ്ടു വയര്‍ ചാടുന്നവരുണ്ട്. സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം, പ്രസവം തുടങ്ങിയവയെല്ലാം വയര്‍ ചാടുന്നതിനു കാരണമാകും. ശരീരം പൊതുവേ തടിച്ച പ്രകൃതമെങ്കിലും വയര്‍ ചാടുന്നത് സാധാരണയാണ്.

വയര്‍ ചാടുന്നതു തടയാന്‍ കൊഴുപ്പു വലിച്ചെടുക്കുന്ന ലിപോസക്ഷന്‍ പോലുള്ള ശസ്ത്രക്രിയകള്‍ ധാരാളമുണ്ട്. എന്നാല്‍ ചെലവേറിയതം ബുദ്ധിമുട്ടായതും ഭാവിയില്‍ ആരോഗ്യപരമായ ദോഷങ്ങള്‍ വരുത്താന്‍ സാധ്യതയുള്ളതുമായ മാര്‍ഗങ്ങളാണിവ. ഇതുകൊണ്ടുതന്നെ ഇത്തരം വഴികള്‍ക്കു പോകാതെ തികച്ചും നാടന്‍ വഴികള്‍ ഉപയോഗിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം.

ഇത്തരം വഴികളില്‍ പെട്ട ഒന്നാണ് ഇഞ്ചിയും ജീരകവും ചേര്‍ന്ന ഒരു പ്രത്യേക വിദ്യ. 10 ദിവസം അടുപ്പിച്ചു ചെയ്താല്‍ ഫലം നല്‍കുന്ന ഒരു വിദ്യ. ഇഞ്ചിയും ജീരകവും എങ്ങനെയാണ് വയര്‍ കുറയ്ക്കാന്‍ ഉപയോഗിയ്ക്കുകയെന്നു നോക്കൂ,ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളുന്ന ഒന്നു കൂടിയാണ് ഇത്. ഇതുകൊണ്ടുതന്നെ രോഗങ്ങള്‍ തടയാനും അത്യുത്തമം.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി നമ്മുടെ അടുക്കളയില്‍ കണ്ടുവരുന്ന സ്ഥിരം കൂട്ടാണ്. രുചി നല്‍കുന്നതില്‍ കൂടുതല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. തെര്‍മോജനിക് ഭക്ഷണമാണ് ഇഞ്ചി. അതായത ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്ന്. ഇതുവഴി ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. വയര്‍ ചാടുന്നതും കുറയ്ക്കും. ദഹനം മെച്ചപ്പെടുത്തുകയെന്ന ഗുണം വഴിയും ഇഞ്ചി തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇഞ്ചിയിലെ ജിഞ്ചറോളാണ് എല്ലാ ഗുണങ്ങളും നല്‍കുന്നത്.

ജീരകം

ജീരകം

വലിപ്പത്തില്‍ ചെറുതാണെങ്കിലും ജീരകം നല്‍കുന്ന ആരോഗ്യഗുണങ്ങളും ഏറെയാണ്. വൈറ്റമിന്‍ സി, ഇ, കെ എന്നിവയടങ്ങിയ ഒന്നാണിത്. ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ജീരകം. കൊളസ്‌ട്രോള്‍ കൂടുന്നത് വയറിനു ചുറ്റും കൊഴുപ്പടിഞ്ഞു കൂടാന്‍ ഇടയാക്കും. ഇതുപോലെ ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കത്തിച്ചു കളയാനും ജീരകം സഹായിക്കും. ദഹനം മെച്ചപ്പെടുത്തുന്നതിനും ജീരകം ഏറെ നല്ലതാണ്.

വെള്ളത്തില്‍

വെള്ളത്തില്‍

1 ടേബിള്‍സ്പൂണ്‍ ജീരകം, ഇത് പൊടിച്ചോ അല്ലാതെയോ വെള്ളത്തില്‍ കലര്‍ത്തുക. ഒരു വിരല്‍ നീളത്തില്‍ ഇഞ്ചിയും ഇതിലേയ്ക്ക് അരിഞ്ഞു ചേര്‍ക്കുക. അര ലിറ്റര്‍ വെള്ളത്തിലാണ് ഇതു കലര്‍ത്തേണ്ടത്. ഇത് ചെറുതീയില്‍ തിളച്ച് പകുതിയാകണം.

കറുവാപ്പട്ട

കറുവാപ്പട്ട

ഈ പാനീയത്തില്‍ വേണമെങ്കില്‍ കറുവാപ്പട്ട പൊടിച്ചതു ചേര്‍ക്കാം. തിളപ്പിയ്ക്കുമ്പോള്‍ കറുവാപ്പട്ടയിട്ടു ത്ിളപ്പിയ്ക്കുകയുകമാകാം. അല്ലെങ്കില്‍ തിളച്ചു വാങ്ങി വച്ച ശേഷം കറുവാപ്പട്ട പൊടിച്ചതു ചേര്‍ക്കാം. കറുവാപ്പട്ടയും ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ചു തടിയും വയറും കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ഇത് ദഹനത്തിനും സഹായിക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാനും പ്രമേഹനിയന്ത്രണത്തിനുമല്ലൊം ഗുണകരമായ ഒന്നാണ് കറുവാപ്പട്ട.

നാരങ്ങ

നാരങ്ങ

അര മുറി നാരങ്ങയും ഈ പാനീയത്തില്‍ പിഴിഞ്ഞു ചേര്‍ക്കാം. നാരങ്ങയും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ടോക്‌സിനുകള്‍ നീക്കം ചെയ്യാനും സഹായിക്കും. നാരങ്ങയിലെ വൈറ്റമിന്‍ സിയാണ് ആന്റിഓക്‌സിഡന്റ് ഗുണങ്ങളോടെ ഇതു ചെയ്യുന്നത്.

ഈ പാനീയം

ഈ പാനീയം

ഈ പാനീയം രാവിലെ വെറുംവയറ്റില്‍ അടുപ്പിച്ച് അല്‍പനാള്‍ കുടിയ്ക്കുന്നത് വയര്‍ ചാടുന്നതു കുറയ്ക്കാന്‍ സഹായിക്കും. ചുരുങ്ങിയത് 10 ദിവസമെങ്കിലും ഇതാവര്‍ത്തിച്ചാല്‍ ഗുണമുണ്ടാകും.

രോഗങ്ങള്‍ക്കും

രോഗങ്ങള്‍ക്കും

വയര്‍ കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിലെ അമിതവണ്ണം തടയാനും കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ക്കും പ്രതിരോധശേഷിയ്ക്കുമെല്ലാം ഈ പാനീയം ഏറെ നല്ലതാണ്. ഇത് ദഹനത്തിനും ഏറെ ഗുണം ചെയ്യുന്ന ഒരു പാനീയമാണ്.

ഇഞ്ചിയും ജീരകവും

ഇഞ്ചിയും ജീരകവും

ഇഞ്ചിയും ജീരകവും മറ്റു പല വിധത്തിലും വയറും തടിയും കുറയ്ക്കാന്‍ ഉപയോഗിയ്ക്കാംഇഞ്ചി, തേന്‍ , കറുവാപ്പട്ട, തുളസി,ജീരകം

എന്നിവ കലര്‍ത്തിയ മിശ്രിതം ഇതിന് ഏറെ നല്ലതാണ്. ജീരകം, ഒരു കഷ്ണം ഇഞ്ചി ചതച്ചത്, 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടി, 10 തുളസിയില എന്നിവ ഒരുമിച്ചിട്ടു വെള്ളം തിളപ്പിയ്ക്കുക. ഇത് ഊറ്റിയെടുത്ത് 1 ടീസ്പൂണ്‍ തേനൊഴിച്ചു കുടിയ്ക്കുക. ഇത് ദിവസവും ചെയ്യുന്നതു ഗുണം ചെയ്യും.

ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ നാരങ്ങാനീരും തേനും

ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ നാരങ്ങാനീരും തേനും

ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ നാരങ്ങാനീരും തേനും ചേര്‍ത്തു കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

ഇഞ്ചിയും കുതിര്‍ത്ത എളളും

ഇഞ്ചിയും കുതിര്‍ത്ത എളളും

ഇഞ്ചിയും കുതിര്‍ത്ത എളളും ചേര്‍ത്തരച്ചോ അല്ലാതെയോ കഴിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് ചോറില്‍ ചേര്‍ത്തു വേണമെങ്കില്‍ കഴിയ്ക്കാം.

ഇഞ്ചി ചതച്ചതും ചുവന്ന മുളകു ചതച്ചതും

ഇഞ്ചി ചതച്ചതും ചുവന്ന മുളകു ചതച്ചതും

ഇഞ്ചി ചതച്ചതും ചുവന്ന മുളകു ചതച്ചതും കുരുമുളുകും ചേര്‍ത്തു ചൂടുവെളളവും ചേര്‍ത്ത് അര സ്പൂണ്‍ വീതം രാവിലെയും വൈകീട്ടും കഴിയ്ക്കുക. ഇതും ഗുണം ചെയ്യും.

 ചെറുനാരങ്ങ

ചെറുനാരങ്ങ

അരഗ്ലാസ് വെള്ളം, അര ചെറുനാരങ്ങ, 2 ടീസ്പൂണ്‍ ജീരകം എന്നിവയെടുക്കുക. രാത്രി ഈ വെള്ളത്തില്‍ ജീരകമിട്ടു വയ്ക്കുക. രാവിലെ ഈ വെള്ളം ജീരകമിട്ടു തിളപ്പിയ്ക്കുക. പിന്നീട് ഊറ്റിയെടുത്ത് ചെറുചൂടില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കാം. രണ്ടാഴ്ച അടുപ്പിച്ച് ഇതു ചെയ്താല്‍ വയറിലും തടിയ്ക്കും പ്രകടമായ കുറവുണ്ടാകും.

English summary

Reduce Belly Fat With Cumin Ginger Drink

Reduce Belly Fat With Cumin Ginger Drink, Read more to know about,