TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
രാത്രി കുക്കുമ്പര് ജ്യൂസ്;ബിപി പൂര്ണമായും മാറും
ആരോഗ്യത്തിനായും സൗന്ദര്യത്തിനായും കുക്കുമ്പര് ഉപയോഗിക്കുന്നവരാണ് നമ്മളില് പലരും. എന്നാല് ഇതിന്റെ യഥാര്ത്ഥ ആരോഗ്യ ഗുണങ്ങള് എന്താണെന്ന് പലര്ക്കും അറിയില്ല. ആരോഗ്യത്തിനും സൗന്ദര്യത്തിനും യാതൊരു വിധത്തിലുള്ള പാര്ശ്വഫലങ്ങളും കൂടാതെ ഉപയോഗിക്കാവുന്ന ഒന്നാണ് കുക്കുമ്പര്. വിറ്റാമിന് എ, സി എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ് കുക്കുമ്പര്. തടിയും വയറും കുറക്കാന് ശ്രമിക്കുന്നവരും ആരോഗ്യത്തിന്റെ കാര്യത്തില് അേേങ്ങയറ്റം ശ്രദ്ധിക്കുന്നവര്ക്കും യാതൊരു വിധത്തിലുള്ള പ്രശ്നവും കൂടാതെ കുക്കുമ്പര് ഉപയോഗിക്കാവുന്നതാണ്.
ഇളം ചൂടുള്ള നാരങ്ങ വെള്ളം, ആയുസ്സിന്റെ സൂത്രം
കുറഞ്ഞ ഫാറ്റ്, ഷുഗര് എന്നിവയും പ്രോട്ടീന് കലവറയും ആണ് കുക്കുമ്പര്. വെള്ളത്തിന്റെ അംശം കൂടുതലായതു കൊണ്ട് തന്നെ ജലാംശം കുറയുന്നത് കൊണ്ട് ശരീരത്തില് ഉണ്ടാവുന്ന പ്രശ്നങ്ങള്ക്കെല്ലാം പരിഹാരം കാണാന് സാധിക്കുന്നു. ഇത് ശരീരത്തെ എപ്പോഴും ഹൈഡ്രേറ്റ് ആക്കി നിര്ത്തുന്നു. തടി കുറക്കുകയല്ലാതെ തന്നെ ധാരാളം ആരോഗ്യ ഗുണങ്ങള് ശരീരത്തിനുണ്ട്. കുക്കുമ്പര് പച്ചക്കും കറിയായും ഉപയോഗിക്കാവുന്നതാണ്. യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇത് ഉപയോഗിക്കുന്നതിലൂടെ നിങ്ങള്ക്ക് ഉണ്ടാവുകയില്ല. എന്തൊക്കെയാണ് കുക്കുമ്പറിന്റെ ആരോഗ്യ ഗുണങ്ങള് എന്ന് നോക്കാം.
കൊഴുപ്പ് കുറക്കുന്നു
ശരീരത്തില് അമിതമായുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന് സഹായിക്കുന്നു കുക്കുമ്പര് ജ്യൂസ്. മാത്രമല്ല ഇത് എല്ലാ വിധത്തിലും ശരീരത്തിലെ ടോക്സിനെ പുറന്തള്ളി ആരോഗ്യം വര്ദ്ധിപ്പിക്കുന്നു. വയറ്റിലും പുറംഭാഗത്തും ഉള്ള കൊഴുപ്പിന് പരിഹാരം കാണാന് സഹായിക്കുന്നു കുക്കുമ്പര്.
നിര്ജ്ജലീകരണം തടയുന്നു
നിര്ജ്ജലീകരണം എന്ന പ്രശ്നം കൊണ്ട് കഷ്ടപ്പെടുന്നവര്ക്ക് നല്ലൊരു പ്രതിവിധിയാണ് കുക്കുമ്പര് ഇതില് 90 ശതമാനത്തിലധികം വെള്ളമാണ് എന്നത് തന്നെയാണ് കാരണം. ഇതിലുള്ള മിനറല് സാള്ട്ടും ശരീരത്തിലെ നിര്ജ്ജലീകരണം തടയുന്നതിന് സഹായിക്കുന്നു.
രക്തസമ്മര്ദ്ദം കുറക്കുന്നു
രക്തസമ്മര്ദ്ദം കുറക്കുന്ന കാര്യത്തിലും കുക്കുമ്പര് സഹായിക്കുന്നു. ഇതിലുള്ള ഫൈബര്,മിനറല് കണ്ടന്റ് എന്നിവയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. രക്തസമ്മര്ദ്ദം കുക്കുമ്പറിന്റെ സ്ഥിരമായ ഉപയോഗത്തിലൂടെ പെട്ടെന്ന് തന്നെ കുറക്കാന് സാധിക്കുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
മോണക്ക് ആരോഗ്യം
ദന്തപ്രശ്നങ്ങള് മാത്രമല്ല മോണസംബന്ധമായ പ്രശ്നങ്ങളും പലരിലും സാധാരണമാണ്. എന്നാല് ഇത്തരം പ്രശ്നങ്ങള്ക്ക് പരിഹാരം കാണാന് സഹായിക്കുന്നു കുക്കുമ്പര്. മോണകള്ക്ക് ആരോഗ്യവും സൗന്ദര്യവും നല്കുന്ന കാര്യത്തില് വളരെയധികം മുന്നിലാണ് കുക്കുമ്പര്.
തടി കുറക്കാന്
തടി കുറക്കാന് പെടാപാടു പെടുന്നവര്ക്ക് ഉത്തമ പരിഹാരമാണ് കുക്കുമ്പര്. ഇത് നിങ്ങളിലെ കലോറി കുറച്ച് ടോക്സിനെ പുറന്തള്ളി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. തടി കുറക്കാന് സഹായിക്കുന്നതിന് വളരെയധികം നല്ലതാണ് കുക്കുമ്പര്.
ക്യാന്സര് സാധ്യത കുറക്കുന്നു
ക്യാന്സര് ആര്ക്ക് എങ്ങനെ വരുമെന്ന് പറയാന് പറ്റില്ല. എന്നാല് ഒരാളില് ഇതിനുള്ള എല്ലാ സാധ്യതയും തള്ളിക്കളയാന് കുക്കുമ്പറിന്റെ സ്ഥിരമായ ഉപയോഗം സഹായിക്കുന്നു. ക്യാന്സര് കോശങ്ങളുടെ വളര്ച്ചയെ തുടക്കത്തില് തന്നെ ഇല്ലാതാക്കാന് ഇത് സഹായിക്കുന്നു.
നെഞ്ചെരിച്ചില് ഇല്ലാതാക്കുന്നു
നെഞ്ചെരിച്ചില് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു കുക്കുമ്പര്. ഇത് രക്തത്തിലെ പി എച്ച് നില കൃത്യമാക്കുന്നു. നെഞ്ചെരിച്ചിലിന് കാരണമാകുന്ന അമിത അസിഡിറ്റിയെ ഇല്ലാതാക്കി ആരോഗ്യം നല്കുന്നു.
കിഡ്നി പ്രശ്നങ്ങള്ക്ക് പരിഹാരം
കിഡ്നി സംബന്ധമായി നിങ്ങള്ക്കുണ്ടാവുന്ന പ്രശ്നങ്ങള്ക്കെല്ലാം പരിഹാരം കാണാന് സാധിക്കുന്നു കുക്കുമ്പര്. ഇത് കിഡ്നി രോഗങ്ങളില് നിന്നും കിഡ്നി സ്റ്റോണില് നിന്നും നിങ്ങളെ സംരക്ഷിക്കുന്നു.
ദഹനത്തിന് സഹായിക്കുന്നു
ദഹനസംബന്ധമായ പ്രശ്നങ്ങള് കൊണ്ട് വലയുന്നവര്ക്ക് ഉത്തമ പരിഹാരമാണ് കുക്കുമ്പര് ജ്യൂസ്. എത്ര വലിയ ദഹന പ്രശ്നമാണെങ്കിലും അതിനെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന് സഹായിക്കുന്നു കുക്കുമ്പര് ജ്യൂസ്.
ചര്മ്മത്തിന്റെ ആരോഗ്യം
ശാരീരികമായി മാത്രമല്ല സൗന്ദര്യപരമായും നിരവധി ആരോഗ്യ ഗുണങ്ങള് നിലനില്ക്കുന്ന ഒന്നാണ് കുക്കുമ്പര്. ഇത് ചര്മ്മത്തിലുള്ള ടോക്സിനെ പുറന്തള്ളി ആരോഗ്യമുള്ള ചര്മ്മത്തിന് സഹായിക്കുന്നു. ചര്മ്മത്തിന്റെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്ക്കും പരിഹാരം കാണാന് ഇത് മികച്ചതാണ്.