പെട്ടെന്നുണ്ടാകുന്ന തലവേദനക്ക് കാരണമിതാ

Posted By:
Subscribe to Boldsky

നിത്യ ജീവിതത്തില്‍ പെട്ടെന്ന് ഉണ്ടാവുന്ന ഒന്നാണ് തലവേദന. ഓരോരുത്തരിലും തലവേദന അനുഭവപ്പെടുന്നത് ഓരോ തരത്തിലാണ്. നിത്യ ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലും തലവേദന അനുഭവപ്പെടാറുണ്ട്. പെട്ടെന്നുള്ള തലവേദന തിരക്ക് പിടിച്ച ജീവിതത്തിന്റെ സമ്മാനമാണ്. ചിലരില്‍ വിശ്രമമില്ലായ്മയും തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. മനസ്സിനും ശരീരത്തിനും വിശ്രമം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഇത് ശരീരത്തിന് ലഭിച്ചില്ലെങ്കില്‍ അത് തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ഒരു സ്പൂണ്‍ തേന്‍ ഉള്ളി മിശ്രിതം ദിവസവും

തലവേദന എല്ലാവരിലും ഒരുപോലെ അല്ല ഉണ്ടാവുന്നത്. ഇത് പലപ്പോഴും മാറിയും മറിഞ്ഞും കൂടിയും കുറഞ്ഞും എല്ലാം ഉണ്ടാവുന്നു. പല വലിയ രോഗങ്ങള്‍ക്കും തുടക്കം പലപ്പോഴും തലവേദനയിലൂടെയായിരിക്കും. പല കാരണങ്ങള്‍ കൊണ്ടും തലവേദന ഉണ്ടാവും. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് ഇത്തരത്തില്‍ തലവേദന ഉണ്ടാക്കുന്നത് എന്ന് നോക്കാം. പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് നമുക്ക് തലവേദന ഉണ്ടാക്കാം.

വെള്ളം കുടിക്കാത്തത്

വെള്ളം കുടിക്കാത്തത്

തലവേദന ഇത് തന്നെയാണ് നിങ്ങളുടെ തലവേദനയുടെ പ്രധാന കാരണം. ഒരു ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കണം. കൃത്യമായി ആഹാരവും കഴിക്കണം. പ്രോട്ടീനും, കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. അല്ലെങ്കില്‍ അതൊരു പക്ഷേ വിട്ടുമാറാത്ത തലവേദനയിലേക്ക് നയിക്കുന്നു.

ഐസ്‌ക്രീം

ഐസ്‌ക്രീം

നാഡികള്‍ക്ക് പെട്ടെന്ന് തണുപ്പേല്‍ക്കുമ്പോള്‍ തലവേദനയുണ്ടാകും. ഐസ്‌ക്രീം അമിതമായി കഴിക്കുന്നവര്‍ക്ക് തലവേദന ഇടയ്ക്കിടെ അനുഭവപ്പെടാം. അതുകൊണ്ട് ഇടക്കിടക്ക് തലവേദനയുള്ളവര്‍ ഐസ്‌ക്രീം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.

 മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം തലവേദനയുടെ പ്രധാന കാരണമാണ്. വിശ്രമം ആരോഗ്യത്തിന് ആവശ്യമാണ്. ജോലിഭാരം ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഇത്തരം സമയം ശരീരത്തില്‍നിന്നും കോര്‍ട്ടിസോളിന്റെ അളവ് കുറയുന്നു. അപ്പോഴാണ് തലവേദനയുണ്ടാകുന്നത്. അതുകൊണ്ട് തലവേദന ഉള്ളവര്‍ കൃത്യമായ വിശ്രമം എടുക്കുക.

 ദഹനം കൃത്യമല്ലെങ്കില്‍

ദഹനം കൃത്യമല്ലെങ്കില്‍

കൃത്യമായ രീതിയില്‍ ദഹനപ്രക്രിയ നടന്നില്ലെങ്കിലും തലവേദന വരാം. ഭക്ഷണത്തിലെ പ്രശ്‌നങ്ങളാണ് വയറിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഭക്ഷണ കാര്യത്തിലും ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രമേ തലവേദന ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂ.

 വ്യായാമം

വ്യായാമം

ശരിയായ രീതിയില്‍ വ്യായാമം നടക്കുന്നില്ല. വ്യായാമം ചെയ്യാന്‍ മറന്നാല്‍ അത് തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് വ്യായാമം ചെയ്യാന്‍ ഒരു കാരണവശാലും മറക്കരുത്.

അലര്‍ജികള്‍

അലര്‍ജികള്‍

പല വിധത്തിലുള്ള അലര്‍ജികള്‍ തലവേദന ഉണ്ടാക്കുന്നു. കൃത്രിമമായി കളര്‍ ചേര്‍ത്ത വിഭവങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങല്‍, മുട്ട, ഗോതമ്പ്, ചീസ്, കഫീന്‍, പ്രൊസസ്ഡ് ആഹാരം എന്നിവയൊക്കെ അലര്‍ജിക്ക് കാരണമാകുന്നു.

വൃത്തിഹീനമായ ചുറ്റുപാട്

വൃത്തിഹീനമായ ചുറ്റുപാട്

വൃത്തിഹീനമായ ചുറ്റുപാടും നിങ്ങളില്‍ തലവേദനയുണ്ടാക്കാം. പുകവലി, പ്ലാസ്റ്റിക്, സുഗന്ധദ്രവ്യങ്ങള്‍, ക്ലോറിന്‍, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയൊക്കെ ശ്വസിക്കുന്നത് മൂലവും തലവേദനയുണ്ടാക്കുന്നു. ശുദ്ധമായ അന്തരീക്ഷത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കുക.

ഉറക്കം

ഉറക്കം

ശരിയായ രീതിയില്‍ ഉറക്കം കിട്ടിയില്ലെങ്കിലും തലവേദന അനുഭവപ്പെടാം. എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ് പറയുന്നത്. അതുകൊണ്ട് കൃത്യമായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്.

തുടര്‍ച്ചയായ ഇരിപ്പ്

തുടര്‍ച്ചയായ ഇരിപ്പ്

തുടര്‍ച്ചയായി ഇരുന്നാല്‍ അതും പലപ്പോഴും തലവേദന ഉണ്ടാക്കുന്നു. ഒരേയിരിപ്പ് ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് കഴുത്ത് വേദനയും തലവേദനയും ഉണ്ടാകാം. അതുകൊണ്ട് ദീര്‍ഘനേരം ഇരിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്.

മൈഗ്രേയ്ന്‍

മൈഗ്രേയ്ന്‍

മൈഗ്രേയ്ന്‍ പലപ്പോഴും കൂടിയ തലവേദനയാണ്. കണ്ണിന് മങ്ങലും ഛര്‍ദ്ദിയും മൈഗ്രേന്‍ ഉള്ളവര്‍ക്ക് അനുഭവപ്പെടാം. തലയുടെ ഒരു ഭാഗത്താണ് വേദന ഉണ്ടാകുക. പാരമ്പര്യമായും തലവേദന വരും.

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണിന്റെ ഏറ്റക്കുറച്ചില്‍ കൊണ്ടും തലവേദനയുണ്ടാകാം. നിങ്ങളുടെ ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കുറയുന്നതാണ് പ്രശ്‌നം. അടുത്തുള്ള ഡോക്ടറോട് ചോദിച്ച് ഇതിനുള്ള പരിഹാരങ്ങള്‍ അറിയുക.

പുകവലി

പുകവലി

പുകവലിയും തലവേദനയുണ്ടാക്കും. പുകയിലയിലുള്ള നിക്കോട്ടിന്‍ ആണ് തലച്ചോറിലെ രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉണ്ടാക്കുന്നത്. ഇത് കഠിനമായ തലവേദനയ്ക്ക് കാരണമാക്കുന്നു.

കാലാവസ്ഥ മാറ്റം

കാലാവസ്ഥ മാറ്റം

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും തലവേദനയുണ്ടാക്കാന്‍ കാരണമാകുന്നു. ചൂടുകാലമാണ് കൂടുതല്‍ പ്രശ്‌നം ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ തലവേദന വരാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

English summary

Reasons for a Sudden Headache

Millions of people are suffering from headache. Here are some reasons behind the headache, take a look.
Story first published: Sunday, January 28, 2018, 9:09 [IST]