നിങ്ങൾക്ക് സോറിയാസിസ് അല്ലെങ്കിൽ വരണ്ട ചർമ്മം ഉണ്ടോ?

Posted By: Jibi Deen
Subscribe to Boldsky

നിങ്ങൾക്ക് സോറിയാസിസ് അല്ലെങ്കിൽ വരണ്ട ചർമ്മം ഉണ്ടോ?

മഞ്ഞുകാലത്തു എല്ലാവരുടെയും ചർമ്മം കുറച്ചു വരണ്ടതായി കാണാം.എന്നാൽ മുഖത്തും കൈ കാലുകളിലുമെല്ലാം വരണ്ടതും ചൊറിയുന്നതുമായ ചർമ്മം ഉണ്ടെങ്കിൽ അവ വരളുന്നു കൊണ്ടല്ല.അത് സോറിയാസിസ് എന്ന അവസ്ഥയാണ്.ന്യൂയോർക്ക് സിറ്റിയിലെ ഡെര്മറ്റോളജിസ്റ്റ് ആയ ഗ്യാരി ഗോള്ടെൻബെർഗ് വരണ്ട ചർമ്മവും സോറിയാസിസും എങ്ങനെ തിരിച്ചറിയുമെന്ന് പറയുന്നു.കൂടാതെ രണ്ടു അവസ്ഥകളിലും എന്ത് ചെയ്യണമെന്നും പറയുന്നു.

pso

വരണ്ട ചർമ്മവും സോറിയാസിസും തമ്മിലുള്ള വ്യത്യാസം എന്താണ്?

ചർമ്മത്തിലെ കോശങ്ങൾക്ക് ജലാംശവും എണ്ണയുടെ അംശവും ഇല്ലെങ്കിൽ വരണ്ട ചർമ്മം ഉണ്ടാകും.ചർമ്മം വരണ്ടു ,ഇളകുന്നതും ,കട്ടിയുള്ളതും പൊളിഞ്ഞുപോകുന്നതും ആയിത്തീരും.ചർമ്മം ഇത്തരത്തിൽ വരണ്ടതാകുമ്പോൾ മോയിസ്ചറൈസറോ ഹൈഡ്രേറ്റിങ് ചികിത്സയോ ചെയ്തു പരിഹരിക്കാം.അങ്ങനെ ചർമ്മത്തിനുണ്ടാകുന്ന തടസ്സം നീങ്ങി ചർമ്മത്തിന് എണ്ണയും ജലാംശവും ലഭിക്കും.

pso

ചർമ്മം വരളാനുള്ള കാരണങ്ങൾ

തണുപ്പോ,ഹ്യൂമിഡിറ്റി ,അമിതമായി കഴുകുന്നത്,കൂടുതലായി ചർമ്മ സംരക്ഷണ വസ്തുക്കൾ ഉപയോഗിക്കുന്നത്,ചൂട് വെള്ളത്തിലെ കുളി,പരിസ്ഥിതിയിലെ മാറ്റങ്ങൾ,തണുത്ത കാറ്റ്,പോഷകക്കുറവ്,ജലാംശത്തിന്റെ കുറവ്,ആരോഗ്യ പ്രശ്നങ്ങൾ,തൈറോയിഡ് ഇവയെല്ലാം വരണ്ട ചർമ്മത്തിന് കാരണക്കാരാണ്

pso

അപ്പോൾ എന്താണ് സോറിയാസിസ്?

സോറിയാസിസ് വരണ്ട ചർമ്മം പോലെയല്ല.പുറമെയുള്ള കാരണങ്ങൾ കൊണ്ട് ഇതുണ്ടാകില്ല.ഇത് പ്രതിരോധ ശേഷിയിലെ തകരാറു കൊണ്ട് ഉണ്ടാകുന്ന രോഗമാണ്.പ്രമേഹം,വാതം,വിഷാദം തുടങ്ങിയവയോടൊപ്പവും സോറിയാസിസ് ഉണ്ടാകാം.നിങ്ങൾക്ക് സോറിയാസിസ് ഉണ്ടെങ്കിൽ നിങ്ങളുടെ പ്രതിരോധ സംവിധാനം ചർമ്മത്തിലേക്ക് തെറ്റായ സന്ദേശം എത്തിക്കും.കൂടുതൽ കോശങ്ങൾ ഉത്പാദിപ്പിക്കാൻ നിർദ്ദേശം നൽകും.എന്നാണ് അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി പറയുന്നത്.നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്ത് പറയുന്നത് സോറിയാസിസ് ജനിതക രോഗമാണ് എന്നാണ്.മൂന്നിൽ ഒന്ന് രോഗികളിലും ഏതെങ്കിലും ബന്ധുക്കൾക്ക് ഈ രോഗം ഉണ്ടായിരിക്കും

pso

ഗോൾഡൻ ബെർഗ് പറയുന്നത് പ്ലാക്ക് കൂടുതലായി കാണുന്ന അവസ്ഥയാണ് സാധാരണ സോറിയാസിസ്.ഇത് കോശങ്ങൾ കൂടുതലായി ഉണ്ടാകുന്നത് കൊണ്ടാണ് ഉണ്ടാകുന്നത്.ഇത് എവിടെ വേണമെങ്കിലും ഉണ്ടാകാം പ്രധാനമായും കൈമുട്ട്,കാല് ,പാദം എന്നിവിടങ്ങളിൽ ആണ് കാണുന്നത്.80 - 90 % രോഗികളിലും പ്ലാക്ക് കാണുന്നു.വരണ്ട ,പൊളിഞ്ഞ ചർമ്മം ആദ്യം സോറിയാസിസ് പോലെ കാണപ്പെടും.പ്ലാക്ക് പിന്നീട് വെള്ള - സിൽവർ നിറത്തിൽ ഉണ്ടാകുന്നു.ഗോൾഡെൻബെർഗ് പറയുന്നത് ഇവ കഠിനമായ ചൊറിച്ചിലോടെ ആദ്യം വരുന്നു.ഇതാണ് സോറിയാസിസ് രോഗികളുടെ പ്രധാന പ്രശ്നം.

pso

വരണ്ട ചർമ്മം എങ്ങനെ ചികിത്സിക്കാം

ഗോൾഡൻ ബെർഗ് പറയുന്നത് തുല്യമായി വരാതെ നോക്കുകയും ചികിത്സയും ഇതിന് ആവശ്യമാണ്.സെറാമിഡുകൾ അടങ്ങിയ മോയ്സ്ച്ചുറൈസര് പുരട്ടുന്നത് ചർമ്മത്തിലെ തടസ്സങ്ങൾ ഒരു പരിധിവരെ തടയും. മോയ്സ്ച്ചുറൈസര് ചർമ്മം കൂടുതൽ ആഗീരണം ചെയ്യുമ്പോൾ നനവുള്ളതായിത്തീരും.ചെറു ചൂട് വെള്ളത്തിൽ 7 മിനിറ്റിനുള്ളിൽ കുളിക്കുക, ചർമ്മത്തിന് പ്രശ്നം ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ ഉപേക്ഷിക്കുക.റെറ്റിനോൾ,ഗ്ലൈക്കോളിക് ആസിഡ്,ആസ്ട്രിജന്റ് എന്നിവ കൂടുതൽ വരൾച്ച ഉണ്ടാക്കും.ഹ്യൂമിഡിഫയർ വച്ച് ഉറങ്ങുക.

pso

വരണ്ട ചർമ്മം തടയാനുള്ള വഴികൾ ;സോറിയാസിസ് എങ്ങനെ ചികിത്സിക്കാം

ഗോൾഡൻ ബെർഗ് പറയുന്നത് സോറിയാസിസ് ചികിത്സിച്ചു ഭേദമാക്കാൻ പറ്റില്ല.ഇതിന്റെ ലക്ഷണങ്ങൾ നീക്കാൻ കഴിയും.സോറിയാസിസ് ചികിത്സിക്കാൻ ആദ്യം ഇൻഫ്ളമേഷൻ കുറയ്ക്കുക.നിങ്ങളുടെ ഡര്മറ്റോളജിസ്റ്റ് സ്റ്റിറോയിഡ് ക്രീം ഇതിനായി നിങ്ങൾക്ക് നൽകും.കൂടുതൽ രൂക്ഷമായ സോറിയാസിസിന് മരുന്നും ഇൻജക്ഷനും ആവശ്യമായി വരും.നിങ്ങളുടെ അവസ്ഥയ്ക്ക് അനുയോജ്യമായ ചികിത്സയ്ക്ക് നിങ്ങളുടെ ഡെര്മറ്റോളജിസ്റ്റിനെ സമീപിക്കുക.

ആന്റി ഇൻഫ്ളമേറ്ററി ഭക്ഷണ ക്രമീകരണം അതായത് ഗ്ലൂട്ടൻ ഇല്ലാത്തത് കഴിക്കുന്നത് വഴി പല രോഗികളുടെയും ചർമ്മത്തിന് മാറ്റം ഉണ്ടാകാറുണ്ട് എന്നാണ് ഗോൾഡൻ ബെർഗ് പറയുന്നത്.നാഷണൽ ഫൗണ്ടേഷൻ ഓഫ് സോറിയാസിസ് പറയുന്നത് ഒമേഗ 3 ഫാറ്റി ആസിഡ് (നട്സ്,വിത്തുകൾ ,മത്സ്യം എന്നിവയിൽ അടങ്ങിയിട്ടുണ്ട് )കഴിക്കുന്നത് ഇൻഫ്ളമേഷൻ കുറയ്ക്കും എന്നാണ്.കൂടാതെ വിറ്റാമിൻ ഡി അടങ്ങിയ പാൽ,മറ്റു ഉത്പന്നങ്ങൾ,ഓറഞ്ച്,മുട്ടയുടെ മഞ്ഞ,തൈര് എന്നിവ പ്ലാക്ക് ഉണ്ടാകുന്നത് കുറയ്ക്കും.

English summary

Psoriasis: Causes and Remedies

A chronic skin condition caused by an overactive immune system, psoriasis: Facts, Causes, Remedies is here.
Story first published: Sunday, March 18, 2018, 8:00 [IST]