For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണിലെ ലേസർ ശസ്ത്രക്രീയയുടെ ഗുണങ്ങളും ദോഷങ്ങളും

|

ലേസർ ശസ്ത്രക്രീയയ്ടെ ഏറ്റവും പ്രധാന ഗുണം കണ്ണട ധരിക്കേണ്ട കാര്യമില്ല എന്നത് തന്നെ.നിങ്ങൾ വീട്ടിൽ മറന്നു വച്ച കണ്ണട തേടേണ്ടതില്ല.കുടുംബ ഫോട്ടോകളിലും കണ്ണട കാണേണ്ടി വരില്ല.

J

വിവാഹം പോലുള്ള വലിയ ചടങ്ങുകളിൽ നിങ്ങളെ കണ്ണട ബുദ്ധിമുട്ടിക്കില്ല.ലേസർ ശസ്ത്രക്രീയ നിങ്ങളെ കൂടുതൽ വ്യക്തതയോടെ കാണാൻ സഹായിക്കും.

ലേസർ ഐ ശസ്ത്രക്രീയ വളരെ ഗുണകരമാണ്

ലേസർ ഐ ശസ്ത്രക്രീയ വളരെ ഗുണകരമാണ്

നിങ്ങൾക്ക് ആക്റ്റീവ് ആയ ജീവിതചര്യയാണ് ഉള്ളതെങ്കിൽ ലേസർ ഐ ശസ്ത്രക്രീയ വളരെ ഗുണകരമാണ്. നിങ്ങളുടെ സ്പോർട്സ് ആസ്വദിക്കാൻ സഹായിക്കുകയും ചെയ്യും.

നിങ്ങൾ നീന്തൽ ആസ്വദിക്കുന്ന വ്യക്തിയാണെങ്കിലോ,റഗ്‌ബി അല്ലെങ്കിൽ ജിമ്മിൽ പോകുമ്പോഴോ കോൺടാക്ട് ലെൻസോ കണ്ണടയോ അത്ര അനുയോജ്യമാകുകയില്ല.ചില സ്പോർട്സിൽ കണ്ണടകൾ അനുവദിക്കുകയുമില്ല.കൂടാതെ നിങ്ങൾ എവിടെയെങ്കിലും പോകുമ്പോൾ ക്ലൻസിങ് സൊലൂഷൻ ഉപയോഗിച്ച് അതിനെ വൃത്തിയാക്കുകയും വേണം..അപ്പോൾ നിങ്ങളുടെ പ്രീയപ്പെട്ട കളിയിലേക്ക് വേഗത്തിൽ തിരിച്ചുവരാനാകും.

 കോണ്ടാക്ട് ലെൻസിന്റെ റിസ്‌ക്കിനെപ്പറ്റി ആകുലപ്പെടേണ്ടതില്ല.

കോണ്ടാക്ട് ലെൻസിന്റെ റിസ്‌ക്കിനെപ്പറ്റി ആകുലപ്പെടേണ്ടതില്ല.

കോണ്ടാക്ട് ലെൻസ് ധരിക്കുമ്പോൾ പല ദൂഷ്യഫലങ്ങളും ഉണ്ടാകാറുണ്ട്.ഇത് കണ്ണിൽ കെരാറ്റിറ്റിസ് പോലുള്ള അണുബാധകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.നിങ്ങൾ പതിവായി കോണ്ടാക്ട് ലെൻസ് ഉപയോഗിക്കുന്നുവെങ്കിൽ കണ്ണിന് റിസ്ക് കൂടുതൽ ആണ്.

നിങ്ങൾ ഇത് വൃത്തിയാക്കാനായി കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.ലേസർ ഐ സർജറി ഒരു സ്ഥിരമായ പരിഹാരമാണ്.അതുകൊണ്ട് തന്നെ ഒരിക്കൽ നിങ്ങളുടെ കാഴച ശരിയായാൽ കോണ്ടാക്ട് ലെൻസിന്റെ റിസ്കിനെപ്പറ്റി പിന്നീട് ചിന്തിക്കേണ്ടി വരില്ല.

 കൂടുതൽ ചികിത്സയ്ക്കായി പണം ചെലവഴിക്കേണ്ടിയും വരില്ല.

കൂടുതൽ ചികിത്സയ്ക്കായി പണം ചെലവഴിക്കേണ്ടിയും വരില്ല.

നിങ്ങൾ കണ്ണട അല്ലെങ്കിൽ കോണ്ടാക്ട് ലെന്സ് ഉപയോഗിക്കുന്നുവെങ്കിൽ സ്ഥിരമായി കണ്ണ്,ലെൻസ്,ഫ്രെയിം എന്നിവയുടെ പരിശോധനകൾ ജീവിതകാലം മുഴുവൻ ചെയ്യേണ്ടി വരും.

ഇത് സാമ്പത്തികമായി മാത്രമല്ല നിങ്ങളുടെ സമയവും നഷ്ടപ്പെടുത്തും.നിങ്ങൾ ലേസർ ശസ്ത്രക്രീയ ചെയ്യുകയാണെങ്കിൽ നിശ്ചിത തുകയ്ക്ക് സ്ഥിരമായ ഒരു പരിഹാരം ലഭ്യമാണ്.

 വേഗത്തിൽ ഫലം ലഭിക്കും

വേഗത്തിൽ ഫലം ലഭിക്കും

നിങ്ങൾ ചെയുന്ന ചികിത്സയ്ക്ക് അനുസരിച്ചു ലേസർ ചികിത്സ ഒരു കണ്ണിന് 15 മിനിറ്റ് വരെ സമയം എടുക്കും.ആ ദിവസം തന്നെ നിങ്ങൾക്ക് വീട്ടിൽ പോകാവുന്നതാണ്.ആദ്യ 24 മണിക്കൂറുകൾക്കുള്ളിൽ തന്നെ ഫലം കണ്ടു തുടങ്ങും.ഒരു ആഴച്ചയോടൊത്തു നിങ്ങളുടെ കണ്ണിന്റെ കാഴ്ച്ചശക്തി ഏതാണ്ട് പൂർണ്ണമായും തിരിച്ചു ലഭിക്കും.

ഒരു സ്ഥിരം സംവിധാനം

ഗ്ലാസും കോണ്ടാക്ട് ലെൻസിനേക്കാളും ലേസർ സർജറി ഒരു സ്ഥിരം ചികിത്സയും നീണ്ടു നിൽക്കുന്ന ഫലം നൽകുന്നതുമാണ്.അതിനാൽ കാഴചയ്ക്കായി ഇപ്പോൾ ചെലവഴിച്ചാൽ ജീവിതകാലം മുഴുവൻ നല്ല കാഴച ലഭിക്കും.

വേദന ഇല്ലാത്ത സർജറി

പലരും ലേസർ വേദനാജനകമെന്ന് കരുതുന്നു.എന്നാൽ ഇത് ഒട്ടും വേദനയില്ലാത്തതും സർജൻ ലേസർ ചെയ്യുന്നതിന് മുൻപ് അനസ്‌തെറ്റിക് ഐ ഡ്രോപ്പ് കണ്ണിൽ ഒഴിക്കും.സർജറിക്ക് ശേഷം നിങ്ങൾക്ക് ചെറിയ അസ്വസ്ഥതകൾ ഉണ്ടാകുമെങ്കിലും അവ വേഗം തന്നെ മാറുന്നവയും ആണ്.

 ദൂഷ്യവശങ്ങൾ; വലിയ നിക്ഷേപം

ദൂഷ്യവശങ്ങൾ; വലിയ നിക്ഷേപം

പലർക്കും ഇത് ചെലവേറിയതാണ്.ലേസർ സർജറിക്ക് കുറച്ചധികം പണം ചെലവാകും.മാസം പണം അടച്ചും എല്ലാവര്ക്കും ഇത് സ്വീകാര്യമാക്കാം.10 അല്ലെങ്കിൽ 20 %പണം ഡെപ്പോസിറ് ചെയ്ത ശേഷം അടയ്ക്കാവുനന്തും,ഡെപ്പോസിറ് ഇല്ലാത്തതും,4 വര്ഷം കൊണ്ട് അടയ്ക്കാവുന്നതുമായ രീതികൾ ഉണ്ട്.പലതും പലിശ രഹിത വായ്പകളാണ്.

സർജറിക്കായി ഏതാനും ദിവസം നിങ്ങൾ ജോലിയിൽ നിന്നും വിട്ടുനിൽക്കേണ്ടതുണ്ട്.ലേസർ വളരെ എളുപ്പത്തിൽ കഴിയുകയും അന്നേ ദിവസം തന്നെ നിങ്ങൾക്ക് വീട്ടിൽ പോകാനും കഴിയും.എന്നാൽ ഇവ നന്നായി സുഖപ്പെടുവാൻ ഏതാനും നാളുകൾ ജോലിയിൽ നിന്നും വിട്ടുനിൽക്കേണ്ടതുണ്ട്.നിങ്ങളുടെ ജോലിയുടെ സ്വഭാവം അനുസരിച്ചു നിങ്ങൾക്ക് ജോലിയിൽ നിന്നും വിട്ടുനിൽക്കാവുന്നതാണ്.നിങ്ങളുടെ സർജൻ അതിനു വേണ്ട ഉപദേശം നിങ്ങൾക്ക് നൽകും.

ഇതൊരു അത്ഭുത സൗഖ്യം അല്ല

ലേസർ ഐ സർജറി അത്ഭുതകരമാം വിധം നിങ്ങളുടെ കാഴച മെച്ചപ്പെടുത്തുന്നു.എന്നാൽ എപ്പോഴും അത്ഭുതങ്ങൾ പ്രതീക്ഷിക്കരുത്.ചിലപ്പോൾ കണ്ണട ഉപയോഗിക്കുമ്പോഴും പെട്ടെന്ന് കാഴച മെച്ചപ്പെടുന്നതായി കാണാം.സർജറിക്ക് മുൻപേ നിങ്ങളുടെ പ്രതീക്ഷകൾ ഡോക്ടറുമായി പങ്കുവയ്ക്കുക.

ചിലപ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകാം

ലേസർ സർജറിക്ക് ചിലപ്പോൾ പാർശ്വ ഫലങ്ങൾ ഉണ്ടാകാം.ഉദാഹരണത്തിന് ചികിത്സയ്ക്ക് ശേഷം കണ്ണ് വരണ്ടതായി തോന്നാം,ഇത് പെട്ടെന്ന് തന്നെ സുഖപ്പെടും.നിങ്ങളുടെ സർജൻ ഇതെല്ലാം പരിഹരിക്കാനുള്ള മരുന്നുകൾ നൽകും.ചിലപ്പോൾ ഗ്ലയറോ ഹാലോ എഫക്ടോ ഉണ്ടാകാം.ഇത് ചികിത്സയ്ക്ക് ശേഷം ആദ്യ മാസം തന്നെ സുഖപ്പെടും.ആദ്യ മൂന്നു മാസം കഴിയുമ്പോൾ കൂടുതൽ മെച്ചപ്പെടുന്നതായി കാണാം.മറ്റെന്തെങ്കിലും പാർശ്വഫലങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.

 ചില അപകടങ്ങൾ

ചില അപകടങ്ങൾ

വളരെ അപൂർവമായി മാത്രമേ ലേസർ സർജറിയിൽ അപകടങ്ങൾ ഉണ്ടാകുകയുള്ളൂ.ഇത് മറ്റൊരു സർജറി കൊണ്ട് സുഖപ്പെടുത്താവുന്നതാണ്.അതിനാൽ നല്ല ആശുപത്രിയിൽ മികച്ച സർജനെ സമീപിക്കാൻ ശ്രമിക്കുക.

അടുത്ത ഘട്ടം

നിങ്ങൾ ലേസർ സർജറിയുടെ ഗുണ ദോഷങ്ങൾ നന്നായി മനസ്സിലാക്കിയ ശേഷം നിങ്ങൾക്ക് യോജിച്ച മാർഗ്ഗം സ്വീകരിക്കുക.

English summary

pros and cons of laser treatment

here are the pros and cons of laser eye surgery
Story first published: Thursday, August 23, 2018, 18:02 [IST]
X
Desktop Bottom Promotion