ആണ്‍കരുത്തിന് അശ്വഗന്ധ പാലിലും നെയ്യിലും

Posted By:
Subscribe to Boldsky

അശ്വഗന്ധ അഥവാ അമുക്കുരം ആയുര്‍വേദത്തിലെ ഒരു പ്രധാന മരുന്നാണ്. പല അസുഖങ്ങള്‍ക്കും ഉപയോഗിയ്ക്കുന്ന ഒരു മരുന്നാണിത്. ഇന്ത്യന്‍ ജിന്‍സെംഗ് എന്നറിയപ്പെടുന്ന ഇതവൈദ്യശാസ്ത്രത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു മരുന്നാണ്

.ഇതിനു മലയാളത്തിൽ' അമുക്കരം' എന്ന് പറയും' കുതിരയുടെ ഗന്ധം' അഥവാ' ഒഡർ ഓഫ് ഹോർസ്'' എന്നും ഇതിനു പേരുണ്ട്.ഒരു സർവരോഗനിവാരിണിയായ ഈ ഔഷധം രോഗങ്ങളെ ചെറുക്കുക മാത്രമല്ല ചെയ്യുന്നത് .ബലഹീനമായ ശരീരത്തെ ,പോഷിപ്പിക്കുവാനും എല്ലുകളെ ശക്തമാക്കാനും ഇതിനു കഴിയും.

ഒരാഴ്ചയില്‍ വെളുക്കാം, തൈര് മാജിക്

ശരീരത്തിലെ വാതപിത്തങ്ങളെ സമതുലിതാവസ്ഥയിൽ നിലനിർത്തുവാൻ സഹായിക്കുന്ന ഈ ഔഷധം രോഗപ്രതിരോധത്തിനു മാത്രമല്ല പ്രത്യുത ശ്വാസകോശരോഗങ്ങൾക്കും കൺകണ്ട ഔഷധമാണ് .

അശ്വഗന്ധ പ്രധാനമായും പുരുഷന്മാര്‍ക്ക് സെക്‌സ് കഴിവുകള്‍ നല്‍കുന്ന ഒരു മരുന്നെന്നാണ് പൊതുവെ പറയപ്പെടുന്നത്.

അശ്വഗന്ധ പാലില്‍ കലക്കി കുടിയ്ക്കാം. ഇതു കുടിയ്ക്കുന്നതു കൊണ്ട് പുരുഷന്മാര്‍ക്ക് സെക്‌സ് ഗുണങ്ങള്‍ മാത്രമല്ല, മറ്റു പല ഗുണങ്ങളുമുണ്ട്. നല്ലൊരു മരുന്നാണ് ഇതെന്നു ചുരുക്കും.

അശ്വഗന്ധ ഏതെല്ലാം രീതിയില്‍ ഉപയോഗിയ്ക്കാമെന്നു നോക്കൂ,

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനുളള നല്ലൊരു വഴിയാണ് അശ്വഗന്ധ. ഇതിന്റെ ആന്റിഇന്‍ഫഌമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് സഹായിക്കുന്നത്. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സറിനെതിരെയുളള നല്ലൊരു മരുന്നാണ് അശ്വഗന്ധ. പ്രത്യേകിച്ചും ബ്രെസ്റ്റ്, ലംഗ്‌സ്, ഒവേറിയന്‍, ബ്രെയിന്‍ ക്യാന്‍സറുകള്‍ തടയാന്‍. ഇത് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയും.

ഉദ്ധാരണ പ്രശ്‌നത്തിനുള്ള നല്ലൊരു മരുന്നാണ്

ഉദ്ധാരണ പ്രശ്‌നത്തിനുള്ള നല്ലൊരു മരുന്നാണ്

പുരുഷന്മാരിലെ ഉദ്ധാരണക്കുറവിനുള്ള നല്ലൊരു പരിഹാരമാണ് ഇത്. ബീജഗുണം വര്‍ദ്ധിപ്പിയ്ക്കാനും ഇതു നല്ലതാണ്. പാലില്‍ അമുക്കുരം ചേര്‍ത്തു കഴിച്ചാല്‍ മതിഅശ്വഗന്ധയിലെ നൈട്രിക് ഓക്‌സൈഡ് പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്‌നത്തിനുള്ള നല്ലൊരു മരുന്നാണ്.

ഉദ്ധാരണത്തിന് ഇങ്ങനെ കഴിയ്ക്കണം

ഉദ്ധാരണത്തിന് ഇങ്ങനെ കഴിയ്ക്കണം

അശ്വഗന്ധ പൊടി വാങ്ങാന്‍ ലഭിയ്ക്കും. ഇത് 1 ടീസ്പൂണ്‍ അര ടീസ്പൂണ്‍ നെയ്യില്‍ കലക്കി പേസ്റ്റാക്കി 1 കപ്പു പാലില്‍ കലര്‍ത്തി കുടിയ്ക്കാംഒരു മാസം പ്രാതലിനു മുന്‍പായി ഇതു കുടിയ്ക്കാം. പ്രയോജനം ലഭിയ്ക്കും. ഇംപൊട്ടന്‍സി അഥവാ ലൈംഗികശേഷിക്കുറവിന് അര ടീസ്പൂണ്‍ അശ്വഗന്ധ അര ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്തിളക്കി ഇത് 1 കപ്പു ചൂടുപാലില്‍ കലക്കി കുടിയ്ക്കാം. 1 മാസം ഇതാവര്‍ത്തിയ്ക്കാം.

സെക്‌സ് താല്‍പര്യം കുറവെങ്കില്‍, ശീഘ്രസ്ഖലനം, ഉദ്ധാരണക്കുറവ് എന്നിവയ്ക്ക് 1 ടീസ്പൂണ്‍ അശ്വഗന്ധ 1 ടീസ്പൂണ്‍ തേനുമായി കലര്‍ത്തി കഴിയ്ക്കാംഅശ്വഗന്ധയുടെ മുഴുവന്‍ ഗുണവും ലഭിയ്ക്കണമെങ്കില്‍ ഒരു മാസമെങ്കിലും അടുപ്പിച്ചു കഴിയ്‌ക്കേണ്ടി വരും. 40-45 വയസു പ്രായമെങ്കില്‍ 3 മാസം വരെ ഇതു കഴിയ്‌ക്കേണ്ടി വരും.

സ്‌ട്രെസ്

സ്‌ട്രെസ്

കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉല്‍പാദനം കുറയ്ക്കാന്‍ അശ്വഗന്ധ ഏറെ നല്ലതാണ്. ഇതുകൊണ്ടുതന്നെ സ്‌ട്രെസ് പോലുള്ള അവസ്ഥകള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്

ഡിപ്രഷന്‍, ഉത്കണ്ഠ

ഡിപ്രഷന്‍, ഉത്കണ്ഠ

ഡിപ്രഷന്‍, ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് അശ്വഗന്ധ. ഹോര്‍മോണ്‍ ബാലന്‍സിനെ നിയന്ത്രിയ്ക്കുന്നതുതന്നെ കാരണം.

തൈറോയ്ഡ്

തൈറോയ്ഡ്

ഇന്നത്തെക്കാലത്ത് പൊതുവായി കണ്ടുവരുന്ന തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കും അശ്വഗന്ധ നല്ലൊരു മരുന്നാണെന്നു തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും ഹൈപ്പര്‍തൈറോയ്ഡിന്. ഇതിന്റ വേരു സ്ഥിരമായി പാലിലോ മറ്റോ ചേര്‍ത്തു കഴിയ്ക്കുന്നത് തൈറോയ്ഡ് ഹോര്‍മോണ്‍ അമിതമായ പുറപ്പെടുവിയ്ക്കുന്നതു തടയും.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു മരുന്നാണ് ഇത്. ശരീരത്തിലെ ശ്വേതാണുക്കള്‍, രക്താണുക്കള്‍, പ്ലേറ്റ്‌ലെറ്റുകള്‍ എന്നിവയുടെ ബാലന്‍സ് കൃത്യമായി നില നിര്‍ത്താന്‍ സഹായിക്കുന്നു.

മസിലുകളുടെ ഉറപ്പിനും ശക്തിയ്ക്കും

മസിലുകളുടെ ഉറപ്പിനും ശക്തിയ്ക്കും

മസിലുകളുടെ ഉറപ്പിനും ശക്തിയ്ക്കും വളര്‍ച്ചയ്ക്കുമുള്ള നല്ലൊരു വഴിയാണ് അശ്വഗന്ധ. ഇത് ദിവസവും 750-1250 മില്ലീഗ്രാം വരെ കഴിയ്ക്കുന്നത് മസിലുകളുടെ വളര്‍ച്ചയ്ക്കു സഹായിക്കും.

അണുബാധ

അണുബാധ

ബാക്ടീരിയകള്‍ക്കെതിരായി പ്രവര്‍ത്തിയ്ക്കാന്‍ കഴിയുന്ന ഒന്നാണ് അശ്വഗന്ധ. ഇത് വയറ്റിലും മൂത്രാശസംബന്ധമായും ശ്വാസകോശസംബന്ധമായും ഉണ്ടാകുന്ന എല്ലാ അണുബാധകളും തടയുന്നു.

ഉറക്കക്കുറവിനുള്ള നല്ലൊരു മരുന്നാണിത്

ഉറക്കക്കുറവിനുള്ള നല്ലൊരു മരുന്നാണിത്

ഉറക്കക്കുറവിനുള്ള നല്ലൊരു മരുന്നാണിത്. കിടക്കാന്‍ നേരം ഇത് പാലില്‍ കലര്‍ത്തി കുടിയ്ക്കുന്നതു ഗുണം ചെയ്യും.

വിളര്‍ച്ച

വിളര്‍ച്ച

ശരീരത്തിന്റെ വിളര്‍ച്ച മാറ്റാന്‍ ഇത് ഏറെ നല്ലതാണ്. ഇത് രക്താണുക്കളുടെ ഉല്‍പാദനത്തിന് സഹായിക്കുന്ന പ്രക്രിയയെ സഹായിച്ചാണ് ഈ ഗുണം നല്‍കുന്നത്.

ക്ഷീണം

ക്ഷീണം

അഡ്രിനാലിന്‍ പ്രവര്‍ത്തനങ്ങളെ സഹായിച്ച് ഹോര്‍മോണ്‍ ഉല്‍പാദനം കൃത്യമായി നടക്കാന്‍ അശ്വഗന്ധ ഏറെ നല്ലതാണ്.ഇതുവഴി ക്ഷീണവും തളര്‍ച്ചയുമെല്ലാം മാറ്റാം.

English summary

Powerful Health Benefits Of Ashwagandha

Powerful Health Benefits Of Ashwagandha, read more to know about,