ജീരകം വറുത്ത് പൊടിച്ച് കഴിക്കാം, കരള്‍ പുത്തനാവും

Posted By:
Subscribe to Boldsky

കരളിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നു. പലപ്പോഴും കൃത്യമായ രോഗ നിര്‍ണയം നടത്താന്‍ സാധിക്കാത്തത് രോഗാവസ്ഥ ഗുരുതരമാക്കുന്നതിന് കാരണമാകുന്നു. കൃത്യമായ രോഗനിര്‍ണയം കൃത്യമായ സമയത്ത് നടത്തിയാല്‍ ജീവന് യാതൊരു തരത്തിലുള്ള പ്രശ്‌നവും ഉണ്ടാവില്ലെന്ന് മാത്രമല്ല ഇത് എല്ലാ അര്‍ത്ഥത്തിലും കരളിനെ പുതുപുത്തനാക്കുകയും ചെയ്യുന്നു. കരള്‍ രോഗമുള്ളവര്‍ക്കും കരളില്‍ എന്തെങ്കിലും തരത്തില്‍ പ്രശ്‌നമുണ്ടെന്ന് തോന്നുന്നവര്‍ക്കും ആയുര്‍വ്വേദ പ്രകാരം ചില കാര്യങ്ങള്‍ ശീലമാക്കാം.

സാധാരണയായി കരളില്‍ അല്‍പം കൊഴുപ്പ് ഉണ്ടാവാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ അത് ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഈ അവസ്ഥയില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ശരീരത്തിനുണ്ടാവുന്നു. കരളിന്റെ ഭാരത്തേക്കാള്‍ പത്ത് ശതമാനത്തിലധികം കൊഴുപ്പ് കരളില്‍ ഉണ്ടാവുമ്പോഴാണ് പലപ്പോഴും ഫാറ്റി ലിവര്‍ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. കരളിലെ കോശങ്ങള്‍ നശിക്കുന്നതിന് ഇത് കാരണമാകുന്നു.

ക്യാന്‍സറിനെ തോല്‍പ്പിക്കാന്‍ ഇവ ഒരു മാസം

പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ടും കരളിന്റെ ആരോഗ്യം നശിക്കുന്നു. മദ്യപാനം തന്നെയാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ മദ്യപിക്കാത്തവരിലും പലപ്പോഴും ഫാറ്റിലിവര്‍ അല്ലെങ്കില്‍ കരളുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും ഉണ്ടാവുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പക്ഷേ രോഗാവസ്ഥ ഗുരുതരമായാല്‍ അത് ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം എന്ന് നോക്കാം.

ജീരകം വറുത്തത്

ജീരകം വറുത്തത്

ഒരു സ്പൂണ്‍ ജീരകം വറുത്ത് പൊടിച്ചത്, അല്‍പം അയമോദകം മിക്‌സ് ചെയ്ത് പൊടിച്ചെടുക്കുക ഒരു നുള്ള് ഉപ്പ് ചേര്‍ക്കേണ്ടതാണ്. ഇത് ദിവസവും രണ്ട് നേരം വെള്ളം ചേര്‍ത്ത് കഴിക്കണം. ഇത് കരളിനെ ശുദ്ധമാക്കുകയും കരള്‍ രോഗമെന്ന വില്ലനില്‍ നിന്ന് പരിഹാരം നല്‍കുകയും ചെയ്യുന്നു.

 ഇരട്ടി മധുരം

ഇരട്ടി മധുരം

ഇരട്ടി മധുരം ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ്.ഒരു സ്പൂണ്‍ ഇരട്ടി മധുരത്തില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് കഴിക്കുക. ഇതും ദിവസവും രണ്ട് നേരം കഴിക്കാവുന്നതാണ്. എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും മാറ്റി കരളിനെ സ്മാര്‍ട്ടാക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

കരളിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെറും വയറ്റില്‍ ദിവസവും രണ്ട് അല്ലി വെളുത്തുള്ളി പച്ചക്കോ വേവിച്ചോ കഴിക്കുക. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നു കൂടാതെ കരള്‍ ക്ലീനാക്കുകയും ചെയ്യുന്നു.

മോരില്‍ ജീരകം

മോരില്‍ ജീരകം

ഒരു ഗ്ലാസ്സ് മോരില്‍ അല്‍പം ജീരകം പൊടിച്ച് മിക്‌സ് ചെയ്ത് കഴിക്കുക. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല കരളിനെ സ്ട്രോംങ് ആക്കുകയും ചെയ്യുന്നു.

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം

നമ്മള്‍ സാധാരണ കഴിക്കുന്ന നാരങ്ങ വെള്ളം എല്ലാ അര്‍ത്ഥത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഒരു പകുതി നാരങ്ങ പിഴിഞ്ഞ് ഇതില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് വെള്ളമൊഴിച്ച് ദിവസവും രണ്ട് നേരം കുടിക്കാം. ഇത് കരളിനെ രോഗത്തില്‍ നിന്ന് രക്ഷിക്കുന്നു.

കാരറ്റും ചീരയും

കാരറ്റും ചീരയും

കാരറ്റും ചീരയും മിക്‌സ് ചെയത് ജ്യൂസ് അടിച്ച് കഴിക്കുന്നത് ഇത്തരത്തില്‍ കരളിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ദിവസവും രണ്ട് നേരവും ഇത് ശീലമാക്കുക. എല്ലാ വിധത്തിലും കരളിന്റെ ആരോഗ്യത്തിന് മികച്ച ഗുണങ്ങളാണ് ഇത് നല്‍കുന്നത്.

പപ്പായ കുരു

പപ്പായ കുരു

പപ്പായ കുരു ആയുര്‍വ്വേദമനുസരിച്ച് പപ്പായ കുരുവിന് സിറോസിസ് മാറ്റാനുള്ള കഴിവുണ്ട്. പപ്പായ കുരു ജ്യൂസ് ആക്കി അല്‍പം നാരങ്ങ നീരില്‍ മിക്‌സ് ചെയ്ത് ഒരു മാസം രണ്ട് നേരം കഴിയ്ക്കാം. ഇത് കരളിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.

 കയ്യോന്നി

കയ്യോന്നി

കയ്യോന്നിയും ലിവര്‍ സിറോസിസ് മാറ്റാനുള്ള നല്ലൊരു പരിഹാരമാണ്. ഒരു ടീസ്പൂണ്‍ കയ്യോന്നിയുടെ നീര് തേനില്‍ ചാലിച്ച് ദിവസവും മൂന്ന് നേരം വീതം കഴിയ്ക്കാം. ദിവസവും കഴിച്ചാല്‍ അത് പെട്ടെന്നുള്ള പരിഹാരത്തിന് സഹായിക്കുന്നു.

ഇലക്കറികള്‍

ഇലക്കറികള്‍

ചീര, മുരിങ്ങ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കുക. ചീര ജ്യൂസ് ആക്കി അല്‍പം ഉപ്പിട്ട് വെറും വയറ്റില്‍ എന്നും കുടിക്കുക. ഇത് കരളിന്റെ പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഓറഞ്ച്

ഓറഞ്ച്

വിറ്റാമിന്‍ സി വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ കൂടുതലായി കഴിയ്ക്കാം. നാരങ്ങ, ഓറഞ്ച് തുടങ്ങിയവ സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതെല്ലാം കരളിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

English summary

Powerful ayurveda remedies for liver disease

Liver disease is silent but deadly disease. The following are some liver disease treatment in ayurveda
Story first published: Wednesday, March 7, 2018, 15:00 [IST]