For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നിരാശാ മനോഭാവത്തെ നേരിടാം

  |

  എപ്പോഴാണ് നിങ്ങൾ അവസാനമായൊരു ഡാൻസ് ചെയ്തത്...? എപ്പോഴാണ് നിങ്ങൾ അവസാനമായൊരു ഒരു പ്രസംഗം നടത്തിയത്..? എപ്പോഴാണ് നിങ്ങൾ അവസാനമായൊരു പുതിയ ഭാഷ പഠിച്ചത്...? അതല്ലെങ്കിൽ പണ്ടു പഠിച്ച കരാട്ടെ ടെക്നിക്കുകൾ വീണ്ടും ഉപയോഗിച്ചത് എപ്പോഴാണ്...? എന്നാണ് അവസാനമായി പുതിയൊരു ഭക്ഷണവിഭവം പാകം ചെയ്തത്....? സ്വയം ആനന്ദം കണ്ടെത്താനും ആശ്വാസ ഹൃദയരായി ഇരിക്കാനുമൊക്കെ വേണ്ടി സ്വന്തമായി എന്തെങ്കിലും ചെയ്തത് അവസാനമായി എപ്പോഴാണ്...??

  yfg

  അതിന്റെ അനുഭവം ചിലപ്പോൾ നിങ്ങളിൽ പ്രയാസവും നിരാശാ മനോഭാവവും ഉണർത്തിയേക്കാം.. ഒരു പക്ഷേ ഇത്തരമൊരു കാര്യത്തിന് വേണ്ടി ശ്രമിച്ചപ്പോൾ നിങ്ങൾക്ക് അസുരക്ഷിതത്വമോ, അസ്വസ്ഥതയോ, പരിഹാസമോ ഒക്കെ അനുഭവപ്പേട്ടെന്നിരിക്കാം. കുറേ ശ്രമിച്ചിട്ടും പുരോഗതി നേടാത്തതിൽ നിങ്ങൾ നിരാശരായിരിക്കാം. ഈ തോന്നൽ കാരണം, നിങ്ങൾ പെട്ടെന്ന് തന്നെ ഉത്തരം സാഹചര്യങ്ങളിൽ ഇറങ്ങിപ്പോരാൻ ശ്രമിക്കുന്നുണ്ടായിരിക്കാം

  gf

  ഞങ്ങൾ ഈ പ്രതിഭാസത്തെ ഫ്രസ്റ്റ്റേഷൻ ബാരിയർ അഥവാ അശാതടസ്സ മനോഭാവം എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു. പുതിയ കാര്യങ്ങൾ പരീക്ഷിച്ച് നോക്കാനുള്ള നിങ്ങളുടെ മനോഭാവങ്ങൾക്ക് തടസം കുറിക്കുന്നതും ആശ്വാസജനകമായ ചിന്തകളിൽ നിന്നും നിങ്ങളെ തടയുന്നതുമായ ഒരു പ്രതിബന്ധമാണിത്. ഒരു കാര്യം നിങ്ങൾക്ക് ഉടനെ നേടിയെടുക്കാൻ പറ്റാത്തപ്പോൾ അല്ലെങ്കിൽ എന്തെങ്കിലുമൊന്ന് വഴങ്ങാൻ കൂട്ടാക്കാത്തപ്പോൾ വളരെ നേരത്തെ തന്നെ പിൻവാങ്ങാനും തോറ്റു കൊടുക്കാനുമൊക്കെ നിങ്ങളെ പ്രേരിപ്പിക്കുന്ന ഒരവസ്ഥയാണ് ഇതെന്ന് പറയാം

  jv

  ഇത്തരം മനോഭാവത്തിന്റെ ഒരു പ്രധാന പ്രശ്നമെനന്തെന്നാൽ ഇവയൊക്കെ സാധാരണഗതിയിൽ താത്കാലികമാണ് എന്നതാണ്. അതിനാൽ തന്നെ ഇത്തരം തടസ്സത്തെ ഒരിക്കൽ മറികടന്നു കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് ജീവിതത്തെ കൂടുതൽ ആസ്വദിക്കുകയും കൂടുതൽ സന്തോഷ പൂർണമാക്കി തീർക്കുവാനും കഴിയും. ഇതിനേക്കാളുപരി ഇത്തരം തടസ്സത്തിൽ നിന്നും മുക്തി നേടുന്നത് വഴി, നിങ്ങളുടെ വ്യക്തിഗത വളർച്ചയ്ക്ക് ഒരു പടിവാതിൽ തുറന്നു കിട്ടുന്നു. അതിനാൽ തന്നെ നിങ്ങൾക്ക് മനസ്സിൽ ചെയ്യാൻ ആഗ്രഹിക്കുന്ന പുതിയ പുതിയ കാര്യങ്ങൾ പൂർത്തീകരിക്കാനായി നവോന്മേഷം ലഭിക്കുന്നു

  h

  ജീവിതത്തിൽ വിജയിച്ച ആളുകളിൽ നിന്ന് തോറ്റുപോയവരെ വേർതിരിക്കുന്ന ഒരു പ്രധാന ഘടകം ഇത്തരം തടസങ്ങളെ അവർ തന്മയത്തത്തോടെ കൈകാര്യം ചെയ്യാന്നു എന്നുള്ള കഴിവാണ്. തോൽവികൾക്ക് അടിപ്പെട്ട് പോകുന്ന ആളുകൾ ഇവയൊക്കെ വളരെ പെട്ടെന്ന് തന്നെ ഉപേക്ഷിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. വിജയികളാകട്ടെ തടസ്സത്തെ മറികടക്കാനും, പുതിയ പുതിയ കാര്യങ്ങൾ പഠിക്കാനും, പ്രശ്നങ്ങളെ നേരിട്ടുകൊണ്ട് ആ മേഖലയിൽ വിദഗ്ദ്ധരാകാനും ശ്രമിക്കുന്നതുവഴി പലവിധ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ കഴിയുന്നു. അതുകൂടാതെ, ഇത്തരം ജീവിത സാഹചര്യങ്ങളെ മികച്ച രീതിയിൽ നേരിടാൻ കെൽപുള്ളവരുമായിരിക്കും. അവരുടെ ജീവിതത്തിൽ അവർ കണ്ടെത്തിയ അനുഭവങ്ങൾ വച്ചുകൊണ്ട് കഴിയുന്ന വേഗത്തിൽ മുന്നോട്ട് അവർ കുതിച്ചുപായും.

  kj

  ഒരു ഗെയിമിന്റെ കാര്യം തന്നെ കണക്കിലെടുക്കുകയാണെങ്കിൽ, നിരാശാജനകമായ ഇത്തരം തടസ്സങ്ങൾ ഉത്ഭവിക്കുന്നതിനുള്ള പ്രധാന കാരണം, ഗെയിലേക്ക് പ്രവേശിക്കുവാനുള്ള ഒരാളുടെ തടസ്സമാണ്. പ്രവേശനത്തിലുള്ള തടസ്സം പല മത്സരങ്ങളിലും ഉണ്ടാകുന്ന ഒന്നാണ്. ധാരാളം ഹാർഡ്കാർ ഗെയിമുകൾ വിദഗ്ദ്ധരും പ്രൊഫഷണലുകളുമായിട്ടുള്ള കളിക്കാർക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, അതുകൊണ്ടുതന്നെ ഗൈയിം കളിക്കാനായി പതുതായി വന്നെത്തുന്നവർ മുൻപേ കളിച്ചു പരിചയമുള്ളവരേക്കാൾ പക്വത ഇല്ലാത്തവരും ഗെയിം എങ്ങനെ കളിക്കണമെന്നറിയാതെ വലഞ്ഞു പോകുന്നവരുമായിത്തീരാം. സാധാരണയായി ഇത്തരത്തിലുള്ളവർ നിരാശയിൽ അകപ്പെട്ടു പോകുന്നു.

  ഗെയിമുകളിൽ ഉണ്ടാകുന്ന പ്രവേശന തടസ്സം ഒരു ഗെയിം എങ്ങനെ കളിക്കണമെന്ന് നിങ്ങളെ പഠിപ്പിക്കുന്ന ആദ്യ പാഠമാണ്. ആ കടമ്പ നിങ്ങൾ കടന്നു കഴിഞ്ഞാൽ തീർച്ചയായും പിന്നീടങ്ങോട്ട് ഗെയിം ആസ്വാദജനകമാണ്. പ്രവേശന തടസ്സത്തെ സാധൂകരിക്കുന്ന നിരവധി നുറുങ്ങു വിദ്യകളുണ്ട്. നിരാശാ മനോഭാവത്തെ കുറയ്ക്കാനായി ഇവ പ്രയോഗിക്കാനാകും. ഇതിന്റെ ഫലമായി ഈ നമുക്ക് പുതിയ കാര്യങ്ങൾ മനസിലാക്കാനും ചെയ്യാനുമൊക്കെ വളരെ എളുപ്പത്തിൽ കഴിയും .

  nb

  കളിക്കാർ എങ്ങനെ കളിക്കണമെന്ന് നിർദ്ദേശിക്കുന്ന ഒരു ട്യൂട്ടോറിയൽ ഇത്തരം തടസ്സങ്ങൾ കുറയ്ക്കുന്നതിനുള്ള പ്രധാന സഹായിയാണ്. നിങ്ങൾ നൃത്തം ചെയ്യുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ഒക്കെ ബുദ്ധിമുട്ടോ നിരാശപ്പെടാലോ അനുഭവപ്പെടുമ്പോൾ എന്തെങ്കിലും നിർദ്ദേശങ്ങൾ തേടിപ്പോവുക. ഒരു പക്ഷേ നിങ്ങൾ സ്വന്തമായി ബിസിനസ്സ് ആരംഭിക്കുകയാണെങ്കിൽ, ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനെ സംബന്ധിച്ചുള്ള നിരവധി കാര്യങ്ങളെ വായിച്ചറിയാൻ ശ്രമിക്കുക.. നിങ്ങൾക്ക് മറ്റ് സംരംഭകരെ അഭിമുഖീകരിക്കുകയും അവരുടെ അനുഭവങ്ങളെക്കുറിച്ച് അവരോട് ചോദിച്ചറിയുകയും ചെയ്യുക .

  ഇനി നിങ്ങളുടെ ശാരീരിക രൂപത്തെപ്പറ്റിയാണ് നിരാശ അനുഭവപ്പെടുന്നതെങ്കിൽ എന്തുകൊണ്ട് ഒരു ഫിറ്റ്നസ് ക്ലാസിൽ ചേരാനോ ഒരു വ്യക്തിഗത പരിശീലകനെ കൂട്ടിനു വിളിക്കാനോ ശ്രമിച്ചുകൂടാ... നിങ്ങൾ ഒരു മോശം പാചകക്കാരനോ അല്ലെങ്കിൽ പാചകക്കാരി ആണെങ്കിൽ, ഒരു പാചക ക്ലാസിൽ ചെന്നിരിക്കുക... കൂടുതൽ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കാൻ കഴിവുള്ള ഒരാളായി മാറണമെന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ എന്തുകൊണ്ട് ഒരു ടോസ്റ്റാമാസ്റ്റേഴ്സിൽ ചേരുന്നില്ല..? ഇതെല്ലാം തന്നെ വളരെ ലളിതമായ ഉപാധികളാണ്. ഇത്തരം ഉപാധികൾക്ക് പകരം ഇവയൊന്നും നിങ്ങൾക്ക് സാധ്യമാകില്ല എന്ന് ചിന്തിച്ചുകൊണ്ട് അസാധാരണമായി തോറ്റുകൊടുക്കാൻ ഓരോരുത്തരും തയ്യാറാവുന്നത് എന്തിനാണ്

  ഇത്തരം തടസ്സത്തെ കുറയ്ക്കുന്നതിനായി കണ്ടെത്താവുന്ന മറ്റൊരു വിദ്യ ബുദ്ധിമുട്ടുകളെ വർദ്ധിപ്പിച്ചുകൊണ്ടുവരിക എന്നതാണ്. പ്രാരംഭ നാളുകളിൽ ഇത്തരം തടസ്സങ്ങൾ അവിശ്വസനീയമാംവിധം എളുപ്പമുള്ളതാകാമെങ്കിലും കാലക്രമേണ അത് കൂടുതൽ ബുദ്ധിമുട്ടുള്ളതായിത്തീരുന്നു. നമുക്ക് ഈ വിദ്യ ഉപയോഗിച്ചുകൊണ്ട് നമ്മുടെ നിരാശാ മനോഭാവത്തിനെതിരേ പ്രയോഗിക്കാം.

  നിങ്ങൾ എന്തെങ്കിലും കാര്യം ചെയ്യുമ്പോൾ പ്രശ്നമുണ്ടെങ്കിൽ, വ്യത്യസ്തമായ കാര്യങ്ങൾ എന്തെങ്കിലും ചെയ്യാൻ നിങ്ങൾ തുനിഞ്ഞിറങ്ങുമ്പോൾ നിങ്ങളുടെ ആദ്യ ചുവടുകൾ മുന്നോട്ടുവയ്ക്കുന്നത് വഴി എളുപ്പത്തിൽ നിങ്ങൾക്ക് വിജയിക്കാനാകും. ഉദാഹരണത്തിന്, നിങ്ങൾ വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ, ഓരോ ദിവസവും അരമണിക്കൂർ വീതം ജിമ്മിൽ പോയി നിങ്ങളുടെ ആദ്യ പടി പൂർത്തിയാക്കുക. നിങ്ങൾക്ക് മികച്ച വ്യായാമം ലഭിക്കുന്നുണ്ടോ എന്നോർത്ത് വിഷമിക്കേണ്ടതില്ല, നിങ്ങൾ ആകെ ചെയ്യേണ്ടത് തീരുമാനിച്ചുറപ്പിച്ചത് പൂർത്തിയാക്കുക എന്നുമാത്രമാണ്...!

  ff

  അതിനുശേഷം ബുദ്ധിമുട്ടുകളെ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ നിങ്ങൾ പ്രാപ്തരാകും. ഉദാഹരണത്തിന് വ്യായാമത്തിൽ ഓരോർത്തർക്കും കൂടുതൽ ശക്തവും സ്ഥിരതയുള്ളതുമായ വ്യായാമ പദ്ധതി ആവിഷ്കരിക്കാനും നടപ്പാക്കാനും ശ്രമിക്കുക. നിങ്ങൾ നിരാശാബദ്ധതയെ തോൽപ്പിച്ചു കഴിഞ്ഞാൽ, ഈ നടപടി വളരെ എളുപ്പമാണ്. എന്നാൽ ആ ഘട്ടത്തിലെത്തുന്നതു വരേ ക്രമേണ വർദ്ധനവ് വരുത്താതിരിക്കാൻ ശ്രദ്ധിക്കുക അങ്ങനെയെങ്കിൽ നിങ്ങൾക്കത് ഉപേക്ഷിക്കാൻ തോന്നുകയില്ല.

  നമുക്ക് കണ്ടെത്താൻ സാധിക്കുന്ന വലിയ നേട്ടങ്ങളിൽ ഒന്ന്, തടസ്സം സൃഷ്ടിക്കുന്ന നമ്മുടെ ഇത്തരം വിശ്വാസങ്ങളെ മാറ്റാൻ കഴിയും എന്നതാണ്. ഈ വിശ്വാസങ്ങൾ മാറ്റാൻ വളരെ പ്രയാസകരമാകുമ്പോൾ, അവയെ നീക്കം ചെയ്യാനുള്ള നടപടികളെ സ്വീകരിക്കുകയാണെങ്കിൽ, പിന്നെ, നിരാശയുടെ പ്രശ്നം ഗണ്യമായി കുറയ്ക്കാനാവും.

  dvs

  നാമെല്ലാവരും തുടക്കത്തിൽ തന്നെ നല്ലതായിരിക്കണം എന്നതാണ് ആദ്യത്തെ അസാധാരണമായ വിശ്വാസം. എല്ലാവരും ഇത്തരം കാര്യങ്ങൾ മുഖവിലയ്ക്കെടുക്കുന്നുണ്ടെന്ന് തിരിച്ചറിയുമ്പോൾ, നമ്മളിൽ പലരും ഇത്തരം വിശ്വാസ്യതയെ അബോധപൂർവമായി ഉൾക്കൊള്ളുന്നു. ചില പ്രതീക്ഷകൾ നേരത്തേതന്നെ മുൻകൂട്ടി തീരുമാനിച്ചുവച്ചിരിക്കുന്നുണ്ടെന്നും നാമോരുത്തരും വൈദഗ്ധ്യം സംബന്ധിച്ച കാര്യങ്ങളിൽ ആ നിലവാരം പുലർത്തണമെന്നും ഉപബോധമായി ഓരോരുത്തരും വിശ്വസിക്കുന്നു. ഒരുപക്ഷേ നിങ്ങൾ വ്യായാമം ആരംഭിക്കുകയാണെങ്കിൽ, നിരാശയുടെ ഈ ഉറവിടം നിങ്ങളുടെ ശക്തിയേയും സഹിഷ്ണുതയേയും കെടുത്തി കളഞ്ഞെന്നു വരാം. നിങ്ങൾ ഇപ്പോൾ ചെയ്യുന്നതിനേക്കാൾ കൂടുതൽ നന്നായി ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നതുകൊണ്ട് നിങ്ങൾക്ക് അപര്യാപ്തമായ സ്വയംബോധമോ നിരാശയോ അനുഭവപ്പെടാം. . .

  ഓർമ്മിക്കുക, നമ്മുടെ വിശാലമായ മനസ്സിന്റെ മേഖലയിൽ എല്ലാത്തിനു അതിശയകരമായ ഇടമുണ്ട്. നാം ഒരോരുത്തരും ഒരു പുതിയ കഴിവുകൾക്കായി പ്രവർത്തനത്തിൽ ഏർപ്പെടുകയണെങ്കിൽ, നമ്മുടെ ധൈര്യത്തെക്കുറിച്ച് ഓർത്തുകൊണ്ട് നാം സ്വയം അഭിമാനത്തോടെ ചിന്തിക്കണം. നിങ്ങൾ പുതുതായി ജിമ്മിൽ പോകുമ്പോൾ ഒരു മസിൽമാനെപ്പോലെ ഭാരം ഉയർത്താൻ കഴിയില്ല. ഇക്കാരണത്താൽ നിങ്ങൾ സ്വയം നിരാശാബോധത്തിൽ വീണുപോകുന്നവനായി തോന്നുന്നുവെങ്കിൽ, നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന നല്ല നാളുകൾ എത്ര അതിശയകരമായിരിക്കാമെന്ന് ഓർക്കുക. തുടക്കത്തിൽ എന്തും നിങ്ങൾക്ക് നല്ലതായി അനുഭവപ്പെട്ടെന്ന് വരില്ല. നിങ്ങൾ നിങ്ങളുടെ അഹം ബോധത്തെ നിശ്ചലമാക്കി നിർത്തിക്കൊണ്ട് പഠനത്തെ മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് എപ്പോഴും ചിന്തിക്കുക., .

  v

  രണ്ടാമത്തെ ആധികാരികമായ ഒരു വിശ്വാസം എന്തെന്നാൽ നമുക്ക് ആദ്യമേ അത് "അത് ലഭിക്കുന്നില്ലെങ്കിൽ" "അത് അസാധ്യമായിരിക്കും' " എന്നാണ്. ഇത് പലപ്പോഴും സ്വയം കുറ്റക്കാരനാകാൻ ഓരോരുത്തരേയും പ്രേരിപ്പിക്കുന്നു. സാധാരണമായി ഇത്തരമൊരും പരിതഃസ്ഥിതിയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും നിരാശ തോന്നുന്നത് വഴി എളുപ്പത്തിൽ തോറ്റു കൊടുക്കാനും സന്നദ്ധരാകുന്നു. കമ്പ്യൂട്ടർ പ്രശ്നങ്ങളുടെ കാര്യത്തിൽ ഇത് പ്രത്യേകിച്ച് ശരിയാണെന്ന് കണ്ടുവരുന്നു. കമ്പ്യൂട്ടറുകളിൽ പ്രവർത്തിക്കുന്നവർ ഒരു എപ്പോഴെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുന്ന വേളയിൽ പലരും അത് പരിഹരിക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടു പോകുന്നത് കാണാനാവും.

  fc

  നിർഭാഗ്യവശാൽ ഈ മനോഭാവം നമുക്കോരോർത്തർക്കും, ഇത്തരം മേഖലകളെ വേണ്ടത്ര ഫലപ്രദമായി ഉപയോഗിക്കാൻ ആവശ്യമായ വൈദഗ്ധ്യത്തെ നൽകുന്നില്ല എന്നത് സത്യമാണ്. നിങ്ങൾക്ക് പുരോഗതിയൊന്നും ഇല്ലെന്ന് സ്വയം തോന്നുകയാണെങ്കിൽകൂടി നിങ്ങൾ ഇത്തരം മനോഭാവത്തിനെതിരേ ചെറുത്തുനിൽക്കുന്നത്രത്തോളം കാലം നിങ്ങൾ കൂടുതൽ കൂടുതൽ പഠിക്കുകയാണ്. ഭാവിയിൽ ഇത് നിങ്ങളെ സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കംപ്യൂട്ടറുകൾ ഉപയോഗിക്കുന്ന പലർക്കും ഇത്തരം ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. അവർ ഇത്തരം തടസ്സമനോഭാവത്തെ തള്ളിക്കളയാനായി തെല്ലും ശ്രമിക്കുന്നില്ല, അതുകൊണ്ട് തന്നെ വളരെ ലളിതമായ പ്രശ്നങ്ങളെ വരേ നേരിടാനും കൈകാര്യം ചെയ്യാനുള്ള കഴിവ് അവർക്ക് നഷ്ടപ്പെടുന്നു.

  English summary

  നിരാശാ മനോഭാവത്തെ നേരിടാം

  Almost everyone gets nervous or anxious from time to time when they are speaking in public or in a social gathering. However, for some people, anxiety becomes so frequent that it begins to take over their lives,
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more