For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്‍ 1 സ്പൂണ്‍ ഒലീവ് ഓയില്‍ കഴിയ്ക്കൂ

പുരുഷന്‍ 1 സ്പൂണ്‍ ഒലീവ് ഓയില്‍ കഴിയ്ക്കൂ

|

ആരോഗ്യത്തിനു സഹായിക്കുന്ന ശീലങ്ങള്‍ പലതുമുണ്ട്. പലതും നമുക്കു വീട്ടില്‍ നിന്നു തന്നെ ചെയ്യാവുന്ന ഒന്നുമാണ്. ഇതില്‍ ഭക്ഷണശീലവും വ്യായാമവും എല്ലാം ഉള്‍പ്പെടുന്നുമുണ്ട്.

വെറുംവയറ്റില്‍ ആരോഗ്യത്തിനായി ചെയ്യുന്ന ചില പ്രത്യേക ശീലങ്ങളുണ്ട്. ഇതില്‍ വെള്ളം കുടിയ്ക്കുന്നതാണ് ഏറ്റവും പ്രധാനം.

ആരോഗ്യത്തിന് എണ്ണ പൊതുവേ കുറയ്ക്കണം, ഒഴിവാക്കണം എന്നെല്ലാം പറയും. എന്നാല്‍ ചില പ്രത്യേക എണ്ണകള്‍ ആരോഗ്യം നല്‍കുന്നവയുമാണ്. ഇതിലൊന്നാണ് ഒലീവ് ഓയില്‍.

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഒലീവ് ഓയില്‍. ആരോഗ്യകരമായ ഫാറ്റ് എന്നു വേണമെങ്കില്‍ പറയാം. കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ ഏതാണ്ട് തീരെയുണ്ടാക്കാത്ത ഒന്നാണ് ഒലീവ് ഓയില്‍.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒലീവ് ഓയില്‍ ആരോഗ്യകരമാണ്. എന്നാല്‍ പുുരുഷന്മാര്‍ക്ക് ഇത് പ്രത്യേക ഗുണങ്ങള്‍ നല്‍കുന്നുമുണ്ട്. ദിവസവും പുരുഷന്മാര്‍ 1 സ്പൂണ്‍ ഒലീവ് ഓയില്‍ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു.

ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയപ്രശ്‌നങ്ങള്‍ അകറ്റാന്‍ നല്ലൊരു വഴിയാണ് ഒലീവ് ഓയില്‍. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റുന്നതു തന്നെ കാരണം.പുരുഷന്മാരില്‍ സ്ത്രീകളേക്കാള്‍ ഹൃദയ പ്രശ്‌നങ്ങള്‍ക്കു സാധ്യത ഏറെയാണ്. സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ മെനോപോസ് വരെ ഹൃദയ പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കും. ചീത്ത കൊളസ്‌ട്രോള്‍ നീക്കാനും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍, പ്രത്യേകിച്ചും പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ളവ തടയാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് ഒലീവ് ഓയില്‍. ഒലീവ് ഓയിലില്‍ വൈറ്റമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. ഫ്രീ റാഡിക്കലുകളെ ചെറുത്താണ് ഒലീവ് ഓയില്‍ ഈ പ്രത്യേക ഗുണം നല്‍കുന്നത്.

 പുരുഷന്‍ 1 സ്പൂണ്‍ ഒലീവ് ഓയില്‍ കഴിയ്ക്കൂ

ബ്രെയിന്‍ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ഒലീവ് ഓയില്‍.ഹൃദയാരോഗ്യത്തിന് വളരെയധികം ഉപയോഗപ്രദമാണെന്നതിന് പുറമെ സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം ഉണ്ടാകുന്നതിനെ പ്രതിരോധിക്കുവാനും ഒലീവ് ഒയിലിനു കഴിവുണ്ട് . 60 വയസ്സ് കഴിഞ്ഞ ആളുകളില്‍ ഇതിനുള്ള സാദ്ധ്യത കൂടുതലാണ്. വലിയ ചിലവില്ലാത്ത ഈ ഔഷധത്തെ സ്ഥിരമായി സേവിക്കുകയാണെങ്കില്‍, മസ്തിഷ്‌കാഘാതത്തെ ഒഴിവാക്കിനിറുത്തുവാന്‍ കഴിയും. ഉപദ്രവകാരിയായ കൊളസ്‌ട്രോളിന്റെ പ്ലാസ്മയുടെ അളവിനെ കുറയ്ക്കുകയും രക്തധമനികള്‍ അടഞ്ഞുപോകുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. അങ്ങനെ മസ്തിഷ്‌കാഘാതത്തിന്റെ സാദ്ധ്യതയെ കുറയ്ക്കുന്നു

അല്‍ഷീമേഴ്‌സ്

അല്‍ഷീമേഴ്‌സ്

പ്രായമേറുമ്പോഴുണ്ടാകുന്ന അല്‍ഷീമേഴ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും ഇത് ഏറെ നല്ലതാണ്. വാര്‍ദ്ധക്യം ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഓര്‍മ്മപ്പിശകിനെ പരിഹരിക്കാന്‍ ഒലിവെണ്ണയില്‍ അടങ്ങിയിരിക്കുന്ന ജീവകം ഇ. സഹായിക്കും. അതുപോലെ ജീവകം കെ, മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനശക്തിയെ പോഷിപ്പിക്കും. ഓര്‍മ്മശക്തി മെച്ചപ്പെടുന്നതിന് അതും സഹായകമാണ്.

കരളിന്റെ ആരോഗ്യത്തിനും

കരളിന്റെ ആരോഗ്യത്തിനും

കരളിന്റെ ആരോഗ്യത്തിനും അത്യുത്തമമാണ് ഒലീവ് ഓയില്‍. കഫീന്‍, ആല്‍ക്കഹോള്‍ എന്നിങ്ങനെയുള്ള ഹാനികരമായ പദാര്‍ത്ഥങ്ങളെ കരളില്‍നിന്നും വളരെവേഗം അരിച്ചുമാറ്റുവാന്‍ ഒലീവ് ഓയില്‍ സഹായിക്കുന്നു. കരളിനുണ്ടാകുന്ന അണുബാധ ചെറുക്കുവാനും ഇത് ഏറെ നല്ലതാണ്.

വന്‍കുടലില്‍

വന്‍കുടലില്‍

വന്‍കുടലില്‍ വ്രണവും അണുബാധയും ഉണ്ടാക്കുന്ന നീര്‍വീക്കത്തെ ഇല്ലായ്മ ചെയ്യുവാന്‍ ഒലിവെണ്ണയ്ക്ക് കഴിയും. ഇതില്‍ അടങ്ങിയിരിക്കുന്ന ഉപയോഗപ്രദമായ അപൂരിത കൊഴുപ്പുകളും നീര്‍വീക്കപ്രതിരോധ ഘടകങ്ങളുമാണ് ഇതിനെ സാദ്ധ്യമാക്കുന്നത്. സ്ഥിരമായി ഇതു കഴിയ്ക്കുന്നതിലൂടെ കുടല്‍വ്രണം ഭേദപ്പെടും.

പാന്‍ക്രിയാറ്റൈറ്റിസ്

പാന്‍ക്രിയാറ്റൈറ്റിസ്

പാന്‍ക്രിയാസിസ് അഥവാ ആമാശയത്തെ ബാധിയ്ക്കുന്ന രോഗത്തില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കാന്‍ ഒലീവ് ഓയിലിനു സാധിയ്ക്കും. പാന്‍ക്രിയാറ്റൈറ്റിസ് എന്ന ഈ അവസ്ഥ പാന്‍ക്രിയാസിന് വീക്കം വരുത്തുന്ന ഒന്നാണ്.

 പുരുഷന്‍ 1 സ്പൂണ്‍ ഒലീവ് ഓയില്‍ കഴിയ്ക്കൂ

കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ പല പുരുഷന്മാരേയും അലട്ടുന്ന ഒന്നാണ്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണിത്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലതാണ് ഒലീവ് ഓയില്‍. ഇതും രക്തപ്രവാഹത്തെ വര്‍ദ്ധിപ്പിയ്ക്കുന്നതു വഴി രക്തപ്രവാഹത്തെ സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാനും ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍ രക്തപ്രവാഹത്തേയും ഹൃദയത്തെയും ബാധിയ്ക്കും. ഇതു നീക്കുന്നതു വഴി ലൈംഗികമായി കരുത്തേറുകയും ചെയ്യും. ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

ടെസ്‌റ്റോസ്റ്റിറോണ്‍

ടെസ്‌റ്റോസ്റ്റിറോണ്‍

പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായകമായ ഒന്നാണിത്. ധമനികള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നത് ലൈംഗികാരോഗ്യത്തെ മെച്ചപ്പെടുത്തും.രക്തപ്രവാഹം വര്‍ദ്ധിപ്പിച്ചാണ് ഇതു സാധിയ്ക്കുന്നത്.അതു കൊണ്ടു തന്നെ പുരുഷന്മാരിലെ ലൈംഗികമായ കഴിവുകള്‍ക്ക് ഇത് അത്യുത്തമമാണ്. ഇത് വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയതാണ്. ഇതിനെ അഫ്രോഡിസിയാക് ഭക്ഷണമായാണ് കണക്കാക്കുന്നത്. അതായത് സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നായി.

കാല്‍സ്യത്തിന്റെ നല്ലൊരു ഉറവിടമാണ്

കാല്‍സ്യത്തിന്റെ നല്ലൊരു ഉറവിടമാണ്

കാല്‍സ്യത്തിന്റെ നല്ലൊരു ഉറവിടമാണ് ഒലീവ് ഓയില്‍. ശരീരത്തെ കാല്‍സ്യം പെട്ടെന്നു തന്നെ ആഗിരണം ചെയ്യാനും ഇതു സഹായിക്കും. ഇതു കൊണ്ടു തന്നെ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഉത്തമമാണ്. എല്ലു തേയ്മാനം പോലുളള രോഗങ്ങള്‍ക്ക് ഇത് ഏറെ മികച്ചതാണ്.

മസിലുകള്‍

മസിലുകള്‍

പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്നതു കൊണ്ടു തന്നെ മസിലുകള്‍ വളര്‍ത്തുവാനും നല്ല ഒന്നാണ് ഒലീവ് ഓയില്‍. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ അഥവാ പുരുഷ ഹോര്‍മോണ്‍ മസില്‍ വളര്‍ച്ചയ്ക്ക് ഏറെ ഉത്തമമാണ്.

 വയറും തടിയും

വയറും തടിയും

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇതും ചെറുനാരങ്ങാനീരൂം ചേര്‍ത്തു കഴിയ്ക്കുന്നത് കൂടുതല്‍ സഹായകമാണ്.

ദഹനവ്യവസ്ഥ, ഹോര്‍മോണ്‍ സിസ്റ്റം

ദഹനവ്യവസ്ഥ, ഹോര്‍മോണ്‍ സിസ്റ്റം

ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും, ദഹനവ്യവസ്ഥ, ഹോര്‍മോണ്‍ സിസ്റ്റം, രക്തചംക്രമണ സംവിധാനം എന്നിവ ശരിയായി പ്രവര്‍ത്തിപ്പിക്കാനുമുള്ള കഴിവുണ്ട്, ഒലിവ് ഓയിലിന്.

English summary

Olive Oil Health Benefits For Men

Olive Oil Health Benefits For Men, Read more to know about,
Story first published: Friday, July 27, 2018, 14:02 [IST]
X
Desktop Bottom Promotion