For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രുചിയും മണവും അറിയാൻ കഴിയാത്തവർക്ക് പ്രകൃതിദത്ത പരിഹാരം

|

നിങ്ങൾക്ക് എപ്പോഴെങ്കിലും രുചിയും മണവും അറിയേണ്ട കഴിവ് നഷ്ടപ്പെട്ടിട്ടുണ്ടോ?എങ്കിൽ വിഷമിക്കേണ്ട .പ്രകൃതിദത്തമായ ചെറിയ പോംവഴികളിലൂടെ നമുക്ക് ഇതിന് പരിഹാരം കണ്ടെത്താം.വളരെ പ്രധാനപ്പെട്ട ഈ ഇന്ദ്രിയങ്ങൾ നഷ്ടപ്പെടുമ്പഴേ നാം അതിന്റെ വിലയറിയൂ.കാരണം എല്ലാവരുടെയും ജീവിതത്തിൽ ഇവയ്ക്ക് വളരെയേറെ പ്രാധാന്യം ഉണ്ട്.

zsef

രുചിയും മണവും അറിയാൻ കഴിയാത്തവർക്കുള്ള പരിഹാരമാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

കാരണങ്ങൾ

കാരണങ്ങൾ

ഇവയ്ക്കുള്ള പ്രകൃതിദത്ത പരിഹാരങ്ങൾ അറിയുന്നതിന് മുൻപ് എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് നോക്കാം.താഴെപ്പറയുന്ന കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്.

പ്രായമാകുന്നതാണ് രുചിയും മണവും അറിയാൻ കഴിയാത്തതിന്റെ പ്രധാന കാരണം.പ്രായമാകുമ്പോൾ നിങ്ങളുടെ നാഡീകോശങ്ങൾക്ക് ഇവ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടും.

അമിത പുകവലി മറ്റൊരു കാരണമാണ്.

പോഷകാഹാരക്കുറവും മണവും രുചിയും അറിയാനുള്ള നിങ്ങളുടെ കഴിവിനെ നശിപ്പിക്കും

സൈനസൈറ്റിസ്,മൂക്കടപ്പ്,പനി,മോണരോഗങ്ങൾ,ശ്വാസകോശരോഗങ്ങൾ,എന്നിവയും ഇതിന് കാരണമാണ്

റേഡിയേഷൻ തെറാപ്പി ചെയ്യുന്നവർക്ക് രുചിയും ഗന്ധവും തിരിച്ചറിയാൻ കഴിയാതെ വരും

ഇതിനുള്ള 15 പ്രകൃതി ദത്ത പരിഹാരം ചുവടെ കൊടുക്കുന്നു.

 ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണയുടെ ആന്റി ബാക്റ്റീരിയൽ,ആന്റി ഓക്സിഡന്റ്,ആന്റി മൈക്രോബിയൽ സ്വഭാവം നാസാരന്ദ്രങ്ങളെ തുറക്കുന്നു.എല്ലാ ദിവസവും രാവിലെയും രാത്രിയും ചെറു ചൂട് ആവണക്കെണ്ണ മൂക്കിൽ തുള്ളിയായി ഒഴിച്ചാൽ പെട്ടെന്ന് ഫലം ലഭിക്കും.

വെളുത്തുള്ളി

വെളുത്തുള്ളി

രുചിയും മണവും തിരിച്ചുകൊണ്ടുവരാൻ വെളുത്തുള്ളിക്ക് കഴിയും.ഇത് മൂക്കടപ്പ് മാറ്റുകയും നാസാരന്ദ്രം വൃത്തിയാക്കുകയും ചെയ്യുന്നു.ഒരു കപ്പ് വെള്ളത്തിൽ രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി നുറുക്കിയിട്ട് തിളപ്പിക്കുക.തിളച്ചു കഴിഞ്ഞിട്ട് 10 മിനിറ്റ് ചെറു തീയിൽ വയ്ക്കുക.ഈ പാനീയം ചൂടോടെ കുടിക്കുക.ഇത് ദിവസവും 2 -3 പ്രാവശ്യം ചെയ്താൽ മണം തിരിച്ചറിയാനുള്ള കഴിവ് ലഭിക്കും.

 ഇഞ്ചി

ഇഞ്ചി

രുചിയും മണവും തിരിച്ചുകിട്ടാൻ സഹായിക്കുന്ന മറ്റൊരു അത്ഭുതവസ്തുവാണ് ഇഞ്ചി.ഇത് രുചി മുകുളങ്ങളെ ഉത്തേജിപ്പിച്ചു രുചി തിരിച്ചു നൽകും.ഒരു ചെറിയ കഷ്ണം ഇഞ്ചി പതിവായി ചവയ്‌ക്കുകയോ ഇഞ്ചി ചായ കുടിക്കുകയോ ചെയ്താൽ മതിയാകും

ആവി പിടിക്കുന്നത്/ ശ്വസിക്കുന്നത്

ആവി പിടിക്കുന്നത്/ ശ്വസിക്കുന്നത്

ആവി ശ്വസിക്കുന്നത് മൂക്കടപ്പ് മാറ്റി രുചിയും മണവും തിരിച്ചുകിട്ടാൻ സഹായിക്കും.ചൂട് നീരാവി മൂക്കിലെ തടസ്സങ്ങൾ നീക്കി ശരിയായി ശ്വസിക്കാൻ സഹായിക്കും.ഏതാനും തുള്ളി യൂക്കാലിപ്‌സോ പെപ്പർ മിന്റ് ഓയിലോ ആവി പിടിക്കുന്ന വെള്ളത്തിൽ ഇടുന്നത് നല്ലതാണ്.ഇത് ദിവസവും രണ്ടു തവണ ചെയ്യുന്നത് ഗുണം ചെയ്യും

നാരങ്ങ

നാരങ്ങ

സിട്രസ് മണം രുചിയും മണവും ലഭിക്കാൻ സഹായിക്കും.ഇതിലെ വിറ്റാമിൻ സി അണുബാധയും രോഗങ്ങളും അകറ്റാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കും.ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ ഒരു നാരങ്ങാനീരും രണ്ടു സ്പൂൺ തേനും ചേർത്ത് ദിവസവും രണ്ടു നേരം കുടിക്കുക.ഭക്ഷണത്തിനൊപ്പമോ അതിനു ശേഷമോ ഒരു കഷ്ണം നാരങ്ങാ കഴിക്കുന്നത് രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കാൻ നല്ലതാണ്.

ബെന്റോനൈറ്റ് ക്ലേ

ബെന്റോനൈറ്റ് ക്ലേ

ചില ഔഷധങ്ങൾ ബെന്റോനൈറ്റ് ക്‌ളെയുമായി യോജിപ്പിച്ചു ചികിത്സിക്കുന്നത് രുചിയും മണവും തിരിച്ചു ലഭിക്കാൻ ഉത്തമമാണ്.ഇത് കുളിക്കാനുള്ള വെള്ളത്തിൽ ദിവസവും മിക്സ് ചെയ്യുക.ഇത് വളരെ ഫലപ്രദമായ ഒന്നാണ്

ആപ്പിൾ സിഡാർ വിനാഗിരി

ആപ്പിൾ സിഡാർ വിനാഗിരി

ഇതിന് പുളിപ്പിന്റെയും ആസിഡിന്റെയും രുചിയാണെങ്കിലും രുചി മുകുളങ്ങളെ ഉത്തേജിപ്പിക്കാൻ ആപ്പിൾ സിഡാർ വിനാഗിരിക്ക് വലിയ കഴിവുണ്ട്.സൈനസ് അണുബാധയുള്ളവർക്ക് ഇത് മികച്ച പരിഹാരമാണ്.അര ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ വിനാഗിരിയും 1 / 4 സ്പൂൺ ബേക്കിങ് സോഡയും ചേർത്ത് ദിവസവും രണ്ടു പ്രാവശ്യം കുടിക്കുക

ഓയിൽ പുള്ളിങ് ചെയ്യുക

ഓയിൽ പുള്ളിങ് ചെയ്യുക

രുചിയും മണവും തിരിച്ചു കിട്ടാൻ പഴയ ആയുർവേദ പ്രകാരം ചെയ്യുന്ന ഒരു രീതിയാണിത്.ഇത് നിങ്ങളുടെ വായിലെ വിഷാംശം നീക്കി രുചി തിരിച്ചു നൽകും.ഒരു സ്പൂൺ എണ്ണ വായിലൊഴിച്ചു 15 മിനിറ്റ് ഉഴിയുക .ചൂട് വെള്ളം കൊണ്ട് വായ കഴുകി എണ്ണയും തുപ്പുക.രാവിലെ ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഇത് ദിവസവും ചെയ്യുക.

കാരോം വിത്തുകൾ

കാരോം വിത്തുകൾ

ആന്റി ബാക്ടീരിയലും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉള്ള ഈ വിത്ത് മികച്ച ശുദ്ധീകരണ വസ്തുവാണ്.ഇത് അണുബാധയും വീക്കവുമെല്ലാം നീക്കുന്നു.കട്ടി കുറഞ്ഞ ചെറിയ തുണിയിൽ ഒരു സ്പൂൺ കാരോം വിത്തുകൾ ഇടുക.ഇത് ചൂടാക്കി പുക ശ്വസിക്കുക.ഇത് രാത്രി കിടക്കുന്നതിനു മുൻപ് 2 -3 തവണ ചെയുക.

 കറുവാപ്പട്ട

കറുവാപ്പട്ട

ആയുർവേദ പ്രകാരം രുചിയും മണവും തിരിച്ചു കിട്ടാൻ കറുവപ്പട്ട മികച്ചതാണ്.ഇതിന്റെ നല്ല മണവും രുചിയും മൂക്കിനെയും ണക്കിലെയും മുകുളങ്ങളെ ഉത്തേജിപ്പിക്കും.കറുവാപ്പട്ട പൊടിച്ചതും തേനും തുല്യ അളവിൽ എടുത്തു നാക്കിൽ പുരട്ടുക.10 മിനിട്ടിനു ശേഷം ചൂട് വെള്ളത്തിൽ കഴുകിക്കളയുക.

 സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

സിങ്കിന്റെ അഭാവം രുചിയേയും മാനത്തെയും ബാധിക്കും.അതിനാൽ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.ധാന്യങ്ങൾ,പാൽ,നട്സ്,പരിപ്പ്,ബീൻസ് എന്നിവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.നിങ്ങൾ മരുന്ന് കഴിക്കുന്നുവെങ്കിൽ ഡോക്ടറുടെ നിർദ്ദേശം തേടുക

മിന്റ്

മിന്റ്

മിന്റ് രുചിയും മണവും ലഭിക്കാൻ മികച്ചതാണ്.ഒരു സ്പൂൺ ഫ്രഷ് മിന്റ് ഒരു കപ്പ് വെള്ളത്തിൽ ഇടുക.ഇത് മൂടി വച്ച ശേഷം അര മണിക്കൂർ കഴിഞ്ഞു വെള്ളം അരിച്ചെടുക്കുക.ഇത് ദിവസവും രണ്ടു പ്രാവശ്യം കുടിക്കുക

കറിവേപ്പില

കറിവേപ്പില

രുചിയും മണവും കിട്ടാൻ സഹായിക്കുന്ന മറ്റൊരു പ്രകൃതി ദത്ത വിഭവമാണ് കറിവേപ്പില.ഒരു കൈപ്പിടി കറിവേപ്പില ചതച്ചു ഒരു ഗ്ലാസ് വെള്ളത്തിലിട്ട് അര മണിക്കൂർ വച്ച ശേഷം വെള്ളം അരിച്ചു ഉപയോഗിക്കുക.

Read more about: health tips ആരോഗ്യം
English summary

natural-remedies-for-loss-of-taste-and-smell

Have you ever lost the ability to taste and smell? do not worry about it.
Story first published: Sunday, July 22, 2018, 23:16 [IST]
X
Desktop Bottom Promotion