For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖത്തിൽ വെളുത്ത കുത്തുകളോ, അപകടം തൊട്ടുപുറകേയുണ്ട്

|

നഖം നോക്കി നമ്മുടെ ആരോഗ്യ സ്ഥിതിയെ നമുക്ക് മനസ്സിലാക്കാം. നഖത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പോലും നമ്മള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ഉണ്ടാക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ്. കാരണം എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പരിഹരിക്കുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന് പലപ്പോഴും നഖം വരെ നമുക്ക് സൂചന നല്‍കുന്നു. ഇത്തരത്തിലുള്ള ആരോഗ്യപരമായ പ്രശ്‌നങ്ങളെ മുന്‍കൂട്ടി അറിയാന്‍ പലപ്പോഴും നഖത്തിലുണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ കാരണമാകുന്നു.

ഇഞ്ചിയിട്ട മോര് ഒരു ഗ്ലാസ്സ്, ഗ്യാസിന് പരിഹാരംഇഞ്ചിയിട്ട മോര് ഒരു ഗ്ലാസ്സ്, ഗ്യാസിന് പരിഹാരം

ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിനായി പലപ്പോഴും ഡോക്ടറെ അടുത്തേക്ക് ഓടും മുന്‍പ് നഖത്തിലൊന്ന് ശ്രദ്ധിച്ച് നോക്കാം. കാരണം നഖത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നതാണ്. എന്നാല്‍ എന്തൊക്കെ മാറ്റങ്ങളാണ് നഖത്തില്‍ ഉള്ളത് എന്ന് നോക്കാം. ഇത്തരം മാറ്റങ്ങള്‍ മനസ്സിലാക്കിയാല്‍ അത് നിങ്ങള്‍ക്ക് എത്രത്തോളം ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമാണ് അല്ലയോ എന്നൊക്കെ മനസ്സിലാക്കാവുന്നതാണ്. നഖത്തിലെ ഇനി പറയുന്ന മാറ്റങ്ങളെ ശ്രദ്ധിക്കൂ.

പിളര്‍ന്ന നഖം

പിളര്‍ന്ന നഖം

നഖം പിളര്‍ന്ന് പോരുന്നത് അല്‍പം ശ്രദ്ധിക്കേണ്ട ഒന്നാണ്. നഖത്തിന്റെ പാളികള്‍ ഓരോന്നായി പിളര്‍ന്നു പോരുന്നതിനെ വളരെ ഗൗരവമായി തന്നെ ശ്രദ്ധിക്കണം. കാരണം ശരീരത്തില്‍ വിറ്റാമിന്റെ അഭാവമാണ് ഇതിലൂടെ കാണിയ്ക്കുന്നത്. വരാന്‍ പോകുന്ന രോഗങ്ങളുടെ മുന്നോടിയായാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് ഇത്തരത്തില്‍ ഒരു അവസ്ഥ ഉണ്ടെങ്കില്‍ അതിനെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

അറ്റം പൊട്ടുന്നത്

അറ്റം പൊട്ടുന്നത്

ചിലരുടെ നഖത്തിന്റെ അറ്റം പൊട്ടിപ്പോവുന്നത് വളരെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. നല്ല ഭംഗിയില്‍ ഇത് നീട്ടി വളര്‍ത്തുമ്പോള്‍ അത് പെട്ടെന്ന് അറ്റം പൊട്ടിപ്പോവുന്നത് എന്തുകൊണ്ടാണ് എ്ന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ? നഖത്തിന്റെ അറ്റം പൊട്ടിപ്പോവുന്നതും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. കാരണം വിറ്റാമിന്‍ എയുടെ കുറവാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം. അതുകൊണ്ട് വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

വെളുത്ത കുത്തുകള്‍

വെളുത്ത കുത്തുകള്‍

ചിലരില്‍ നഖത്തിന് മുകളിലായി വെളുത്ത കുത്തുകള്‍ കാണപ്പെടുന്നു. എന്നാല്‍ ഇത് അവഗണിച്ചാല്‍ അതിന്റെ അനന്തര ഫലങ്ങള്‍ വളരെ വലുതാണ്. പ്രോട്ടീന്‍, കാല്‍സ്യം തുടങ്ങി ശരീരത്തിന്റെ വളര്‍ച്ചക്കാവശ്യമായ പല ഘടകങ്ങളുടേയും അഭാവമാണ് പലപ്പോഴും നഖത്തിലെ വെള്ളപ്പാടുകള്‍ക്ക് കാരണം. അതുകൊണ്ട് തന്നെ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ വളരെ വലുതായിരിക്കും.

നഖത്തിലെ മഞ്ഞ നിറം

നഖത്തിലെ മഞ്ഞ നിറം

ഏറ്റവും അധികം പ്രതിസന്ധിയുണ്ടാക്കുന്ന ഒന്നാണ് നഖത്തിലെ മഞ്ഞ നിറം. മഞ്ഞ നിറത്തില്‍ കാണപ്പെടുന്ന നഖത്തിന് പല വിധത്തിലുള്ള രോഗങ്ങള്‍ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. മഞ്ഞനിറമുള്ള നഖങ്ങള്‍ നഖം അനാരോഗ്യത്തിലാണ് എന്ന് സൂചിപ്പിക്കുന്നു. എന്നാല്‍ പലപ്പോഴും ഫംഗസ് ബാധയും മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളും നഖത്തിലെ മഞ്ഞ നിറത്തിലൂടെ വെളിവാകുന്നു.

 നഖത്തിനറ്റത്ത് നീര്

നഖത്തിനറ്റത്ത് നീര്

നഖത്തിനറ്റത്ത് വിരലും നഖവും കൂടി വണ്ണം വെയ്ക്കുന്ന അവസ്ഥയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അത് ശ്വാസകോശസംബന്ധമായ രോഗങ്ങളെ സൂചിപ്പിക്കുന്നു. അതുകൊണ്ട് ഇത്തരം മാറ്റങ്ങള്‍ കണ്ടാല്‍ അത് വെച്ചിരിക്കാതെ ഉടനേ തന്നെ കൃത്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ് എന്നാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ആരോഗ്യത്തിന് വില്ലനായി മാറുന്ന വലിയ പ്രശ്‌നങ്ങളാണ് ഇത് മൂലം ഉണ്ടാവുന്നത്. അതുകൊണ്ട് ഇത്തരം മാറ്റങ്ങളെ കൃത്യമായി വിലയിരുത്തി ചികിത്സിക്കണം.

 തൊലി പോവുന്നത്

തൊലി പോവുന്നത്

ചിലരുടെ ശീലമായിരിക്കും നഖം കടിക്കുന്നത്. എന്നാല്‍ ചിലരില്‍ നഖം കടിക്കാതെ തന്നെ നഖത്തിന്റെ അറ്റത്തുള്ള തൊലി അടര്‍ന്നു പോവുന്ന അവസ്ഥയുണ്ടാവുന്നു. ഇത്തരത്തിലുള്ള അവസ്ഥകള്‍ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. നഖത്തിന് ചുറ്റുമുള്ള തൊലി അടര്‍ന്ന് പോവുന്നതും ശ്രദ്ധിക്കണം. മാത്രമല്ല നഖത്തിന്റെ നിറം മാറുന്നതും ചര്‍മ്മസംബന്ധമായ പ്രശ്നങ്ങളുടെ തുടക്കമാണ്. അതുകൊണ്ട് അതും വളരെയധികം ശ്രദ്ധിക്കണം.

നഖത്തിനറ്റം സ്പൂണ്‍ പോലെ

നഖത്തിനറ്റം സ്പൂണ്‍ പോലെ

ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറവാണെങ്കിലാണ് നഖത്തിനറ്റം സ്പൂണ്‍ പോലെ കാണപ്പെടുന്നത്. മാത്രമല്ല ഹൃദയസംബന്ധമായ പ്രശ്നങ്ങളും തൈറോയ്ഡ് പ്രശ്നങ്ങളും ഉണ്ടാവും എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് നേരത്തേ കണ്ട് പിടിച്ചാലാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇനി ഈ പ്രശ്‌നങ്ങളെയെല്ലാം അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. നഖത്തിന്റെ അറ്റം സ്പൂണ്‍ പോലെയെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. പ്രത്യേകിച്ച് സ്ത്രീകള്‍. കാരണം തൈറോയ്ഡ് സംബന്ധമായ രോഗങ്ങള്‍ അവരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.

നഖത്തിന് നടുവില്‍ വിള്ളല്‍

നഖത്തിന് നടുവില്‍ വിള്ളല്‍

ചിലരുടെ നഖത്തിന് നടുവിലായി വിള്ളല്‍ കാണാറുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം വിള്ളലുകള്‍ ശരീരത്തില്‍ രക്തം കട്ട പിടിയ്ക്കാന്‍ സാധ്യതയുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ഇത് മരണത്തിലേക്ക് വരെ എത്തിക്കുന്നതിന് കാരണമാകുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആയുസ്സ് നഷ്ടപ്പെടാന്‍ മറ്റൊന്നും വേണ്ട എന്ന് തന്നെ ഉറപ്പിക്കാം. അത്രക്ക് പ്രതിസന്ധി ഉണ്ടാക്കുന്നു ഈ ലക്ഷണം. അതുകൊണ്ട് തന്നെ ഇത് വളരെയധികം ശ്രദ്ധിക്കാവുന്നതാണ്.

നഖത്തിലെ കുത്തുകള്‍

നഖത്തിലെ കുത്തുകള്‍

നഖത്തിലെ കുത്തുകളും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. അതല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികളെയും വളരെയധികം ശ്രദ്ധിക്കണം. ചിലരുടെ നഖത്തില്‍ ധാരാളം കുത്തുകള്‍ കാണപ്പെടും. ചര്‍മ്മസംബന്ധമായ പ്രശ്നങ്ങള്‍ തന്നെയാണ് ഇത്തരം നഖങ്ങള്‍ സൂചിപ്പിക്കുന്നത്. എക്‌സിമ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നിലുള്ള ലക്ഷണങ്ങള്‍ പലപ്പോഴും ഇതിലൂടെ ശരീരം കാണിച്ച് തരുന്നു. ഇത് ഏത് അവസ്ഥയിലും ആരോഗ്യത്തിന് വില്ലനായി മാറുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ അത്യാവശ്യമാണ്.

English summary

Nail can tell you about your health

Did you know, your nails can tell you something about your health, read on.
X
Desktop Bottom Promotion