For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിലെ കൊഴുപ്പൊതുക്കും മാജിക് ഷേക്ക്‌

ആരോഗ്യത്തിന്റെ കാര്യത്തില്‍ സഹായിക്കുന്ന ഈ ഷേക്ക് എങ്ങനെ തയ്യാറാക്കാം

|

വയറ്റില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് കുടവയറും അമിതവണ്ണവും എന്ന ഓമനപ്പേരില്‍ പലപ്പോഴും അറിയപ്പെടുന്നത്. ഇതിനെ എങ്ങനെയെങ്കിലും കുറച്ചാല്‍ മതി എന്ന് വിചാരിക്കുന്നവര്‍ ചില്ലറയല്ല. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വ്യായാമവും ഭക്ഷണ നിയന്ത്രണവും നടത്തുന്നവര്‍ ചില്ലറയല്ല. പക്ഷേ ഇതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പലപ്പോഴും തേടി നടക്കേണ്ട അവസ്ഥയായിരിക്കും പിന്നീടുള്ളത്. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ നമുക്ക് ഭക്ഷണം കഴിച്ച് തന്നെ കുറച്ചാലോ. അതിന് വഴിയുണ്ട്. എങ്ങനെയെന്നല്ലേ,
കൊഴുപ്പ് അടിഞ്ഞ് കൂടാന്‍ ഏറ്റവും സാധ്യതയുള്ളത് വയറ്റിലാണ്.

അമിതവണ്ണം പിന്നീട് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും കാരണമാകുന്നു. വയറു ചാടി തടി കൂടുമ്പോള്‍ നമ്മളില്‍ പലരും ഭക്ഷണ നിയന്ത്രണത്തിന് ശ്രമിക്കുന്നു. ഇത്തരത്തില്‍ ഭക്ഷണ നിയന്ത്രണം നടത്തുമ്പോള്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. ഇത് പിന്നീട് ചികിത്സിച്ച് മാറ്റാന്‍ പറ്റാത്ത ആരോഗ്യപ്രശ്‌നത്തിലേക്ക് നയിക്കുന്നു. എന്തൊക്കെയാണ് ഇതിന് പരിഹാരം എന്നന്വേഷിച്ച് പല വിധത്തിലുള്ള ആര്‍ട്ടിക്കിളുകളും വീഡിയോകളും എല്ലാം കൂടി നമ്മളെ വീണ്ടും പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു.

കരളിന്റെ ആയുസ്സ് പറയുന്നത് ഈ ലക്ഷണങ്ങള്‍കരളിന്റെ ആയുസ്സ് പറയുന്നത് ഈ ലക്ഷണങ്ങള്‍

ഇന്നത്തെ കാലത്തെ ഭക്ഷണ രീതിയും ജീവിത ശൈലിയും തന്നെയാണ് പലപ്പോഴും തടിയും വയറും കൂടാനുള്ള പ്രധാന കാരണങ്ങള്‍. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ കൃത്യമായ അറിവില്ലാതെയും കൃത്യമായി ചെയ്യാതെയും ഇത്തരം മാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പക്ഷേ വീട്ടില്‍ തന്നെ തയ്യാറാക്കി പാര്‍ശ്വഫലങ്ങളില്ലാതെ ഉപയോഗിക്കാവുന്ന ഷേക്കുകള്‍ ചില്ലറയല്ല. ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതു കൊണ്ടും ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടാത്തതു കൊണ്ടും നമുക്ക് ഈ പ്രശ്‌നങ്ങളെ നേരിടാവുന്നതാണ്.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

നാരങ്ങ നാലെണ്ണം, ഇഞ്ചി ഒന്ന്, കര്‍പ്പൂരതുളസിയുടെ ഇല പത്തെണ്ണം, കുക്കുമ്പര്‍ ഒന്ന്, രണ്ട് ലിറ്റര്‍ വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ ഉപയോഗിച്ച് തടിയും കൊഴുപ്പും കുറക്കാന്‍ സഹായിക്കുന്ന ഷേക്ക് തയ്യാറാക്കാം. ഇവകൊണ്ട് എങ്ങനെ ഷേക്ക് തയ്യാറാക്കാം എന്നാണോ നിങ്ങള്‍ ആലോചിക്കുന്നത്. അതിന് സംശയിക്കേണ്ട. മുകളില്‍ പറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ച് തന്നെ ഒരു അടിപൊളി ഷേക്ക് തയ്യാറാക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

കുക്കുമ്പര്‍ സ്ലൈസുകളായി മുറിക്കുക. പിന്നീട് ഒരു നാരങ്ങയും ഇത് പോല തന്നെ കഷ്ണങ്ങളാക്കുക. ബാക്കി വരുന്ന മൂന്ന നാരങ്ങ കുക്കുമ്പര്‍, ഇഞ്ചി, ലെമണ്‍ ജ്യൂസ് കര്‍പ്പൂര തുളസി വെള്ളം എന്നിവ നല്ലതു പോലെ മിക്‌സിയില്‍ അടിച്ചെടുക്കുക. ആറ് മണിക്കൂറോളം ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ആറ് മണിക്കൂറിനു ശേഷം ഇത് ഉപയോഗിക്കാം.

നാരങ്ങ ഉപയോഗിക്കുമ്പോള്‍

നാരങ്ങ ഉപയോഗിക്കുമ്പോള്‍

വിറ്റാമിനുകള്‍ കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങ. ഇതില്‍ വിറ്റാമിന്‍ സി നിറയെ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബിയും ബി 1 നാരങ്ങയിലുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം എന്നിവയെല്ലാം ധാരാളം ഇതില്‍ ഉണ്ട്.

നാരങ്ങയുടെ ഗുണങ്ങള്‍

നാരങ്ങയുടെ ഗുണങ്ങള്‍

ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കുന്നു, ടോക്‌സിനെ പുറന്തള്ളുന്നു തുടങ്ങി നിരവധി ഗുണങ്ങള്‍ നാരങ്ങക്കുണ്ട്. ഇതിലൂടെയെല്ലം അനാവശ്യ കൊഴുപ്പും തടിയും കുറയും എന്നത് തന്നെ കാര്യം.

 ഇഞ്ചി

ഇഞ്ചി

എത്ര വലിയ ആരോഗ്യ പ്രശ്‌നമാണെങ്കിലും നമുക്ക് ഇഞ്ചി ഉപയോഗിക്കാവുന്നതാണ്. രോഗങ്ങളെ നേരിടുന്നതിന് യാതൊരു വിധത്തിലും ചിന്തിക്കേണ്ട ആവശ്യം ഇഞ്ചി ഉപയോഗിക്കുമ്പോള്‍ ഇല്ല എന്നതാണ് സത്യം. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍, ദഹന പ്രശ്‌നങ്ങള്‍, തലവേദന, ആര്‍ത്രൈറ്റിസ് എന്നിവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. തടിയും ഇതിന്റെ ഒരു വീക്ക്‌നെസ് ആണ്. എത്ര വലിയ ഇളകാത്ത തടിയാണെങ്കിലും അത് കുറക്കാന്‍ ഇഞ്ചി മിടുക്കനാണ്.

 കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി

കേശസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഇഞ്ചി. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. അമിതവിശപ്പിനെ പിടിച്ച് നിര്‍ത്തി ദഹനത്തിനും മറ്റും സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന കാര്യത്തില്‍ മുന്നിലാണ് ഇത്.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ കൊണ്ട് തടി കുറക്കാം. തടി മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കുക്കുമ്പര്‍. ശരീരത്തിലെ നിര്‍ജ്ജലീകരണം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ കുക്കുമ്പര്‍ സഹായിക്കുന്നു. മാത്രമല്ല ഇത് യൂറിക് ആസിഡ് ലെവലിനെ കുറക്കുകയും ചെയ്യുന്നു. സൗന്ദര്യം മാത്രമല്ല ആരോഗ്യവും കുക്കുമ്പറിന്റെ പരിധിയില്‍ വരുന്നത് തന്നെ എന്നതാണ് കാര്യം.

ഷേക്കിന്റെ ആരോഗ്യ ഗുണങ്ങള്‍

ഷേക്കിന്റെ ആരോഗ്യ ഗുണങ്ങള്‍

ഇവയെല്ലം കൂടി ചേരുന്ന ഷേക്ക് കഴിക്കുമ്പോള്‍ ആരോഗ്യഗുണങ്ങളും വളരെ വലുതാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ കഴിയുന്നത് എന്ന് നോക്കാം. പലപ്പോഴും നമ്മളെ പ്രതിസന്ധിയിലാക്കുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഈ പാനീയം.

 തടിയും കൊഴുപ്പും കുറക്കുന്നു

തടിയും കൊഴുപ്പും കുറക്കുന്നു

തടിയും കൊഴുപ്പും കുറക്കുന്ന കാര്യത്തില്‍ മുന്നിലാണ് ഈ ഷേക്ക്. ശരീരത്തില്‍ പ്രത്യേകിച്ച് വയറിനു കീഴെ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഈ ഷേക്ക്. മാത്രമല്ല കലോറി കുറച്ച് ശരീരത്തിനെ ഫിറ്റ് ആക്കാനും ഈ പാനീയത്തിന്റെ ഉപയോഗത്തിലൂടെ സാധിക്കുന്നു. അതുകൊണ്ട് പാര്‍ശ്വഫലങ്ങളെ പേടിച്ച് കുടിക്കാതിരിക്കണ്ട. പല വിധത്തില്‍ ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. അതിലുപരി തടി കുറച്ച് അരക്കെട്ടൊതുക്കി വയറു കുറക്കുന്നതിനും ഈ ഷേക്ക് ഉത്തമമാണ്.

ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് ഈ പാനീയം. ഇത് നെഞ്ചെരിച്ചില്‍, ഗ്യാസ് മറ്റ് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു.

മലബന്ധത്തെ ഇല്ലാതാക്കുന്നു

മലബന്ധത്തെ ഇല്ലാതാക്കുന്നു

മലബന്ധം പലരിലും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച പാനീയമാണ് ഇത്. ഇത് മലബന്ധത്തെ ഇല്ലാതാക്കി ശോധന നല്ല രീതിയില്‍ ആക്കുന്നു.

English summary

magic shake for belly fat

Belly Fat will disappear with the help of an magic Shake, read on to know more.
Story first published: Monday, May 14, 2018, 17:52 [IST]
X
Desktop Bottom Promotion