For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൂപ്പസ് രോഗംഃ കാരണങ്ങളും ലക്ഷണങ്ങളും

|

ഒരു വ്യക്തിയിലെ രോഗപ്രതിരോധ സംവിധാനം ആ വ്യക്തിയുടെതന്നെ സ്വന്തം കോശങ്ങളെയും അവയവങ്ങളെയും ആക്രമിക്കാൻ തുടങ്ങുമ്പോൾ സംജാതമാകുന്ന സ്വയം പ്രതിരോധകമായ ഒരു ശാരീരിക വൈകല്യമാണ് ലൂപ്പസ്. ഇതിന്റെ ഫലമായി ഉണ്ടാകുന്ന നീർവീക്കത്തിന്, സന്ധികൾ, ചർമ്മം, രക്തകോശങ്ങൾ, മസ്തിഷ്‌കം, ഹൃദയം, ശ്വാസകോശങ്ങൾ തുടങ്ങിയവ ഉൾപ്പെടെ വിവിധ ശരീര സംവിധാനങ്ങളെ സ്വാധീനിക്കുവാൻ കഴിയും.

മറ്റ് പല അസുഖങ്ങളുടെയും അനുകരണം എന്നപോലെയാണ് ലൂപ്പസ് രോഗം കാണപ്പെടുന്നത്. അതിനാൽ രോഗനിർണ്ണയം പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ലൂപ്പസിന്റെ ഏറ്റവും സവിശേഷമായ ലക്ഷണമാണ് മുഖത്ത് ചൂടുപൊങ്ങൽപോലെ തെളിഞ്ഞ് കാണപ്പെടുന്ന തിണർപ്പുകൾ. ചിത്രശലഭം ഇരു കവിളുകൾക്കിടയിലായി ഇരുന്ന് കവിളിലേക്ക് ചിറകുവിടർത്തുന്നതുപോലെയുള്ള പ്രതീതിയാണ് അതിൽനിന്നും ഉണ്ടാകുന്നത്. ഈ ലക്ഷണം പല കാരണത്താലും ഉണ്ടാകാം. ലൂപ്പസിന്റെ ലക്ഷണമാണ് അതെന്ന് ഉറപ്പിക്കുവാൻ കഴിയില്ല.

 രോഗബാധയുടെ ലക്ഷണങ്ങൾ

രോഗബാധയുടെ ലക്ഷണങ്ങൾ

ചില ആളുകൾക്ക് ജനിക്കുമ്പോൾത്തന്നെ ലൂപ്പസ് ബാധിക്കുവാനുള്ള പ്രവണത ഉണ്ടായിരിക്കും. രോഗാണുബാധകളിലൂടെയോ, ചില പ്രത്യേക ഔഷധങ്ങൾ കാരണമായോ, സൂര്യപ്രകാശം കാരണമായോ അത് സജീവമാകാം. ലൂപ്പസിനെ ഭേദമാക്കുവാൻ കഴിയുകയില്ലെങ്കിലും, അതിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കുവാൻ ചികിത്സകളിലൂടെ സാധിക്കും.

എല്ലാവരിലും ഒരുപോലെയല്ല ലൂപ്പസ് രോഗബാധയുടെ ലക്ഷണങ്ങൾ പ്രകടമാകുന്നത്. ഇതിന്റെ ലക്ഷണങ്ങൾ ചിലരിൽ വളരെ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയോ, അതുമല്ലെങ്കിൽ വളരെ സാവധാനം ഉണ്ടായിവരുകയോ ചെയ്യാം. ചിലരിൽ ഇതിന്റെ ലക്ഷണങ്ങൾ വളരെ ലഘുവായിരിക്കുകയോ ഗുരുതരമായിരിക്കുകയോ ആകാം. മാത്രമല്ല അവ ചിലപ്പോൾ താൽക്കാലികമോ സ്ഥിരമോ ആകാം. ചിലപ്പോൾ ഈ രോഗത്തിന്റെ അടയാളങ്ങളും മറ്റ് രോഗലക്ഷണങ്ങളും കുറച്ചുകാലം വളരെ മോശമായ നിലയിലായിരിക്കും. അതിനുശേഷം കുറയുകയോ കുറച്ചുകാലത്തേക്ക് പൂർണ്ണമായി അപ്രത്യക്ഷമാകുകയോ ചെയ്യാം. ഏത് ശരീര സംവിധാനത്തെയാണ് ഈ രോഗം ബാധിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി അതിന്റെ അടയാളങ്ങളും രോഗലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും.

 പൊതുവിൽ കാണപ്പെടുന്ന അടയാളങ്ങളും രോഗലക്ഷണങ്ങളുംഃ

പൊതുവിൽ കാണപ്പെടുന്ന അടയാളങ്ങളും രോഗലക്ഷണങ്ങളുംഃ

ക്ഷീണം

പനി

സന്ധിവേദന, സന്ധികളിലെ അയവില്ലായ്മ, വീക്കം

മൂക്കിന്റെ പാലത്തിലൂടെ ഇരു കവിളുകളിലേയ്ക്കും ചിത്രശലഭത്തിന്റെ ചിറകുകൾപോലെ പടർന്ന് വ്യാപിക്കുന്ന ചുവന്ന തിണർപ്പുകൾ, അതുമല്ലെങ്കിൽ ശരീരത്തിന്റെ മറ്റ് ഏത് ഭാഗത്തുവേണമോ പ്രത്യക്ഷപ്പെടാവുന്ന ചുവന്ന തിണർപ്പുകൾ.

വെയിലുകൊള്ളുമ്പോൾ പ്രത്യക്ഷപ്പെടുകയോ വഷളാകുകയോ ചെയ്യുന്ന (പ്രകാശസംവേദനം) ചർമ്മക്ഷതങ്ങൾ

തണുപ്പേൽക്കുമ്പോൾ വെളുക്കുകയോ നീലനിറമാകുകയോ ചെയ്യുന്ന വിരലുകൾ

ശ്വാസംമുട്ട്

നെഞ്ചുവേദന

വരണ്ട കണ്ണുകൾ

തലവേദന, സംഭ്രമം, ഓർമ്മക്കുറവ്

അസാധാരണമായി തോന്നുന്ന തിണർപ്പോ, അതിനെത്തുടർന്നുള്ള പനിയോ, വിട്ടുമാറാതെ നിൽക്കുന്ന വേദനയോ ക്ഷീണമോ ഉണ്ടെങ്കിൽ ഡോക്ടറെ കാണേണ്ടത് ആവശ്യമാണ്.

 ലൂപ്പസിന്റെ കാരണങ്ങൾ

ലൂപ്പസിന്റെ കാരണങ്ങൾ

രോഗപ്രതിരോധവ്യവസ്ഥ ശരീരത്തിലെ ആരോഗ്യമുള്ള കോശകലകളെ മോശമായി ബാധിക്കുന്നതിലൂടെ ഉണ്ടാകുന്ന രോഗാവസ്ഥയാണ് ലൂപ്പസ്. ജനിതകപരമായ ഘടകങ്ങളുടെയും പരിസ്ഥിതി സംബന്ധമായ ഘടകങ്ങളുടെയും ഒരു സംയോഗത്തിൽ നിന്നാണ് ഇതിന്റെ ഉത്ഭവം എന്ന കാര്യം സംഭാവ്യമാണ്.

ലൂപ്പസ് രോഗം ജനിതകപരമായി ഉണ്ടാകുവാൻ സാധ്യതയുള്ളവർ പരിസ്ഥിതിയിലെ എന്തെങ്കിലുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് മിക്കവാറും ആ അസുഖം ഉടലെടുക്കുവാൻ പ്രേരിതമാകുന്നത്. എന്നാൽ ഭൂരിഭാഗം രോഗികളുടെയും കാര്യത്തിൽ ഈ രോഗത്തിന്റെ കാരണം അജ്ഞാതമാണ്.

 ലൂപ്പസ് രോഗ പ്രേരകങ്ങൾ

ലൂപ്പസ് രോഗ പ്രേരകങ്ങൾ

സൂര്യപ്രകാശംഃ രോഗമുണ്ടാകാൻ സാധ്യതയുള്ള ആളുകൾ വെയിലുകൊള്ളുകയാണെങ്കിൽ ലൂപ്പസ് രോഗത്തിന്റേതായ ചർമ്മക്ഷതം ഉണ്ടാകാം, അതുമല്ലെങ്കിൽ അതിനുവേണ്ടിയുള്ള ഒരു ആന്തരിക പ്രചോദനം ഉടലെടുക്കാം.

രോഗാണുബാധകൾഃ എന്തെങ്കിലും രോഗാണുബാധ ഉണ്ടാകുകയാണെങ്കിൽ, ലൂപ്പസ് രോഗം പ്രത്യക്ഷപ്പെടാം, അതുമല്ലെങ്കിൽ മാറിയ രോഗം വീണ്ടും ഉണ്ടാകാം.

ഔഷധസേവഃ രക്തസമ്മർദ്ദത്തിന് അലംബിക്കുന്ന ചില പ്രത്യേക ഔഷധങ്ങൾ, ജ്വരസന്നിയ്ക്കുള്ള പ്രതിരോധൗഷധങ്ങൾ, രോഗാണുനാശിനികൾ തുടങ്ങിയവ ലൂപ്പസ് ഉണ്ടാകുന്നതിനുള്ള പ്രേരണയാകാം. ഔഷധസേവ കാരണമായി ഉണ്ടാകുന്ന ഈ രോഗം ഔഷധത്തിന്റെ ഉപയോഗം അവസാനിപ്പിക്കുന്നതിലൂടെ അപ്രത്യക്ഷമാകുന്നതായി കാണാറുണ്ട്. അപൂർവ്വമായി മാത്രമേ അങ്ങനെയുള്ളവരിൽ രോഗം തങ്ങിനിൽക്കാറുള്ളൂ.

 ആശങ്കാ ഘടകങ്ങൾ

ആശങ്കാ ഘടകങ്ങൾ

ലൂപ്പസ് രോഗത്തിന്റെ ഭായാശങ്കയുടെ ഘടകങ്ങളാണ്ഃ

ലിംഗവിഭാഗംഃ സ്ത്രീകളിലാണ് ലൂപ്പസ് രോഗബാധ കൂടുതലായും കാണപ്പെടുന്നത്

പ്രായംഃ ഏത് പ്രായത്തിലുള്ളവരെ വേണമെങ്കിലും ഈ രോഗം ബാധിക്കാം. എങ്കിലും 15-നും 45-നും ഇടയിൽ പ്രായമുള്ളവരിലാണ് കൂടുതലായും രോഗബാധ കാണപ്പെടുന്നത്.

 രോഗസങ്കീർണ്ണത

രോഗസങ്കീർണ്ണത

ലൂപ്പസ് കാരണമായുണ്ടാകുന്ന നീർവീക്കം ശരീരത്തിന്റെ ഏത് ഭാഗത്തെ വേണമെങ്കിലും ബാധിക്കാം.

വൃക്കകൾഃ ഗുരുതരമായ വൃക്കത്തകരാർ, വൃക്കകളുടെ പ്രവർത്തനരാഹിത്യം തുടങ്ങിയവ ലൂപ്പസ് രോഗത്തിലൂടെ ഉണ്ടാകാവുന്ന ഗൗരവമേറിയ പ്രശ്‌നങ്ങളാണ്. ഈ അസുഖം ബാധിച്ച ആളുകൾ മരണപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അത്തരത്തിൽ ഉടലെടുക്കുന്ന വൃക്കത്തകരാറുകളാണ്.

മസ്തിഷ്‌കവും കേന്ദനാഡീവ്യവസ്ഥയുംഃ ലൂപ്പസ് രോഗം മസ്തിഷ്‌കത്തെ ബാധിക്കുകയാണെങ്കിൽ, തലവേദന, തലച്ചുറ്റ്, പൊരുമാറ്റ വൈകല്യങ്ങൾ, ദൃശ്യവൈകല്യങ്ങൾ, മസ്തിഷ്‌കാഘാതം, ജ്വരസന്നി തുടങ്ങിയവ ഉണ്ടാകാം. ഒട്ടുമിക്ക ആളുകൾക്കും ഓർമ്മപ്പിശക് ഉണ്ടാകാറുണ്ട്, മാത്രമല്ല ചിന്തയിൽ ഉടലെടുക്കുന്ന കാര്യങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടും ഉണ്ടാകാം.

രക്തവും രക്തക്കുഴലുകളുംഃ വിളർച്ച, രക്തസ്രാവത്തിനുള്ള സാദ്ധ്യത, രക്തം കട്ടപിടിക്കൽ തുങ്ങിയ ഭയാശങ്കകളിലേക്ക് ഈ രോഗം നയിക്കാം. രക്തക്കുഴൽ വീക്കത്തിനും (vasculitis) ഇത് കാരണമാകാം.

ശ്വാസകോശങ്ങൾഃ നെഞ്ചിനുള്ളിൽ നീർവീക്കമുണ്ടാകാനുള്ള സാധ്യതയിലേക്ക് ഈ രോഗബാധ നയിക്കുന്നു. അങ്ങനെ ശ്വാസോച്ഛ്വാസം വേദനയുള്ളതാകുന്നു. ശ്വാസകോശത്തിനുള്ളിൽ രക്തസ്രാവം ഉണ്ടാകുന്നതിനും, നീർക്കെട്ട് ബാധിക്കുന്നതിനും ലൂപ്പസ് കാരണമാകാം.

ഹൃദയംഃ ഹൃദയപേശികൾ, ഹൃദയധമനികൾ, ഹൃദയസ്തരം എന്നിവയിൽ നീർവീക്കം ഉണ്ടാകുന്നതിന് ലൂപ്പസ് കാരണമാകാം. ഹൃദയധമനീസംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവും ലൂപ്പസ് രോഗത്തിന്റെ വലിയ ഭയാശങ്കകളായി നിലകൊള്ളുന്നു.

 മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ

മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ

രോഗാണുബാധഃ ലൂപ്പസ് രോഗവും അതിനുവേണ്ടിയുള്ള ചികിത്സകളും രോഗപ്രതിരോധശേഷിയെ വഷളാക്കും എന്നതിനാൽ പല തരത്തിലുള്ള രോഗാണുബാധകളും ഉണ്ടാകാം.

അർബുദംഃ നേരിയ തോതിലുള്ള അർബുദ ഭയാശങ്കയും നിലകൊള്ളുന്നു.

അസ്ഥികോശ നാശംഃ അസ്ഥികളിലേക്കുള്ള രക്തപ്രവാഹം കുറയുന്നതിലൂടെ ഉടലെടുക്കുന്ന അവസ്ഥയാണിത്. അസ്ഥികളിൽ ചെറിയ വിള്ളലുകളായി പ്രത്യക്ഷപ്പെടുന്ന ഈ അവസ്ഥ ക്രമേണ അസ്ഥിയുടെ പൂർണ്ണ നാശത്തിലേക്ക് നയിക്കുന്നു.

English summary

lupus-symptoms-causes

Lupus is seen as a mere imitation of many other diseases. Hence diagnosis often causes difficulty
Story first published: Monday, August 6, 2018, 7:30 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more